Friday, July 24, 2020

ദുല്‍ഹജ്ജ് മാസത്തിലെ സവിശേഷമായ ആദ്യ പത്ത് ദിനരാത്രങ്ങള്‍..?




പവിത്രമാക്കപ്പെട്ട നാല് മാസങ്ങളില്‍പെട്ടതാണ് ദുല്‍ഹജ്ജ്. 

അല്ലാഹു വിവരിക്കുന്നു:

🌎''ആകാശഭൂമികളുടെ സൃഷ്ടി നടന്ന നാള്‍ തൊട്ട് അല്ലാഹുവിന്റെ അടുക്കല്‍ ദൈവിക പ്രമാണമനുസരിച്ച് മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അവയില്‍ നാലെണ്ണം യുദ്ധം വിലക്കപ്പെട്ടവയാണ്. ഇതാണ് യഥാര്‍ഥ നിയമക്രമം.
അതിനാല്‍ ആ നാലുമാസം നിങ്ങള്‍ നിങ്ങളോടുതന്നെ അക്രമം കാണിക്കാതിരിക്കുക"🌎
📚(തൗബ 36)📚
📒ദുല്‍ഖഅദ്, ദുല്‍ഹജ്ജ്, മുഹര്‍റം, റജബ് എന്നിവയാണ് ഈ നാല് മാസങ്ങള്‍. 
📕സ്വന്തത്തോട് അതിക്രമം ചെയ്യല്‍ എല്ലാ മാസങ്ങളിലും നിഷിദ്ധമാണെങ്കിലും ഈ -മാസങ്ങളില്‍ അത് വളരെ ഗൗരവമുള്ളതാണ്.

ആരാധനാ കർമങ്ങളില്‍ ഏറ്റവും ദൈർഗ്യമേറിയ ആരാധനാ കർമ‍മാണ് ഹജ്ജ്.
അത് കൊണ്ട് തന്നെയാണ് പ്രാപ്തരായ മുസ്ലിമിന് അത് ഒരു തവണ മാത്രം നിർബന്ധമാക്കിയതും.
📒ആ മാസത്തിലാണ് ഹജ്ജ് കർമം അനുഷ്ടിക്കേണ്ടത്.
📜അബു ഹുറൈറ(റ)നിവേദനം:
പ്രവാചകന്‍(സ്വ)പറഞ്ഞു:
🍒”സ്വീകരിക്കപ്പെട്ട ഹജ്ജിന്‍റെ പ്രതിഫലം സ്വര്‍ഗത്തില്‍ കുറഞ്ഞ മറ്റൊന്നുമില്ല“🍒
📚(ബുഖാരി)📚

📙മറ്റുള്ള ആരാധനാ ദിവസങ്ങളേക്കാള്‍ പ്രത്യേകത അല്ലാഹു ദുല്‍ഹജ്ജ് മാസത്തെ ആദ്യ പത്ത് ദിനങ്ങൾക്ക് നൽകിയിട്ടുണ്ട് .
📒ആ പത്ത് ദിനങ്ങളെ സവിശേഷമായി എടുത്ത് പറഞ്ഞ് അല്ലാഹു സത്യം ചെയ്തതായും കാണാം. 
അല്ലാഹു പറയുന്നു:
🌺وَالْفَجْرِ وَلَيالِِ عَشْر🌺
🍇”പ്രഭാതവും പത്ത്‌ രാത്രികളും തന്നെയാണ്‌ സത്യം”🍇
📚(സൂറത്തുൽ ഫജ്ർ1,2)📚
📕ഇവിടെ ആയത്തിൽ പറയുന്ന പത്ത്‌ രാവുകൾ കൊണ്ടുദ്ദേശിക്കുന്നത്‌ ദുൽഹജ്ജ്‌ മാസത്തിലെ പത്ത്‌ രാത്രികളാണെന്നാണ്‌ മഹാനായ ഇബ്നുകഥീർ(റ) തന്റെ തഫ്സീറിൽ രേഖപ്പെടുത്തിയിരിക്കുന്നത്‌.
🌺وَيَذْكُرُوا اسْمَ اللهِ فِي أيّامِ مَعْلومات🌺
🍇“നിശ്ചിതദിവസങ്ങളിൽ അവന്റെ നാമം സ്മരിക്കുന്നതിനു വേണ്ടിയും”🍇 
📚[ഹജ്ജ്‌ :28]📚
📕ഈ രണ്ട് ആയത്തുകളിലും ഉദ്ദേശിക്കപ്പെടുന്ന ദിവസങ്ങള്‍ ദുല്‍ഹിജ്ജ പത്താണ് എന്ന് ഇബ്നു അബ്ബാസ് (رضي الله عنه) വും മറ്റു മുഫസ്സിരീങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. 

പ്രവാചകന്‍() പറഞ്ഞു :
🍀ما من أيام العمل الصالح فيهن أحب إلى الله من هذه الأيام العشر، قالواولا الجهاد في سبيل الله ؟ قالولا الجهاد في سبيل الله إلا رجل خرج بنفسه وماله فلم يرجع من ذلك بشيء🍀
🌻"ഈ പത്ത്‌ ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല. സ്വഹാബികൾ ചോദിച്ചു, അപ്പോൾ ജിഹാദോ? നബി(സ)പറഞ്ഞു:
ഒരാൾ തന്റെ സമ്പത്തും ശരീരവുമായി യുദ്ധക്കളത്തിലേക്ക്‌ പോയി തിരിച്ചുവരാത്തവിധം എല്ലാം അല്ലാഹുവിന്റെ മാർഗ്ഗത്തിൽ അർപ്പിച്ച്‌ രക്തസാക്ഷിത്വം വരിച്ചെങ്കിലല്ലാതെ അതും (ജിഹാദും) ഈ ദിവസങ്ങളിലെ സൽകർമ്മങ്ങളോളം പുണ്യമുള്ളതായിത്തീരുകയില്ല."🌻
[ബുഖാരി
🍀عن ابن عمر رضي الله عنهما قالقال رسول الله صلى الله عليه وسلم : ما من أيام أعظم عند الله سبحانه ولا أحب إليه العمل فيهن من هذه الأيام العشر؛ فأكثروا فيهن من التهليل والتكبير والتحميد [رواه أحمد].🍀
💦അബ്ദുല്ലാഹിബ്നു ഉമർ(رضي الله عنه)വിൽനിന്ന്‌: 
"നബി() ഇപ്രകാരം പറയുന്നത്‌ ഞാൻ കേട്ടു, ഈ ദിവസങ്ങളെപ്പോലെ അല്ലാഹുവിങ്കൽ മഹത്തായ മറ്റൊരു ദിവസവുമില്ല. ഈ ദിവസങ്ങളിൽ നിർവ്വഹിക്കുന്ന സർക്കർമ്മങ്ങളെപ്പോലെ അല്ലാഹുവിന്‌ ഇഷ്ടമുള്ള മറ്റു കർമ്മങ്ങളുമില്ല. അത്കൊണ്ട്‌ നിങ്ങൾ സ്തുതികീർത്തനങ്ങളും തക്ബീറുകളും തഹ് മീദുകളും തഹ്ലീലുകളും വര്‍ദ്ധിപ്പിക്കുക"💦 
🔵[റവാഹു അഹ്മദ്]🔵
🔹തക്ബീര്‍ (അള്ളാഹു അക്ബര്‍),
🔹തഹ്മീദ് (അല്ഹംദു ലില്ലാഹ്),
🔹തഹ്ലീല്‍ (ലാ ഇലാഹ ഇല്ലല്ലാഹ്‌ ) എന്നിങ്ങനെയാണത്.

📒സഈദുബ്നു ജുബൈര്‍(റ) ദുല്‍ഹജ്ജിലെ ആദ്യ പത്ത് ദിവസങ്ങള്‍ തനിക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറം സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പരിശ്രമിക്കുമായിരുന്നു.
🚫(ദാമിരി)🚫
📙മേല്‍ പറയപ്പെട്ട ദിനരാത്രങ്ങള്‍ക്ക് ഇത്രമാത്രം മഹത്ത്വമുണ്ടാകാനുള്ള കാരണം ഈ ദിവസങ്ങളിലെതുപോലെ, ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനകളായ നമസ്കാരം, നോമ്പ്, ഹജ്ജ്, ദാനധര്‍മ്മങ്ങള്‍ എന്നിങ്ങനെയുള്ള എല്ലാ ആരാധനകളും ഒരുമിച്ചു വരുന്ന മറ്റു ദിവസങ്ങള്‍ വേറെയില്ല എന്നുള്ളതിനാലാകുന്നു.
🔹(ഇബ്നു ഹജറുല്‍ അസ്ഖ്വലാനി ഫത്ഹുല്‍ ബാരി)🔹

📒ദില്‍ഹജ്ജ് എന്ന സംജ്ഞയില്‍ തന്നെ രണ്ട് ആശയങ്ങള്‍ ഒത്തുചേരുന്നു.ഒന്ന് വിശുദ്ധ ഹജ്ജ് കര്‍മത്തിന് സാക്ഷിയാകുന്ന മാസമാണെങ്കില്‍ മറ്റൊന്ന് യുദ്ധം നിഷിദ്ധമാക്കപ്പെട്ട പവിത്രമാസങ്ങളില്‍ പെട്ടതാണ്.
📗ഹജ്ജിന്റെ മിക്കവാറും കര്‍മങ്ങള്‍ അനുഷ്ടിക്കേണ്ടത് ഈ മാസത്തിലാണ്.
📒യൗമുത്തര്‍വിയ, അറഫ ദിനം, അല്‍ഹജ്ജുല്‍ അക്ബര്‍, പെരുന്നാള്‍ സുദിനം, യൗമുന്നഹര്‍ തുടങ്ങിയവയെല്ലാം ദുല്‍ഹജ്ജിലെ ആദ്യ പത്തിലാണ്.
📕ശ്രേഷ്ടമായ ഈ പത്ത് ദിനങ്ങളില്‍ കര്‍മങ്ങള്‍ക്ക് ഇരട്ടി പ്രതിഫലം ലഭിക്കുന്നതാണ്.
📒ദുല്‍ഹജ്ജ് ഒമ്പതിന് അറഫ നോമ്പനുഷ്ടിക്കല്‍ വളരെ പ്രാധാന്യമുള്ളതാണ്.
📜പ്രവാചകന്‍ (സ്വ)പറഞ്ഞു:
കഴിഞ്ഞതും വരുന്നതുമായ ഓരോ വര്ഷങ്ങളിലെ പാപങ്ങളെ അറഫാ നോമ്പ് പൊറുപ്പിക്കും.”
📚(അബുദാവൂദ്)📚
📒എന്നാല്‍ ഹാജിമാര്‍ക്ക് ഈ ദിനത്തില്‍ നോമ്പനുഷ്ടിക്കല്‍ ശ്രേഷ്ടതയില്ല. കാരണം പ്രവാചകന്‍ (സ) ഹജ്ജിലയായിരിക്കെ അറഫ ദിനത്തില്‍ നോമ്പനുഷ്ടിച്ചിരുന്നില്ല.

📙പവിത്രമാക്കപ്പെട്ട ഈ മാസങ്ങളില്‍ സല്‍കര്‍മങ്ങളില്‍ മുന്നേറുക എന്നത് വിശ്വാസികളുടെ ബാധ്യതയാണ്. കാലങ്ങളില്‍ ചില സുവര്‍ണാവസരങ്ങള്‍ അല്ലാഹു നമുക്ക് പ്രദാനം ചെയ്യും. അത് പരമാവധി പ്രയോജനപ്പെടുത്തല്‍ വിശ്വാസികളുടെ ബാധ്യതയാണ്. റമദാന്‍ മാസം, ദുല്‍ഹജ്ജ്, പവിത്രമാക്കപ്പെട്ട മാസങ്ങള്‍ തുടങ്ങിയവയെല്ലാം ഇത്തരത്തിലുള്ള സുദിനങ്ങളാണ്. ഈ അവസരങ്ങള്‍ സല്‍കര്‍മങ്ങളില്‍ മുന്നേറിയും ദുഷ്‌കര്‍മങ്ങളില്‍ നിന്നു വിട്ടുനിന്നും അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാന്‍ വിശ്വാസികള്‍ ജാഗരൂകരാകേണ്ടതുണ്ട്. 
സദഖ(ദാനധര്‍മങ്ങള്‍) ചെയ്യുന്നതിനും വളരെയേറെ പുണ്യമുണ്ട്. 
📙ഈ സുദിനങ്ങളില്‍ പ്രത്യേകിച്ച് പെരുന്നാള്‍ ദിവസം വിശ്വാസികള്‍ തമ്മിലുള്ള സാഹോദര്യബന്ധം ദൃഢമാക്കുക, സന്ദര്‍ശനങ്ങള്‍ അധികരിപ്പിക്കുക, കുടുംബ ബന്ധങ്ങള്‍ ചേര്‍ക്കുക എന്നിവയ്‌ക്കെല്ലാം വളരെ പ്രാധാന്യമുണ്ട്.

📒സഹോദരങ്ങളെ,
📙മേല്‍പറഞ്ഞ നല്ല നാളുകളിലെക്കടുക്കുമ്പോള്‍ പുണ്യം നേടാനുള്ള ആവേശവും ആത്മാര്‍ത്ഥതയും നമ്മുടെ ഭാഗത്ത് നിന്നുണ്ടാകുമ്പോള്‍ മാത്രമേ നമുക്കത് പ്രതീക്ഷിക്കാനും നേടിയെടുക്കാനും കഴിയുകയുള്ളൂ. അതുകൊണ്ട് ഒന്നാമതായി നാം നമ്മുടെ മനസ്സ് നന്നാക്കുക.കാരണം തെറ്റുകളില്‍ നിന്നും മുക്തി നേടി പാപരഹിത മനസ്സുമായിട്ടായിരിക്കണം നാം എപ്പോഴും കഴിയേണ്ടത്. അതാകുന്നു അല്ലാഹു ഇഷ്ട്ടപ്പെടുന്ന മാര്‍ഗം.
അല്ലാഹു പറയുന്നു:
📕“നമ്മുടെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുക തന്നെ ചെയ്യുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു."🌺
📚 (വി.ഖു.29:69)📚


🌺“നിങ്ങളുട രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്ക് വേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്‌.


📚(വി.ഖു.3:133)📚

📕അതിനാല്‍ നമുക്കൊരുങ്ങാം..
🔹തഖ് വയുള്ളവരായിത്തീരാന്‍...
🔹സ്വര്‍ഗ്ഗം നേടിയെടുക്കാന്‍...
📕അല്ലാഹു അനുഗ്രഹിക്കട്ടെ
(ആമീൻ)




വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

No comments:

Post a Comment