ഭാഗം :01*
✍🏼തര്‍ജീബ് എന്ന വാക്കില്‍ നിന്നുള്ളതാണ് റജബ്. ആദരിക്കല്‍ എന്നാണര്‍ത്ഥം. ഒരുങ്ങുക എന്നര്‍ത്ഥവും റജബിനുണ്ട്. അടുത്തു വരാനിരിക്കുന്ന ശഅബാന്‍ മാസത്തില്‍ നന്മകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുക എന്ന നബി വചനമാണ് (ﷺ) അതിനു തെളിവുദ്ധരിക്കുന്നത്...
റജബ് എന്നാല്‍ ഭയം എന്നര്‍ത്ഥമുണ്ട്. പ്രസ്തുത നാമകരണം ചെയ്ത സമയത്ത് വെള്ളം കുറവായതിനാല്‍ വെള്ളം വറ്റി ബുദ്ധിമുട്ട് അനുഭവപ്പെടുമോ എന്ന ഭയം അറബികള്‍ക്കുണ്ടായിരുന്നു. അതുകൊണ്ടാണീ നാമം നല്‍കിയതെന്നും അഭിപ്രായപ്പെട്ടവരുണ്ട്...
റജബിലെ ആദ്യ അക്ഷരമായ റാഉ *رحمة الله* (അല്ലാഹുﷻവിന്‍റെ കാരുണ്യം) എന്നതിലേക്കും നടുവിലെ അക്ഷരം *جود الله* (അല്ലാഹുﷻവിന്‍റെ ഔദാര്യം) എന്നര്‍ത്ഥത്തിലേക്കും ബാഉ *بر الله* (അല്ലാഹുﷻവിന്‍റെ ഗുണം) എന്നതിലേക്കും സൂചനയാണ്. ഇവ മൂന്നും ഈ മാസത്തില്‍ സൃഷ്ടികള്‍ക്ക് അല്ലാഹു ﷻ നല്‍കുന്നു.
*റജബിന്‍റെ നാമങ്ങള്‍*
റജബ് മാസത്തിനു അസ്വമ്മ് അസ്വബ്ബ്, മുത്വഹ്ഹര്‍ സാബിഖ്, ഫര്‍ദ് എന്നിങ്ങനെ വിവിധ പേരുകളുണ്ട്.
അറബികള്‍ റജബ് മാസത്തില്‍ യുദ്ധം ചെയ്യാത്തതിനാല്‍ ആയുധങ്ങളുടെ ശബ്ദം കേള്‍ക്കുകയില്ല. അതുകൊണ്ട് അസ്വമ്മ് എന്നു പേര്‍ നല്‍കി. പതിവില്‍ കൂടുതല്‍ അല്ലാഹുﷻവിന്‍റെ റഹ്മത്തു ചൊരിഞ്ഞു തരുന്നതിനാല്‍ അസ്വബ്ബ് എന്നും, റജബില്‍ നോമ്പനുഷ്‌ഠിക്കുന്നവര്‍ ദോഷങ്ങളില്‍ നിന്നെല്ലാം മുക്തമാകുന്നതിനാല്‍ മുത്വഹ്ഹര്‍ എന്നും, യുദ്ധം ഹറാമായ നാലു മാസങ്ങളില്‍ ആദ്യത്തേത് ആയതിനാല്‍ സാബിഖ് എന്നും, പ്രസ്തുത നാലു മാസങ്ങളില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നതിനാല്‍ ഫര്‍ദ് എന്നും നാമകരണം നല്‍കപ്പെട്ടു.
*ഹദീസുകളില്‍*
ഇബ്നു അബ്ബാസ്(റ)വില്‍ നിന്നു നിവേദനം: നബി ﷺ പറഞ്ഞു. റജബ് അല്ലാഹുﷻവിന്‍റെ മാസവും ശഅബാന്‍ എന്‍റെ മാസവും റമളാന്‍ എന്‍റെ സമുദായത്തിന്‍റെ മാസവുമാണ്...
അനസ്(റ)വില്‍ നിന്നു നിവേദനം: നബി ﷺ പറഞ്ഞു: സ്വര്‍ഗത്തില്‍ ഒരു നദിയുണ്ട്. റജബ് എന്നാണതിന്‍റെ പേര്. പാലിനേക്കാള്‍ വെളുത്തതും തേനിനേക്കാള്‍ മാധുര്യവുമാണതിലെ വെള്ളം. ആരെങ്കിലും റജബ് മാസത്തില്‍ നോമ്പനുഷ്‌ഠിച്ചാല്‍ പ്രസ്തുത നദിയില്‍ നിന്നു അല്ലാഹു ﷻ അവനു കുടിപ്പിക്കും.
നബി ﷺ പറഞ്ഞു: റജബ് എന്‍റെ സമുദായത്തിന്‍റെ മാസമാണ്. എന്‍റെ സമുദായത്തിനു മറ്റു സമുദായങ്ങളേക്കാള്‍ ഉള്ള ശ്രേഷ്ഠതയാണ് മറ്റു മാസങ്ങളേക്കാള്‍ റജബിന്‍റെ മഹത്വം.
അനസുബ്നു മാലിക്(റ)വില്‍ നിന്നും നിവേദനം: സ്വര്‍ഗത്തില്‍ ഒരു കൊട്ടാരമുണ്ട്. റജബില്‍ നോമ്പനുഷ്‌ഠിച്ചവര്‍ മാത്രമേ അതില്‍ പ്രവേശിക്കുകയുള്ളൂ...
നാളെ മീസാനിൽ നന്മ ഭാരം കൂടാൻ വേണ്ടിയെങ്കിലും നിങ്ങളോട് ബന്ധപ്പെട്ടവർക്കും, നിങ്ങളുള്ള മറ്റു ഗ്രൂപ്പിലേക്കും ഈ അറിവ് ഫോർവേർഡ് ചെയ്ത് കൊടുക്കുക..
അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ*
*اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ*
ദുആ വസിയ്യത്തോടെ....
(Courtesy. paralokavijayathinu whatsap channel)
വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ് രെലെറ്റിവെസ്/ഒരു കമന്റ് ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!