"അല്ലാഹുമ്മ ബാരിക് ലനാ ഫീ റജബിന്‍ വ ശഅ് ബാന്‍, വ ബല്ലിഗ്നാ റമസാന്‍'' എന്ന പ്രാര്‍ത്ഥനാ വചനങ്ങള്‍ അനുസ്മരിച്ചുകൊണ്ട് ഹിജ്റ കലണ്ടറിലെ റജബ് വന്നണയുമ്പോള്‍ പവിത്രമായ വ്രതാനുഷ്ഠാന മാസത്തിന്റെ മാഹാത്മ്യവും അതിനെ സ്വീകരിക്കാനായി വിശുദ്ധ റസൂല്‍ (സ) പ്രതീക്ഷാപൂര്‍വ്വം നടത്താറുണ്ടായിരുന്ന മുന്നൊരുക്കങ്ങളും മനസ്സില്‍ നിറയുന്നു. പരിശുദ്ധ റമസാന്‍ എന്നത് വര്‍ഷത്തിലെ ഒരു മാസത്തിന്റെ മാത്രം പേരല്ല; ഒരു സംസ്കാരത്തിന്റെയും ജീവിതാദര്‍ശത്തിന്റെയും നാമധേയമാണത്. അതിന്റെ മുന്നോടിയായി കടന്നുവരുന്ന റജബ് ആ സംസ്കാരത്തിന്റെ സന്ദേശവും ഉള്ളടക്കവും മുന്‍കൂട്ടി വിളംബരം ചെയ്യുന്നു. ഒരുങ്ങിയിരിക്കാനുള്ള ഉദ്ബോധനമാണ് അത് നല്‍കുന്നത്.
അതിവിശിഷ്ടനായൊരു അതിഥി ആഗമനം കൊള്ളുമ്പോഴാണ് സാധാരണയായി അതിവിപുലമായ സന്നാഹങ്ങള്‍ ഒരുക്കി വെച്ച് സ്വീകരിക്കുന്നത്. വലിയൊരു വിരുന്നുകാരന്‍ വരുമ്പോള്‍ വീടും പരിസരവും തൂത്തുവാരി വൃത്തിയാക്കിയും അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പുതുക്കിപ്പണിതും തോരണങ്ങള്‍ തൂക്കിയും സുഗന്ധം പൂശിയുമെല്ലാമാണ് സ്വീകരണം നല്‍കുക. അത് ഭൗതിക ലോകത്തെ അതിഥിയുടെ കാര്യം. ആത്മീയ പ്രപഞ്ചത്തില്‍ അത്യുന്നത സ്ഥാനമുള്ള അതിഥിയാണ് പരിപാവനമായ റമസാന്‍. അതിനെ വരവേല്‍ക്കാന്‍ ആന്തരിക ശുദ്ധി വരുത്തേണ്ടതുണ്ട്. ഹൃദയത്തെ എല്ലാ മലിന വികാരങ്ങളില്‍ നിന്നും മനസ്സിനെ സകല ദുഷ്ടചിന്തകളില്‍ നിന്നും വിമുക്തമാക്കണം. അങ്ങനെ വിമലീകരിക്കപ്പെടുന്ന വ്യക്തികളുടെ അകത്തേക്ക് വെളിച്ചത്തിന്റെ പ്രളയമായി വിശുദ്ധ റമസാന്‍ ഒഴുകിയെത്തുന്നു. റമസാന്‍ സംസ്കരണത്തിന്റെ ഘട്ടമാണ്. എന്നാല്‍ അതിന് മുമ്പ് തന്നെ നടത്തേണ്ട ഒരു ശുദ്ധീകരണമുണ്ട്. അതിനായിട്ടാണ് റജബിലെ ഒരുക്കങ്ങള്‍.
ദൈവവിശ്വാസവും ധര്‍മ്മനിഷ്ഠയും നഷ്ടമാകുന്നതു തന്നെയാണ് ലോകത്തെ പല അനര്‍ത്ഥങ്ങള്‍ക്കും ഹേതുവാകുന്നത്. വിശ്വാസ ശൂന്യമായ ഹൃദയങ്ങള്‍ നന്മയുടെ ചെടികള്‍ കിളിര്‍ക്കാത്ത ഊഷരഭൂമിപോലെയായിത്തീരുന്നു. അതിനാല്‍ ഹൃദയ സംസ്കരണം തന്നെയാണ് എക്കാലത്തെയും ഏറ്റവും വലിയ അനിവാര്യത. അടിയുറച്ച ദൈവവിശ്വാസത്തിന്റെയും പരലോക ചിന്തയുടെയും അടിസ്ഥാനങ്ങളില്‍ മാനവജീവിതത്തിലെ തിന്മകള്‍ക്കെതിരായ ജാഗ്രതയെ ശക്തമായി സ്ഥാപിക്കേണ്ടിയിരിക്കുന്നു. വ്യക്തി, കുടുംബം, സമൂഹം എന്നീ തലങ്ങളില്‍ നിന്നെല്ലാം മൂല്യബോധം എടുത്തുയര്‍ത്തപ്പെടുന്നു. പകരം വരുന്നത് അധാര്‍മികതയുടെ കുത്തൊഴുക്കാണ്. മനുഷ്യത്വവും കാരുണ്യവും നഷ്ടപ്പെട്ട മനുഷ്യര്‍ മൃഗങ്ങളെപ്പോലും പിന്നിലാക്കുകയും പിശാചിനെ പ്പോലും നാണിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തികളാണ് ചെയ്തു കൊണ്ടിരിക്കുന്നത്.
ഏതു ക്രൂരതയും ചെയ്യാന്‍ മനുഷ്യര്‍ക്കിന്നു മടിയില്ല. ആര്‍ദ്രതയുടെ നീരോട്ടമില്ലാത്ത ജീവിതാവസ്ഥകള്‍ കടുത്ത വിപത്താണ് സമൂഹത്തില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇളം പൂവിനെ അനുസ്മരിപ്പിക്കുന്ന മൃദുലതയോടെ നിലകൊള്ളുന്ന ഇളം പൈതലിനെപ്പോലും കടിച്ചു കീറാന്‍ വരുന്ന ഹിംസ്രജന്തുക്കള്‍ ഇന്ന് മനുഷ്യ സമൂഹത്തിലുണ്ട്. അക്കൂട്ടത്തില്‍ ഇളം പ്രായക്കാരുമുണ്ട്. സമൂഹത്തില്‍ മുതിര്‍ന്നവര്‍ സൃഷ്ടിച്ച കടുത്ത അധര്‍മ്മങ്ങള്‍ കുട്ടികളെപ്പോലും സ്വാധീനിക്കുകയും അവരും അത് പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്തിരിക്കുന്നു.പൊതുജീവിത രംഗങ്ങളിലെ അഴിമതി ഇക്കാലത്തെ ഏറ്റവും വലിയൊരു ആഗോള പ്രശ്നമായി വളരുകയാണ്. നമ്മുടെ രാജ്യത്തും അഴിമതിക്കാരുടെ കരാളനൃത്തം തുടരുന്നു. എല്ലാവരും ഒന്നിച്ചുനിന്നു ചെറുത്തുതോല്‍പിക്കേണ്ടതായ ഈ മാറാരോഗം സമൂഹഗാത്രത്തിന്റെ എല്ലാ അംശങ്ങളെയും ഗ്രസിക്കുകയാണ്. ഹൃദയത്തിലെ ദുര്‍മോഹങ്ങളുടെ ചെളിക്കുണ്ടില്‍ നിന്നാണ് അഴിമതിയുടെ നാരായവേര് വളര്‍ന്നു വരുന്നത്. ഭരണ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനും ജനങ്ങള്‍ക്ക് അതിലുള്ള വിശ്വാസം തകര്‍ക്കാനും ഭരണാധികാരികളുടെ വല്ല നന്മയുമുണ്ടെങ്കില്‍ അതെല്ലാം നിശ്ശേഷം നശിപ്പിക്കാനും അഴിമതി കാരണമായിത്തീരുന്നു. രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം അതിനെ ബാധിക്കുന്ന കാന്‍സറാണ് അഴിമതി. സ്വന്തത്തിന്റെയും സ്വന്തം കുടുംബത്തിന്റെയും സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെ തടവറയില്‍ കഴിയുന്ന അഴിമതിക്കാരനായ പൊതുപ്രവര്‍ത്തകന്‍ ഭരണം നടത്താനും ജനങ്ങളെ നയിക്കാനുമുള്ള അവകാശം സ്വയം കളഞ്ഞുകുളിക്കുന്നു.
സാധാരണയായി നമ്മില്‍ പലരും പുലര്‍ത്തുന്ന ഒരു അബദ്ധ ധാരണയുണ്ട്. പാശ്ചാത്യ സമൂഹത്തില്‍ മാത്രമാണ് ഇത്തരം അധാര്‍മികതകളുള്ളത് എന്നതാണത്. എന്നാല്‍ ലോകത്തിന് വെളിച്ചം കാണിച്ച പൗരസ്ത്യ സമൂഹത്തിലും അധര്‍മത്തിന്റെ കുത്തൊഴുക്ക് പാരമ്പര്യമായി ജനങ്ങള്‍ കാത്തുസൂക്ഷിച്ചുപോന്ന മൂല്യങ്ങളില്‍ നാശം വിതച്ചു കഴിഞ്ഞു. പാശ്ചാത്യ സമൂഹവുമായുള്ള ഇടപെടലുകളും പടിഞ്ഞാറിനോടുള്ള സാംസ്കാരിക വിധേയത്വവുമാണ് കിഴക്കിന്റെ അഥവാ ഏഷ്യയുടെ അഭിമാനത്തിന് പലപ്പോഴും ക്ഷതം വരുത്തിയത്.

മുന്‍ചൊന്നപോലെയുള്ള അബദ്ധങ്ങളാണ് നമ്മുടെ പ്രദേശങ്ങളെക്കുറിച്ച് വിശേഷിച്ച് കേരളത്തെയും മലബാറിനെയും സംബന്ധിച്ചെല്ലാം നാം വെച്ചുപുലര്‍ത്തുന്ന മിഥ്യാധാരണകള്‍. ഇവിടെ കാര്യങ്ങളൊക്കെ മെച്ചമാണെന്ന് നാം വിശ്വസിച്ചു വശായിരിക്കുന്നു. എന്നാല്‍ ആണും അതിലേറെ പെണ്ണും മാറുന്നതിന്റെ വൈകൃതങ്ങള്‍ പലതും നാം അറിഞ്ഞിട്ടില്ല. അറിഞ്ഞാല്‍ തന്നെ അതിനെ ഗൗരവത്തോടെ കണക്കിലെടുത്തിട്ടില്ല. മലബാറിലെ പഴയ സ്ത്രീ, പുരുഷന്മാരില്‍ നിന്ന് ഇന്നത്തെ സ്ത്രീ, പുരുഷന്മാരിലേക്കുള്ള ധാര്‍മ്മികതയിലുള്ള അകലം ഞെട്ടിക്കുന്നതാണ്. കേരളത്തില്‍ ഏറ്റവുമധികം മദ്യത്തിന്റെ സ്വാധീനത്തില്‍ പെട്ടുപോയ പ്രദേശങ്ങളും വര്‍ദ്ധിച്ച അധാര്‍മ്മിക പ്രവര്‍ത്തികള്‍ അരങ്ങേറുന്ന ജനവിഭാഗങ്ങളും ഏതാണെന്നതിന്റെ സ്ഥിതിവിവരക്കണക്കുകള്‍ പോലും ആരും പരിശോധിക്കുന്നില്ല. നാം കണ്ണടക്കുകയാണ്; അതാണ് സുഖവും ആശ്വാസവും എന്ന് തിരിച്ചറിഞ്ഞതിനാല്‍. പക്ഷെ അതിഗുരുതരമായ ഈ നിസ്സംഗത വ്യക്തികളുടെയും കുടുംബങ്ങളുടെയും സമൂഹത്തിന്റെ തന്നെയും ആത്മീയമായ അസ്ഥിവാരം തന്നെ തകര്‍ത്തുകൊണ്ടിരിക്കുന്നു. വിശേഷിച്ചും ഇളംതലമുറയെ അധര്‍മ്മത്തിന്റെ ദംഷ്ട്രങ്ങള്‍ക്ക് കടിച്ചുകീറാനായി നാം വിട്ടുകൊടുത്തിരിക്കുന്നു.
വിദ്യാഭ്യാസത്തിന്റെ കാര്യമാണ് മര്‍മ്മ പ്രധാനമായിട്ടുള്ളത്. മാര്‍ക്കിന് വേണ്ടിയുള്ള നെട്ടോട്ടത്തില്‍ സ്വഭാവ മഹിമ എന്ന മഹനീയ ലക്ഷ്യം തന്നെ വിസ്മരിക്കപ്പെട്ടു. ഭൗതിക വിദ്യാഭ്യാസം എന്ന് വ്യവഹരിക്കപ്പെടുന്ന ആധുനിക വിദ്യാഭ്യാസം ഒട്ടുമില്ലാതെ സാമൂഹിക പുരോഗതിയുടെ കാര്യത്തില്‍ ഏറെ പിന്നോക്കമായിരുന്ന കാലത്ത് ജനങ്ങള്‍ക്കിടയില്‍ നിലനിന്ന വിവേകവും വിവേചനവും ധാര്‍മ്മികബോധവും പുതിയ വിദ്യാഭ്യാസ വ്യാപനത്തില്‍ നഷ്ടമായതായാണ് കാണുന്നത്. വിദ്യാഭ്യാസം വര്‍ദ്ധിക്കുംതോറും വിവരം കെട്ടവര്‍ കൂടിവരുന്ന അവസ്ഥ. വിദ്യ മാത്രമല്ല അവിദ്യ എന്ന ഒന്നും ഉണ്ട് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. വിദ്യയുടെ പേരില്‍ അഭ്യസിക്കപ്പെടുന്ന അവിദ്യയാണ് ഇന്നത്തെ പല നാശങ്ങള്‍ക്കും ഹേതു. അതു വെളിച്ചത്തിന് പകരം ഇരുട്ട് സൃഷ്ടിക്കുന്നു

ആധുനിക സാങ്കേതിക വിദ്യയുടെ ഉല്‍പ്പന്നങ്ങളായി വരുന്ന മൊബൈലും ഇന്റര്‍നെറ്റും ടി.വിയുമെല്ലാം വെറും ശാസ്ത്ര മുന്നേറ്റങ്ങളുടെ അടയാളങ്ങളാ യിട്ടല്ല, വിനാശകരമായ ഒരു സംസ്കാരത്തിന്റെ ഉപകരണങ്ങളായിട്ടാണ് ഇന്ന് പലപ്പോഴും പ്രവര്‍ത്തിക്കുന്നത്. മനുഷ്യന്റെ ആധുനിക ജീവിതത്തില്‍ വലിയ ഉപകാരങ്ങള്‍ക്കും സഹായങ്ങള്‍ക്കും നിമിത്തമായ ഇത്തരം വിവരവിനിമയ യന്ത്രങ്ങള്‍ നേരത്തെതന്നെ വേരുറച്ചുപോന്ന യാന്ത്രിക സംസ്കൃതിയെ ഒന്നുകൂടി ശക്തമാക്കുകയും അരക്കിട്ടുറപ്പിക്കുകയും ചെയ്തു. ആധുനിക യാന്ത്രിക സംസ്കാരം ആത്മീയ മൂല്യങ്ങളെ പൂര്‍ണ്ണമായും തിരസ്കരിച്ചപ്പോള്‍ മനുഷ്യന്‍ പൂര്‍ണ്ണമായും ഇരുട്ടിലായി. ആത്മാവിന്റെ പ്രകാശമാണ് അവനെ വഴി നടത്തിയിരുന്നത്. അല്ലാമാ ഇഖ്ബാലിന്റെ വാക്കുകളില്‍ സൂര്യരശ്മികള്‍ കീഴടക്കിയവന് സ്വന്തം ഇരുണ്ട രാവിന് ഒരു പ്രഭാതം സമ്മാനിക്കാന്‍ സാധിക്കാതെ പോയി.
ആത്മീയവും ധാര്‍മ്മികവുമായ മാര്‍ഗത്തിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ ആ പ്രഭാതത്തില്‍ എത്തിച്ചേരുകയുള്ളു എന്ന് ഓര്‍മ്മിപ്പിക്കാനാണ് റജബ് മാസം വന്നണഞ്ഞിരിക്കുന്നത്; റജബ് മുതല്‍ തന്നെ റമസാനിന് വേണ്ടി ഒരുങ്ങിയിരിക്കാനുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് പുണ്യ നബി (സ) യുടെ മുന്‍ചൊന്ന പ്രാര്‍ത്ഥന. പവിത്രമായ റമസാന്‍ കടന്നുപോയിട്ടും അതുകൊണ്ട് പ്രയോജനം ലഭിക്കാതെ പോയവന്റെ കടുത്ത നിര്‍ഭാഗ്യത്തെ സംബന്ധിച്ച് പ്രവാചക വചനങ്ങളില്‍ പരാമര്‍ശമുണ്ട്. റമസാന്‍ എന്നാല്‍ കരിച്ചുകളയുന്നത് എന്നര്‍ത്ഥം. സര്‍വ്വത്ര തിന്മകളെയും തകര്‍ത്തു. നന്മകളും പുണ്യങ്ങളും സുകൃതങ്ങളും അത് സൃഷ്ടിക്കുന്നു. പക്ഷെ എന്തിനും വേണം ഒരു അര്‍ഹതയും അവകാശവും. ആ അവകാശം നിര്‍ണ്ണയിക്കുകയാണ് റജബ്. വസന്തം വരുന്നതിനുമുമ്പ് വീശുന്ന ഇളംകാറ്റ് പോലെ സുന്ദരവും അനുഭൂതിദായക വുമാണത്. മാനവന്റെ മഹാഗ്രന്ഥം പോലെയിരിക്കുന്നു മഹിതമായ റമസാന്‍. റജബോ അതിന്റെ മുഖവുര പോലെയും.
__._,_.___
No comments:
Post a Comment