Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Wednesday, June 24, 2026

മുഹറം 09 നോമ്പെടുക്കുമ്പോൾ നിയ്യത്തുകൾ എങ്ങിനെയാണ് കരുതുക , ഒന്ന് വിശദീകരിക്കാമോ?

നാളെ (
 *ഉത്തരം:* 
വിശദീകരിക്കാം

 *ഒന്ന് .*
 *(മുഹറം ഒമ്പതിൻ്റ നോമ്പ് /താസൂആഅ് നോമ്പ് )* 
ഈ വർഷത്തെ അദാആയ സുന്നത്തായ നാളത്തെ മുഹറം ഒമ്പതിൻ്റെ നോമ്പിനെ അല്ലാഹു തആലാക്ക് വേണ്ടി നോറ്റുവീട്ടുവാൻ ഞാൻ കരുതി.

 *രണ്ട്:*
 *( മുഹറം മാസത്തിലെ നോമ്പ് )* 
മുഹറം മാസത്തിലെ നാളെത്തെ അദാആയ സുന്നത്ത് നോമ്പിനെ അല്ലാഹു തആലാക്ക് വേണ്ടി നോറ്റുവീട്ടുവാൻ ഞാൻ കരുതി )

 *മൂന്ന്:* 
 *വ്യാഴാഴ്ചത്തെ സുന്നത്ത് നോമ്പ്* :
( വ്യാഴാഴ്ച ദിവസത്തിലെ സുന്നത്തായ നോമ്പ് അല്ലാഹു തആലാക്ക് വേണ്ടി നാളെ നോറ്റുവീട്ടുവാൻ ഞാൻ കരുതി )

 *നാല്:*
 *( റമളാനിൽ ഖളാഉള്ള നോമ്പ് )* 
കഴിഞ്ഞു പോയ ഏതെങ്കിലും റമളാനുകളിൽ ഖളാഉള്ളവർ ഈ നിയ്യത്തും ഉൾപ്പെടുത്തണം👇🏻

റമളാനിൽ നഷ്ടപ്പെട്ടു പോയ ഫർളായ നോമ്പിനെ അല്ലാഹു തആലാക്ക് വേണ്ടി നാളെ നോറ്റുവീട്ടുവാൻ ഞാൻ കരുതി.

 *_എല്ലാ നിയ്യത്തുകളും ഒരുമിച്ച് ഇങ്ങിനെയും കരുതാം_* 
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻

റമളാനിൽ നഷ്ടപ്പെട്ടു പോയ ഫർളായ നോമ്പും ( റമളാനിലെ നോമ്പ് നഷ്ടപ്പെട്ടവർ മാത്രം) ,വ്യാഴാഴ്ച ദിവസത്തിലെ സുന്നത്ത് നോമ്പും,മുഹറം ഒമ്പതിൻ്റെ സുന്നത്തു നോമ്പും ,മുഹറം മാസത്തിലെ സുന്നത്തായ നോമ്പും,
 അല്ലാഹു തആലാക്ക് വേണ്ടി നാളെ നോറ്റു വീട്ടുവാൻ ഞാൻ കരുതി.

 *(ഇതു പോലെ നിയ്യത്ത് ചെയ്താൽ ഒരു ദിവസത്തെ നോമ്പ് കൊണ്ട് നാല് നോമ്പിൻ്റെ പ്രതിഫലം ലഭിക്കുന്നതാണ്* )





വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Friday, June 19, 2026

അദ്കാർ

 റബ്ബനാ ആതിനാ മിൻലാ ദുൻക റഹ്മത്തൻ വയ്യിഹ് ലന മിൻ അംറിനാ റ ഷദാ.( എന്ത് കാര്യം ചെയ്താലും വിജയിക്കും. ജീവിതം വഴി മുട്ടിയ ഘട്ടത്തിൽ )

[ "റബ്ബി സല്ലി അലാ മുഹമ്മദിൻ വ അലാ അഹ്‌ലി ബൈത്തിഹി " ഇത്‌ ചൊല്ലുന്നവൻ.... ]
1. അയാൾ പ്രതാപ ശാലിയായിട്ടല്ലാതെ മരിക്കില്ല.
2. മുത്ത് നബിയെ കാണാനുള്ള അവസരം സ്വപ്നത്തിൽ കിട്ടും.
3. അപകട മരണങ്ങൾ ജീവിതത്തിൽ കടന്നു വരില്ല.
4. മരണ സമയത്തു നബിയെ (സ്വ )കാണും.
5. നരകത്തിലെ തീ ഇയാളുടെ ശരീരവുമായി ചേരില്ല. ]


വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

വെള്ളിഴയ്ച വിശ്വാസിക്ക് ചാകര_*😍✨



🌹*1. പ്രഭാതത്തിൽ തന്നെ ദോശം പൊറുപ്പിക്കാം*
  മുത്ത് നബി ﷺ പറഞ്ഞു : വെള്ളിഴായ്ച സുബ്ഹി നിസ്കാരത്തിനു മുമ്പായി
*`أَسْتَغْفِرُ اللّه الَّذی لاَإلهَ إِلاّ هُوَ الحَيَّ القَيُّومَ وَأَتُوبُ إِلَيْهِ`*
എന്ന് 3 വട്ടം പറഞ്ഞാൽ ദോശങ്ങൾ മുഴ് വനും പൊറുക്കപ്പെടും കടൽ നുരയോളം ഉണ്ടെങ്കിലും
                         (الأذكار)      
         
🌹*2. പണക്കാരനാവാം*
അനസ് (റ) പറഞ്ഞു വെള്ളിഴായ്ച 70 പ്രാവശ്യം 
*`اللّهُمَّ أَغْنِنِي بِفَضْلِكَ عَمَّنْ سِواك وَبِحَلَالِك عَنْ حَرَامِكَ`* 
എന്ന് പറഞാൽ 2 വെള്ളിഴായ്ചക്ക് മുമ്പായി അല്ലാഹു അവനെ ഐശ്വര്യവാനാക്കുന്നതാണ്                      ٢/١٤٥ اعانة    

🌹*3. ഈമാൻ കിട്ടി മരിക്കാം*
അബ്ദുൽ വഹാബ് ശഅ റാനി ഇമാമിനെ തൊട്ട് പറയുന്നു ആരെങ്കിലും ഈ രണ്ട് ബൈത്ത് എല്ലാ വെള്ളിഴായ്ചയും പതിവാക്കിയാൽ സംശയമില്ലാതെ തന്നെ മുസ്ലിമായി മരിക്കാം ( ചില മഹാൻമാർ പറഞ്ഞു 5 വട്ടം ചെല്ലിയാലാണ് )
*`إلٰهِي لَسْتُ لِلفِرْدَوْسِ أَهْلاَ`*
       *`وَلَا أَقْوَی عَلَی نَارِ الجَحِمِ`*
*`فَهَبْ لِی تَوْبَةً واغْفِرْ ذُنُوبِی`* 
      *`فَإِنَّكَ غَافِرُ الذَنْبِ العَظِيمِ`*
                     اعانة٢/١٤٥

🌹 *4. ഒരു ലക്ഷത്തി ഇരുപത്തിനാലായിരം ദോശം പൊറുപ്പിക്കാം*
മുത്ത് നബി ﷺ പറഞ്ഞു: ജുമുഅ കഴിഞതിന്ന് ശേഷം  `سُبْحاَنَ اللّهِ العَظِيمِ بحمده` എന്ന് 100 പ്രാവിശ്യം പറഞ്ഞാൽ അവന്റെ ഒരു ലക്ഷവും മാതാപിതാക്കളുടെ 24000 ദോശങ്ങളും പൊറുക്കപ്പെടും               
        (عمل اليوم واليلة)  

🌹*5. ഒരു കൊല്ലത്തെ നിസ്കാരത്തിന്റെയും നോമ്പിന്റെയും കൂലി*
മുത്ത് നബി ﷺ പറഞ്ഞു വെള്ളിഴായ്ച കുളിച്ച് നേരത്തെ നടന്ന് പള്ളിയിലേക്ക് പോയി  ഖുതുമ്പ ശ്രദ്ധിച്ച് കേൾക്കുകയും ചെയ്താൽ  ഒരോ ചവിട്ടടിക്കും ഒരു കൊല്ലം നിസ്കരിച്ചതിന്റെയും നോമ്പിന്റെയും കൂലി  
        (رواه أحمد)

🌹*6 .  80 കൊല്ലത്തെ ദോശം പെറുപ്പിക്കാം*
*`اللّهُمَّ صلِّ عَلَی سَيِّدِنَا مُحَمَّدٍ عَبْدِكَ ونَبِيِّكَ وَرَسُولِك النَّبِيّ الأُمِّيِّ وَعَلَی آلِهِ وَصَحْبِهِ وَسَلِّمْ`*
ഈ സ്വാലാത്ത് വെള്ളിഴായ്ച 80 പ്രാവിശ്യം ചെല്ലിയാൽ 80 കൊല്ലത്തെ ദോശം പൊറുപ്പിക്കും
احياء علوم الدين 

🌹 *7. കഹ്ഫ് സൂറത്ത് വെള്ളിഴായ്ച ഓതിയാൽ*

*.* 2 ജുമുഅ ന്റെ ഇടയിലുള്ള ഒന്നിനിക്ക് പ്രകാശമാണ്
*.* അടുത്ത ജുമുഅ വരെ യുള്ള ദോശങ്ങൾ പൊറുക്കപ്പെടും                *.* ദജ്ജാലിന്റെ ഫിത്‌നയിൽ നിന്ന് കാവൽ *.* 70000 മലക്കിന്റെ പ്രാർത്തന 
      احياء علوم الدين    
 
🌹*8. വെള്ളിഴായ്ച സൂറത്ത് യാസീൻ ഓതിയാൽ* ദോശങ്ങളൊക്കെ പൊറുക്കപ്പെട്ടു എന്ന് മുത്ത്ﷺ പറഞ്ഞിരിക്കുന്നു 
               الترغيب والترهيب

🌹*9. സ്വലാത്ത് പെരിപ്പിക്കൽ*
അബീ ഉമാമത (റ) തൊട്ട് നിവേദനം മുത്ത് നബി ﷺ പറഞ്ഞു വെള്ളിയാഴ്ച്ച എന്റെ മേൽ സ്വലാത്ത് പെരുപ്പിക്കൂ കാരണം എന്റ ഉമ്മത്തിന്റെ സ്വലാത്തിനെ വെള്ളിയാഴ്ച വെളിവാക്കപ്പെടും അപ്പോ ധാരാളം സ്വലാത്ത് ചെല്ലിയവർ സ്ഥാനത്താൽ എന്നോട് അടുത്ത വരായിരിക്കും  
    رواه البيهقی

*.* വെള്ളിഴായ്ച സ്വലാത്ത് പെരിപ്പിക്കാൻ പറഞ്ഞിട്ട് ധാരാളം ഹദീസുകളുണ്ട് 
*.* ഇബ്നു ഹജർ ഹൈതമി (റ) പറഞ്ഞു വെള്ളിയായ്ച പ്രതേകം പറയാത്ത ذكر,قرآن കൂടുതൽ പെരുപ്പിക്കുന്നതിനേക്കാൾ നല്ലത് സ്വലാത്ത് പെരിപ്പിക്കലാണ്
                 فتح المعين

🌹*10. സ്വർഗത്തിൽ കൊട്ടാരം* `സൂറത്ത് ദുഖാൻ` ഓതിയാൽ ആണ് ആ കൂലി
       
🌹*11.അനസ് (റ) പറഞ്ഞു*
*വെള്ളിയാഴ്ച 70 പ്രാവശ്യം*

*`اللّهُمَّ أَغْنِنِي بِفَضْلِكَ عَمَّنْ سِواك وَبِحَلَالِك عَنْ حَرَامِكَ`*

*എന്ന് പറഞാൽ 2 വെള്ളിയാഴ്ചക്ക് മുമ്പായി അല്ലാഹു അവനെ ഐശ്വര്യവാനാക്കുന്നതാണ്*              
    ( ٢/١٤٥ )اعانة 
 
🌹 *12.വെള്ളിയാഴ്ച `സൂറത്ത് യാസീൻ` ഓതിയാൽ ദോശങ്ങളൊക്കെ പൊറുക്കപ്പെട്ടു എന്ന് മുത്ത്ﷺ പറഞ്ഞിരിക്കുന്നു*
    (  الترغيب والترهيب)


വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Tuesday, February 10, 2026

മദ്രസ അധ്യാപകർക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത ഭവനവായ്പ; അപേക്ഷകൾ ക്ഷണിച്ചു; ഫെബ്രുവരി 28 വരെ അപേക്ഷിക്കാം!

കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ അധ്യാപകർക്ക് വീട് നിർമ്മിക്കുന്നതിനായി പലിശരഹിത ഭവനവായ്പ അനുവദിക്കുന്നു. അഞ്ച് ലക്ഷം രൂപ വരെയാണ് വായ്പയായി ലഭിക്കുക. ക്ഷേമനിധിയിൽ അംഗത്വമെടുത്ത് ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും പൂർത്തിയാക്കിയവർക്കും അംശദായം കുടിശ്ശികയില്ലാതെ കൃത്യമായി അടച്ചു വരുന്നവർക്കുമാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. സ്വന്തം പേരിൽ കുറഞ്ഞത് മൂന്ന് സെന്റ് സ്ഥലമെങ്കിലും ഉണ്ടായിരിക്കണം എന്നതാണ് പ്രധാന നിബന്ധന.

25 വയസ്സിനും 55 വയസ്സിനും ഇടയിൽ പ്രായമുള്ള മദ്രസ അധ്യാപകർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. പലിശയില്ലാതെ അനുവദിക്കുന്ന വായ്പ പത്ത് വർഷം കൊണ്ട് തിരിച്ചടച്ചാൽ മതിയാകും.

അപേക്ഷയോടൊപ്പം അംഗത്വ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും അംശദായം അടച്ച രേഖകളും ഉള്ളടക്കം ചെയ്യേണ്ടതുണ്ട്. നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28 ആണ്.

വായ്പയുമായി ബന്ധപ്പെട്ട അപേക്ഷാ ഫോമുകൾ ക്ഷേമനിധി ബോർഡിന്റെ www.kmtboard.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.


(വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!)

Tuesday, February 3, 2026

ഒരു പായലോ പൂപ്പലോ ഇല്ലാത്ത കിണറിലെ വെള്ളം കുടിച്ചിട്ടുണ്ടൊ ...??

ഒരു സെക്കന്റിൽ 8000 ലിറ്റർ പമ്പ്‌ ചെയ്തിട്ടും മിനുട്ടുകൾക്കുള്ളിൽ അത്രെം വെള്ളം വീണ്ടും നിറയുന്ന കിണറിലെ വെള്ളം കുടിച്ചിട്ടുണ്ടൊ ..??

സാധാരണ വെള്ളത്തേക്കാൾ കൂടുതൽ കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ലവണങ്ങൾമടങ്ങിയ  ഈശുദ്ധമായ വെള്ളം നിങ്ങൾ കുടിച്ചിട്ടുണ്ടൊ ..? 

ഇല്ലെ ...? എന്നാൽ ഞാൻ കുടിച്ചിട്ടുണ്ട്‌ ട്ടൊ ..

മരുഭൂമിയിൽ 1000 കണക്കിന്  വർഷങ്ങളായിട്ടും വറ്റാത്ത ആ കിണർ സ്ഥിതി ചെയ്യുന്നത്‌ ഭൂമിയുടെ മധ്യഭാഗത്തുള്ള കഅബയുടെ തൊട്ടടുത്തായാണ് ..

ഇന്ന് ലോകം മുഴുവനും ആ കിണറിലെ വെള്ളം കൊണ്ട്‌ പോവുകയും വളരെ ബഹുമാനത്തോടെ സൂക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നുണ്ട്‌ 

ആ വെള്ളത്തിന്റെ പേരാണ് "സംസം"

നിങ്ങൾക്ക്‌ അവസരം കിട്ടുന്ന ഒരിക്കലെങ്കിലും അത്‌ കുടിക്കാൻ ശ്രമിക്കണം

അതിന്റെ കുറച്ച്‌ വിശേഷങ്ങൾ ആണ് ഇന്ന് പങ്ക്‌ വെക്കുന്നത്‌

വിശുദ്ധ മക്കയിലെ കഅബയ്ക്ക് സമീപമുള്ള ചരിത്രപ്രധാനമായ ഉറവയാണ് സംസം. മുസ്ലീങ്ങൾ ഇതിനെ അതീവ പവിത്രതയോടെയാണ് കാണുന്നത്. സംസം വെള്ളത്തിന്റെ പ്രധാനപ്പെട്ട പ്രത്യേകതകൾ താഴെ പറയുന്നവയാണ്:

1. അത്ഭുതകരമായ ഉറവിടം

ആയിരക്കണക്കിന് വർഷങ്ങളായി വറ്റാതെ നിലകൊള്ളുന്നു എന്നതാണ് സംസം വെള്ളത്തിന്റെ ഏറ്റവും വലിയ സവിശേഷത. മക്കയെപ്പോലെ കഠിനമായ ചൂടുള്ള ഒരു മരുഭൂമിയിൽ, ചെറിയൊരു കിണറ്റിൽ നിന്ന് ലക്ഷക്കണക്കിന് ആളുകൾക്ക് കുടിക്കാനുള്ള വെള്ളം തടസ്സമില്ലാതെ ലഭിക്കുന്നു എന്നത് ഒരു അത്ഭുതമായി കരുതപ്പെടുന്നു.

2. പോഷകഗുണങ്ങൾ

സാധാരണ വെള്ളത്തേക്കാൾ കൂടുതൽ കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ ലവണങ്ങൾ സംസം വെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഉന്മേഷവും ആരോഗ്യവും നൽകാൻ സഹായിക്കുന്നു.
3. വിശപ്പ് അകറ്റുന്നു
സംസം വെള്ളം വെറുമൊരു ദാഹം തീർക്കാനുള്ള പാനീയമല്ല, മറിച്ച് അത് വിശപ്പടക്കാനും സാധിക്കുമെന്ന് ചരിത്രപരമായ രേഖകളും വിശ്വാസങ്ങളും പറയുന്നു. ഒരു ഭക്ഷണത്തിന്റെ ഗുണവും ഇതിൽ അടങ്ങിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.
4. ശുദ്ധി

സംസം വെള്ളത്തിൽ പായലോ മറ്റ് ബാക്ടീരിയകളോ വളരുന്നില്ല. ഇത് സ്വാഭാവികമായിത്തന്നെ ഏറെ ശുദ്ധിയുള്ള വെള്ളമാണ്. ഇതിൽ ഫ്ലൂറൈഡിന്റെ അംശം ഉള്ളതിനാൽ അണുക്കളെ നശിപ്പിക്കാനുള്ള ശേഷിയുണ്ട്.
5. ആത്മീയ പ്രാധാന്യം

ഹജ്ജ്, ഉംറ തീർത്ഥാടനത്തിന് എത്തുന്നവർ ഈ വെള്ളം കുടിക്കുകയും സ്വന്തം നാട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്യുന്നു. രോഗശമനത്തിനായി പ്രാർത്ഥിച്ച് ഈ വെള്ളം കുടിക്കുന്നത് പുണ്യമായി വിശ്വാസികൾ കരുതുന്നു. "ഏതൊരു ഉദ്ദേശ്യത്തോടുകൂടിയാണോ സംസം കുടിക്കുന്നത്, അത് നിറവേറ്റപ്പെടും" എന്നത് പ്രവാചകൻ മുഹമ്മദ് നബിയുടെ പ്രസിദ്ധമായ വചനമാണ്.

1. ഉറവയുടെ ഉത്ഭവം
ഇസ്‌ലാമിക ചരിത്രമനുസരിച്ച്, പ്രവാചകൻ ഇബ്രാഹിം നബിയുടെ മകൻ ഇസ്മായിൽ നബി കുഞ്ഞായിരിക്കുമ്പോൾ മണലിൽ കാൽ ഇട്ടടിച്ച സ്ഥാനത്താണ് അല്ലാഹുവിന്റെ കല്പനപ്രകാരം ഈ ഉറവ പ്രത്യക്ഷപ്പെട്ടത്. വെള്ളം കുത്തിയൊഴുകുന്നത് കണ്ടപ്പോൾ ഉമ്മ ഹാജറ അത് തടയാനായി "സംസം" (അടങ്ങുക/നിൽക്കുക) എന്ന് പറഞ്ഞതിൽ നിന്നാണ് ഈ പേര് വന്നത്
.
2. ഉറവയുടെ സ്ഥാനം

മക്കയിലെ മസ്ജിദുൽ ഹറാമിനുള്ളിൽ കഅബയിൽ നിന്ന് ഏകദേശം 20 മീറ്റർ മാറിയാണ് ഈ കിണർ സ്ഥിതി ചെയ്യുന്നത്. കേവലം 30.5 മീറ്റർ മാത്രമാണ് ഈ കിണറിന്റെ ആഴം.

3. വെള്ളത്തിന്റെ സ്രോതസ്സ്

ഈ ചെറിയ കിണറ്റിലേക്ക് വെള്ളം എത്തുന്നത് മൂന്ന് പ്രധാന ഉറവകളിലൂടെയാണ്:

• ഒന്ന് കഅബയുടെ ഭാഗത്ത് നിന്ന്.

• രണ്ടാമത്തേത് അബൂ ഖുബൈസ് പർവതത്തിന്റെ ഭാഗത്ത് നിന്ന്.

• മൂന്നാമത്തേത് സഫാ-മർവ്വ മലകളുടെ ഭാഗത്ത് നിന്ന്.
4. അത്ഭുതപ്പെടുത്തുന്ന വേഗത
ആധുനിക പമ്പുകൾ ഉപയോഗിച്ച് സെക്കൻഡിൽ ഏകദേശം 8,000 ലിറ്റർ വരെ വെള്ളം ഈ ഉറവയിൽ നിന്ന് പുറത്തെടുക്കാറുണ്ട്. ഇത്രയധികം വെള്ളം പമ്പ് ചെയ്ത് മാറ്റിയിട്ടും, മിനിറ്റുകൾക്കുള്ളിൽ തന്നെ ഉറവകൾ വഴി കിണർ പഴയ നിലയിലേക്ക് നിറയുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
5. വറ്റാത്ത ഉറവ
നൂറ്റാണ്ടുകളായി മക്കയിലെ ദശലക്ഷക്കണക്കിന് തീർത്ഥാടകർ ഈ വെള്ളം ഉപയോഗിക്കുന്നു. ലോകത്തിലെ മറ്റ് പല കിണറുകളും ഉറവകളും കാലക്രമേണ വറ്റാറുണ്ടെങ്കിലും, സംസം ഉറവ ഇന്നുവരെ നിലച്ചിട്ടില്ല.

Courtesy. Jamshi 🖊️

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs