facebook page
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ് ഇടൂ; നിങ്ങളുടെ കമന്റ് ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!
അബൂദാബിയില്‍ ഡോ. അഹ്മദ് ഖസ്റജിയുടെ വീടിനു സമീപം ഞങ്ങള്‍ ഏകദേശം വൈകുന്നേരം അഞ്ചുമണിയോടെ എത്തിച്ചേര്‍ന്നു. സമീപത്തെ പള്ളിയില്‍ നിന്നും അസര്‍ നിസ്കാരം കഴിഞ്ഞ് വീട്ടിലേക്കു നടന്നു. വീടിനകത്തേക്കുള്ള നീണ്ട വരി അകലന്നേ കാണാമായിരുന്നു. പ്രവാചക ശ്രേഷ്ഠര്‍ നബി മുഹമ്മദ് (സ്വ) യുടെ തിരുശേഷിപ്പുകള്‍കൊണ്ടനുഗ്രഹീതമായ ഭവനം! ഹോ! എന്തൊരു ഭാഗ്യം നിറഞ്ഞ പരിസരം! എന്തൊരു ഭാഗ്യം നിറഞ്ഞ വീട്! ഭാഗ്യം കൊണ്ടനുഗ്രഹീതമായ വീട്ടുടമ! ഞങ്ങള്‍ നേരെ നടന്ന് ക്യൂവില്‍ സ്ഥാനം പിടിച്ചു. പരിസരത്തേക്ക് കണ്ണോടിച്ചപ്പോള്‍ എല്ലാ നാട്ടുകാരും ആകാംഷയോടെ കാത്തുനില്‍ക്കുന്നു. മലയാളിയും പാകിസ്ഥാനിയും ഇമറാത്തിയും സോമാലിയും എല്ലാം അവിടെയുണ്ട്. തിരു നബി (സ്വ) വുളുചെയ്ത വെള്ളത്തിന് അവിടത്തെ അനുചരര്‍ തിക്കുംതിരക്കും കൂട്ടിയ സംഭവം മനസ്സിലൂടെ കടന്നുപോയി.. യര്‍മൂക്ക് യുദ്ധമദ്ധ്യേ തിരുനബി(സ്വ)യുടെ വിശുദ്ധകേശം തുന്നിപ്പിടിപ്പിച്ച തന്‍റെ തലപ്പാവ് നഷ്ടപ്പെട്ടപ്പോള്‍ അതിനായി ഖാലിദ് (റ) ഓടിനടക്കുന്ന രംഗം....