Wednesday, January 4, 2012

സൃഷ്ടാവിനോടുള്ള പ്രാര്‍ത്ഥന ഔന്നിത്യം നിലനിര്‍ത്തും: മോയിന്‍കുട്ടി മദനി !!

ജിദ്ദ: മനുഷ്യജീവിതം പ്രതിസന്ധികളുടെ കയത്തില്‍ അകപ്പെടുമ്പോഴും സൗകര്യങ്ങളുടെ കൊടുമുടിയില്‍ വിരാജിക്കുമ്പോഴും സൃഷ്ടാവിനോട് പ്രകടിപ്പിക്കുന്ന വിനയവും പ്രാര്‍ത്ഥനയും അവന്റെ അന്തസ്സും ഔന്നിത്യവും നിലനിര്‍ത്തുമെന്നും, സൃഷ്ടികളോട് നടത്തുന്ന പ്രാര്‍ത്ഥനയെ  അവഗണിക്കുന്നത് അധര്‍മത്തിന്റെ വിതാനത്തിലേക്ക് അവനെ ഇറക്കുമെന്നും മോയിന്‍കുട്ടി മദനി അഭിപ്രായപ്പെട്ടു. 
 
മനുഷ്യലോകത്തിന് മാതൃകാപുരുഷന്മാരായി ദൈവനിയോഗിതരായ ഉന്നത വ്യക്തിത്വങ്ങളായിരുന്നു പ്രവാചകന്മാര്‍. ദൈവത്തോട് മാത്രമുള്ള പ്രാര്‍ത്ഥനയായിരുന്നു അവരുടെ ശക്തി. അതുകൊണ്ട് തന്നെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക്  കഴിഞ്ഞു. ദുരിതങ്ങള്‍ കൊണ്ട് ജീവിതം വഴിമുട്ടിയപ്പോഴും പ്രതിയോഗികളുടെ പീഡന പര്‍വ്വങ്ങള്‍ താങ്ങേണ്ടി വന്നപ്പോഴും ശത്രുസൈന്യങ്ങളുമായി കളം പകുക്കേണ്ടി വന്നപ്പോഴും ദൈവത്തോടുള്ള നിഷ്‌കളങ്ക പ്രാര്‍ത്ഥനയാണ് അവരെ തുണച്ചത്. പ്രാര്‍ഥിക്കുന്നവനോട് സൃഷ്ടാവിനു ഏറെ തൃപ്തിയും അതില്ലാത്തവനോട് കഠിന വെറുപ്പുമാണ്. അതിനാല്‍ പ്രാര്‍ത്ഥനയിലൂടെ ദൈവപ്രീതി നേടുന്നതോടൊപ്പം ജീവിത പ്രയാണം അനായാസകരമാക്കാന്‍ ശ്രമിക്കണമെന്നും മദനി ഉദ്ബോധിപ്പിച്ചു. 
(courtesy:gulfmalayaly.com)

No comments:

Post a Comment