Sunday, December 15, 2019

വലിയുപ്പയും പേരക്കുട്ടിയും.................?

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

വലിയുപ്പ: മോനേ...സ്വർഗ്ഗത്തിൽ കടക്കാൻ പെെസക്ക് തീരെ ചെലവില്ല എന്നാൽ നരകത്തില് കടക്കാൻ പെെസക്ക് വലിയ ചെലവാണ്
പേരക്കുട്ടി: അതെന്താ വെല്ലിപ്പാ അങ്ങനെ?
വലിയുപ്പ: കളിക്കാൻ പണം വേണ്ടേ?
പേരക്കുട്ടി: വേണം
വലിയുപ്പ: ലഹരി ഉപയോഗിക്കാൻ പണം വേണ്ടേ?
പേരക്കുട്ടി: അതെ ധാരാളം വേണം
വലിയുപ്പ:പുകവലിക്കാൻ പണം വേണ്ടേ?
പേരക്കുട്ടി:വേണമല്ലോ
വലിയുപ്പ: പാട്ടും സിനിമയും കോമഡിയും മറ്റും കാണാനും കേൾക്കാനും പണത്തിന്ന് ആവശ്യമല്ലേ?
പേരക്കുട്ടി: അതെ
വലിയുപ്പ: തെറ്റായ കാര്യം ചെയ്യാനും അവിടേക്ക് പോകാനും പണം വേണ്ടേ?
പേരക്കുട്ടി: ധാരാളം പണം വേണമല്ലോ
വലിയുപ്പ: എന്നാൽ സ്വര്ഗത്തിൽ കടക്കാൻ പണം ചെലവഴിക്കേണ്ട ആവശ്യമേ ഇല്ല
പേരക്കുട്ടി:അതെന്താ അങ്ങിനെ?
വല്ലിപ്പ: മോനേ...നിസ്കരിക്കാൻ പെെസ വേണോ നോമ്പ് നോക്കാൻ പെെസ വേണോ നല്ല കാര്യം ചെയ്യാൻ പെെസ വേണോ തെറ്റിൽ നിന്ന് കണ്ണിനേയും കാതുകളേയും സൂക്ഷിക്കാൻ പെെസ വേണോ അല്ലാഹുവിന് ദിക്റ് ചൊല്ലാൻ പെെസ വേണോ നബി (സ) യുടെ മേൽ സ്വലാത്ത് ചൊല്ലാൻ പെെസ വേണോ അല്ലാഹുവിനോട് പാപമോചനം തേടാൻ പെെസ വേണോ
പേരക്കുട്ടി: വേണ്ട
വല്ലിപ്പ: ആ അതാണ് ഞാൻ പറഞ്ഞത് നരകത്തിൽ കടക്കാൻ ധാരാളം പെെസക്ക് ചെലവുണ്ട് എന്നാൽ സ്വർഗ്ഗത്തിൽ കടക്കാൻ അതിന്റെ ആവശ്യമില്ല.

Sunday, December 8, 2019

അതിസമ്പന്നനാകാം , ഈ 5 കാര്യം ചെയ്താൽ ....?


1 പ്രഭാതത്തിൽ ഉണരുക സുബ്ഹിക്ക് മുന്നേയുള്ള 2 റകാഹ ത്‌ സുന്നത്ത് നിസ്കരിക്കുക 2 ഭക്ഷണത്തെ ബഹുമാനിക്കുക നിന്നുകൊണ്ട് ഭക്ഷണം കഴിക്കാതിരിക്കുക. ഭക്ഷികുന്നതിൻ മുമ്പ് കയും വായും കഴുകുക. 3 . കുടുംബ ബന്ധം പുലർത്തുക 4.മാതാപിതാക്കളെ അനുസരിക്കുക അവർക്ക് സഹായം ചെയ്യുക അവർക്ക് നന്മ ചെയ്യുക ഒരു വിഷയത്തിലും അവർക്ക് എതിർ പ്രവർത്തിക്കത്തിരിക്കുക. 5 .സലാമിനെ അധികരിപ്പികുക.

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Sunday, November 17, 2019

സ്വലാത്തുൽ ഫാതിഹിന്റെ ഏറ്റവും വലിയ മഹത്വ0

اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ
قَدْرِهِ وَمِقْدَارِهِ العَظِيمِ ۩
1. മുത്ത് നബിയുടെ മേൽ അല്ലാഹ് ചൊല്ലിയ സ്വലാത്ത് .ഇത് തന്നെയാണ് സ്വലാത്തുൽ ഫാതിഹിന്റെ ഏറ്റവും വലിയ മഹത്വവും 2. അല്ലാഹുവിനും മുത്ത് നബിക്കും ഏറ്റവും പ്രിയങ്കരമായ സ്വലാത്ത് 3. മലക്കുകൾ ചൊല്ലുന്ന സ്വലാത്ത് 4. മുത്ത് നബിയുടെ മേൽ മുഹ്'യിദ്ധീൻ ശൈഖ് (റ), ശാഹ് നഖ്ഷബന്ധി (റ) തുടങ്ങിയ മഹത്തുക്കൾ പതിവാക്കിയിരുന്ന സ്വലാത്തുകളിലൊന്ന്. 5. ഒരറ്റതവണ ചൊല്ലിയാൽ മറ്റ് സ്വലാത്തുകൾ 600000 തവണ ചൊല്ലിയാൽ ലഭിക്കുന്ന പ്രതിഫലം ലഭിക്കുന്ന സ്വലാത്ത് 6. ഒരു തവണ ചൊല്ലിയാൽ ആദം നബി മുതൽ അന്ത്യനാൾ വരെയുള്ള മുഴുവൻ പേരും ചൊല്ലിയ സ്വലാത്തുകളുടെ പ്രതിഫലം ലഭിക്കാൻ കാരണമാകുന്ന സ്വലാത്ത് 7. ഏറ്റവും മഹത്തായ സ്വലാത്ത് തനിക്ക് അറിയിച്ച് തരണമെന്നുള്ള ശൈഖ് മുഹമ്മദുൽ ബക്'രി (റ) തങ്ങളുടെ പ്രാർത്ഥനക്ക് ഉത്തരമായ് അല്ലാഹു അറിയിച്ച് കൊടുത്ത സ്വലാത്ത് 8. ഇതിനേക്കാൾ മഹത്തരമായ മറ്റൊരു സ്വലാത്ത് കൊണ്ടും ഒരാളും എന്റെ മേൽ സ്വലാത്ത് ചൊല്ലിയിട്ടില്ല എന്ന് മുത്ത് നബി ,അഹ്'മദ് തിജാനി തങ്ങളോട് പറഞ്ഞ സ്വലാത്ത് 9. മുത്ത് നബിയെ സ്വപ്നത്തിൽ കാണാൻ ഏറ്റവും ഉത്തമമായ സ്വലാത്ത് 10. മുത്ത് നബിയെ ഉണർവിൽ തന്നെ കാണുന്നതിന് സഹായിക്കുന്ന സ്വലാത്ത് 11. തിജാനി ത്വരീഖത്തിലെ ഉന്നതരായ ശൈഖ് മാഹി ഹൈദറ(റ) പറയുന്നു :"സ്വലാത്തുൽ ഫാതിഹ് 100 തവണ ചൊല്ലുകയും എന്നിട്ട് മുത്ത് നബിയെ കാണുകയും ചെയ്യാത്ത ഒരുത്തന്റെ കാര്യത്തിൽ ഞാൻ അത്ഭുതം കൊളളുന്നു" 12. മുത്ത് നബിയെ സ്വപ്നത്തിൽ കാണാൻ വെള്ളിയാഴ്ച രാവിലോ തിങ്കളാഴ്ച രാവിലോ ആയിരം തവണ സ്വലാത്തുൽ ഫാതിഹ് ചൊല്ലുവാൻ ഔലിയാക്കൾ ഉപദേശിക്കുന്നു 13. ഇരു ലോകത്തേയും ഹാജത്തുകൾ നിറവേറാൻ സഹായകരമാകുന്ന സ്വലാത്ത് 14. സർവ്വ രോഗങ്ങൾക്കും (ആത്മീയവും ശാരീരികവും മാനസികവുമായ) ശിഫയാണ് സ്വലാത്തുൽ ഫാതിഹ് 15. സർവ്വ പ്രയാസങ്ങൾക്കും പരിഹാരവുമാണ് സ്വലാത്തുൽ ഫാതിഹ് 16. മുത്ത് നബിയോട് പ്രണയമുണ്ടാകുവാൻ ഏറ്റവും സഹായകരമായ സ്വലാത്ത് 17 .വളരെ വേഗംമുത്ത് നബിയുടെ സ്നേഹം ലഭിക്കാൻ കാരണമാകുന്ന സ്വലാത്ത് 18. വിലായത്തിലേക്കുള്ള വാതിലാണ് സ്വലാത്തുൽ ഫാതിഹ് 19. മരണപ്പെട്ടവർക്ക് ഹദ്'യ ചെയ്യാൻ ഏറ്റവും ഉത്തമമായ സ്വലാത്ത് 20. സൂഫികളിലൊരാൾ പറയുകയുണ്ടായ് " എന്റെ മരണശേഷം ആരെങ്കിലും എനിക്ക് ഒരു സ്വലാത്തുൽ ഫാതിഹ് ചൊല്ലി ഹദ്‌'യ ചൈതാൽ എനിക്ക് അത് മതിയാകും" 21. വല്ല ഒരുത്തരും സ്വലാത്തുൽ ഫാതിഹ് ദിനേന ഒരു തവണ എങ്കിലും ചൊല്ലിയാൽ അവർ ഈമാൻ കിട്ടിയല്ലാതെ മരണപ്പെടില്ല 22. ദിനേന ഒരു തവണ എങ്കിലും പതിവാക്കിയവർ നരകത്തിൽ പ്രവേശിക്കില്ല 23. ഖുർആന്റെ ഖുർആൻ എന്ന് ശൈഖ് ഇബ്റാഹീം നിയാസെ (റ) വിശേഷിപ്പിച്ച സ്വലാത്ത് 24.മറ്റ് സ്വലാത്തുകൾ 600000 തവണ ചൊല്ലുമ്പോൾ മുത്ത് നബിയോട് ലഭിക്കുന്ന സാമീപ്യം ഒരൊറ്റ തവണ ചൊല്ലൽ കൊണ്ട് ലഭിക്കുന്ന സ്വലാത്ത് 25. ഏറ്റവും ഉന്നതമായ നിധി എന്ന് ശൈഖ് ഇബ്'റാഹീം നിയാസെ (റ) തങ്ങൾ വിശേഷിപ്പിച്ച സ്വലാത്ത് 26. അസ്മാഉൽ ഹുസനയുടെ സിർ റുകൾ സ്വലാത്തുൽ ഫാതി ഹിൽ അടങ്ങിയിരിക്കുന്നു 27. സർവ്വസ്വലാത്തുകളുടേയും രഹസ്യങ്ങൾ ഉൾകൊളളുന്ന സ്വലാത്ത് 28 .തെറ്റുകളിൽ നിന്നുള്ള കവചമാണ് സ്വലാത്തുൽ ഫാതിഹ് 29. പുകവലി, മദ്യം തുടങ്ങിയ കാര്യങ്ങൾക്ക് അടിമപ്പെട്ടവർ സ്വലാത്തുൽ ഫാതിഹ് പതിവാക്കുക ഇ.അ, അത്തരം മോശത്തരങ്ങളിൽ നിന്നും മോചനം ലഭിക്കും 30. മഅരിഫത്തിലേക്കുള്ള കവടമാണ് മഹത്തായ സ്വലാത്തുൽ ഫാതിഹ് 31. സ്വർഗത്തിന്റെ താക്കോൽ എന്നറിയപ്പെടുന്ന സ്വലാത്ത് 32. സ്വലാത്തുൽ ഫാതിഹിന്റെ അഹ്'ലുകാർക്ക് ഖബറിൽ ഒരു പ്രയാസവും നേരിടേണ്ടി വരില്ല (ഇ.അ) 33. രിസ്ഖിൽ വിശാലതയുണ്ടാകുവാൻ സ്വലാത്തുൽ ഫാതിഹ് പതിവാക്കുക 34. നിങ്ങളൊരു സ്വലാത്തുൽ ഫാതിഹ് ചൊല്ലുമ്പോൾ അതിൽ നിന്നും അല്ലാഹു 600000 മലക്കുകളെ സൃഷ്ടിക്കുകയും അന്ത്യനാൾ വരെ ആ മലക്കുകൾ മുത്ത് നബിയുടെ മേൽ ചൊല്ലുന്ന മുഴുവൻ സ്വലാത്തുകളുടേയും പ്രതിഫലത്തെ നിങ്ങളുടെ പേരിൽ രേഖപ്പെടുത്തി വെക്കുകയും ചെയ്യും.



വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!


Wednesday, October 23, 2019

പ്രത്യേക അറിയിപ്പ്

ജനനം 26 ജനുവരി 1950 മുതൽ 1987 ജൂലൈ 1 വരെ. ഇന്ത്യയിൽ ജനിക്കുന്ന ഓരോ ആൺകുട്ടിയും പെൺകുട്ടിയും ഒരു ഇന്ത്യക്കാരനാണ്.
[Sec_03_The_Indian_Citizenhip_Act_1955]

   1987 ജൂലൈ 1 മുതൽ 2003 ഡിസംബർ വരെ ഇന്ത്യയിൽ ജനിച്ച ഏതൊരു ആൺകുട്ടിയോ പെൺകുട്ടിയോ അവന്റെ അമ്മയോ അച്ഛനോ ഇന്ത്യക്കാരനാണ് ഇന്ത്യൻ പൗരത്വം ലഭിക്കും.
  Sec_03_The_Indian_Citizenhip_Act_1955 (ഭേദഗതി)

   2004_s_today ഇന്ത്യയിൽ ജനിച്ച ഏതൊരു ആൺകുട്ടിയോ പെൺകുട്ടിയോ അമ്മയും അച്ഛനും രണ്ടുംഇന്ത്യൻ അല്ലെങ്കിൽ നിയമവിരുദ്ധ കുടിയേറ്റക്കാർ (നിയമവിരുദ്ധമായി നുഴഞ്ഞുകയറ്റക്കാരൻ) ഇന്ത്യക്കാരനായി കണക്കാക്കപ്പെടും
 (Sec_03_The_Indian_Citizenhip_Act_1955)(ഭേദഗതി)

  ഇതനുസരിച്ച്, #NRC യെ നമ്മൾഭയപ്പെടേണ്ടതില്ല.
 മുസ്‌ലിംകൾ ഇതിനെ ഭയപ്പെടരുത്.  നിങ്ങളുടെ സ്വന്തം പേപ്പറുകൾ നിങ്ങൾ തന്നെ തയ്യാറാക്കുക.
  സെൻസസ് അല്ലെങ്കിൽ മെറിഡിയൻ അല്ലെങ്കിൽ വീടുതോറുമുള്ള സർവേ

  എല്ലാ മുസ്‌ലിം സഹോദരിമാരോടും സഹോദരങ്ങളോടും എല്ലാ വിശദാംശങ്ങളും വളരെ ശ്രദ്ധാപൂർവ്വം പൂരിപ്പിക്കാൻ അഭ്യർത്ഥിക്കുന്നു.

മത നിരയിൽ 'ഇസ്‌ലാം' എന്നും കമ്മ്യൂണിറ്റി കോളത്തിൽ 'മുസ്‌ലിം' എന്നും എഴുതുക. 

 ഷിയ, സുന്നി, അഹ് ലെ ഹദീസ്, തബ് ലീഗ്, ജമാഅത്ത്, ജമാഅത്തെ ഇസ്ലാമി, ഇസ്ലാമിക് എറ്റ് സെറ്റെറ എന്നിങ്ങനെ മറ്റൊന്നും ചേർക്കരുത്.

  എല്ലാ മുസ്‌ലിം സഹോദരിമാർക്കും സഹോദരങ്ങൾക്കും ഈ സന്ദേശം അയയ്‌ക്കുക.  നിങ്ങളുടെ വീടുകളെക്കുറിച്ചും സമീപ പ്രദേശങ്ങളെക്കുറിച്ചും സെൻസസ് സമയത്ത് മതത്തിന്റെ നിരയിൽ 'ഇസ്‌ലാം' എഴുതുക, 'മുസ്‌ലിം' എന്ന് എഴുതരുത് എന്ന് നിങ്ങൾ അറിയുന്ന എല്ലാവരേയും അറിയിച്ചു എന്ന് ഉറപ്പാക്കുക.  സുന്നി, ഷിയ, ജമാഅത്ത് തുടങ്ങിയ ഏതെങ്കിലും ക്ലാസ്സിന്റെ പേരുകൾ എഴുതരുത്.

  ഏതെങ്കിലും ഫോം പൂരിപ്പിക്കുന്നതിന് ഒരു ഉദ്യോഗസ്ഥനെയോ ജീവനക്കാരനെയോ ആശ്രയിക്കരുത്.  നിങ്ങളുടെ പേരും ബാക്കി വിശദാംശങ്ങളും നിങ്ങൾ അല്ലെങ്കിൽ നിങ്ങൾ വിശ്വസിക്കുന്ന മറ്റൊരാൾക്കൊപ്പം പൂരിപ്പിക്കുക, കാരണം മറ്റാരെങ്കിലും പൂരിപ്പിക്കുമ്പോൾ അക്ഷരവിന്യാസം താറുമാറാകും. 
 വിശദാംശങ്ങൾ‌ പൂരിപ്പിക്കുമ്പോൾ‌ ഒരു ബോൾ‌ പേന മാത്രം ഉപയോഗിക്കുക.  പെൻസിലോ ജെൽ പേനയോ മറ്റേതെങ്കിലും പേനയോ ഉപയൊഗിക്കരുത്, കാരണം അവയിൽ എഴുതിയ എഴുത്ത് മായ്‌ക്കാനാകും.

[courtesy whatsap ]

അലി (റ) യോട് നബി (സ) യുടെ 40 ഉപദേശങ്ങള്‍.

അലി (റ) യോട് നബി (സ) യുടെ 40 ഉപദേശങ്ങള്‍.

1. സുബഹിക്കും സൂര്യോദയത്തിനുമിടയില്‍ ഉറങ്ങരുത്.അസറിനും മഗ്രിബിനുമിടയിലും ഉറങ്ങരുത്. മഗ്രിബിനും  ഇഷാക്കുമിടയിലും ഉറങ്ങരുത്.

2. പിശുക്കന്മാരായ ആളുകളുടെ കൂടെ ഇരിക്കുന്നത് ഒഴിവാക്കുക.
3.  ഇരിക്കുന്ന ആളുകളുടെ ഇടയില്‍ ഉറങ്ങരുത്.
4. ഇടതു കൈ കൊണ്ട് തിന്നുകയും കുടിക്കുകയും ചെയ്യരുത്.
5.പല്ലുകളുടെ ഇടയില്‍ നിന്ന് പുറത്തെടുത്ത ഭക്ഷണം തിന്നരുത്. 

6. വിരലുകളുടെ കെനുപ്പുകള്‍ പൊട്ടിക്കരുത്. 
7. രാത്രിയില്‍ കണ്ണാടിയില്‍ നോക്കരുത്. 
8. നമസ്കരിക്കുമ്പോള്‍ ആകാശത്തേക്ക് നോക്കരുത്.
9. വിസര്‍ജ്യ സ്ഥലത്ത് തുപ്പരുത്.
10. പല്ലുകള്‍ കരി കൊണ്ട് വൃത്തിയാക്കരുത്.
11. ഇരിക്കുക പിന്നെ ട്രൗസറുകള്‍ അണിയുക.
12.പല്ല് കൊണ്ട് ഉറപ്പുള്ള സാധനങ്ങള്‍ കടിച്ചു പൊട്ടിക്കരുത്.
13. ഭക്ഷണം ചൂടുണ്ടെങ്കില്‍ അതിലേക്കു ഊതരുത്.☕
14. മറ്റുള്ളവരുടെ പാഴ്ച്ചകളിലേക്ക് നോക്കരുത്.
15.ബാങ്കിന്റെയും ഇകാമാത്തിന്റെയും ഇടയില്‍ സംസാരിക്കരുത്.
16. വിസര്‍ജ്യ സ്ഥലത്ത് വച്ച് സംസാരിക്കരുത്.
17.നിന്റെ സുഹൃത്തുകളെ പറ്റി കഥകള്‍ പറയരുത്.
18. നിന്റെ സുഹൃത്തുക്കളെ നീ ദേഷ്യപ്പെടുത്തരുത്.
19. നടക്കുമ്പോള്‍ പിന്നിലേക്ക്‌ തുടര്‍ച്ചയായി തിരിഞ്ഞു നോക്കരുത്.
20. നടക്കുമ്പോള്‍ കാലുകളുടെ അടയാളം പതിക്കരുത്.
21. സുഹൃത്തുക്കളെ പറ്റി സംശയാലു ആകരുത്.
22.  ഒരിക്കലും കളവു പറയരുത്.
23. മണത്തു നോക്കി ഭക്ഷിക്കരുത്.
24.  മറ്റുള്ളവര്‍ക്ക് മനസ്സിലാവുന്ന വിധത്തില്‍ വ്യക്തമായി സംസാരിക്കുക.
25.  ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കുക.
26.സ്വയം തീരുമാനമെടുക്കരുത്, അറിവുള്ളവരോട് ചോദിക്കുക.
27.സ്വയം ആത്മാഭിമാനം കൊള്ളരുത്.
28. നിന്റെ ഭക്ഷണത്തെ പറ്റി ഒരിക്കലും ദുഖിക്കരുത്.
29. സ്വയം വീമ്പ് പറയരുത്.
30. പിച്ചക്കാരെ പിന്തുടരരുത് / വിരട്ടരുത്.
31.  അധിധികളെ നന്നായി നല്ല മനസ്സോടെ സൽക്കരിക്കുക.
32. ദാരിദ്യമായിരിക്കുമ്പോള്‍ ക്ഷമയുള്ളവനായിരിക്കുക.   
33. നല്ല കാര്യങ്ങള്‍ക്ക് സഹായിക്കുക.
34.നിന്റെ തെറ്റുകളെ പറ്റി ചിന്തിക്കുക, പശ്ചാത്തപിക്കുക.
35. നിന്നോട് തെറ്റ് ചെയ്തവരോട് നീ നല്ലത് ചെയ്യുക.
36.നിനക്ക് ഉള്ളത് കൊണ്ട് തൃപ്തിപ്പെടുക.
37. അധികം ഉറങ്ങരുത്, അത് ഓര്‍മക്കേടിന് കാരണമാവും,
38. ഒരു ദിവസം നൂറു പ്രാവശ്യമെങ്കിലും പശ്ചാതപിക്കുക.
39. ഇരുട്ടത്ത് ഭക്ഷണം കഴിക്കരുത്.
40. വായ നിറയെ ഇട്ടു ഭക്ഷിക്കരുത്.
✳ഒരു നന്മ അറിയിച്ചു കൊടുക്കുന്നവന്‍ ആ നന്മ ചെയ്യുന്നവനെ പോലെയാണ്‌. 

✳എത്ര പെട്ടന്ന്
എത്തിക്കാൻ കഴിയും 
അത്രയും വേഗം  അയക്കുക. പിന്നേക്ക്  വെക്കരുത്... അല്ലാഹുവിന്റെ  അനുഗ്രഹം നിങ്ങളിൽ  ഉണ്ടാകട്ടെ......

സ്വഫർ മാസത്തിലെ ഒടുവിലത്തെ ബുധൻ. !!

 സ്വഫര്‍ മാസത്തിലെ അവസാന ബുധന്‍  കൂടുതൽ നഹ്സുള്ള ദിനമാണ്. മേല്‍ ദിവസത്തില്‍ ഇറക്കപ്പെടുന്ന ആപത്തുകളെക്കുറിച്ചും അതില്‍ നിന്നും അല്ലാഹുﷻനോട് കാവല്‍ തേടുന്നതിനെ സംബന്ധിച്ചും നമ്മുടെ മുന്‍ഗാമികളായ പണ്ഡിതന്മാർ ഉണര്‍ത്തിയിട്ടുണ്ട്...

  ഇമാം ദൈറബി തന്റെ മുജർറബാത്തിൽ പറഞ്ഞിരിക്കുന്നു:
കഷ്‍ഫിന്റെയും തംകീനിന്റെയും അവകാശികളായ ചില ആത്മജ്ഞാനികള്‍ പറയുന്നു : "എല്ലാ വര്‍ഷവും സ്വഫര്‍ മാസത്തെ അവസാന ബുധനാഴ്‍ച മൂന്ന് ലക്ഷത്തി ഇരുപതിനായിരം ആപത്തുകളെ ഇറക്കപ്പെടുന്നുണ്ട്. അത് കൊണ്ട് തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു ദിനമാണത്. ആരെങ്കിലും ഈ ദിനം നാല് റക്അത്ത് നിസ്‍കരിക്കുകയും എല്ലാ റക്അത്തിലും ഫാതിഹക്ക് ശേഷം സൂറത്തുല്‍ കൗസര്‍-17, ഇഖ്‍ലാസ്-5, ഫലഖ്-1, നാസ്-1 എന്നിവ ഓതുകയും ചെയ്യുക. അവസാനം സലാം വീട്ടിയതിന് ശേഷം താഴപ്പറയുന്ന ദുആ ഓതുന്ന പക്ഷം മേല്‍പ്പറയപ്പെട്ട ദിവസം ഇറക്കപ്പെടുന്ന മുഴുവന്‍ ആപത്തുകളെത്തൊട്ടും അല്ലാഹു ﷻ നമ്മെ കാക്കുന്നതാണ്. ആ വര്‍ഷം പൂര്‍ണ്ണമാകും വരെയും മേല്‍ ആപത്തുകള്‍ അവനെച്ചുറ്റിപ്പറ്റി വരുകയേ ഇല്ല". (ഇന്‍ഷാ അല്ലാഹ്)

بِسْمِ اللهِ الرَّحْمَنِ الرَّحِيمِ وَصَلَّى اللهُ تَعَالَى عَلَى سَيِّدِنَا مُحَمَّدٍ وَ عَلَى آلِهِ وَ صَحْبِهِ وَ سَلِّمْ , اَللَّهُمَّ يَا شَدِيدَ القُوَى يا شَديدَ الْقُوَى وَيَا شَدِيدَ الْمِحالِ يَا عَزيزُ ذَلَّتْ لِعِزَّتِكَ جَميعُ خَلْقِكَ اِكْفِنى مِنْ جَمِيعِ خَلْقِكَ يا مُحْسِنُ يا مُجْمِلُ يا مُنْعِمُ يا مُكْرِمُ يَا مَنْ لَا إِلـهَ اِلاّ اَنْتَ بِرَحْمَتِكَ يَا أَرْحَمَ الرَّاحِمِينَ. اَللَّهُمَّ بِسِرِّ الْحَسَنِ وَ أَخِيهِ, وَ جَدِّهِ وَ أَبِيهِ, اِكْفِنِى شَرَّ هَذَا الْيَوْمِ وَ مَا يَنْزِلُ فِيهِ يَا كَافِى, فَسَيَكْفِيكَهُمُ اللهُ  وهو السَّمِيعُ العَلِيمُ , وَحَسْبُنَا اللهُ وَ نِعْمَ الْوَكِيلُ , وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ الْعَلِيِّ الْعَظِيمِ, وَصَلَّى اللهُ تَعَالَى عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ.

 ഇക്കാര്യം ശൈഖ് ഫരീദുദ്ദീന്‍ ഷകര്‍ കന്‍ജ് (റ) പറഞ്ഞതായി ജവാഹിറുല്‍ ഖംസ് എന്ന ഗ്രന്ഥത്തിലും കാണാന്‍ സാധിക്കും. ശൈഖ് ബൂനി (റ) പ്രസ്‍താവിക്കുന്നു :

 "സ്വഫര്‍ മാസം അവസാന ബുധനാഴ്‍ച ദിവസം അല്ലാഹു ﷻ ആകാശഭൂമകള്‍ക്കിടയിലായി ഒരു മഹാവിപത്തിനെ ഇറക്കുന്നതായിരിക്കും. ഇതിനെ ചുമക്കുന്ന മലക്ക് ഇതിനെയും വഹിച്ച് കൊണ്ട് കാലഘട്ടത്തിന്റെ ഖുതുബിന്റെ സമക്ഷത്തിലേക്കെത്തിക്കുകയും അദ്ദേഹം അതിനെ ലോകത്ത് എല്ലായിടത്തായും വീതിക്കുകയും ചെയ്യും. മരണമോ, ബുദ്ധിമുട്ടോ, പ്രയാസമോ എന്ത് തന്നെയായാലും അത് മഹാനായ ഖുതുബ് വീതിച്ച ആ ആപത്തില്‍ നിന്നേ കടന്ന് വരികയുള്ളൂ. ആയതിനാല്‍ ഈ മഹാവിപത്തില്‍ നിന്നും രക്ഷനേടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ 6 റക്അത്ത് നിസ്‍കരിക്കുക. എല്ലാ റക്അത്തിലും ആദ്യം ഫാതിഹയും ആയത്തുല്‍ കുര്‍സിയ്യും രണ്ടാമതായി ഇഖ്‍ലാസ് സൂറത്തും ഓതുക. ശേഷം തിരുനബിﷺയുടെ മേല്‍ സ്വലാത്ത് ചൊല്ലുക. അത് ഏത് വചനം കൊണ്ടായാലും മതി. ശേഷം ദുആ ഇരക്കുക...

 ചില പുണ്യാത്മാക്കള്‍ പറയുന്നു :

 സ്വഫറിലെ അവസാനത്തെ ബുധന്‍ വിട്ടൊഴിയാത്ത നഹ്സിന്റെ ദിവസമാകുന്നു. അത് കൊണ്ട് ആ ദിനത്തില്‍ സൂറത്ത് യാസീന്‍ പാരായണം ചെയ്യുന്നത് നല്ലതാണ്. സൂറത്തിലെ سَلَامٌ قَوْلًا مِنْ رَبِّ الرَّحِيم ആയത്ത് എത്തിയാല്‍ അതിനെ 330 വട്ടം ആവര്‍ത്തിക്കുക. അവസാനം ഈ ദുആ ഇരക്കുക...

اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ صَلَاةً تُنْجِينَا بِهَا مِنْ جَمِيعِ الأَحْوَالِ وَالْآفَاتِ, وَ تَقْضِى لَنَا بِهَا جَمِيعَ الْحَاجَاتِ, وَتُطَهِّرُنَا بِهَا مِنْ جَمِيعِ السَّيِّئَاتِ, وَ تَرْفَعُنَا بِهَا أَعْلَى الدَّرَجَاتِ, وَتُبَلِّغُنَا بِهَا أَقْصَى الْغَايَاتِ مِنْ جَمِيعِ الْخَيْرَاتِ فِى الْحَيَاةِ وَبَعْدَ الْمَمَاتِ, اَللَّهُمَّ اِصْرِفْ عَنَّا شَرَّ مَا يَنْزِلُ مِنَ السَّمَاءِ, وَمَا يَخْرُجُ مِنَ الْأَرْضِ إِنَّكَ عَلَى كُلِّ شَيْئٍ قَدِيرٌ, وَصَلَّى اللهُ تَعَالَى عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ.

ശേഷം ഐഹികമോ പാരത്രികമോ ആയ ഏതൊരു കാര്യത്തിനായും ദുആ ചെയ്യുക. അല്ലാഹു ﷻ നമുക്കെല്ലാം രക്ഷ നല്‍കുമാറാകട്ടെ... 
ആമീന്‍ യാ റബ്ബൽ ആലമീൻ...☝🏼

ഈ നിസ്കാരത്തെ കുറിച്ച് :

 സൂഫിയാക്കളായ ചില പണ്ഡിതന്മാർ മാത്രമേ ഈ നിസ്കാരം ഉദ്ധരിച്ചതായി കാണുന്നുള്ളൂ.. ഫൂഖഹാഅ് ഇതിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. അഥവാ ഉണ്ടെന്നോ ഇല്ല എന്നോ പറഞ്ഞതായി അറിവില്ല. (ബറാഅത്ത് രാവിലെ നിസ്കാരത്തെ സൂഫികൾ പറയുകയും ശാഫിഈ ഫുഖഹാഅ് എതിർക്കുകയും ചെയ്തത് ഓർക്കുക.)
അതിനാൽ ഇമാം ദൈറബിയെ പോലുള്ള മഹാന്മാരെ അനുകരിച്ച് അന്നേ ദിവസം അത് നിസ്കരിക്കാമെങ്കിലും എണ്ണപ്പെട്ട സുന്നത്ത് നിസ്കാരങ്ങളുടെ കൂട്ടത്തിൽ അതിനെ ചേർക്കാതിരിക്കുകയും അതിനെ ശക്തിയേറിയ സുന്നത്തായി പ്രചരിപ്പിക്കാതിരിക്കുകയുമാണ് ഉചിതം എന്ന് ഉണർത്തുന്നു...

വിമർശനം, മറുപടി :

പൊതുവെ നഹ്സുകളെ നിഷേധിക്കുന്ന വഹാബികൾ ഇതിനേയും വിമർശിക്കുന്നത് കാണാം.
അതിനുള്ള അവരുടെ പ്രമാണം
 لا طيرة ولا صفر
(പക്ഷി ലക്ഷണമോ സഫറോ ഇല്ല.)
എന്നുള്ള ഹദീസാണ്.
ഇവിടെ ഹദീസിലെ സഫർ എന്ന പദത്തിനെ പ്രധാനമായും രണ്ട് വ്യാഖ്യാനങ്ങൾ നൽകി പണ്ഡിതർ പരിചയപ്പെടുത്തുന്നത് കാണാം
ഒന്ന് : വയറ്റിലുള്ള ഒരുതരം രോഗം, അല്ലെങ്കിൽ പാമ്പ്.
ഇത് ജാഹിലിയ്യാ കാലക്കാരുടെ വിശ്വാസമായിരുന്നു. അത് പകരുമെന്ന് അവർ വിശ്വസിച്ചു.
രണ്ട്:  സ്വഫർ മാസത്തെ മുഴുവനായും അവർ അശുഭകരമായി മനസ്സിലാക്കിയിരുന്നു.
(മിർഖാത്ത് നോക്കുക)
ഇതിനെയാണ് നബിﷺതങ്ങൾ നിഷേധിച്ചത്.
അല്ലാതെ ഏതെങ്കിലും ഒരു ദിവസത്തെ അല്ല, ചില ദിവസങ്ങൾ ചില കാര്യങ്ങൾക്ക് അശുഭമാണെന്ന് നബിﷺതങ്ങൾ തന്നെ പഠിപ്പിച്ചിട്ടുണ്ട് എന്നിരിക്കെ വഹാബികളെ നമുക്ക് അവഗണിക്കാം...
അബൂത്വാഹിർ ഫൈസി മാനന്തവാടി

        'അള്ളാഹു അഅ്ലം''
          
(നന്മ തോന്നുന്നുവെങ്കിൽ ഷെയർ ചെയ്യുക)
നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...

 اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه 🌹

Monday, July 29, 2019

മുഹറം പത്തിന്റെ പ്രത്യേകതകൾ...?


🖌ആദം(അ) നബിയുടെ തൗബ സ്വീകരിച്ചത്  മുഹറം 10ന്
🖌നൂഹ്(അ) നബിയുടെ കപ്പൽ ജലപ്രളയത്തിൽ നിന്നും രക്ഷപ്പെട്ടത് മുഹറം 10ന്
🖌ദാവൂദ് (അ) നബിയുടെ പാപം പൊറുക്കപ്പെട്ടത് മുഹറം 10ന്
🖌സുലൈമാൻ(അ) നബിക്ക് അതികാരം കിട്ടിയത് മുഹറം 10ന്
🖌ഇദ്രീസ്(അ) നബിയെ ആകാശത്തേക്ക് ഉയർത്തിയത് മുഹറം 10ന്
🖌അയ്യൂബ്(അ) നബിയുടെ രോഗം സുഖപ്പെട്ടത് മുഹറം 10ന്
🖌യൂനുസ്(അ) നബിയെ മത്സ്യത്തിൻറെ വയറ്റിൽ നിന്നും രക്ഷപ്പെടുത്തിയത് മുഹറം 10ന്
🖌ഫിർഔനും കൂട്ടരും ചെങ്കടലിൽ മുങ്ങി കൊല്ലപ്പെട്ടത് മുഹറം 10ന്
🖌മൂസ(അ) നബിക്ക് തൗറാത്ത് ഇറക്കപ്പെട്ടത് മുഹറം 10ന്
🖌മൂസ(അ) നബിയെ ചെങ്കടൽ പിളർന്നു ആ വഴിയിലൂടെ പോയ് രക്ഷപ്പെട്ടത് മുഹറം 10ന്
🖌ഇബ്രാഹിം(അ) നബി തീകുണ്ഠാരത്തിൽ നിന്ന് രക്ഷപ്പെട്ടത് മുഹറം 10ന്
🖌യൂസുഫ് (അ)നബി ജയിലിൽ നിന്ന് രക്ഷപ്പെട്ടത് മുഹറം 10ന്
🖌യഅ്ഖൂബ് (അ) നബിയുടെ കണ്ണിന് കാഴ്ച തിരിച്ചു കിട്ടിയത് മുഹറം 10ന്
🖌നബി صلى الله عليه وسلم ക്ക് താങ്കൾ  മഹ്സൂമാണെന്നുള്ള പ്രഖ്യാപനം ഉണ്ടായത് മുഹറം 10ന്   

കഴിഞ്ഞ ഒരു വർഷത്തെ പാപം പൊറുക്കപ്പടുന്ന നോംബ് മുഹറം 10ന്

മുഹറം 1 മുതൽ 10 വരെ നോംബ് എടുക്കലും  സുന്നത്താണ്

റമളാനിന് ശേഷം പവിത്രമായത് മുഹറം മാസത്തിലെ നോമ്പ് എന്ന് നബി صلى الله عليه وسلم  പറഞ്ഞിരിക്കുന്നു

ഇത് മറ്റുള്ളവർക്കും എത്തിച്ചു കൊടുക്കു യാത്ര പ്രതിഫലം നേടൂ

   അല്ലാഹു നമ്മെ ഖൈറിലാക്കട്ടെ ആമീൻ


വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Friday, July 26, 2019

ജോലിയിലെ പ്രയാസങ്ങൾ മാറാൻ ഈ ചെറിയ 2 ആയത്തുകൾ പതിവാക്കുക...?



വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Saturday, June 29, 2019

Nabiyude bharyamaar...........?

നബിയുടെ ഭാര്യമാരിൽ ഏക കന്യകയും, 

സുന്ദരിയും, തീരെ ചെറുപ്പവുമായിരുന്നു 
ആയിഷ.. رضي الله عنه.
ആ മഹതി ഒരിക്കൽ പറഞ്ഞു
'' ജീവിതത്തിൽ എനിക്ക് അസൂയ തോന്നിയത് 
ഒരേ ഒരാളോട് മാത്രമാണ്.. നബിയുടെ ആദ്യ 
ഭാര്യ ഖദീജയോട്.. സത്യത്തിൽ ഞാൻ അവരെ 
കണ്ടിട്ട് പോലുമില്ല.. പക്ഷെ നബി 
എപ്പോഴും അവരെ പുകഴ്ത്തി സംസാരിക്കും.. 
എനിക്കത് കേൾക്കുമ്പോൾ അവരോടു അസൂയ 
തോന്നും.. നബിക്കവരെ അത്രമേൽ ഇഷ്ടമായിരുന്നു..''



ഒരിക്കൽ ആയിഷ ചോദിച്ചു
''എന്തിനാ നബിയെ അങ്ങേപ്പോഴും ആ വൃദ്ധയായ
ഖദീജയെ ഓർക്കുന്നത് ?
അങ്ങേയ്ക്ക് അല്ലാഹു
സുന്ദരിയും, കന്യകയും, ചെറുപ്പവുമായ എന്നെ 
പകരം തന്നില്ലേ.?''
അത് കേട്ടതും നബിയുടെ മുഖം വിവർണമായി..
അവിടുത്തെ കണ്ണുകൾ നിറഞ്ഞു
''ഇല്ല ആയിഷ ഇല്ല, ഖദീജയേക്കാൾ നല്ലത് അല്ലാഹു എനിക്ക് തന്നിട്ടില്ല.. ജനം എന്നെ കള്ളനാക്കിയപ്പോlഅവൾ എന്നിൽ വിശ്വസിച്ചു..... 
ജനം എന്നെ തള്ളിപ്പറഞ്ഞപ്പോൾ
അവൾ എന്നെ സ്വീകരിച്ചു... അവളുടെ ധനം 
മുഴുവൻ അവളെനിക്കു തന്നു, ജനം അതെനിക്ക്
തടഞ്ഞിരിക്കുകയായിരുന്നു.. അള്ളാഹു എനിക്ക് 
മക്കളെ തന്നത് ഖദീജയിലാണ് , ഖദീജയോടുള്ള
സ്നേഹം അള്ളാഹു എന്റെ ഹൃദയത്തിൽ 
കുടിയിരുത്തിയിരിക്കുന്നു ആയിഷാ..''
മക്കയിലെ കോടീശ്വരിയും, സുന്ദരിയുമായിരുന്നു 
ഖദീജ ബീവി.. നബി അവരെ വിവാഹം ചെയ്യും
മുൻപ് ബീവി രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്.. 
ഭർത്താക്കന്മാരിൽ ഒരാൾ രോഗം വന്നും, മറ്റൊരാൾ
ഗോത്രങ്ങൾതമ്മിലുള്ള യുദ്ധത്തിലും മരിച്ചു.. 
രണ്ടിലും ഓരോ ആണ് മക്കൾ..(അവർ രണ്ടു പേരും
പിന്നീട് ഇസ്ലാം സ്വീകരിച്ചു ) ബീവിയുടെ 
പിതാവ് മക്കയിലെ വലിയ ബിസിനസ്കാരനായിരുന്നു..
ബീവിയും കച്ചവടത്തിൽ മികവു പുലർത്തി.. 
പിതാവും, ഭർത്താവും മരിച്ചു ഏകയായ ബീവിയോട്
വിവാഹ അഭ്യർത്ഥനയുമായി പലരും വന്നെങ്കിലും 
എല്ലാം ബീവി നിരസിച്ചു...
വിദൂര ദിക്കുകളിലേയ്ക്കു പോകുന്ന കച്ചവട സംഘത്തെ നയിക്കാൻ ഒരു പുരുഷനെ ഏൽപ്പിക്കാറായിരുന്നു ബീവിയുടെ പതിവ്..
കൂടെ ബീവിയുടെ പ്രിയ വേലക്കാരി മൈസറയും കൂട്ടരും ഉണ്ടാകും.. എന്തെങ്കിലും തട്ടിപ്പ്. നടത്തിയാൽ ഉടനെ ആ വിവരം അവർ ബീവിയെ
അറിയിക്കും.. സത്യസന്ധത ഉള്ളവരെ കിട്ടാഞ്ഞ് ബീവി വിഷമിച്ച സമയത്താണ് തമാശയ്ക്ക് പോലും 
കളവു പറയാത്ത, മക്കക്കാർ അൽ അമീൻ 
(വിശ്വസ്തൻ ) എന്ന് വിളിക്കുന്ന മുഹമ്മദിനെ പറ്റി ബീവി കേൾക്കുന്നത്.. ബീവി ഉടനെ 
മുഹമ്മദിനെ കച്ചവടം ചെയ്യാൻ ഏൽപ്പിച്ചു..
ആ സംഘം തിരിച്ചു വന്നത് വൻ ലാഭവുമായിട്ട്.... 
ശമ്പളവും വാങ്ങി മുഹമ്മദ്‌ പോയ ശേഷം
മൈസറ വിവരിച്ചു
''ബീവി, മുഹമ്മദ്‌ ഒരു അത്ഭുതമാണ്.. അയാൾ സാധാരണ ആൾക്കാർ ചെയ്യുന്ന പോലെ നമ്മുടെ സാധനങ്ങളുടെ കുറവുകൾ മറച്ചു വെച്ചില്ല... എല്ലാം തുറന്നു പറഞ്ഞിട്ടാണ് വിറ്റത്, 
എന്നിട്ട് പോലും ജനം എല്ലാം വാങ്ങി.. 
ഒന്നും ബാക്കിയായില്ല..''
ബീവിക്ക് സന്തോഷമായി.. മൈസറ തുടർന്നു
'' ഒരു സംഭവമുണ്ടായി, മുഹമ്മദ്‌ ഒരു മരത്തിനടിയിൽ വിശ്രമിക്കുമ്പോൾ ഒരു ജൂത പണ്ഡിതൻ എന്നോട് ചോദിച്ചു ''
'' ആ മനുഷ്യൻ അനാഥനാണോ, നിരക്ഷരൻ ?''
''അതെ'' എന്ന് ഞാൻ ഉത്തരം പറഞ്ഞപ്പോൾ അയാൾ 
പറഞ്ഞു '' പാറാൻ (മക്ക ) പർവത നിരകളിൽ നിന്നും ഒരു നിരക്ഷരനായ (എഴുത്തും വായനയും അറിയാത്ത ) 
ദൈവദൂതൻ വരാൻ സമയമായിട്ടുണ്ട്.. ഇദ്ദേഹത്തിൽ 
ചില ലക്ഷണങ്ങൾ കാണുന്നു...''
മുഹമ്മദിനെ പറ്റി കേട്ട കാര്യങ്ങളും, നേരിൽ കണ്ടപ്പോൾ മനസ്സിലായ സ്വഭാവ വിശുദ്ധിയും കാരണം ബീവിയുടെ മനസ്സിൽ മുഹമ്മദ്‌ സ്ഥാനം പിടിച്ചു.. ബീവിക്ക് പ്രായം നാൽപത്‌.. മുഹമ്മദിനു ഇരുപത്തഞ്ച്.. അറബ് ആചാരത്തിൽ വയസ്സ് വ്യത്യാസം ഒരു പ്രശ്നമല്ല.. ഖദീജയുടെ വിവാഹ ആലോചനയുമായി ദൂതന്മാർ മുഹമ്മദിനെ കണ്ടു.
ആ വിവാഹം നടന്നു.. വിവാഹരാത്രിയിൽ അബൂജഹലും പ്രമാണിമാരും പറഞ്ഞു
''അനാഥനും, പണമില്ലാത്തവനുമായ മുഹമ്മദിനെ മാത്രമേ ഖദീജയക്ക് കിട്ടിയുള്ളൂ..?''
ഇതറിഞ്ഞ ബീവി അവരെയെല്ലാം ഒരു സദ്യക്ക് വിളിച്ചു . എന്നിട്ട് പറഞ്ഞു
'' മക്കക്കാരെ നിങ്ങൾ സാക്ഷി, എന്റെ മുഴുവൻ സ്വത്തും ഞാനിതാ മുഹമ്മദിനു നല്കുന്നു.. ഇപ്പൊ അദ്ദേഹം കോടീശ്വരനാണ്, 
ഞാനാണ് പാവപ്പെട്ടവൾ..''
അത് കേട്ട് പ്രമാണിമാർ വായ അടക്കി..
ആരിലും അസൂയ ഉളവാക്കുന്ന ദാമ്പത്യമായിരുന്നു അവരുടേത്.. നബിയിൽ എന്തോ പ്രത്യേകത
ഉള്ളത് അന്നേ ബീവി മനസ്സിലാക്കിയിരുന്നു.. 
നബി കാണുന്ന സ്വപ്‌നങ്ങൾ ഒക്കെ ബീവിയോടു പറയും, പ്രസ്തുത സ്വപ്‌നങ്ങൾ പലതും പിന്നീടു 
പുലരുന്നതും ബീവി കണ്ടു.. പ്രായം
നാൽപ്പതിനടുത്തതും നബിക്ക് ഏകാന്ത ജീവിതത്തിനു താല്പര്യമായി... മക്കയിലെ ഹിറ 
ഗുഹയിൽ ഏകനായി അവിടുന്ന് ഇരിക്കാൻ തുടങ്ങി.. നബി വരാത്ത ദിവസങ്ങളിൽ അവിടുത്തേയ്ക്ക് 
ഭക്ഷണവുമായി ആ 55 വയസ്സുള്ള ഉമ്മ മല കയറുമായിരുന്നു.. സഹായത്തിനു പോലും 
അവർ ആരെയും കൂട്ടിയില്ല.. 
അതിനു പറഞ്ഞ കാരണം
''എന്റെ ഭർത്താവിന് ഞാൻ തന്നെ ഭക്ഷണം കൊടുക്കണം''
എന്നാണ്.. ഇന്ന് പടവുകൾ ഉണ്ടാക്കിയിട്ടും ആ മല കയറാൻ ആരോഗ്യമുള്ളവർക്ക് പോലും 
ഒരു മണിക്കൂർ വേണം.. അപ്പോ ആ ഉമ്മ എത്ര മാത്രം കഷ്ടപ്പെട്ട് കാണും ? എത്രമാത്രം അവർ നബിയെ സ്നേഹിച്ചു കാണും..?
ഒരു നാൾ, റമളാൻ മാസം , നബിക്ക് മുൻപിൽ ജിബ്രീൽ മാലാഖ പ്രത്യക്ഷപ്പെട്ടു..
''വായിക്കുക''
''എനിക്ക് വായിക്കാനറിയില്ല'' എന്ന് നബി മറുപടി പറഞ്ഞു..
മാലാഖ നബിയെ ആലിംഗനം ചെയ്തു വീണ്ടും അത് ആവര്ത്തിച്ചു,
നബി ഉത്തരവും ആവര്ത്തിച്ചു..
മൂന്നാം തവണ നബി ചോദിച്ചു
''ഞാന് എന്താണ് വായിക്കേണ്ടത്''
'' വായിക്കുക, സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്വായിക്കുക. മനുഷ്യനെ അവന് (ഗര്ഭാശയത്തില് ) ഒട്ടിപ്പിടിക്കുന്ന 
ഭ്രൂണത്തില് നിന്ന്‌ സൃഷ്ടിച്ചിരിക്കുന്നു.
നീ വായിക്കുക നിന്റെ രക്ഷിതാവ്‌ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട്‌ എഴുതാന് പഠിപ്പിച്ചവന്...., മനുഷ്യന്‌ അറിയാത്തത്‌ അവന്പഠിപ്പിച്ചിരിക്കുന്നു... (ഖുർ ആൻ 96/1-5)''
ഉടനെ മാലാഖ അപ്രത്യക്ഷമായി.. മേല് വാക്കുകള് 
നബിക്ക് ഹൃദിസ്ഥമായി..
നബി പേടിച്ചു ഓടി വീട്ടിലെത്തി
''എന്നെ പുതപ്പിക്കൂ.. പുതപ്പിക്കൂ''
എന്നദ്ദേഹം ബീവിയോടു പറഞ്ഞു..
ബീവി പരിഭ്രാന്തയായി..
നബി സംഭവിച്ച കാര്യങ്ങൾ എല്ലാം പറഞ്ഞു.. 
ഖുർ ആൻ കേൾപ്പിച്ചു
ബീവി ആശ്വസിപ്പിച്ചു
''അങ്ങ് പേടിക്കരുത്... ഇത് മനുഷ്യ വചനങ്ങൾ അല്ല.. അങ്ങയെ അള്ളാഹു കൈവിടില്ല.. അങ്ങ്
പാവങ്ങളെ സഹായിക്കുന്നു.. നന്മകൾ മാത്രം ചെയ്യുന്നു.. ''
ബീവിയുടെ വാക്കുകൾ നബിക്ക് ആശ്വാസമേകി..
നബി താൻ പ്രവാചകൻ ആയ കാര്യം ആദ്യം അറിയിച്ചത് ഖദീജ ബീവിയെ ആണ്... ഉടനെ ഖദീജ ബീവി നബിയിൽ വിശ്വസിച്ചു.. അങ്ങനെ മുഹമ്മദ്‌ നബിയിൽ വിശ്വസിച്ച ആദ്യത്തെ ആളായി , വിശ്വാസിയായി 
ബീവി മാറി ...
നബിക്ക് പിന്നീട് പരീക്ഷണങ്ങൾ ആയിരുന്നു.. പീഡനങ്ങൾ, ബഹിഷ്കരണങ്ങൾ , മൂന്നു വർഷം ഒരു മലമുകളിൽ മക്കളുമായി നബിക്കൊപ്പം നേരാം വണ്ണം കഴിക്കാൻ ഭക്ഷണമില്ലാതെ ഖദീജ ബീവി കഴിഞ്ഞു.. എന്നിട്ടും ഒരിക്കൽ പോലും ബീവി അസഹ്യത കാണിച്ചില്ല..
പിന്നീടു ബഹിഷ്കരണം അവസാനിച്ചതും ബീവി 
രോഗം ബാധിച്ചു കിടപ്പിലായി..
മരണ സമയം അടുത്തിരുന്നു കണ്ണീർ വാർത്ത നബി യോടായി അവർ പറഞ്ഞു
'' നബിയെ, അങ്ങേയ്ക്ക് അള്ളാഹു നല്ല ഭാര്യമാരെ തരട്ടെ.. നല്ല മക്കളെയും തരട്ടെ..''
മരണ വേദനയിൽ പോലും നബിക്ക് സുഖം ആശംസിച്ച ആ ബീവിയുടെ സ്നേഹം എത്ര മഹത്തരം..!
അന്ന് നബിയോടൊപ്പം ആ വീട്ടിൽ താമസിച്ചിരുന്ന ബാലനായ അലി പറയുന്നു
'' ഖദീജ ബീവി മരിച്ചതിനു ശേഷം എല്ലാ രാത്രിയും നബി ബീവിയെ ഓർത്ത് എങ്ങിക്കരയുമായിരുന്നു.. ''
പിന്നീടു നബിയുടെ ജീവിതത്തിൽ പല ഭാര്യമാരും കടന്നു വന്നു.. അതിൽ ഒരേ ഒരു കന്യക മാത്രമേ (ആയിഷ) ഉണ്ടായിരുന്നുള്ളൂ.. ബാക്കിയെല്ലാവരും വിധവകളോ, 
വിവാഹ മോചിതരോ ആയിരുന്നു.. പക്ഷെ അവർക്കാർക്കും ഖദീജയുടെ സ്ഥാനം നബിയുടെ മനസ്സിൽ കിട്ടിയിരുന്നില്ല..
വർഷങ്ങൾ കഴിഞ്ഞ് മക്ക കീഴടക്കാൻ എത്തിയ സമയം നബി തമ്പടിച്ചത് ഖദീജ ബീവിയുടെ ഖബറിനടുത്തായിരുന്നു... അത്രമേൽ ബീവിയുമായി ഹൃദയ ബന്ധമുണ്ടായിരുന്നു നബിക്ക്..
ഒരു മനുഷ്യൻ എങ്ങനാണെന്നു ഏറ്റവും നന്നായി അറിയുക അയാളുടെ ജീവിത പങ്കാളിക്കാണ് .
മാതാ പിതാക്കൾ മക്കളെ പറ്റി എന്നും നല്ലതേ പറയൂ.. 
പക്ഷെ ഒരു ഭാര്യയെ പറ്റി അല്ലെങ്കിൽ
ഭർത്താവിനെ പറ്റി അവരുടെ പങ്കാളി നല്ലത് പറഞ്ഞാൽ, അതാണ്‌ യഥാർത്ഥത്തിൽ അവർക്കു കിട്ടാവുന്ന ഏറ്റവും നല്ല സർട്ടിഫിക്കറ്റ്..
അതിനാൽ തന്നെ കദീജ ബീവി ഏറെ ഉന്നതയാണ്.. പുണ്യ നബിയുടെ സ്നേഹം പൂർണമായി കിട്ടിയ ഭാര്യയാണവര്.. . പക്ഷെ ഈ ഉമ്മയുടെ മഹത്വം നമ്മൾ തീരെ മനസ്സിലാക്കിയിട്ടില്ല..
അർഹിക്കുന്ന പോലെ ഓർക്കപ്പെടാതെ, ശ്രദ്ധിക്കപ്പെടാതെ ആ ഉമ്മ ഒരു ഭാഗത്ത് കിടക്കുന്നു..
പ്രിയ സഹോദരീ സഹോദരന്മാരെ... 
ഈ ഉമ്മയെ നമ്മളാരും കാണാതെ പോകരുത്... ആരുമില്ലാതിരുന്ന നമ്മുടെ നബിക്ക് എല്ലാമായിരുന്ന 
ഈ ഉമ്മയെ നമ്മൾ ഒരു കാലത്തും മറക്കരുത്...
സഹോദരന്മാര്
ഇത് ആരെല്ലാം മറ്റുള്ളവരിലേക്ക് എതിച്ചുവോ അവർക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകെട്ടെ..
ആമീൻ.
"അറിയുക, ഈ സന്ദേശം കിട്ടിയവർ അത്‌ കിട്ടാത്തവർക്ക്‌ എത്തിച്ച്കൊടുക്കട്ടെ !
ഇസ്ലലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ നമ്മളിൽ നിന്നും ഇല്ലാതാക്കാൻ വിശ്വാസത്തിന്റെ വെളിച്ചം മനുഷ്യ സമൂഹത്തിന് എത്തിച്ച്ക്കെട്ക്കാൻ നിങ്ങളും പങ്കാളികളാവുക ! 
സത്യം മനസിലാക്കി ജീവിച്ച് മരിക്കാൻ അല്ലാഹു നമുക്ക് എല്ലാവർകും
ഹിദായത്ത് നൽകി 
അനുഗ്രഹിക്കുമാറാകട്ടെ....آمـــــــــــــين
(Post courtesy: hassainar)


വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Tuesday, June 18, 2019

Ramzan Last 10 days how to use wisely ?

ഷെയ്ഖിന്റെ 3 ഉപദേശങ്ങൾ
ഷെയ്ഖ് മെഹർ (മക്കയിലെ ഹറം പള്ളിയിലെ ഇമാം) റമദാൻ അവസാനത്തെ പത്തിനെ സംബന്ധിച്ച്‌ ചില ഉപദേശങ്ങൾ നൽകുന്നു :
1) റമദാൻ അവസാനത്തെ പത്തിൽ എല്ലാ രാത്രികളിലും 1 രൂപ ദാനം നല്കുക, ഇനി അത് ലയ്‌ലത്തുൽ ഖദ്ർ'ഇൽ ആയിക്കയിനാൽ അവൻ 84 വർഷം എല്ലാ ദിവസവും ദാനം ചെയ്‌ത പ്രതിഫലം കിട്ടും ഇൻ ഷാ അല്ലാഹ്.
2) റമദാൻ അവസാനത്തെ പത്തിൽ എല്ലാ രാത്രികളിലും രണ്ട് രക്'അത് നമസ്കാരം നമസ്കരിക്കുക...ഇനി അത് ലയ്‌ലത്തുൽ ഖദ്ർ'ഇൽ ആയിക്കയിനാൽ അവൻ 84 വർഷം എല്ലാ ദിവസവും നമസ്കരിച്ച പ്രതിഫലം കിട്ടും ഇൻ ഷാ അല്ലാഹ്.
3) റമദാൻ അവസാനത്തെ പത്തിൽ എല്ലാ രാത്രികളിലും സൂറത്ത്‌ ഇഖ്‌ലാസ് 3 പ്രാവിശ്യം ഓതുക...ഇനി അത് ലയ്‌ലത്തുൽ ഖദ്ർ'ഇൽ ആയിക്കയിനാൽ അവൻ 84 വർഷം എല്ലാ ദിവസവും മുഴുവൻ ഖുർ'ആൻ പാരായണം ചെയ്‌ത പ്രതിഫലം കിട്ടും ഇൻ ഷാ അല്ലാഹ്.
അദ്ദേഹം എന്നിട്ട് പറഞ്ഞു ഇത് മറ്റുള്ളവരിലേക്കും എത്തിക്കുക ഇൻ ഷാ അല്ലാഹ് ഈ പുണ്യകർമ്മം നിങ്ങളുടെ അക്കൗണ്ടിൽ വന്ന് ചേരും...ഇൻ ഷാ അല്ലാഹ്..
അല്ലാഹു ഏവരെയും അനുഗ്രഹിക്കട്ടെ...ആമീൻ...

പുണ്ണ്യ നബി (ﷺ)ക്കൊരായിരം സ്വലാത്ത്
اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

*തസ്ബീഹ് നിസ്ക്കാരം...*

വളരെ മഹത്വമുള്ള നിസ്കാരമാണ് തസ്ബീഹ് നിസ്കാരം. നാലു റക്അത്തുകളുള്ള ഈ നിസ്കാരം ഈരണ്ട് റക്അത്തുകളായിട്ടാണ് നിസ്കരിക്കേണ്ടത്.
തസ്ബീഹ് നിസ്കാരത്തിന് പ്രത്യേക സമയം ഒന്നുമില്ല. രാത്രിയും പകലും എപ്പോഴും ഇത് നിസ്കരിക്കാം. പകൽ സമയത്ത് ഇത് നിർവ്വഹിക്കുകയാണെങ്കിൽ നാലു റക്അത്തുകളും ഒരുമിച്ചും, രാത്രിയാണ് നിസ്കരിക്കുന്നതെങ്കിൽ ഈരണ്ട് റക്അത്തുകളായും നിസ്കരിക്കുന്നതാണുത്തമം എന്ന ഒരഭിപ്രായവും ഉണ്ട്...
തസ്ബീഹ് നിസ്കാരത്തിന് നബി ﷺ വളരെ പ്രോത്സാഹനം നൽകിയിട്ടുണ്ട്. മുന്തിയതോ പിന്തിയതോ രഹസ്യമോ, പരസ്യമോ മനഃപൂര്വ്വമോ അല്ലാതെയോ ചെയ്ത തെറ്റുകള്തസ്ബീഹ് നിസ്‌കാരം നിമിത്തമായി പൊറുക്കപ്പെടുന്നതാണ്...
തസ്ബീഹ് നിസ്കാരം. ഏറ്റവും ചുരുങ്ങിയത് ആയുസ്സില്ഒരിക്കലെങ്കിലും അത് നിര്വ്വഹിച്ചിരിക്കണം...
*📍തസ്ബീഹ് നിസ്കാരത്തിന്റെ മഹത്വം ഹദീസിൽ*
 കഴിയുമെങ്കിൽ ദിവസത്തിൽ ഒരു തവണയോ, അല്ലെങ്കിൽ ആഴ്ച്ചയിൽ ഒരു തവണയോ, അല്ലെങ്കിൽ മാസത്തിൽ 
ഒരു തവണയോ, അല്ലെങ്കിൽ വർഷത്തിൽ ഒരു തവണയോ, അല്ലെങ്കിൽ ആയുസ്സിൽ ഒരു തവണയെങ്കിലും നിങ്ങൾ നിസ്കരിക്കുക"...
(ബെെഹഖി: 1/490 അബൂ ദാവൂദ്: 1/499)

 നബി ﷺ പിതൃവ്യനായ അബ്ബാസ് (റ) വിനോട് തസ്ബീഹ് നിസ്കാരത്തെക്കുറിച്ച് ഇങ്ങനെ പറയുന്നത് ഹദീസില് കാണാം, ദിവസത്തില് ഒരിക്കല് ഇത് നിര്വ്വഹിക്കാനാവുമെങ്കില്അങ്ങനെ ചെയ്യുക, ഇല്ലെങ്കില്വെള്ളിയാഴ്ചകളിലൊരിക്കലെങ്കിലും ചെയ്യുക, അതുമില്ലെങ്കില്മാസത്തിലൊരിക്കലെങ്കിലും ഇത് നിര്വ്വഹിക്കുക, അതിനും സാധിച്ചില്ലെങ്കില് വര്ഷത്തിലൊരിക്കലെങ്കിലും നിര്വ്വഹിക്കുക, അതും സാധ്യമല്ലെങ്കില് ആയുസ്സില് ഒരു പ്രാവശ്യമെങ്കിലും ഇത് നിസ്കരിക്കുക...
(ദാറഖുത്നി)

 തസ്ബീഹ്‌ നിസ്കാരം ജമാഅത്ത്‌ സുന്നത്തില്ലാത്ത നിസ്കാരത്തിൽപെട്ടതാണ്. തസ്ബീഹ്‌ നിസ്കാരം ഒരാൾ നിർവ്വഹിച്ചാൽ അവന്റെ കഴിഞ്ഞു പോയ പാപങ്ങളെ അല്ലാഹു ﷻ പൊറുത്ത്‌ കൊടുക്കുന്നതാണ്...

തസ്ബീഹ് നിസ്കാരത്തിന്റെ രൂപം*
*നിയ്യത്ത് 

"തസ്ബീഹ് നിസ്കാരം 2 റക്അത് അല്ലാഹു തആലാക്ക് വേണ്ടി ഞാൻ നിസ്കരിക്കുന്നു എന്ന് കരുതുക".

ഒന്നാമത്തെ റക്അത്തിൽ ദുആഅുൽ ഇഫ്തിതാഹ് (വജ്ജഹ്തു...) നും ഫാതിഹക്കും ശേഷം
*سورة التكاثر (الهكم التكاثر...)*

അതിന് ശേഷം താഴെ പറയുന്ന തസ്ബീഹ് 15 പ്രാവശ്യം ചൊല്ലുക.
*سُبْحَانَ اللهِ وَالْحَمْدُ للهِ وَلاَ إِلٰهَ إلاَّ اللهُ اللهُ أكْبَرْ*
(സുബ്ഹാനള്ളാഹി വൽഹംദുലില്ലാഹി വലാഇലാഹ ഇല്ലള്ളാഹു വല്ലാഹു അക്ബർ)
( അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു. സർവ്വ സ്തുതിയും അല്ലാഹുവിനാകുന്നു. അല്ലാഹു ഒഴികെ ഒരു ആരാധ്യനുമില്ല. അല്ലാഹു ഏറ്റവും വലിയവനാണ്.)
ശേഷം റുകൂഅ് ചെയ്യുക. റുകൂഇൽ സാധാരണ ചൊല്ലാറുള്ള ദിക്റ് ചൊല്ലിയതിന് ശേഷം മുകളിൽ പറഞ്ഞ തസ്ബീഹ് 10 പ്രാവശ്യം ചൊല്ലണം.
പിന്നീട് ഇഅതിദാൽ ചെയ്യുക. ഇഅ്തിദാലിലും സാധാരണ ചൊല്ലാറുള്ള ദിക്റ് ചൊല്ലിയതിന് ശേഷം മുകളിൽ പറഞ്ഞ തസ്ബീഹ് 10 പ്രാവശ്യം ചൊല്ലണം.
രണ്ട് സുജൂദുകളിലും സുജൂദുകൾക്കിടയിലുള്ള ഇരുത്തത്തിലും സാധാരണ ചൊല്ലാറുള്ള ദിക്റ് ചൊല്ലിയതിന് ശേഷം മുകളിൽ പറഞ്ഞ തസ്ബീഹ് 10 പ്രാവശ്യം വീതം ചൊല്ലണം.
ഒന്നാം റക്അത്തിൽ നിന്നും രണ്ടാം റക്അത്തിലേക്ക് ഉയരുന്നതിന് മുമ്പായി ഇഫ്തിറാഷിന്റെ ഇരുത്തം ഇരിക്കുകയും അതിൽ 10 പ്രാവശ്യം തസ്ബീഹ് ചൊല്ലുകയും വേണം .ഇപ്പോൾ ഓരോ റക്അതിലും 75 തസ്ബീഹായി ...
പിന്നീടുള്ള റക്അത്തുകളും ഇതേ പ്രകാരം തന്നെ നിസ്കരിക്കണം.
രണ്ടാം റക്അത്തിൽ ഫാത്തിഹക്ക് ശേഷം 
*سورة العصر ( والعصر...)*

മൂന്നാം റക്അത്തിൽ ഫാത്തിഹക്ക് ശേഷം 
*سورة الكافرون (قل يا أيها الكافرون...)*

നാലാം റക്അത്തിൽ ഫാത്തിഹക്ക് ശേഷം 
*سورة الإخلاص (قل هو الله أحد...)*

എല്ലാ റക്അത്തുകളിലും മുകളിൽപറഞ്ഞ തരത്തിൽ തസ്ബീഹ് ചൊല്ലേണ്ടതാണ്...
അത്തഹിയ്യാത്തിനിരുന്നാൽ മേൽപറഞ്ഞ തസ്ബീഹ് പത്ത് പ്രാവശ്യം ചൊല്ലിയതിന് ശേഷം അത്തഹിയ്യാത്ത് ഓതുന്നതാണ് സുന്നത്ത്...

ഇപ്പോൾ നാലു റക്അത്തിലും കൂടി 300 തസ്ബീഹ് ആകും.
എന്നിട്ട് സലാം വീട്ടുക. ഇങ്ങനെയാണ് തസ്ബീഹ് നിസ്കാരത്തിന്റെ രൂപം.
അല്ലാഹു സുബ്ഹാനഹുവതാല അമലുകൾ സൂക്ഷ്മതയോടുകൂടി ചെയ്യാനും, അത് നിലനിർത്തിപ്പോരാനും തൗഫീഖ് ചെയ്യട്ടെ...
ആമീൻ യാ റബ്ബൽ ആലമീന്☝🏼

*തുടരും ... ഇന് ശാ അല്ലാഹ് ...💫*
*☝🏼അല്ലാഹു അഅ്ലം☝🏼 
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*

 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

ഭാര്യയുടെ ഫിത്ർ സകാത്ത് ?


*ഭാര്യയുടെ/ ചെറിയ കുട്ടികളുടെ ഫിത്വ'ർ സകാത്ത് നൽകേണ്ടതും നിയ്യത്ത് ചെയ്യേണ്ടതും ഭർത്താവ്/ പിതാവാണ്.*
*ഭർത്താവ് നാട്ടിലില്ലെങ്കിൽ ഭർത്താവ് വക്കാലത്ത്(ഫിത്വർ സകാത്ത് നൽകാനും നിയ്യത്ത് ചെയ്യാനും ഭർത്താവ് ഏൽപ്പിക്കൽ)നൽകാതെ ഭാര്യ അരി വാങ്ങി നൽകിയാൽ സകാത്ത് വീടില്ല.*
*അത് കൊണ്ട്,വിദേശത്തുള്ളവർ ഭാര്യമാരെയോ,ബന്ധുക്കളെയോ വിളിച്ച് ഭാര്യയുടെയും മക്കളുടെയും ഫിത്വർ സകാത്ത് നൽകാനും നിയ്യത്ത് ചെയ്യാനും ഏൽപ്പിച്ചിരിക്കുന്നു എന്ന് പറയണം.*
*തൊഴിൽ ചെയ്യാൻ കഴിയുന്ന മക്കളുടെ സകാത്ത് പിതാവ് നൽകേണ്ടതില്ല.അഥവാ അവൻ ആവശ്യപ്പെടാതെയോ,അവന്റെ സമ്മതം വാങ്ങാതെയോ ഫിത്വർ സകാത്ത് നൽകിയാൽ മതിയാവുന്നതല്ല.*
*വക്കാലത്ത് നൽകാത്ത പക്ഷം,നിർബന്ധ ബാധ്യത കടമായി മാറുന്നതാണ്;ശ്രദ്ധിക്കുമല്ലോ!*

Courtesy: മുഹമ്മദ് സാലിം അഹ്സനി അൽ അർശദി,മപ്പാട്ടുകര.


വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

മുസ്ലിംകളിൽ ആയുസ് വർദ്ധനയ്ക്ക് കാരണ0...?

ഇസ്ലാമിക രാജ്യങ്ങളിൽ മനുഷ്യരുടെ ശരാശരി ആയുസ്സ് 110. 
യൂറോ അമേരിക്കൻ രാജ്യങ്ങളിൽ വെറും 62.
അമേരിക്കയിലെ Brazzers University യിലെ ഒരു കൂട്ടം ഗവേഷകരാണ് മനുഷ്യായുസിനെകുറിച്ചു പുതിയ പഠന വിവരം പുറത്തുവിട്ടത്. വർഷത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന കഠിനമായ വ്രതവും സംസം വെള്ളത്തിന്റെ ഉപയോഗവുമാണ് മുസ്ലിംകളിൽ ആയുസ് വർദ്ധനയ്ക്ക് കാരണമെന്ന് പഠന റിപ്പോർട്ടിൽ തെളിവുസഹിതം രേഖപ്പെടുത്തിയിട്ടുണ്ട്. മാഷാ അള്ളാ....
നട്ടെല്ലിനും കഴുത്തെല്ലിനും സമീപത്തായി കാണപ്പെടുന്ന 'വില്കലാനോസിസ്' എന്ന നാഡീവ്യൂഹം പുറത്തുവിടുന്ന 'ലൈഫ് ഡ്രോപ്പ്' എന്ന കെമിക്കലുകളാണ് മനുഷ്യന്റെ ആയുസ് നിലനിർത്തുന്ന മറ്റൊരു ഘടകം. മുസ്ലിങ്ങൾ നിത്യവും നമസ്കരിക്കുന്നതിനാൽ ഈ ഭാഗത്ത് ഇപ്പോഴും ചലനം ഉണ്ടാവുകയും നാഡീവ്യൂഹങ്ങൾ സതാ പ്രവർത്തിക്കുകയും ചെയ്യുന്നതിനാൽ അവരിൽ ആയുസ് വർദ്ധിക്കുന്നതായി നാസ നേരത്തെ കണ്ടെത്തിയ പഠനം ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. അതിനിടയിലാണ് പുതിയ ശാസ്ത്ര വിവരം പുറത്തുവരുന്നത്. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ brazzers university യിലെ ഇരുപത് ശാസ്ത്രജ്ഞർ ഇസ്ലാം മതം സ്വികരിച്ചതായി യൂണിവേഴ്‌സിറ്റി തലവൻ ഡോ. ജോണി സിൻസ് ബി ബി സി യോട് വെളിപ്പെടുത്തി.
പരിശുദ്ധ റമളാനിൽ അല്ലാഹു വിശ്വാസികൾക്ക് നൽകിയ പ്രത്യേക സമ്മാനമാണ് പുതിയ ശാസ്ത്ര വെളിപാട് എന്നായിരുന്നു വാർത്തയോട് മുസ്ലിം പണ്ഡിതന്മാരുടെ പ്രതികരണം ... അള്ളാഹു അക്ബർ.
എല്ലാവരിലേക്കും ഷെയർ ചെയ്യൂ. ഇസ്ലാമിന്റെ മഹിമ ലോകം തിരിച്ചറിയട്ടെ.

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!