Sunday, December 13, 2015

പെരുമാറ്റം (ഭര്‍ത്താവ് - ഭാര്യ) !!




ഭര്‍ത്താവ് ഭാര്യയുടെ ദുസ്വഭാവങ്ങളില്‍ ക്ഷമിക്കുന്നതിനോടുകൂടി അവരുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന തമാശകളിലും മറ്റ് സംസാരങ്ങളിലും ഇടപെടേണ്ടതാണ്. തന്റെ ഭാര്യയോട് മഹിമയോടെ വര്‍ത്തിക്കുന്നവനും നല്ല സ്വഭാവവൈശിഷ്ട്യത്തോടെ പെരുമാറുന്നവനുമാണ് പരിപൂര്‍ണ്ണ മുഅ്മിന്‍ എന്നു ഹദീസില്‍ വ്യക്തമാക്കിയിരിക്കുന്നു. ഭാര്യയുമായി സന്തോഷിച്ചാനന്ദിക്കുകയും അവളുടെ ശരീരാഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കുകയും ചെയ്യേണ്ടതാണ്. അവളുടെ സ്വഭാവത്തെ ദുഷിപ്പിക്കുന്നതോ അവന്റെ പേരില്‍ അവള്‍ക്ക് ആക്ഷേപം ഉളവാക്കുന്നതോ ആയ ഒരു കാര്യത്തിലും അവന്‍ ഏര്‍പ്പെടരുത്. ഭര്‍ത്താവിന്റെ മുന്നില്‍ ഭാര്യ എപ്പോഴും ലജ്ജാശീലയായിരിക്കണം. അതേ ക്രമത്തില്‍ അവളെ നിര്‍ത്തിപ്പോരാന്‍ ഭര്‍ത്താവ് ശ്രദ്ധിക്കേണ്ടതാണ്. ‘ശര്‍ഇ’ന്ന് വിപരീതമായ യാതൊരു കാര്യം പ്രവര്‍ത്തിക്കുവാനും അവളെ അനുകൂലിക്കരുത്.

സ്ത്രീകളുടെ ശരീരേച്ഛകള്‍ക്കെല്ലാം ഒരാള്‍ വഴിപ്പെട്ടാല്‍ നരകാഗ്നിയില്‍ മുഖം കുത്തലായിരിക്കും അതിന്റെ പരിണിതഫലം. സ്ത്രീയുടെ അഭിപ്രായത്തോട് വിയോജിക്കുക, അതിലാണ് ക്ഷേമം എന്നും ആരോടും അഭിപ്രായമാരായാനില്ലെങ്കില്‍ സ്ത്രീയോട് ആലോചിച്ചു അവരുടെ അഭിപ്രായത്തിന്നെതിര് പ്രവര്‍ത്തിക്കുക എന്നിപ്രകാരമെല്ലാം ഹദീസില്‍ വന്നിരിക്കുന്നു. ഭാര്യയുടെ ദാസനായി നില്‍ക്കുന്ന ഭര്‍ത്താവ് നാശത്തിലാണ് എന്നും നബി പ്രസ്താവിച്ചിട്ടുണ്ട്. സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് വഴിപ്പെട്ട് ജീവിക്കേണ്ടവളാണ്. എന്നല്ലാതെ പുരുഷന്‍ സ്ത്രീകള്‍ക്ക് വഴിപ്പെട്ട് ജീവിക്കരുത്. മൂന്ന് വിഭാഗത്തെ വന്ദിച്ചാല്‍ (ആ വന്ദിച്ചവരെ അവര്‍) നിന്ദിക്കും; നിന്ദിച്ചാല്‍ വന്ദിക്കും; അവര്‍ സ്ത്രീകളും സേവകന്മാരും, ‘ഖിബ്ത്തി’ ഗോത്രക്കാരുമാണ് എന്നിപ്രകാരം ഇമാം ശാഫിഇ(റ) പറഞ്ഞിരിക്കുന്നു.

സ്ത്രീകള്‍ അധികവും ദുസ്വഭാവിനികളും ബുദ്ധികുറഞ്ഞവരുമാണ്; ആയതുകൊണ്ട് ശിക്ഷയോട് കൂടി ചേര്‍ന്ന വിധത്തിലുള്ള മഹിമകൊണ്ടല്ലാതെ അവരെ നേര്‍മാര്‍ഗ്ഗത്തിലേക്ക് നയിക്കുക സാധ്യമല്ല. സ്ത്രീകളില്‍ സല്‍സ്വഭാവിനികള്‍ വയര്‍ വെളുത്ത കാക്കയെപ്പോലെയാണ് (ദുര്‍ലഭമാണ് എന്നര്‍ത്ഥം) എന്ന് ഹദീസില്‍ വന്നിരിക്കുന്നു. ദുസ്വഭാവിനികളായ സ്ത്രീകള്‍ പുരുഷന്മാരെ സ്വാഭാവിക നരപ്രായത്തിന് മുമ്പ് തന്നെ നരപ്പിക്കുന്നതാണ് എന്നിപ്രാകാരം മഹാനായ ലുഖ്മാനുല്‍ ഹകീം(റ) പറഞ്ഞിരിക്കുന്നു.

അന്യപുരുഷന്മാര്‍ക്കിടയില്‍ അവള്‍ സഞ്ചരിക്കുക, അന്യര്‍ അവളുടെ സമീപത്ത് സഞ്ചരിക്കുക മുതലായവയില്‍ വെറുപ്പ് പ്രകടമാക്കണം. ഇതില്ലാതെ സ്ത്രീകളെ കയറൂരിവിട്ട് അനിയന്ത്രിതമായി നടത്തുന്നവന്‍ ഹൃദയം മുറിക്കപ്പെട്ടവനാകുന്നു. ഇത്തരം കാര്യങ്ങളെ വെറുക്കല്‍ അല്ലാഹുവിന്റെ പക്കല്‍ പ്രതിഫലം ലഭിക്കുന്ന സല്‍ക്കര്‍മ്മങ്ങളില്‍ പെട്ടതാണ്. അകാരണമായി ഒരു സ്ത്രീയെ സംശയിക്കുകയും അതുമൂലം അവളെ വെറുക്കുകയും ചെയ്യുന്നത് കുറ്റകരവും അല്ലാഹുവിന്റെ കോപത്തിന്ന് ഇടയാകുന്നതും അത് സൂക്ഷിക്കേണ്ടത് നിര്‍ബന്ധവുമത്രെ. ബഹുമാന്യരായ സ്വഹാബികളുടെ കാലത്ത് സ്ത്രീകള്‍ അന്യപുരുഷന്മാരെ കാണാതിരിക്കാന്‍ വേണ്ടി വീട്ടിന്റെ ജനലുകള്‍ അടച്ചു പൂട്ടാറ് പതിവായിരുന്നു.



വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

No comments:

Post a Comment