Friday, February 26, 2016

1 മിനുട്ട് 30 സെക്കന്റ്‌ മാത്രം ദൈർഘ്യമുള്ള വീഡിയോ.. ഈ വീഡിയോയിൽ നമ്മൾക്ക് പഠിക്കാൻ വലിയൊരു പാഠമുണ്ട്..!!

വെറും 1 മിനുട്ട് 30 സെക്കന്റ്‌ മാത്രം ദൈർഘ്യമുള്ള വീഡിയോ.. ഈ വീഡിയോയിൽ നമ്മൾക്ക് പഠിക്കാൻ വലിയൊരു പാഠമുണ്ട്...കാണാതെ പോകരുത് ഈ വീഡിയോ.....

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Sunday, February 21, 2016

അമൃതം! അത്ഭുതം!! ഈ അമ്മിഞ്ഞപ്പാൽ !!!

അമൃതം! അത്ഭുതം!! ഈ അമ്മിഞ്ഞപ്പാൽ !!! സൗന്ദര്യം കുറയുമെന്നതിന്റ...
അമൃതം! അത്ഭുതം!! ഈ അമ്മിഞ്ഞപ്പാൽ !!! സൗന്ദര്യം കുറയുമെന്നതിന്റെപേരിൽ സ്വന്തം കുഞ്ഞിന് അമ്മിഞ്ഞപ്പാൽ നിഷേദിക്കുന്ന അമ്മമാരെ , നിങ്ങൾ അവരെ തളർത്തുകയാണ് ,ശാരീരികമായും മാനസികമായും ,സാമൂഹികമായും. 'ഓസിനു' കിട്ടുന്ന oxitosin നിങ്ങൾ അവര്ക്ക് നിശേദിക്കരുതേ -------((( www.facebook.com/shanavasvettichira )))
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Saturday, February 20, 2016

ഇതാണ് ഇസ്ലാം, ഇതാവണം ഇസ്ലാം.!!


ഒരു റമളാന്‍ മാസത്തില്‍ ഒരു മനുഷ്യന്‍ വെപ്രാളത്തോടെഓടി വന്നു പറഞ്ഞു:
” നബിയെ ഞാന്‍ നശിച്ചു പോയി ! നോമ്പുകാരനായിരിക്കെഞാന്‍ഭാര്യയുമായി പകല്‍ സമയം ഇണ ചേര്‍ന്നു. എന്ത്

പ്രായശ്ചിത്തം ആണ് ഞാന്‍ ചെയ്യേണ്ടത് ?”
നബി (സ) പറഞ്ഞു :
” റമളാനു ശേഷം താങ്കള്‍ രണ്ടു മാസം നോമ്പ് പിടിക്കുക”
” നബിയെ എനിക്കതിനുള്ള ആരോഗ്യമില്ല”
”എങ്കില്‍ ഒരു അടിമയെ വാങ്ങിച്ചു സ്വതന്ത്രനാക്കി വിടുക”
”അതിനുള്ള ധനം എനിക്കില്ല ”
”എങ്കില്‍ ഒരു ദരിദ്രന് അറുപതു ദിവസം ഭക്ഷണം നല്കുക ”
”അത്രയും നാള്‍ നല്കാന്‍ മാത്രം ഉള്ള സമ്പത്ത് എനിക്കില്ല നബിയെ”
ഇത് കേട്ടതും നബി അവിടെ ഉണ്ടായിരുന്നവരോട് ചോദിച്ചു:
”ആര്‍ക്കാണ് നിങ്ങളുടെ ഈ സഹോദരനെ സഹായിക്കാന്‍ കഴിയുക?”
എല്ലാവരും പൈസയും, കുറച്ചു ഭക്ഷണ സാധനങ്ങളും . ഒക്കെസംഭാവന നല്കി. അങ്ങനെ അറുപതു ദിവസത്തേയ്ക്ക് വേണ്ടഅത്ര വസ്തുക്കള്‍ ആയപ്പോള്‍ നബി അതെല്ലാം അടങ്ങിയ ഒരു
സഞ്ചി അയാള്‍ക്ക് നല്കിയിട്ടു പറഞ്ഞു :

”ഇത് കൊണ്ട് പോയി നീ നിന്റെ ഗ്രാമത്തില്‍ ഏറ്റവും പാവപ്പെട്ടവന് നല്കണം”
അയാള് പറഞ്ഞു:
”എന്റെ ഗ്രാമത്തിലെ ഏറ്റവും പാവപ്പെട്ടവന്‍ ഞാനാണ് നബിയെ..”
പൊതുവെ പൊട്ടിച്ചിരിക്കാത്ത നബി അവിടുത്തെ അണപ്പല്ല്കാണുന്ന വിധത്തില്‍ ചിരിച്ചു പോയി. പിന്നെ ആ മനുഷ്യനോടു പറഞ്ഞു:
”എങ്കില്‍ താങ്കള്‍ ഇത് എടുത്തോളൂ ”
ആ മനുഷ്യന്‍ സന്തോഷത്തോടെ പോകുന്നത് നബി പുഞ്ചിരിയോടെ നോക്കി നിന്നു.
ശിക്ഷ തേടി വന്ന മനുഷ്യന്‍ പോകുന്നത് അറുപതുദിവസത്തേയ്ക്കുള്ള ഭക്ഷണവുമായി..!
ഇതാണ് ഇസ്ലാം, ഇതാവണം ഇസ്ലാം.
അല്ലാത്തത് മതമല്ല , മദമാണ് .
അത് നബി പഠിപ്പിക്കാത്ത ഇസ്ലാം ആണ്.



വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Tuesday, February 16, 2016

"കഅബ" ...............മുഴുവൻ വായിക്കാൻ സർവ്വശക്തൻ ക്ഷമ നൽകട്ടെ.....!!

"കഅബ"
മുഴുവൻ വായിക്കാൻ സർവ്വശക്തൻ ക്ഷമ നൽകട്ടെ......

അള്ളാഹുവിനെ ആരാധിക്കാൻ വേണ്ടിയാണ് അവൻ മനുഷ്യരെ ശ്രിഷ്ടിച്ചത്, ഭൂമിയിൽ ആദ്യമായി അള്ളാഹുവിനെ ആരാധിക്കാൻ നിർമ്മിച്ച ഭവനമാണ് കഅബാലയം...
മനുഷ്യോൽപത്തിക്ക് മുൻപ്തന്നെ അത് നിർമ്മിച്ചിരുന്നെങ്കിലും ത്വവാഫ് ചെയ്തിരുന്നതും പരിപാലിച്ചിരുന്നതും മലക്കുകളായിരുന്നു, ആദം നബി (അ)യെ ശ്രിഷ്ടിച്ചതോടെ അതിൻ്റെ ചുമതല മനുഷ്യരിലേക്ക് നീങ്ങി...
വ്യത്യസ്ത കാലഘട്ടങ്ങളിൽ വന്ന പ്രവാചകന്മാർ കഅബയെ പരിപാലിച്ചു പോന്നു, "രണ്ടാം പിതാവ്" എന്നറിയപ്പെടുന്ന നൂഹ് നബി (അ) ൻ്റെ കാലത്തുണ്ടായ മഹാ പ്രളയത്തിൽ കഅബയുടെ തറയല്ലാത്ത ഭാഗങ്ങളെല്ലാം ഒലിച്ച് പോയി. പിന്നീട് ഇബ്രാഹിം നബി(അ)യും മകൻ ഇസ്മായീൽ നബി (അ)യും കഅബ പുനർനിർമ്മിച്ചു...
ജിബ്രീൽ (അ) സ്വർഗത്തിൽ നിന്നും ഹജറുൽ അസ്വദ് കൊണ്ട് വന്നു, ത്വവാഫിന് അടയാളമെന്ന നിലയിൽ അത് ഇബ്രാഹിം നബി(അ) സ്ഥാപിച്ചു, അന്ന് കഅബയുടെ ഉയരം ഒൻപത് മുഴം ആയിരുന്നു വാതിൽ ഉണ്ടായിരുന്നില്ല. യമനിലെ രാജാവാണ് വാതിലുണ്ടാക്കിയതും കില്ല പുതപ്പിച്ചതും...
നൂറ്റാണ്ടുകൾക്ക് ശേഷം വന്ന കഅബയുടെ തകരാറുകൾ 'അമാലിഖാ' സമൂഹം പുതുക്കി പണിതു...

നൂറ്റാണ്ടുകൾക്ക് ശേഷം വീണ്ടും വന്ന കേട്പാടുകൾ 'ജുർഹും' ഗോത്രക്കാർ ശരിയാക്കി. പിന്നീട് യമനിലെ അബ്രഹത്ത് രാജാവ് ആനകളുമായി വന്നു തകർക്കാൻ ശ്രമിച്ചെങ്കിലും അള്ളാഹു അവരെ പരാചയപ്പെടുത്തി...
പീന്നീട് മക്കയിലുണ്ടായ വെള്ളപൊക്കത്തിൽ വന്ന കേട്പാടുകൾ ശരിയാക്കിയത് ഖുറൈഷികൾ ആയിരുന്നു, ഇബ്രാഹിം നബി(അ) കഅബ പുനർനിർമ്മിച്ച് 2775 വർഷങ്ങൾക്ക് ശേഷമായിരുന്നു അത്...
ഈ നിർമ്മാണം പൂർത്തിയായപ്പോഴാണ് ഹജറുൽ അസ്വദ് ആര് സ്ഥാപിക്കും എന്ന കാര്യത്തിൽ ഗോത്രവർഗക്കാർക്കിടയിൽ തർക്കം രൂപപ്പെട്ടത്, അങ്ങനെ ഇനി ആദ്യം ഇങ്ങോട്ട് വരുന്ന വ്യക്തി ആരാണോ അദ്ദേഹം അത് ചെയ്യും എന്ന് എല്ലാവരും തീരുമാനിച്ചു...
അന്ന് ആദ്യം വന്ന വ്യക്തി മുഹമ്മദ് നബി(സ) തങ്ങൾ ആയിരുന്നു, നബിതങ്ങൾ പ്രശ്നം പരിഹരിച്ചു. അതിനായി ഒരു വലിയ തുണിയിൽ ഹജറുൽ അസ്വദ് വെച്ചിട്ട് എല്ലാ ഗോത്രവർഗക്കാരോടും തുണിയുടെ അറ്റം പിടിക്കാൻ കൽപ്പിച്ചു പിന്നീട് നബിതങ്ങൾ അത് യഥാർത്ത സ്ഥലത്ത് സ്ഥാപിച്ചു...
ചരിത്രത്തിൻ്റെ ഗതിവിഗതികൾക്ക് മൂകസാക്ഷിയാണ് ആ പുണ്യ ഗേഹം, ഭൂമിയുടെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന കഅബയിലേക്ക് ലോകത്തിൻ്റെ നാനാ മൂലകളിൽ നിന്നും ജനങ്ങൾ ഒഴുകുന്നു, പ്രവാചകൻ്റെ ബാല്യവും കൗമാരവും കഅബയുടെ തണലിലാണ് കഴിഞ്ഞത്...
ജീവിതത്തിൽ ഒരിക്കലെങ്കിലും ആ പുണ്യഗേഹം കാണാൻ നീ വിധിനൽകണേ അള്ളാ.... ആമീൻ.......
വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചുകൊണ്ടിരിക്കും, ഈ വിജ്ഞാനം നിങ്ങളുടെ സുഹ്യത്തുക്കൾക്ക് കൂടി ഷെയർ ചെയ്യാൻ മറക്കരുത്, നാഥൻ തൗഫീഖ് നൽകട്ടെ... (ആമീൻ യാ റബ്ബൽ ആലമീൻ)

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Saturday, February 13, 2016

മനസ്സിൽ സമാധാനം ഇല്ലാത്തവരെ...പരിശുദ്ധ ഖുർആനിലെ ഈ സൂറത്ത് ഓതാൻ മറക്കല്ലേ...??


മനസ്സിൽ സമാധാനം ഇല്ലാത്തവരെ...ജീവിതത്തിൽ പ്രയാസങ്ങൾ അനുഭവിക്കുന്നവരെ അല്ലാഹുവിന്റെ പരിശുദ്ധ ഖുർആനിലെ ഈ സൂറത്ത് ഓതാൻ മറക്കല്ലേ...





വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Wednesday, February 10, 2016

പത്ത് ലക്ഷം കൂലിയുള്ള ഒരു ദിക്ക്ർ...BY.......ഉസ്താദ് സിംസാറുൽ ഹഖ് ഹുദാവി !!

പത്ത് ലക്ഷം കൂലിയുള്ള ഒരു ദിക്ക്ർ....ഉസ്താദ് സിംസാറുൽ ഹഖ് ഹുദാവിയുടെ ഈ പ്രസംഗം കേൾക്കാത പോകല്ലേ പ്രിയമുള്ളവരേ....അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഈ വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ പ്രിയപ്പെട്ടവരേ
on 














വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Friday, February 5, 2016

നബി [സ അ]. യുടെ ഉറക്കം !!





വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Monday, February 1, 2016

ഖബറിലെ ശിക്ഷകൾ -1

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!