വിജയം കണ്ടത് ഇന്ത്യന്‍ സെന്‍റര്‍ ഫോര്‍ ഇസ്ലാമിക് ഫിനാന്‍സ് ജനറല്‍ സെക്രട്ടറിയും ജമാഅത്തെ ഇസ്ലാമി കേന്ദ്ര ശൂറാ അംഗവുമായ അബ്ദുര്‍റഖീബിന്‍െറ പോരാട്ടം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി സര്‍ക്കാറിനു കീഴിലുള്ള ധനകാര്യ സ്ഥാപനം ഇസ്ലാമിക് ഫിനാന്‍സിലേക്ക് കാലെടുത്തുവെച്ചത് വെല്ലൂര്‍ വാണിയമ്പാടിയിലെ അബ്ദുല്‍ മാലിക്കിന്‍െറ മകന്‍ അബ്ദുര്‍റഖീബിന് രണ്ട് പതിറ്റാണ്ടിലേറെ നീണ്ട പോരാട്ടത്തിന്‍െറ വിജയമായി. പ്രതികരണമറിയാന്‍ വിളിച്ചപ്പോള്‍ ഇസ്ലാമിക പലിശ രഹിത ബാങ്കിങ്ങും ഫിനാന്‍സും മുസ്ലിംകളുടെ വിഷയമല്ളെന്നും രാജ്യത്ത് കലര്‍പ്പില്ലാത്ത നിക്ഷേപം സമാഹരിക്കാനുള്ള വഴിയാണെന്നും പൊതുമേഖലയിലുള്ള രാജ്യത്തെ ഏറ്റവും വലിയ ബാങ്കിനെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞ ചാരിതാര്‍ഥ്യത്തിലാണ് ഇന്ത്യന്‍ സെന്‍റര്‍ ഫോര്‍ ഇസ്ലാമിക് ഫിനാന്‍സിന്‍െറ ജനറല്‍ സെക്രട്ടറിയും ജമാഅത്തെ ഇസ്ലാമി കേന്ദ്ര ശൂറാ അംഗവുമായ അബ്ദുര്‍റഖീബ്.
ഇന്ത്യയില്‍ ശരീഅയിലധിഷ്ഠിതമായ പലിശരഹിത ധനകാര്യരീതികള്‍ ആരംഭിക്കാന്‍ രണ്ട് പതിറ്റാണ്ടിനിടയില്‍ അബ്ദുര്‍റഖീബ് മുട്ടാത്ത വാതിലുകളില്ല. ഇക്കാലയളവില്‍ മാറി മാറി വന്ന കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാരെയും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍മാരെയും ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്മാരെയും കണ്ട് ഇത്തരം ധനകാര്യ ഇടപാടുകള്‍ ഇന്ത്യയില്‍ തുടങ്ങേണ്ട സാഹചര്യം ബോധ്യപ്പെടുത്തുകയെന്നത് ഹിമാലയന്‍ ദൗത്യമായിരുന്നു.
2008ല്‍ ന്യൂഡല്‍ഹി ആസ്ഥാനമായി ഇന്ത്യന്‍ സെന്‍റര്‍ ഫോര്‍ ഇസ്ലാമിക് ഫിനാന്‍സ് തുടങ്ങിയതോടെ നീക്കങ്ങള്‍ക്ക് ഗതിവേഗം വന്നു. ഏറ്റവുമൊടുവില്‍ ഇപ്പോഴത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ധനമന്ത്രിയായ സമയത്ത് ഏറക്കുറെ സമ്മതിച്ചതായിരുന്നു. എന്നാല്‍ അന്നത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അവസാന നിമിഷം വഴിമുടക്കി.
ഇന്ത്യന്‍ സമ്പദ്ഘടനയുടെ അഴിച്ചുപണിക്കായി പരിഷ്കരണ റിപ്പോര്‍ട്ട് തയാറാക്കിയ രഘുറാം രാജന്‍ 2013ല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി വന്നതാണ് ഇസ്ലാമിക് ബാങ്കിങ്ങിനോടും ഫിനാന്‍സിനോടുമുള്ള രാജ്യത്തെ ധനകാര്യസ്ഥാപനങ്ങളുടെ സമീപനത്തില്‍ കാതലായ മാറ്റത്തിന് കാരണമായതെന്ന് റഖീബ് ‘മാധ്യമ’ത്തോട് പറഞ്ഞു. യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് റിസര്‍വ് ബാങ്ക് ഗവര്‍ണറായ രഘുറാം രാജന്‍ അദ്ദേഹം തന്നെ സമര്‍പ്പിച്ച ശിപാര്‍ശകള്‍ നടപ്പാക്കാന്‍ അന്ന് തുടങ്ങിവെച്ച നടപടികള്‍ പൂര്‍ത്തിയാക്കുകയാണെങ്കില്‍ ഇന്ത്യയില്‍ ഇസ്ലാമിക് ബാങ്കിങ്ങിനും കാലതാമസമുണ്ടാകില്ളെന്ന ശുഭാപ്തി വിശ്വാസത്തിലാണ് അബ്ദുര്‍റഖീബ്.
ഓഹരി നിയന്ത്രകരായ സെബിയുടെ അനുമതിയോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരു ഇസ്ലാമിക് ഫിനാന്‍സ് ഉല്‍പന്നം പുറത്തിറക്കുന്നത് ഇസ്ലാമിക് ബാങ്കിങ്ങിലേക്കുള്ള ഇന്ത്യയുടെ ആദ്യ ചുവടുവെപ്പാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ആഗോളീകരണത്തിലൂടെ തുറന്നുവെച്ച ഇന്ത്യന്‍ വിപണിയില്‍ ആഗോള വിപണിയെക്കുറിച്ച് ധാരണയുള്ള സ്വകാര്യകമ്പനികള്‍ ഇസ്ലാമിക് ഫിനാന്‍സ് തുടങ്ങുന്നതില്‍ അദ്ഭുതമില്ല.
എന്നാല്‍ പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എസ്.ബി.ഐ വര്‍ഷങ്ങള്‍ നീണ്ട ആലോചനക്കൊടുവില്‍ ഇത്തരമൊരു ചുവട് മുന്നോട്ടുവെച്ചതോടെ ശരീഅയിലധിഷ്ഠിതമായ ഇസ്ലാമിക ധനകാര്യ രീതി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്കും അനുയോജ്യമാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് അബ്ദുര്‍റഖീബ് പറഞ്ഞു. ഇസ്ലാമിക് ബാങ്കിങ്ങിലേക്ക് ഇനി റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ സാങ്കേതികാനുമതിയുടെ അകലം മാത്രമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ് ഇടൂ; നിങ്ങളുടെ കമന്റ് ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!
No comments:
Post a Comment