Wednesday, March 2, 2011

Arabic E-Library !!

അമൂല്യമായ അനേകം ഗ്രന്ഥങ്ങള്‍ അറബി ഭാഷ ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്. അറബി ഭാഷയിലെ മികച്ച ചരിത്ര ഗ്രന്ഥങ്ങള്‍, ഖുര്‍ആന്‍ വിജ്ഞാനം, ഹദീസ്, സാഹിത്യം, വ്യാകരണം തുടങ്ങിയ വിഷയങ്ങളില്‍ നിരവധി അമൂല്യ ഗ്രന്ഥങ്ങള്‍ നമുക്കു മുമ്പാകെ അവതരിപ്പിക്കുകയാണ് www.shamela.ws എന്ന വെബ്സൈറ്റ്. .pdf, .rar തുടങ്ങിയ ഫോര്‍മാറ്റുകളില്‍ ഇവ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. വിവിധ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളും ഗ്രന്ഥകര്‍ത്താക്കളെയും പറ്റിയുള്ള വിശദമായ പഠനം സൈറ്റിന്റെ മറ്റൊരു പ്രത്യേകതയാണ്. പേര് അന്വര്‍ത്ഥമാക്കും വിധം സമ്പൂര്‍ണ്ണ ഇ ലൈബ്രറി തന്നെയാണ് ഈ വെബ്സൈറ്റ്.


മറ്റൊരു ഓണ്‍ലൈന്‍ അറബിക് ലൈബ്രറിയാണ് www.almaktaba.com എന്ന വെബ് സൈറ്റ്.വിവിധ വിഷയങ്ങളിളെ അനേകം ഗ്രന്ഥങ്ങള്‍ സൈറ്റില്‍ നിന്ന് അനായാസം ലഭ്യമാകുന്നു.അറബിക് ഗ്രന്ഥങ്ങളുടെ മറ്റൊരു കലവറയാണ് www.almeshkat.net. സൈറ്റിന്റെ ഹോംപേജില്‍ കാണുന്ന അല്‍മക്തബ എന്ന ശീര്‍ഷകത്തില്‍ ക്ലിക്ക് ചെയ്താല്‍ ഓണ്‍ലൈന്‍ ലൈബ്രറി വിഭാഗത്തില്‍ എത്തിപ്പെടാം. നമുക്കാവശ്യമുള്ള കൃതികള്‍ .doc, .pdf ഫോര്‍മാറ്റുകളില്‍ ഡൌണ്‍ലോഡ് ചെയ്യാമെന്നതാണ് സെറ്റിന്റെ പ്രത്യേകത. ഇ^ബുക്സിന് പുറമെ അറബിക് ഓഡിയോ ലൈബ്രറി കൂടി സൌജന്യമായി ലഭ്യമാക്കാവുന്ന വെബ്സൈറ്റാണ് www.saaid.net. ഖുര്‍ആന്‍, ഹദീസ്, പ്രഭാഷണങ്ങള്‍ തുടങ്ങിയവ ഓഡിയോ ഫയല്‍ രൂപത്തില്‍ ലൈബ്രറിയില്‍ ഇടം പിടിച്ചിരിക്കുന്നു. വിവിധ വിഷയങ്ങളിലെ ആകര്‍ഷങ്ങളായ ഫ്ളാഷ് കാര്‍ഡുകളാണ് സൈറ്റിന്റെ മറ്റൊരു സവിശേഷത. ഇവ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. അറബ് ലോകത്തെ പ്രശസ്തമായ സൈറ്റുകളിലേക്ക് ലിങ്കുകള്‍ നല്‍കിയിരിക്കുന്നത് ഏറെ പ്രയോജനകരമാണ്. ഏറ്റവും പുതിയ പുസ്തങ്ങള്‍, സ്ത്രീകള്‍ക്കു മാത്രം, വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും, പ്രവാചക കഥകള്‍, ലേഖനങ്ങള്‍ തുടങ്ങിയ ശീര്‍ഷകങ്ങളാല്‍ സമ്പമായ ഈ വെബ്സൈറ്റ് വിജ്ഞാന കുതുകികള്‍ക്ക് മുതല്‍കൂട്ടാവുമെന്നതില്‍ സംശയമില്ല.

Theme courtesy: malayalamweb.info.

No comments:

Post a Comment