Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Monday, October 20, 2025

അദ്കാർ, ആയത്ത്, സൂറത്‌, സ്വലാത്ത്, ഹദീസ് )


(Collected, Edited, Prepared by: Feroze bin                          Mohammed )

(സുബ്ഹാനല്ലാഹി    മിൽഅൽ മീസാൻ. വ മുൻതഹൽ ഇൽമി വമബ് ലഖ രിളാ വ സിനതൽ അർഷ്.)  ആയുസ്സ് വർധിക്കാൻ, പെട്ടെന്നുള്ള മരണം തടയാൻ,ഭക്ഷണ വിശാലത, ശത്രുക്കളിൽ നിന്ന് കാവൽ.ദുർ മരണം ഉണ്ടാകുകയില്ല.

" *ജസാള്ളാഹു അന്നാ മുഹമ്മദ്ൻ ബിമാ ഹുവ അഹ്‌ലുഹു* . "ഒരു ദിവസം ഒരു തവണ ചൊല്ലിയാൽ ആയിരം ദിവസം എഴുപത് മലക്കുകൾ ചൊല്ലിയതിന്റെ ഗുണങ്ങൾ എഴുതും.

*റബ്ബി സല്ലി അലാ മുഹമ്മദിൻ വ അലാ അഹ്‌ലി ബൈത്തിഹി.*   1. അയാൾ  പ്രതാപശാലി ആയിട്ടല്ലാതെ മരിക്കില്ല. 2. മുത്ത് നബിയെ സ്വപ്നത്തിൽ കാണാനുള്ള അവസരം കിട്ടും. 3.അപകട മരണങ്ങൾ ജീവിതത്തിൽ കടന്നു വരില്ല. 4.മരണ സമയത്ത് നബിയെ കാണും. 5.നരകത്തിലെ തീ ഇയാളുടെ ശരീരവുമായി ചേരില്ല.

*ലാ ഇലാഹ ഇല്ലല്ലാഹു വലാ നഹ്ബുതു ഇല്ലാ ഇയ്യാഹു മുഖ്ലിസീന ലഹുദ്ധീൻ. വലൗ കരിഹൽ കാഫിറൂൻ* . ഈ ദിക്ർ 1തവണ ചൊല്ലിയാൽ 1000 വർഷത്തെ ഇബാദത്തിന്റെ പ്രതിഫലം ലഭിക്കും.

*റബ്ബി സിദ്നി ഇൽമാ* . പഠിക്കുന്ന കുട്ടികളുടെ ബാഗിൽ എഴുതി വെച്ചാൽ പഠനത്തിൽ പുരോഗതി ഉണ്ടാകും.

*ഖുൽഹുവല്ലാഹു അഹദ്...* ...ഈ സൂറത്‌ മുഴുവനായി വെള്ളിയാഴ്ച 25 തവണ ഓ തിയാൽ 1000 തവണ ഹജ്ജ് ചെയ്ത പ്രതിഫലം കിട്ടും.

" *അല്ലാഹുമ്മ സല്ലി അലാ സയ്യിദിന മുഹമ്മദൻ വ അലാ ആലിഹി തക്കൂന ലക്ക റിളഅൻ വലി ഹഖഖിഹി  അദാ അൻ"* ചൊല്ലുന്നവന്റെ ഖബറിൽ നിന്നും തിരു നബി (സ്വ ) യുടെ ഖബരിലേക്ക് ഒരു കവാടം തുറക്കപ്പെടും. ഡെയിലി 33 തവണ ചൊല്ലുക.

*അല്ലാഹുമ്മ സല്ലി അലാ സയ്യിദനാ മുഹമ്മദിൻ വ അലാ ആലിഹി വസഹ്ബിഹി വസല്ലിം* . 10 തവണ മഗ്‌രിബിന് ശേഷം. ഈമാൻ ഇല്ലാതെ മരണപെടില്ല. സകല പാപങ്ങൾ പൊറുക്കാൻ കാരണമാകും.നിന്ന് ചൊല്ലിയാൽ ഇരിക്കുന്നതിനു മുൻപും,ഇരുന്നു ചൊല്ലിയാൽ നില്കുന്നതിനു മുൻപുള്ള പാപങ്ങളും  പൊറുക്കപ്പെടും.

*വെള്ളിയാഴ്ച* പകൽ ആലു ഇമ്രാൻ സൂറത്തോതിയാൽ അന്ന് രാത്രി വരേക്കും മലക്കുകൾ അവന്റെ മേൽ സ്വാലാത് ചൊല്ലുന്നതാണ്. ( ദാരമി )

വെള്ളിയാഴ്ച അസർ നമസ്കാരനാന്തരം   അവിടെ നിന്ന് എഴുന്നേൽക്കുന്നതിന്ന് മുൻപായി 80 പ്രാവശ്യം ഈ സ്വലാത് ചൊല്ലിയാൽ അവനു അത്രയും വർഷത്തെ പാപ ങ്ങൾ പൊറുക്കപെടുകയും തത്തുല്യമായ ഇബാദത്തുകൾ  എഴുതപെടുന്നതുമാണ് . (ഹദീസ് .)
**അല്ലാഹുമ്മ സല്ലി അലാ മുഹമ്മദൻ അന്നബിയിൽ ഉമ്മിയ്യി. വഅലാ ആലിഹി വസല്ലിമൂ  തസ്‌ലീമാ **

*റബ്ബി ഇന്നി ലിമാ അൻസൽത്ത ഇലയ്യ മിൻ ഖൈരിൻ ഫഖിർ** മൂസ നബി പൂജ്യത്തിൽ നിന്നും ഹീറോ ആയ ചരിത്രം. ഈ ദുആ വഴി സമ്പത്ത്,വീട്,ഭാര്യ,തുടങ്ങി എല്ലാം കൈവരിച്ച ദുആ.

സൂറ. ഇഖ്‌ഹ്‌ലാസ് 3തവണ പാരായണം ചെയ്താൽ* ഖുർആൻ ഖതം ചെയ്ത പ്രതിഫലം.1 തവണ ബർകത്ത്.12 തവണ ഓതിയാൽ സ്വർഗത്തിൽ 12 കൊട്ടാരം ലഭിക്കുന്നു.100 തവണ ഓതിയാൽ 50 വർഷത്തെ പാപം പൊറുക്കുന്നു. 1000 തവണ ഓതിയാൽ സ്വർഗത്തിലെ ഇരിപ്പിടം കണ്ടു മരിക്കാം.

*🌾നബി വചനം🌾*ളുഹ്‌റിന് മുമ്പ്
നാല് റക് അത്തും ളുഹ്‌റിന് ശേഷം
നാല് റക് അത്തും  കൃത്യമായി
നിസ്കരിക്കുന്നവന് അല്ലാഹു നരകം
നിരോധിക്കും.

സുബ്ഹാനൽ മുബ്ദിയു സുബ്ഹാനൽ ബാഖി സുബ്ഹാനൽ അലിയ്യിൽ അഹ്‌ലാ സുബ്ഹാനഹു വത ഹാല ലാ ശരീഖ ലഹു ബിറഹ്മത്തിക യാ അർഹമുർ റാഹിമീൻ* ( 40 ഹജ്ജ് ചെയ്താൽ കിട്ടുന്ന കൂലി ഈ ദുആ ഓതിയാൽ കിട്ടും.)

റബ്ബാനഗ്ഫിർലനാ വലി ഇഖ്‌വാന അല്ലദീന സബകൂന ബിൽ ഈമാൻ വലാ തജ്‌ അൽ ഫീ ഖുലൂബിനാ ഗില്ല ലില്ലദീന ആമനൂ റബ്ബനാ ഇന്നക്ക റഹൂഫു റഹീം.* (ഒരു ദിവസം ഒരു പ്രാവശ്യം ചൊല്ലിയാൽ ഒരു കോടി നന്മ പ്രതിഫലം കിട്ടും.)

നബി ( സ്വ ) ദുആ ചെയ്തതെല്ലാം ഈ ഒരു ദുആ ഇൽ കിട്ടുന്നതാണ്.

اللَّهُمَ إِنَّي أسألُكَ مِنْ خَيْرٍ مَا سَأَلَكَ مِنْهُ نَبِيُّكَ مُحَمِدُ صَلَّى اللهُ عَلَيْهِ وَسَلَّمْ ، وَنَعُوذُ بِكَ مِنْ شَرَّ مَا اسْتَعَاذَكَ مِنْهُ نَبِيُّكَ مُحَمدُ صَلَّى اللهُ عَلَيْهِ وَسَلَّمْ ، وَأَنْتَ الْمُسْتَعَانُ وَعَلَيْكَ الْبَلَاغُ.
**റബ്ബാനഗ്ഫിർലനാ വലി ഇഖ്‌വനാ അല്ലദീന സബകൂന ബിൽ ഈമാൻ വലാ തജ്‌ അൽ ഫീ ഖുലൂബിനാ ഗില്ല ലില്ലദീന ആമനൂ റബ്ബനാ ഇന്നക്ക റഹൂഫു റഹീം.* ഒരു ദിവസം ഒരു പ്രാവശ്യം ചൊല്ലിയാൽ ഒരു കോടി നന്മ പ്രതിഫലം കിട്ടും.

കച്ചവടം വർധിക്കാൻ. *786 ബിസ്മി.....റഹീം* ഓതുക കടയുടെ 4 മൂലയിലും.

*അസ്‌തഗ്ഫിറ്ല്ലാഹൽ അളീം.* വെള്ളിയാഴ്ച സുബ്ഹിക്ക് മുൻപ് 3 തവണ ചൊല്ലുക.കോടികണക്കിന്‌ പാപങ്ങൾ മായ്ക്കപ്പെടും.

*ബിസ്മില്ലാഹി വ അലാ മില്ലത്തി റസൂലുല്ലാഹി സല്ലല്ലാഹ് അലൈഹി വസ* ല്ലം 40 കൊല്ലം ഖബറിൽ ആ മനുഷ്യന് ശിക്ഷ ഇല്ല.

*അല്ലാഹുമ്മ ഗ്ഫിർലിൽ മുഹ്മിനീന വൽ മുഹ്മിനാത്.* കോടാനുകോടി നന്മ നമ്മുടെ തോളിൽ രേഖപെടുത്തും

*നാളെ നമുക്കും  വേണ്ടേ സ്വർഗത്തിലൊരു വീട്..*

*എല്ലാ ദിവസവും ചുരുങ്ങിയത്*
*10 പ്രാവിശ്യം  ഓതാം നമുക്ക്*
*സൂറത്തുൽ ഇഖ്‌ലാസ്..*

*۞بِسْمِ اللَّهِ الرَّحْمَنِ الرَّحِيم۞*
*قُلْ هُوَ ٱللَّهُ أَحَدٌ١۝*
*ٱللَّهُ ٱلصَّمَدُ٢۝*
*لَمْ يَلِدْ وَلَمْ يُولَدْ٣۝*
*وَلَمْ يَكُن لَّهُۥ كُفُوًا أَحَدٌۢ٤۝*

*സയ്യിദുൽ ഇസ്തിഗ്ഫാർ*  *രാവിലേയും വൈകുന്നേരവും ചൊല്ലി ഇടയിൽ മരണപ്പെട്ടാൽ സ്വർഗം ലഭിക്കുന്നതാണ്*

*اَللهُمَّ أَنْتَ رَبِّي لاَ إِلَهَ إِلاَّ أَنْتَ خَلَقْتَنِي وَأَنَا عَبْدُكَ ، وَأَنَا عَلَى عَهْدِكَ ، وَوَعْدِكَ مَا اسْتَطَعْتُ أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ ، أَبُوءُ لَكَ بِنِعْمَتِكَ عَلَىَّ ، وَأبُوءُ بِذَنْبِي ، فَاغْفِرْليِ فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ*

*ദുആ വസിയ്യത്തോടെ....*

" *യാ റഖീബു യാ അള്ളാഹ് "* ആപത്ത്,അപകടങ്ങളിൽ നിന്ന് കാവൽ കിട്ടുന്ന ഇസ്മ്. വാഹനം എവിടെയെങ്കിലും പാർക്ക് ചെയ്ത് പോകുമ്പോൾ 7 തവണ ഓതി ഊതി വാഹനത്തിൽ തടവുക. അതുപോലെ വീട്, ഭാര്യ, കുട്ടികൾ ഇവർക്കു മേലും ഓതി തടവുക. എന്നാൽ കള്ളന്മാർ, മുതലായ ആപത്ത് അപകടങ്ങളിൽ നിന്നും കാവൽ കിട്ടുന്നതാണ്.

അല്ലാഹുവിനെ ഓർക്കാതെ ചിലവാക്കിയ സമയത്തെപ്പറ്റിയല്ലാതെ
മറ്റൊന്നിനെ കുറിച്ചും സ്വർഗ്ഗത്തിൽ
ദുഃഖമുണ്ടാവുകയില്ല.
നബി വചനം

സ്വർഗത്തിൽ ഇരുന്ന് ആനന്ദം അനുഭവിക്കാൻ കൊതിയുള്ളവൻ
അല്ലാഹുവിനെ അധികം ഓർക്കട്ടെ.

ഇന്ന് മുതല്‍ അസര്‍ നിസ്കാരം കഴിഞ്ഞ് നിസ്കാര പായയില്‍ ഇരുന്ന് ഈ ആയത്ത് 10 തവണ ഓതൂ | 21 ദിവസം കഴിഞ്ഞാല്‍ അത്ഭുതം കാണാം | ആയത്തുല്‍ കുര്‍സിയുടെ 10 വമ്പന്‍ നേട്ടങ്ങള്‍

ഇന്ന് മുതല്‍ അസർ നിസ്കാരം കഴിഞ്ഞ് നിസ്കാര പായയിൽ ഇരുന്ന് ഈ ആയത്ത് 10 തവണ ഓതൂ. 21 ദിവസം കഴിഞ്ഞാൽ അത്ഭുതം കാണാം! പത്ത് വമ്പൻ നേട്ടങ്ങൾ സ്വന്തമാക്കാം. സകല തിന്മകളിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നും കാവൽ കിട്ടും, സ്വിറാത്ത് പാലത്തിലൂടെ പറന്നു പോകാം.

çആയത്തുൽ കുർസിയുടെ മഹത്വത്തെക്കുറിച്ചും അത് അസർ നമസ്കാര ശേഷം പാരായണം ചെയ്യുന്നതിലൂടെ ലഭിക്കുന്ന അത്ഭുതകരമായ നേട്ടങ്ങളെക്കുറിച്ചും    പ്രമുഖ പണ്ഡിതൻ അബു ലുബാബ അബ്ദുസ്സലാം ബാഖവി വിശദീകരിക്കുന്നു.

അസര്‍ നിസ്കാരം കഴിഞ്ഞ് ആയത്തുൽ കുർസി ഓതിയാല്‍ ലഭിക്കുന്ന പ്രധാന നേട്ടങ്ങൾ:

മരിക്കുന്നതിന് മുമ്പ് പശ്ചാത്താപത്തിനുള്ള അവസരം ലഭിക്കുന്നു.

ഒരാളുടെ ഉപജീവനത്തിൽ ബറകത്ത് ഉണ്ടാകുന്നു.

ശരീരത്തിന് സുരക്ഷയും സംരക്ഷണവും ലഭിക്കുന്നു.
ആളുകളിൽ നിന്ന് സ്നേഹവും വാത്സല്യവും നേടുന്നു.
വിശ്വാസത്തിൽ ഉറച്ച ബോധ്യം ലഭിക്കുന്നു.
മരണസമയത്ത് ശഹാദത്ത് ചൊല്ലാൻ കഴിയുന്നു.
ഖബർ വിശാലമാക്കപ്പെടുന്നു.
വിചാരണ ദിനത്തിൽ വലത് കൈയ്യിൽ കർമ്മ പുസ്തകം ലഭിക്കുന്നു.
സ്വിറാത്ത് പാലം പറന്നു കടക്കാൻ കഴിയുന്നു.
വിചാരണ കൂടാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ സാധിക്കുന്നു.





വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

No comments:

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs