Wednesday, March 2, 2011

Qibla locator !!

ഗൂഗിള്‍ മാപ്സ് ഉപയോഗപ്പെടുത്തി 'മാഷ് അപ്പ്' രീതിയില്‍ നിര്‍മ്മിച്ച പുതിയ തലമുറ വെബ്സൈറ്റുകളില്‍ ഏറെ പ്രയോജനപ്പെടുത്താവുന്ന വെബ്സൈ റ്റാണ് ഖിബ് ലയുടെ സ്ഥാനം നിര്‍ണ്ണയിക്കുന്ന ഖിബ് ല ലൊക്കേറ്റര്‍ (http://qiblalocator.com). വെബ്സൈറ്റില്‍ കാണുന്ന ഗൂഗിള്‍ മാപ്പില്‍ നിങ്ങളുടെ പട്ടണത്തിന്റെ പേര് രേഖപ്പെടുത്തിയാല്‍ കൃത്യമായി ഖിബ് ല നിര്‍ണ്ണയിക്കുന്ന നേര്‍രേഖ കാണാം. നിങ്ങളുടെ പ്രദേശത്തിന്റെയോ പള്ളിയുടെയോ വീടിന്റെയോ അക്ഷാംശ, രേഖാംശാ രേഖകള്‍ സൂക്ഷമമായി അറിയുമെങ്കില്‍ കൃത്യമായ സ്ഥാന നിര്‍ണ്ണയം നടത്താം. മാപ്പ് രീതിയിലും സാറ്റലൈറ്റ് ചിത്രമായും മറ്റും സ്ഥലങ്ങള്‍ കാണാന്‍ ഗൂഗിള്‍ മാപ്സില്‍ സംവിധാനമുണ്ട്. നിങ്ങളുടെ കൈവശം ജി.പി.എസ് സംവിധാനമുള്ള മൊബൈല്‍ ഫോണുണ്ടെങ്കില്‍ ഏത് സ്ഥലത്തിന്റെയും അക്ഷംശ, രേഖാശാ രേഖകള്‍ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കും. ഇതുപയോഗപ്പെടുത്തുകയാണെങ്കില്‍ ഖിബ് ല ലൊക്കേറ്റര്‍ വെബ് സൈറ്റുപയോഗിച്ച് ഏത് സ്ഥലത്തുനിന്നും ഖിബ് ലയുടെ കൃത്യമായ ദിശ നിര്‍ണ്ണയിക്കാന്‍ സാധിക്കുന്നു.

Theme courtesy: malayalamweb.info

No comments:

Post a Comment