Wednesday, October 23, 2019

സ്വഫർ മാസത്തിലെ ഒടുവിലത്തെ ബുധൻ. !!

 സ്വഫര്‍ മാസത്തിലെ അവസാന ബുധന്‍  കൂടുതൽ നഹ്സുള്ള ദിനമാണ്. മേല്‍ ദിവസത്തില്‍ ഇറക്കപ്പെടുന്ന ആപത്തുകളെക്കുറിച്ചും അതില്‍ നിന്നും അല്ലാഹുﷻനോട് കാവല്‍ തേടുന്നതിനെ സംബന്ധിച്ചും നമ്മുടെ മുന്‍ഗാമികളായ പണ്ഡിതന്മാർ ഉണര്‍ത്തിയിട്ടുണ്ട്...

  ഇമാം ദൈറബി തന്റെ മുജർറബാത്തിൽ പറഞ്ഞിരിക്കുന്നു:
കഷ്‍ഫിന്റെയും തംകീനിന്റെയും അവകാശികളായ ചില ആത്മജ്ഞാനികള്‍ പറയുന്നു : "എല്ലാ വര്‍ഷവും സ്വഫര്‍ മാസത്തെ അവസാന ബുധനാഴ്‍ച മൂന്ന് ലക്ഷത്തി ഇരുപതിനായിരം ആപത്തുകളെ ഇറക്കപ്പെടുന്നുണ്ട്. അത് കൊണ്ട് തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു ദിനമാണത്. ആരെങ്കിലും ഈ ദിനം നാല് റക്അത്ത് നിസ്‍കരിക്കുകയും എല്ലാ റക്അത്തിലും ഫാതിഹക്ക് ശേഷം സൂറത്തുല്‍ കൗസര്‍-17, ഇഖ്‍ലാസ്-5, ഫലഖ്-1, നാസ്-1 എന്നിവ ഓതുകയും ചെയ്യുക. അവസാനം സലാം വീട്ടിയതിന് ശേഷം താഴപ്പറയുന്ന ദുആ ഓതുന്ന പക്ഷം മേല്‍പ്പറയപ്പെട്ട ദിവസം ഇറക്കപ്പെടുന്ന മുഴുവന്‍ ആപത്തുകളെത്തൊട്ടും അല്ലാഹു ﷻ നമ്മെ കാക്കുന്നതാണ്. ആ വര്‍ഷം പൂര്‍ണ്ണമാകും വരെയും മേല്‍ ആപത്തുകള്‍ അവനെച്ചുറ്റിപ്പറ്റി വരുകയേ ഇല്ല". (ഇന്‍ഷാ അല്ലാഹ്)

بِسْمِ اللهِ الرَّحْمَنِ الرَّحِيمِ وَصَلَّى اللهُ تَعَالَى عَلَى سَيِّدِنَا مُحَمَّدٍ وَ عَلَى آلِهِ وَ صَحْبِهِ وَ سَلِّمْ , اَللَّهُمَّ يَا شَدِيدَ القُوَى يا شَديدَ الْقُوَى وَيَا شَدِيدَ الْمِحالِ يَا عَزيزُ ذَلَّتْ لِعِزَّتِكَ جَميعُ خَلْقِكَ اِكْفِنى مِنْ جَمِيعِ خَلْقِكَ يا مُحْسِنُ يا مُجْمِلُ يا مُنْعِمُ يا مُكْرِمُ يَا مَنْ لَا إِلـهَ اِلاّ اَنْتَ بِرَحْمَتِكَ يَا أَرْحَمَ الرَّاحِمِينَ. اَللَّهُمَّ بِسِرِّ الْحَسَنِ وَ أَخِيهِ, وَ جَدِّهِ وَ أَبِيهِ, اِكْفِنِى شَرَّ هَذَا الْيَوْمِ وَ مَا يَنْزِلُ فِيهِ يَا كَافِى, فَسَيَكْفِيكَهُمُ اللهُ  وهو السَّمِيعُ العَلِيمُ , وَحَسْبُنَا اللهُ وَ نِعْمَ الْوَكِيلُ , وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ الْعَلِيِّ الْعَظِيمِ, وَصَلَّى اللهُ تَعَالَى عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ.

 ഇക്കാര്യം ശൈഖ് ഫരീദുദ്ദീന്‍ ഷകര്‍ കന്‍ജ് (റ) പറഞ്ഞതായി ജവാഹിറുല്‍ ഖംസ് എന്ന ഗ്രന്ഥത്തിലും കാണാന്‍ സാധിക്കും. ശൈഖ് ബൂനി (റ) പ്രസ്‍താവിക്കുന്നു :

 "സ്വഫര്‍ മാസം അവസാന ബുധനാഴ്‍ച ദിവസം അല്ലാഹു ﷻ ആകാശഭൂമകള്‍ക്കിടയിലായി ഒരു മഹാവിപത്തിനെ ഇറക്കുന്നതായിരിക്കും. ഇതിനെ ചുമക്കുന്ന മലക്ക് ഇതിനെയും വഹിച്ച് കൊണ്ട് കാലഘട്ടത്തിന്റെ ഖുതുബിന്റെ സമക്ഷത്തിലേക്കെത്തിക്കുകയും അദ്ദേഹം അതിനെ ലോകത്ത് എല്ലായിടത്തായും വീതിക്കുകയും ചെയ്യും. മരണമോ, ബുദ്ധിമുട്ടോ, പ്രയാസമോ എന്ത് തന്നെയായാലും അത് മഹാനായ ഖുതുബ് വീതിച്ച ആ ആപത്തില്‍ നിന്നേ കടന്ന് വരികയുള്ളൂ. ആയതിനാല്‍ ഈ മഹാവിപത്തില്‍ നിന്നും രക്ഷനേടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ 6 റക്അത്ത് നിസ്‍കരിക്കുക. എല്ലാ റക്അത്തിലും ആദ്യം ഫാതിഹയും ആയത്തുല്‍ കുര്‍സിയ്യും രണ്ടാമതായി ഇഖ്‍ലാസ് സൂറത്തും ഓതുക. ശേഷം തിരുനബിﷺയുടെ മേല്‍ സ്വലാത്ത് ചൊല്ലുക. അത് ഏത് വചനം കൊണ്ടായാലും മതി. ശേഷം ദുആ ഇരക്കുക...

 ചില പുണ്യാത്മാക്കള്‍ പറയുന്നു :

 സ്വഫറിലെ അവസാനത്തെ ബുധന്‍ വിട്ടൊഴിയാത്ത നഹ്സിന്റെ ദിവസമാകുന്നു. അത് കൊണ്ട് ആ ദിനത്തില്‍ സൂറത്ത് യാസീന്‍ പാരായണം ചെയ്യുന്നത് നല്ലതാണ്. സൂറത്തിലെ سَلَامٌ قَوْلًا مِنْ رَبِّ الرَّحِيم ആയത്ത് എത്തിയാല്‍ അതിനെ 330 വട്ടം ആവര്‍ത്തിക്കുക. അവസാനം ഈ ദുആ ഇരക്കുക...

اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ صَلَاةً تُنْجِينَا بِهَا مِنْ جَمِيعِ الأَحْوَالِ وَالْآفَاتِ, وَ تَقْضِى لَنَا بِهَا جَمِيعَ الْحَاجَاتِ, وَتُطَهِّرُنَا بِهَا مِنْ جَمِيعِ السَّيِّئَاتِ, وَ تَرْفَعُنَا بِهَا أَعْلَى الدَّرَجَاتِ, وَتُبَلِّغُنَا بِهَا أَقْصَى الْغَايَاتِ مِنْ جَمِيعِ الْخَيْرَاتِ فِى الْحَيَاةِ وَبَعْدَ الْمَمَاتِ, اَللَّهُمَّ اِصْرِفْ عَنَّا شَرَّ مَا يَنْزِلُ مِنَ السَّمَاءِ, وَمَا يَخْرُجُ مِنَ الْأَرْضِ إِنَّكَ عَلَى كُلِّ شَيْئٍ قَدِيرٌ, وَصَلَّى اللهُ تَعَالَى عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ.

ശേഷം ഐഹികമോ പാരത്രികമോ ആയ ഏതൊരു കാര്യത്തിനായും ദുആ ചെയ്യുക. അല്ലാഹു ﷻ നമുക്കെല്ലാം രക്ഷ നല്‍കുമാറാകട്ടെ... 
ആമീന്‍ യാ റബ്ബൽ ആലമീൻ...☝🏼

ഈ നിസ്കാരത്തെ കുറിച്ച് :

 സൂഫിയാക്കളായ ചില പണ്ഡിതന്മാർ മാത്രമേ ഈ നിസ്കാരം ഉദ്ധരിച്ചതായി കാണുന്നുള്ളൂ.. ഫൂഖഹാഅ് ഇതിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. അഥവാ ഉണ്ടെന്നോ ഇല്ല എന്നോ പറഞ്ഞതായി അറിവില്ല. (ബറാഅത്ത് രാവിലെ നിസ്കാരത്തെ സൂഫികൾ പറയുകയും ശാഫിഈ ഫുഖഹാഅ് എതിർക്കുകയും ചെയ്തത് ഓർക്കുക.)
അതിനാൽ ഇമാം ദൈറബിയെ പോലുള്ള മഹാന്മാരെ അനുകരിച്ച് അന്നേ ദിവസം അത് നിസ്കരിക്കാമെങ്കിലും എണ്ണപ്പെട്ട സുന്നത്ത് നിസ്കാരങ്ങളുടെ കൂട്ടത്തിൽ അതിനെ ചേർക്കാതിരിക്കുകയും അതിനെ ശക്തിയേറിയ സുന്നത്തായി പ്രചരിപ്പിക്കാതിരിക്കുകയുമാണ് ഉചിതം എന്ന് ഉണർത്തുന്നു...

വിമർശനം, മറുപടി :

പൊതുവെ നഹ്സുകളെ നിഷേധിക്കുന്ന വഹാബികൾ ഇതിനേയും വിമർശിക്കുന്നത് കാണാം.
അതിനുള്ള അവരുടെ പ്രമാണം
 لا طيرة ولا صفر
(പക്ഷി ലക്ഷണമോ സഫറോ ഇല്ല.)
എന്നുള്ള ഹദീസാണ്.
ഇവിടെ ഹദീസിലെ സഫർ എന്ന പദത്തിനെ പ്രധാനമായും രണ്ട് വ്യാഖ്യാനങ്ങൾ നൽകി പണ്ഡിതർ പരിചയപ്പെടുത്തുന്നത് കാണാം
ഒന്ന് : വയറ്റിലുള്ള ഒരുതരം രോഗം, അല്ലെങ്കിൽ പാമ്പ്.
ഇത് ജാഹിലിയ്യാ കാലക്കാരുടെ വിശ്വാസമായിരുന്നു. അത് പകരുമെന്ന് അവർ വിശ്വസിച്ചു.
രണ്ട്:  സ്വഫർ മാസത്തെ മുഴുവനായും അവർ അശുഭകരമായി മനസ്സിലാക്കിയിരുന്നു.
(മിർഖാത്ത് നോക്കുക)
ഇതിനെയാണ് നബിﷺതങ്ങൾ നിഷേധിച്ചത്.
അല്ലാതെ ഏതെങ്കിലും ഒരു ദിവസത്തെ അല്ല, ചില ദിവസങ്ങൾ ചില കാര്യങ്ങൾക്ക് അശുഭമാണെന്ന് നബിﷺതങ്ങൾ തന്നെ പഠിപ്പിച്ചിട്ടുണ്ട് എന്നിരിക്കെ വഹാബികളെ നമുക്ക് അവഗണിക്കാം...
അബൂത്വാഹിർ ഫൈസി മാനന്തവാടി

        'അള്ളാഹു അഅ്ലം''
          
(നന്മ തോന്നുന്നുവെങ്കിൽ ഷെയർ ചെയ്യുക)
നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...

 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه 🌹

1 comment:

  1. നഹ്സ് നോക്കൽ ഇസ്ലാമികമല്ല !
    അത് ഉണ്ടെങ്കിൽ സ്വഹീഹ് ആയ ഹദീസ് താങ്കൾ പോസ്റ്റ്‌ ചെയ്യൂ . ഇന്ന പണ്ഡിതൻ പറഞ്ഞു എന്നത്കൊണ്ട് അത് ഇസ്ലാം ആകില്ല.

    ReplyDelete