Tuesday, September 29, 2015

ആയത്തുൽ കുർസി യുടെ ഗുണങ്ങൾ !!

✔ : വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഓതിയാൽ നാലു ഭാഗത്ത്‌ നിന്നും 70,000 മലക്കുകളുടെ സംരക്ഷണം ലഭിക്കും. 

✔വീട്ടിലേക്ക്‌ പ്രവേശിക്കുമ്പോൾ ചൊല്ലിയാൽ വീട്ടിൽ ദാരിദ്ര്യം ഉണ്ടാകില്ല. 
✔ വുളൂഇന്നു ശേഷം ചൊല്ലിയാൽ അല്ലാഹുവിന്റെ അടുക്കൽ 70 ദറജ (സ്ഥാനം) ഉയർത്തപ്പെടും.

✔ ഉറങ്ങുന്നതിന്നു മുൻപ്‌ ചൊല്ലിയാൽ രാത്രി മുഴുവൻ ഒരു മലക്ക്‌ നമ്മെ സംരക്ഷിക്കും. 

✔ ഫർളു നിസ്കാരങ്ങൾക്ക്‌ ശേഷം ചൊല്ലിയാൽ സ്വർഗ്ഗത്തിൽ കടക്കാൻ പിന്നെയുള്ള തടസ്സം മരണം മാത്രമാണു.

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

സൃഷ്ടാവിനെ അറിയുക -2

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

സൃഷ്ടാവിനെ അറിയുക -1 !!

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Friday, September 25, 2015

ഹജ് സ്റ്റാംപുകളുടെ ശേഖരവുമായി ഹാഷിം !!

വൈപ്പിൻ ∙ ലോകമെമ്പാടുമുള്ള മുസ്‌ലിം സമൂഹം പരിശുദ്ധ ഹജ് കർമത്തിന്റെ സ്മരണകളിൽ മുഴുകുമ്പോൾ ഹജിനെ ആസ്പദമാക്കിയുള്ള സ്റ്റാംപുകളുടെ ശേഖരം ശ്രദ്ധേയമാവുന്നു. എടവനക്കാട് സെയ്തുമുഹമ്മദ് റോഡ് വലിയവീട്ടിൽ ഹാഷിമിന്റെ പക്കലാണു ഹജുമായി ബന്ധപ്പെട്ടു വിവിധ രാജ്യങ്ങൾ പുറത്തിറക്കിയിട്ടുള്ള സ്റ്റാംപുകൾ ഉള്ളത്.

മൂന്നു ദശകത്തിലേറെയായി സ്റ്റാംപുകൾ ശേഖരിക്കുന്ന ഹാ ഷിം ഇടക്കാലത്താണു ഹജുമായി ബന്ധപ്പെട്ട സ്റ്റാംപുകൾ തേടിത്തുടങ്ങിയത്. ഇപ്പോൾ ഇത്തരത്തിൽ ഇറങ്ങിയിട്ടുള്ള ഒട്ടുമിക്ക സ്റ്റാപുകളും ഇദ്ദേഹത്തിന്റെ കൈവശമുണ്ട്. സൗദി അറേബ്യയാണ് ഹജ് സ്റ്റാംപുകൾ കൂടുതലായി ഇറക്കിയിട്ടുള്ളത്.
മെക്കയിലെ ഹറം പള്ളിയാണ് ഒട്ടുമിക്ക സ്റ്റാംപുകളിലും ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. ഇതിനു പുറമെ ഹജുമായി ബന്ധപ്പെട്ടു നടക്കുന്ന കല്ലെറിയൽ ചടങ്ങ്, മിനായിലെ ടെന്റുകളുടെ നിര, മദീനയിലെ പ്രവാചകന്റെ പള്ളി എന്നിവയും ഹജ് സ്റ്റാംപുകളിൽ വിഷയമായിട്ടുണ്ട്.
കൂടാതെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള മറ്റ് അപൂർവ സ്റ്റാംപുകളും ഹാഷിമിന്റെ പക്കലുണ്ട്. ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈന്റെ ചിത്രവുമായി ഇറാക്ക് പുറത്തിറക്കിയിട്ടുള്ള സ്റ്റാംപ്, സദ്ദാമിന്റെ കുവൈത്ത് അധിനിവേശക്കാലത്ത് അതിനെതിരെയുള്ള സന്ദേശവുമായി യുഎഇ ഇറക്കിയ സ്റ്റാംപ് എന്നിവ അവയിൽ ഉൾപ്പെടുന്നു.
അറബിയിൽ രേഖപ്പെടുത്തിയിട്ടുള്ള ഈദ് ആശംസകളോടെ അമേരിക്ക ഒരു സ്റ്റാംപ് പുറത്തിറക്കിയിട്ടുണ്ടെന്നതു പലർക്കും പുതിയ അറിവായിരിക്കും. ആ സ്റ്റാംപും ഹാഷിമിന്റെ കയ്യിലുണ്ട്.
ജവാഹർലാൽ നെഹ്രുവിന്റെ ചിത്രവുമായി ഈജിപ്ത് പുറത്തിറക്കിയിട്ടുള്ള സ്റ്റാംപ്, 1976– ലെ മോൺട്രിയൽ ഒളിംപിക്സിനോടനുബന്ധിച്ചു ദക്ഷിണകൊറിയ പുറത്തിറക്കിയ ത്രിമാന സ്റ്റാംപ്, രണ്ടെണ്ണം ചേർത്ത് ഒട്ടിച്ചാൽമാത്രം പൂർണമാകുന്നവ, ത്രികോണ – അഷ്ടഭുജാകൃതിയിലുള്ള സ്റ്റാംപ് എന്നിവയും ഹാഷിമിന്റെ ശേഖരത്തിലുണ്ട്.
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Tuesday, September 22, 2015

ദുൽ ഹജ്ജിന്റെ 10 മഹത്വങ്ങൾ !!

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Sunday, September 20, 2015

Yesudas Arabic song, Ya., Nabi salam.,,,

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Tuesday, September 15, 2015

ബലി യര്പ്പണം !!

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Wednesday, September 9, 2015

പള്ളികളിലെ ഉച്ചഭാഷിണി നിയന്ത്രിക്കപ്പെടണം !!

നമസ്‌കരിക്കുന്നവനു പ്രയാസം വരുന്ന രീതിയില്‍ തൊട്ടടുത്തൊരാള്‍ ഉച്ചത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതുപോലും വിലക്കിയ പ്രവാചക തിരുമേനിയെ പ്രത്യക്ഷരം പിന്തുടരുന്നവരാണ് യഥാര്‍ത്ഥ വിശ്വാസികള്‍. പള്ളിയില്‍ നിന്നുള്ള ഉച്ചഭാഷിണി ഉപയോഗത്തിന്റെ കാര്യത്തിലും സമുദായം ഈ സൂക്ഷ്മത പുലര്‍ത്തേണ്ടതുണ്ട്. മസ്ജിദുകളിലെ ലൗഡ് സ്പീക്കര്‍ ബാങ്ക് വിളിക്കും അടിയന്തര പ്രാധാന്യമുള്ള അറിയിപ്പുകള്‍ക്കും മാത്രമല്ലാതെ ഉച്ചത്തില്‍ പുറത്തേക്കു വിടുന്നത് നിയന്ത്രിക്കപ്പെടേണ്ടതുണ്ട്.

ഇത്രയും വിശാലതയും സൂക്ഷ്മതയുമുള്ള ഒരു മതത്തിന്റെ അനുയായികളില്‍ നിന്ന് മറ്റൊരാള്‍ക്ക് അരോചകമോ പ്രയാസകരമോ ആയ ദുരനുഭവങ്ങളുണ്ടാവാന്‍ പാടില്ല. അത് അനുഷ്ഠാനത്തിന്റെയും ആചാരത്തിന്റെയും പേരിലാണെങ്കില്‍ പോലും ഒരു നടപടിയും അപരനു ഉപദ്രവമായിത്തീരരുത്.

മസ്ജിദിനുള്ളില്‍ നടക്കുന്ന അനുഷ്ഠാനകര്‍മ്മങ്ങളിലും അനുബന്ധ ചടങ്ങുകളിലും മൈക്ക് ഉപയോഗിക്കുന്നത് അവിടെ സന്നിഹിതരായവര്‍ക്കു കേള്‍ക്കാവുന്ന പാകത്തിലായാല്‍ പുറത്തുള്ള പൊതു സമൂഹത്തിന് അത് പ്രയാസകരമോ അരോചകമോ ആയി അനുഭവപ്പെടില്ല.

പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വിവിധ ജോലികളില്‍ ഏര്‍പ്പെട്ടവര്‍ക്കും പരിസരവാസികള്‍ക്കും പള്ളികളില്‍ നിന്നുള്ള നീണ്ടുനില്‍ക്കുന്ന ഉച്ചഭാഷിണി ഉപയോഗം വിഷമകരമായി ഭവിക്കരുത്. അതിന്റെ പേരില്‍ പരാതികളുയരുന്നതും ഭിന്നതകള്‍ വളരുന്നതും സമൂഹത്തില്‍ സംഘര്‍ഷമുടലെടുക്കുന്നതും ഖേദകരമാണ്. വിശ്വാസികളുടെ പക്ഷത്തുനിന്ന് ഇത്തരം പ്രയാസകരമായ അനുഭവങ്ങളുണ്ടാവാതെ സൂക്ഷിക്കേണ്ടതാണ്.

ശബ്ദഘോഷങ്ങളല്ല; ഉള്ളില്‍ തട്ടുന്ന സൗമ്യമായ ഉദ്‌ബോധനവും അതിലൂടെ രൂപപ്പെടുന്ന ആത്മീയാന്തരീക്ഷവുമാണ് വിശ്വാസത്തെ കൂടുതല്‍ പ്രകാശമുള്ളതാക്കുക. നന്മ ഉദ്ദേശിച്ചോ അമിതാവേശത്താലോ നാം ചെയ്യുന്ന പല നല്ല കാര്യങ്ങളും മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടുള്ളതാണെന്നു വരികില്‍ അതിന്റെ ഗുണഫലം കുറയുകയാണ്. സൂക്ഷ്മത തന്നെയാണ് വിശ്വാസത്തിന്റെ കാതല്‍.

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Sunday, September 6, 2015

വസ്ത്ര ധാരണം ഇസ്ലാമിൽ !!

കൂടുതൽ വി ഡി യോ കല്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക !

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!