Tuesday, October 2, 2012

ഹജ്ജ് :: തുടര്‍ അന്വേഷണങ്ങള്‍ നടത്തുന്ന രീതി.

പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി ലോക മുസ്ലിം സഹോദരങ്ങള്‍ ഒരുങ്ങി കഴിഞ്ഞു.. ഇപ്പോള്‍ ഏകദേശം ആളുകളും യാത്രക്ക് ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്..
ഹജ്ജിനു സെലെക്ഷന്‍ കിട്ടിയ എല്ലാ ആളുകള്‍ക്കും കവര്‍ നമ്പരും മറ്റു വിവരങ്ങളും ലഭിച്ചിരിക്കും.. ആ കവര്‍ നമ്പര്‍ വഴി നമുക്ക് ഹജ്ജിനു പോകാനുള്ള വിമാനത്തിന്റെയും, വരാനുള്ള വിമാനത്തിന്റെയും, മക്കയിലും, മദീനയിലും ചെന്നിട്ടു താമസിക്കാനുള്ള രൂമുകളുടെയും മറ്റും വിവരങ്ങള്‍ നമുക്ക് ഹജ്ജ് കമ്മിറ്റി യുടെ സൈറ്റ് വഴി സൗകര്യം ഉണ്ട്.. അത് എങ്ങനെയെന്നു ഇവിടെ വിശദീകരിക്കല്‍ ആണ് ഞാന്‍ ഇതിലൂടെ ഉദ്ദേശിക്കുന്നത്.ആദ്യം ഹജ്ജ് കമ്മിറ്റിയുടെ സൈറ്റ് ഓപ്പണ്‍ ചെയ്യണം
ഇപ്പോള്‍ ഹജ്ജ് കമ്മിറ്റിയുടെ സൈറ്റ് നമുക്ക് ലഭിക്കും.ശേഷം മെനു ബാറില്‍ വലത് ഭാഗത്ത് നിന്നും രണ്ടാമത്തെ Pilgrim Information എന്ന മെനു സെലക്ട്‌ ചെയ്യുക.. അപ്പോള്‍ Cover Enquiry For Haj 2012 എന്ന് കാണാം,  അതില്‍ ക്ലിക്ക് ചെയ്യുക.. 
അപ്പോള്‍ നിങ്ങള്‍ക്ക് Enter Cover No എന്ന് പറഞ്ഞ ഒരു കോളം ആ വിന്‍ഡോയില്‍ വരും
അവിടെ നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള കവര്‍ നമ്പര്‍ എന്റര്‍ ചെയ്തു കൊടുക്കുക.. കവര്‍ നമ്പറിന്റെ കൂട്ടത്തില്‍ നിങ്ങള്‍ക്ക് ഒരു കോഡും ലഭിക്കും.. KLR, KLB തുടങ്ങിയ രീതിയിലായിരിക്കും ആ കോഡ്. പിന്നെ നിങ്ങള്‍ ഗ്രൂപ്പ്‌ ആയിട്ടാണ് പോകുന്നത് എങ്കില്‍ ആളുകളുടെ എണ്ണവും കാണിക്കേണ്ടതാണ്.
ഉദാഹരണം: നിങ്ങളുടെ നമ്പര്‍ 123 , നിങ്ങള്‍ക്ക് ലഭിച്ച കോഡ് KLR , പോകുന്ന ആളുകളുടെ എണ്ണം 5 എന്നിങ്ങനെ ആണെന്നിരിക്കട്ടെ.. അപ്പോള്‍ നിങ്ങള്‍ എന്റര്‍ ചെയ്യേണ്ട രീതി KLR-123-5-0 എന്നായിരിക്കണം.ഇത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക്
 നിങ്ങളുടെ (പോകുന്ന ആളുടെ) മുഴുവന്‍ വിവരങ്ങളും
 ലഭിക്കുന്നതാണ്. അത് പ്രിന്റ്‌ എടുത്ത് നിങ്ങള്‍ക്ക്
 സൂക്ഷിച്ചു വെക്കാവുന്നതും ആണ്.
 (courtesy: sulthan,w.suhrthu.com)
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

No comments:

Post a Comment