Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.
Showing posts with label Touba how to do ?. Show all posts
Showing posts with label Touba how to do ?. Show all posts

Thursday, April 30, 2020

"തൗബ - പൂർണ്ണരൂപം"

"തൗബ - പൂർണ്ണരൂപം"
പാതിരാത്രി മനസ്സറിഞ്ഞ് കരഞ്ഞ് കൊണ്ട്
അല്ലാഹുവിലേക്ക് മടങ്ങുക. അൽഹംദുലില്ലാ.. അൽ ഹംദലില്ലാഹി റബ്ബിൽ ആലമീൻ.. അള്ളാഹുമ്മ സല്ലി അലാ സയ്യദിനാ മുഹമ്മദ്... വ ആലാ ആലി സയ്യിദിനാ മുഹമ്മദ്

استعفر الله العلي العضيم
استعفر الله العلي العضيم
استعفر الله العلي العضيم

ഞങ്ങളുടെ തമ്പുരാനേ ഞങ്ങള്‍ നിന്നോട് അറിഞ്ഞു ചെയ്ത ദോഷങ്ങളെ തൊട്ടും അറിയാതെ ചെയ്ത ദോഷങ്ങളെ തൊട്ടും മറച്ചു ചെയ്ത ദോഷങ്ങളെ തൊട്ടും പരസ്യമായി ചെയ്ത ദോഷങ്ങളെ തൊട്ടും എല്ലാ വന്‍ദോഷങ്ങളെ തൊട്ടും എല്ലാ ചെറുദോഷങ്ങളെ തൊട്ടും ഞങ്ങളെല്ലാവരും നിന്നോട് പേടിച്ചു ഖേദിച്ചു മടങ്ങുന്നു തമ്പുരാനേ...!
ഞങ്ങളുടെ തമ്പുരാനേ, ഞങ്ങളെല്ലാരും ഞങ്ങളുടെ ശരീരത്തോട് അനേകം കുറ്റവും ദുര്‍മര്യാദയും ഏറ്റമേറ്റം ചെയ്തു നടന്ന ചീത്ത അടിയാറുകാളാവുന്നു...
ഇപ്പോള്‍ നിന്‍റെ റഹ്മത്തെന്ന തൗബയെന്ന വാതില്‍ക്കല്‍ ഞങ്ങളെവല്ലാരും ഖേദിച്ചു മടങ്ങി വന്നിരിക്കുന്നു തമ്പുരാനേ... ഇനിയൊരിക്കലും ഒരു ദോഷം കൊളെളയും മടങ്ങുകയില്ലെന്നു ഞങ്ങളെല്ലാവരും ഖല്‍ബുകൊണ്ട് നല്ലവണ്ണം കരുതി ഉറപ്പിച്ചു തമ്പുരാനേ...!

നീ ഞങ്ങളുടെ ദോഷത്തിനെ പൊറുത്ത് തൗബയെ ഖബൂല്‍ ചെയ്യണം തമ്പുരാനേ...
നിന്‍റെ കൃപ കൊണ്ടും.. നിന്റെ ജഹന്നമെന്ന നരകത്തിനെ തൊട്ടും ഞങ്ങളെ സലാമത്താക്കണം തമ്പുരാനേ...
നീ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഈ തൗബയും നേര്‍വഴിയും ദീനുല്‍ ഇസ്ലാമും തന്നതില്‍ പിറകെ അതിനെ വിട്ടു ഞങ്ങളുടെ ഖല്‍ബിനെ തട്ടിത്തെറിപ്പിച്ച നിന്‍റെ ശത്രുവായ ശൈത്താന്‍ ഇബ്ലീസിന്‍റെ ചെല്ലു കൊളെളയും ചേലു കൊളെളയും നീ ഞങ്ങളെ ആക്കി കളയല്ല തമ്പുരാനേ...!

നീ നിന്‍റെ പക്കല്‍ നിന്നുളള റഹ്മത്തിനെയും ബർക്കത്തിനെയും ഞങ്ങളല്ലാവരേയും എത്തിച്ചു തരണം തമ്പുരാനേ...
നീ ഞങ്ങളെ എല്ലാവരെയും ഈമാനോട് കൂടി മരിപ്പിച്ചു ഖബറില്‍ അകം കടത്തി ഖബറില്‍ നിന്ന് രണ്ടാമത് ഹയാത്തിട്ടു മഹ്ശറ കൊളെള യാത്രയാക്കിയാല്‍ ഞങ്ങളുടെ എല്ലാവരുടെയും നന്‍മയും തിന്‍മയും എഴുതപ്പെട്ട ഏട് കിതാബിനെ നീ ഞാങ്ങളല്ലാവരുടെയും വലം കയ്യില്‍ തരുവിപ്പിച്ചു നിന്‍റെ ആലത്തിനു കാരണമാക്കപ്പെട്ട നബിമുഹമ്മദ്‌ [സ]തങ്ങളുടെ ശഫാഹത്തില്‍ ഒരുമിച്ചു കൂട്ടി സ്വര്‍ഗത്തില്‍ അകം കടത്തി നിന്‍റെ ലിഖാഹിനെയും ആദരവായ നബി (സ) തങ്ങളുടെ തൃകല്യാണത്തിനെയും ഞങ്ങളുടെ രണ്ട് കണ്ണ് കൊണ്ട് കാണുവാനും അതില്‍ കൂടുവാനും ഏറ്റ മേറ്റം ഉദവി ചെയ്യണം തമ്പുരാനേ...!

നമ്മെ എല്ലവരെയും അള്ളാഹു സ്വർഗത്തിൽ ഒരുമിച്ച് കൂട്ടാൻ തൗഫീക്ക് നൽകണേ റഹ്മാനെ...
നമ്മുടെ മാതാ പിതാകന്മാർ,
പഠിപ്പിച്ച ഉസ്താതുമാർ,ഭാര്യ മക്കൾ ,
സഹോദരീ സഹോദരന്മാർ,
ബന്ധു മിത്രാതികൾ...
അയൽവാസികൾ...
സ്നേഹിതന്മാർ....
മറ്റ് എല്ലാവരെയും അള്ളാഹു സുബുഹാന വതആല നമ്മോടൊപ്പം സ്വർഗത്തിൽ ഒത്തു ഒരുമിച്ച് കൂട്ടട്ടെ....! സ്വാലിഹായ സന്താനങ്ങളെ ഞങ്ങൾക്ക് പ്രധാനം ചെയ്ത് തരണേ...റഹ്മാനെ.. ചെറുപ്പത്തിൽ നമ്മെ പോറ്റി വളർത്തി വലുതാക്കിയ നമ്മുടെ മാതാ പിതാകന്മാരോട്‌ കരുണ കാണിക്കേണമേ റബ്ബേ..നമ്മുടെയും നമ്മുടെ സ്നേഹിതന്മാരുടെയും എല്ലാ പ്രേത്നങ്ങളെയും കബൂലാകി തരേണമേ ..നമ്മുടെയും നമ്മുടെ ബന്ധു മിത്രാതികളുടെയും എല്ലാ രോഗങ്ങളെയും ശിഫയാകി തരേണമേ.. ആമീൻ.

ഞങ്ങളുടെ കടങ്ങൾ വീട്ടി തരേണമേ റബ്ബേ... ഞങ്ങളെ അഹങ്കാരി ആകരുത് റബ്ബേ..ഞങ്ങളെ പലിശ കൊടുക്കന്നവരും, വാങ്ങുന്നവരും, അതിന്ന് സാഹചര്യം കൊടുക്കുന്നവരും ആയവരുടെ കൂട്ടത്തിൽ പെടുതല്ലേ നാഥാ...
പലിശ എന്നതിന്റെ ചെറിയ രൂപത്തിലുള്ള കുറ്റം തന്നെ അത് സ്വന്തം മാതാവിനെ വ്യപിച്ജരി ക്കുന്നത് പോലെയാണ് എന്ന് നമ്മളോട് മുത്ത് മുഹമ്മദ്‌ റസൂൽ പറഞ്ഞിട്ടുണ്ട് റബ്ബേ....അറിഞ്ഞും അറിയാതെയുമുള്ള എല്ലാ തെറ്റുകളും പൊറുത്ത് തരേണമേ അല്ലാഹ്...

ഞങ്ങള്ക്ക് ഹലാലായ സമ്പത്ത് മാത്രം പ്രധാനം ചെയ്യേണമേ.ഹറാമായ ധനത്തിൽ നിന്നും ഒഴിവാകി തരേണമേ റബ്ബേ...റഹ്മാനും റഹീമും നീ ആണ് റബ്ബേ..
മാരകമായ അസുഖത്തിൽ നിന്ന് നീ ഞങ്ങളെ എല്ലാവരെയും കാക്കേണമേ...ഞങ്ങള്ക്ക് എല്ലാവര്ക്കും ആരോഗ്യത്തോടും ഈമാനൊടും സന്തോഷവും സമാധാനവും റഹ്മതും ബർകതും ഉള്ള ദീർഗായുസ്സ് പ്രധാനം ചെയ്യേണമേ....മാരകമായ അസുഖങ്ങളെ തന്ന് പരീക്ഷിക്കരുത് റബ്ബേ..മരിക്കുന്ന സമയത്ത് നിന്റെ കലിമ ചൊല്ലി മരിക്കാനുള്ള ഭാഗ്യം ഞങ്ങള്ക്ക് തരേണമേ റബ്ബേ....ഞങ്ങളുടെ കബര് വിശാലമാകി തരേണമേ റബ്ബേ..ഞങ്ങളുടെ കബർ സ്വർഗ്ഗ പൂന്തോപ്പ് ആക്കേണമേ...
ജീവിതത്തിലും മരണ സമയത്തും റസൂൽ തങ്ങളെ സ്വപ്നം കാണുവാനുള്ള ഭാഗ്യം തരേണമേ..ഈമാനോട് കൂടി മരിക്കുവാൻ തൗഫീഖ് നല്കേണമേ റബ്ബേ...എല്ലാ അപകടങ്ങളെ തൊട്ട് കാക്കേണമേ അല്ലാഹ്...ഞങ്ങളുടെ മക്കളെ ദുനിയാവിലും ആഖിറതിലെകും ഖൈര് ആയ ജീവിധം പ്രധാനം ചെയ്യേണമേ...ഞങ്ങളുടെ മക്കളെ നല്ല സ്വാലിഹായ മക്കൾ ആകേണമേ...ദുനിയാവിലെയും ആഖിറതിലെക്കും ഉപകരിക്കുന്ന ജ്ഞാനം ഞങ്ങള്കും ഞങ്ങളുടെ മക്കള്കും പ്രധാനം ചെയ്യേണമേ...എല്ലാ ഹലാലായ ആഗ്രഹങ്ങളെയും സഫലീകരിച് നല്കേണമേ റബ്ബേ...നരകത്തേ തൊട്ട് കാകേണമേ...ജന്നാത്തുൽ ഫിർദൌസ് തരേണമേ റബ്ബേ..
ഞങ്ങൾ അറിഞ്ഞും അറിയാതെയുമുള്ള മാരകമായ അസുഖങ്ങളെ തൊട്ട് നീ കാകേണമേ..ഞങ്ങളുടെ മാതാ പിതാകൾ രോഗം കൊണ്ട് വിഷമിക്കുകയാണ് റബ്ബേ..അവർക്ക് നീ എല്ലാം ശിഫയാകി കൊടുക്കേണമേ റബ്ബേ...നമ്മുടെ കുടുംബത്തിൽ പലരും ഇന്ന് നമ്മോട് കൂടെ ഇല്ല റബ്ബെ...അവരുടെ കബറിടം വിശാലമാകി കൊടുക്കേണമേ...
സന്താനം ഇല്ലാത്തവർക്ക് നല്ല സ്വാലിഹായ സന്താനം പ്രധാനം ചെയ്യേണമേ..നമ്മുടെ എല്ലാവരുടെയും ജോലിയിലും ബിസിനെസ്സിലും ഖൈറും ബർകതും പ്രധാനം ചെയ്യേണമേ..
നമ്മുടെ കുടുംബത്തിൽ മാരകമായ അസുഖങ്ങൾ കൊണ്ട് ബുധിമുട്ടുന്നവരുണ്ട്..റബ്ബേ..അവർക്ക്‌ എല്ലാം ശിഫയാകി കൊടുക്കേണമേ റബ്ബേ...കുടുംബത്തിൽ പരസ്പരം സ്നേഹവും സഹൃദവും നല്കുകയും നില നിർത്തുകയും ചെയ്യേണമേ റബ്ബേ...മരിക്കുമ്പോൾ ഉമ്മയുടെയും ഉപ്പയുടെയും പൊരുത്തതോടെ മരിപിക്കേണമേ റബ്ബേ..

ഞങ്ങളുടെ മനസ് ശുദ്ധീകരിക്കുകയും അസൂയ മുതലായ കാര്യങ്ങൾ എടുത്ത് കളയേണമെ റബ്ബേ...ഞങ്ങളുടെ സന്താനകൾക്ക് ഞങ്ങളോടുള്ള സ്നേഹം എന്നും നില നിർതേണമേ റബ്ബേ...ഞങ്ങളുടെ കുടുംബത്തെയും, സന്താനങളെയും, തലമുറകളെയും നീ ഇഷ്ടപെടുന്നവരുടെ കൂട്ടത്തിൽ പെടുതേണമേ റബ്ബേ...ഇത് വരെ ചെയ്ത ദോഷങ്ങളെ തൊട്ട് നീ പൊറുത്ത് തരേണമേ റബ്ബേ...പെട്ടന്ന് ഉള്ള മരണത്തെ തൊട്ട് കാകേണമേ റബ്ബേ...റസൂൽ സ്വല്ലല്ലാഹു അലൈഹിവ സല്ലം തങ്ങളുടെ ശഫാഹത് നല്കേണമേ റബ്ബേ...
റസൂലിന്റെ പേരിൽ എല്ലാ ദിവസവും
""സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു
അല്ലൈഹിവ സല്ലം ".. കുറഞ്ഞത് 100 സ്വലാത്ത് ചൊല്ലുവാനുള്ള മനസ്സ് പ്രധാനം ചെയ്യേണമേ റബ്ബേ....

ഈ മാസത്തിന്റെ ബർകത് കൊണ്ട് നമ്മുടെ എല്ലാ പ്രാർതനകളും അള്ളാഹു കബൂലാകി തരട്ടെ.
അമീൻ യാ റബ്ബൽ ആലമീൻ.....റബ്ബനാ ആത്തിന ഫിദ്ദുന്‍യാ ഹസനത്തന്‍ വഫില്‍ ആഖിറത്തി ഹസനത്തന്‍ വഖിനാ അദാബന്നാര്‍...ആമീന്‍ ....ആമീന്‍ യാറബ്ബല്‍ ആലമീന്‍...........എല്ലാവരുടെയും ദുആയിൽ ഈ സഹോദരനേയും എന്‍റെ കുടുംബത്തെയും ഉള്‍പ്പെടുത്തണമേ എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു അപേക്ഷിക്കുന്നു..........!



(courtesy: come to good way )
വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs