Friday, January 24, 2014

ഖുര്‍ആന്‍ പഠനത്തിനൊരു മികച്ച സഹായി. !!

ഖുര്‍ആന്‍ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മറ്റൊരാളുടെ സഹായം കൂടാതെ പ്രിന്റഡ് ഖുര്‍ആന്‍ തന്നെ ഉപയോഗിച്ച് പഠനം സാധ്യമാക്കുന്ന അത്യാധുനിക സംവിധാനമാണ് ക്യൂപെന്‍.ഡിജിറ്റല്‍ ഡിസ്‌പ്ലേ സംവിധാനം ഉപയോഗിക്കുമ്പോള്‍ കണ്ണിന് സംഭവിക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാതെ പ്രായമായവര്‍ക്കും കുട്ടികള്‍ക്കും , പുതിയ ടെക്‌നോളജിയെ കുറിച്ച് പിടിപാടില്ലാവര്‍ക്കും ഇത് അനായാസം ഉപയോഗിക്കാനാവും. അറബി അക്ഷരങ്ങള്‍ , ഖുര്‍ആനിലെ വാക്കുകള്‍ എന്നിവയുടെ ഉച്ചാരണങ്ങള്‍ കൃത്യമായി പഠിക്കാനും ഖുര്‍ആന്‍ പാരായണം പരിഭാഷ എന്നിവ ശ്രവിക്കാനും അവയില്‍ പേന ഉപയോഗിച്ച് ടച്ച് ചെയ്താല്‍ മാത്രം മതി. പേനയില്‍ തന്നെയുള്ള ലൗഡ്‌സ്പിക്കറിലൂടെയോ ഹെഡ്‌സെറ്റ് ഉപയോഗിച്ചോ നമുക്ക് ശ്രവിക്കാവുന്നതാണ്. പ്രശസ്തരായ അഞ്ച് ഖാരിഉകളുടെ പാരായണം യഥേഷ്ടം മാറി മാറി കേള്‍ക്കാന്‍ ഒരു ബട്ടന്‍ അമര്‍ത്തേണ്ട ആവശ്യമേ ഉള്ളൂ. പാരായണം മാത്രമായോ പാരായണം കൂടെ അര്‍ഥവും എന്ന രീതിയിലോ ഇത് കേള്‍ക്കാം. 
ഒരു ആയത്തില്‍ തൊട്ടാല്‍ ആ ആയത്ത് മാത്രമായും, പേജ് നമ്പറില്‍ തൊട്ടാല്‍ ആ പേജ് മാത്രമായും സൂറത്തിന്റെ പേരില്‍ തൊട്ടാല്‍ സൂറത്ത് അവസാനിക്കുന്ന വരെയും കേള്‍ക്കാവുന്നതാണ്. യാത്രയില്‍ ഈ ഖുര്‍ആന്‍ എടുക്കാനും ഉപയോഗിക്കാനും പ്രയാസം നേരിടാനിടയുണ്ടെങ്കില്‍ അതിനും സംവിധാനമുണ്ട്. ഖുര്‍ആന്‍ മുഴുവനും അടങ്ങിയ ഒരു പോക്കറ്റ് കാര്‍ഡ് മാത്രം മതിയാവും. അതു ഇതോടൊപ്പം ഒരുക്കിയിരിക്കുന്നു. ഇതിലും സൂറത്തുകള്‍ തെരഞ്ഞെടുത്തു കേള്‍ക്കാനും ദൈനംദിന പ്രാര്‍ഥനകള്‍ കേള്‍ക്കാനും സൗകര്യമുണ്ട്. for more click here to go

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

1 comment:

  1. എല്ലാനല്ലമനുഷ്യര്‍കും സത്യം തിരിച്ചറിയാന്‍ കഴിയട്ടെ

    ReplyDelete