Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Friday, March 16, 2018

കിടപ്പറയിലെ രതിലീലകൾ ഇസ്ലാമിക വീക്ഷണത്തിൽ



വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Sunday, March 11, 2018

കടം...........? !!

ഒരു ഗ്രാമത്തിൽ ഒരു വ്യക്തി മരണപ്പെട്ടു.
മയ്യിത്ത് കുളിപ്പിച്ചൊരുക്കി പള്ളിയിലേക്ക് കൊണ്ടുപോകാനൊരുങ്ങി.

മയ്യിത്ത് കട്ടിൽ എടുക്കാൻ ഒരുങ്ങിയപ്പോൾ ഒരാൾ കട്ടിലിന്റെ കാലിൽ പിടിച്ചിട്ട് പറഞ്ഞു.
"മയ്യിത്ത് കൊണ്ടുപോകാൻ വരട്ടെ, ഈ മരിച്ച വ്യക്തി എനിക്ക് 15 ലക്ഷം രൂപ തരാനുണ്ട്. ആദ്യം അത് ആര് എപ്പോൾ നൽകും എന്നതിനെ കുറിച്ച് ഒരു തീരുമാനം ഉണ്ടാക്കൂ എന്നിട്ട് മതി മയ്യിത്ത് മറവുചെയ്യാൻ കൊണ്ടുപോകുന്നത്...."

കൂടിനിന്നവരൊക്കെ മുഖത്തോടുമുഖം നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
മയ്യിത്തിന്റെ ആൺമക്കൾ പറഞ്ഞു : 
"മരിച്ച ഞങ്ങളുടെ പിതാവ് അങ്ങിനെ ഒരു കടം ഉള്ളതായി ഞങ്ങളോട് പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഞങ്ങൾ അത് നൽകാനും തയ്യാറല്ല."

മയ്യിത്തിന്റെ സഹോദരങ്ങൾ പറഞ്ഞു:
"സ്വന്തം മക്കൾ നൽകാൻ തയ്യാറല്ല എങ്കിൽ പിന്നെ ഞങ്ങൾ എന്തിന് നൽകണം...?"

ആരും ഒരു വിട്ടുവീഴ്ചക്കും തയ്യാറായില്ല.
പണം ലഭിക്കേണ്ടിയിരുന്ന വ്യക്തി മയ്യിത്ത് കൊണ്ടുപോകാൻ അനുവദിക്കാതെ മയ്യിത്ത് കട്ടിലിന്റെ ഒരു കാലിൽ ബലമായി പിടിച്ചിരുന്നു.
കാര്യം വീടിനകത്തുള്ള സ്ത്രീകളുടെ ചെവിയിലുമെത്തി.
മയ്യിത്തിന്റെ ഒരേയൊരു മകൾ വിവരം കേട്ടു.
ഉടനെ തന്റെ എല്ലാ ആഭരണങ്ങളും ഊരിയെടുത്തു. അലമാരയിൽ ഉണ്ടായിരുന്ന ആഭരണങ്ങളും പണവും എടുത്ത് ആ വ്യക്തിക്ക് നൽകിയിട്ട് പറഞ്ഞു:" അല്ലാഹുവിനെ വിചാരിച്ച്‌ ഈ ആഭരണങ്ങൾ വിറ്റുകിട്ടുന്ന തുകയും പിന്നെ ഈ തുകയും എന്റെ പിതാവിന്റെ കടത്തിൽ നിങ്ങൾ വരവ് വെച്ചോളൂ..ബാക്കി തുക എത്രയാണെന്ന് അറിയിച്ചാൽ വരും ദിവസങ്ങളിൽ എത്രയും പെട്ടെന്ന് അതും ഞാൻ തന്നുതീർക്കാം... ദയവുചെയ്ത് എന്റെ പ്രീയപ്പെട്ട പിതാവിന്റെ മയ്യിത്ത് കൊണ്ട്‌ പോകുന്നതിന് താങ്കൾ തടസ്സം നിൽക്കരുത്."
അത് കേട്ട ആ വ്യക്തി മയ്യിത്ത് കട്ടിലിന്റെ കാലിൽ നിന്നും പിടിവിട്ട് എഴുന്നേറ്റ് നിന്ന് പറഞ്ഞു" എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. എന്റെ കൂട്ടുകാരനായിരുന്ന ഈ മയ്യിത്തിന്റെ അനന്തരാവകാശി ഈ മകളാണെന്ന്.
സത്യത്തിൽ 15 ലക്ഷം ഈ കൂട്ടുകാരൻ എനിക്ക് നൽകാനല്ല മറിച്ച്, അത്രയും തുക ഞാൻ അങ്ങോട്ട് നൽകാനാണുള്ളത്. അന്നൊരിക്കൽ എന്റെ ഈ കൂട്ടുകാരൻ പറഞ്ഞിരുന്നു "ഞാൻ മരണപ്പെട്ടാൽ എന്റെ അനന്തരാവകാശി ആരാണെന്ന് നീ മനസ്സിലാക്കി ഈ തുക അവർക്ക് നൽകണമെന്ന്.
NB: ഇത് ഒരു കഥയാണെങ്കിലും (നടന്നതാവാം / നടന്നിട്ടില്ലായിരിക്കാം) ഇവിടെ കട ബാധ്യത, സത്യസന്ധത, മാതാപിതാക്കളോടുള്ള സ്നേഹം, കടപ്പാട്, വാഗ്ദത്തം പാലിക്കൽ, തുടങ്ങിയവ ചർച്ചചെയ്യുന്നുണ്ട്...
കടം വലിയൊരു പ്രശ്‌നമാണ്. കടങ്ങളോ കടബാധ്യതകളോ ഇല്ലാതെ മരിക്കാൻ അള്ളാഹു
നമ്മെയും നമ്മുടെ മാതാ പിതാക്കളെയും തുണക്കട്ടേ.... നമ്മെയും നമ്മോടു ബന്ധപ്പെട്ട എല്ലാവരെയും നേരായ, നന്മയുടെ വഴിയിൽ ഉൾപ്പെടുത്തി അള്ളാഹു അനുഗ്രഹിക്കുമാറാകട്ടേ... സത്യവും അസത്യവും വേർതിരിച്ചറിയാനുള്ള സൽബുദ്ധി നമുക്കെല്ലാവർക്കും നൽകട്ടെ...

ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ..
കടപ്പാട്:vilayil shamnad


വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Shariah Investments - Malayalam

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

SOORATHUL IQLAS - USEFUL YOUR DAILY LIFE. CLICK HERE


വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Tuesday, February 20, 2018

പന്നി മാംസം തിരിച്ചറിയുക. ഒഴിവാക്കുക. !!

Dr: M Amjad khan
 Medical Research Institute
 United States

മിക്കവാറും യൂറോപ്പ് ഉള്‍പ്പെടെ പാശ്ചാത്യ രാജ്യങ്ങളിലെ പ്രാഥമിക മാംസം പന്നി മാംസം ആണ്. ആ രാജ്യങ്ങളില്‍ ധാരാളം ഫാമുകളില്‍ പന്നി വളര്‍ത്തുന്നുണ്ട്. ഫ്രാന്‍സില്‍ മാത്രമായി തന്നെ 42000 ല്‍ അധികം ഫാമുകളുന്ടെന്നു കണക്കുകള്‍ പറയുന്നു. 

മറ്റുള്ള ജീവികളെക്കാള്‍ പന്നികളുടെ ശരീരത്തില്‍ കൂടുതല്‍ നെയ്യ് ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ യൂറോപ്പ് കാരും അമേരിക്കക്കാരും പന്നിപ്പനി പോലുള്ള അസുഖങ്ങളെ ഭയന്ന് ഇവ ഉപയോഗിക്കാറില്ല. ഇത് ക്രമീകരിക്കാനാകാതെ അവിടത്തെ ഫുഡ്‌ ഡിപ്പാര്‍ട്ട്മെന്റുകള്‍ പ്രയാസത്തിലായി. അങ്ങനെ അതുകൊണ്ട് അവര്‍ സോപ്പ് ഉണ്ടാക്കി കയറ്റുമതി ചെയ്തു. യൂറോപ്പില്‍ എല്ലാ വസ്തുക്കളും അതിന്റെ പാക്കില്‍ എഴുതാന്‍ നിയമം വന്നപ്പോള്‍ ഇത് കൊണ്ടുണ്ടാക്കുന്ന വസ്തുക്കളില്‍ "പിഗ് ഫാറ്റ്" എന്ന് രേഖപ്പെടുത്തി. അതോടെ ഇസ്ലാമിക രാഷ്ട്രങ്ങളില്‍ ഇത്തരം വസ്തുക്കള്‍ നിരോധിച്ചു. പിന്നീട് യുദ്ധത്തില്‍ ബുള്ളറ്റിനു ഉപയോഗിച്ചു, മുസ്ലിം പട്ടാളക്കാരുടെ എതിര്‍പ്പില്‍ അവയും പരാജയപ്പെട്ടു. അവസാനം അവര്‍ ഇ-കോഡ് ഭാഷ ഉപയോഗിക്കാന്‍ തീരുമാനിച്ചു. ഇത്തരം നെയ്യ് കൊണ്ടുള്ള വസ്തുക്കള്‍ 
TOOTH PASTE, SHAVING CREAM, CHEWINGUM, CHOCOLATES, SWEETS, BISCUTS, CORN FLAKES, TOFFEES, CANNED FOODS, FRUIT TINNS, ചിലത് ഇവയാണ്.
അത് കൊണ്ട് എല്ലാ മുസ്ലിങ്ങളും പന്നി മാംസം ഉപേക്ഷിക്കണമെന്നും, നിങ്ങളുടെ നിത്യോപയോഗങ്ങളില്‍ താഴെ നല്‍കിയിട്ടുള്ള ഇ-കോഡ് ലിസ്റ്റ് പരശോധിക്കണമെന്നും അവയിലുന്ടെങ്കില്‍ ഉപേക്ഷിക്കണമെന്നും അറിയിക്കുന്നു.
E100, E110, E120, E140, E141, E153, E210, E213, E214, E216, E234, E252, E270, E280, E325, E326, E327, E334, E335, E336, E337, E422, E430, E431, E432, E433, E434, E435, E436, E440, E470, E471, E472, E473, E474, E475, E476, E477, E478, E481, E482, E483, E491, E492, E493, E494, E495, E542, E570, E572, E631, E635, E904.

വായിച്ചു കഴിഞ്ഞ ശേഷം ആ ഷെയര്‍ ബട്ടണ്‍. ഒന്നമര്‍ത്തി കൂട്ടുകാരില്‍ എത്തിക്കുമല്ലോ..,
നമ്മള്‍ ചെയ്യുന്ന ഇത്തരം നല്ല പ്രവര്‍ത്തികള്‍ക്ക് അല്ലാഹു പ്രതിഫലം നല്കാതിരിക്കില്ല.വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Saturday, February 17, 2018

ബാത്‌റൂമിൽ സ്ത്രീകൾ നഗ്നരായി കുളിച്ചാൽ സംഭവിക്കുന്നത് ....?

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Wednesday, January 24, 2018

ദുബായിലെ ഖുർആൻ പാർക്ക് ഇൗ വർഷം മധ്യത്തിൽ തുറക്കും...?

ദുബായ് ∙ എമിറേറ്റിലെ ഖുര്‍ആന്‍ പാര്‍ക്ക് ഈ വര്‍ഷം പകുതിയോടെ ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്നു നഗരസഭാധികൃതര്‍.  വേദഗ്രന്ഥത്തില്‍ പരാമര്‍ശിച്ച വിവിധ തരം പഴങ്ങളും പച്ചക്കറികളുമാണ് പുതിയ പാര്‍ക്കിലെ ആകര്‍ഷണീയത. ദുബായ് നഗരസഭയുടെ വേറിട്ട പദ്ധതിയാണ് ഖവാനീജില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന ഖുര്‍ആന്‍ പാര്‍ക്കെന്നു മുനിസിപ്പാലിറ്റി തലവന്‍ എൻജിനിയർ ഹുസൈന്‍ ലൂത്ത പറഞ്ഞു. എമിറേറ്റിന്റെ ഹരിതമേഖലകള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നൂതനസംരംഭം സ്വദേശികളെയും വിദേശികളെയും ഒരുപോലെ ആകര്‍ഷിക്കും. പ്രകൃതിവിജ്ഞാന, വൈദ്യരംഗത്ത് ഖുര്‍ആന്‍ ഉദ്ഘോഷിച്ച കാര്യങ്ങള്‍ പാര്‍ക്കിലുണ്ടാകും. ആധുനിക ചികിത്സാരംഗം പ്രകൃതിയെ ഫലപ്രദമായി പ്രയോജനപ്പെടുത്താനുള്ള അടിസ്ഥാനമെന്തെന്നു പാര്‍ക്ക് സന്ദര്‍ശനത്തിലൂടെ വ്യക്തമാകുമെന്നു ലൂത്ത അഭിപ്രായപ്പെട്ടു.

ഖുര്‍ആനുപുറമെ നബിചര്യയില്‍ പരാമര്‍ശിക്കപ്പെട്ട സസ്യങ്ങളും പാര്‍ക്കിലുണ്ടാകും. ഓരോ ചെടികളുടെയും ഭക്ഷ്യ, ചികിത്സാ ഗുണഫലങ്ങള്‍ തിരിച്ചറിയാന്‍ സാഹായിക്കുന്നതാകും സന്ദര്‍ശനം. സവിശേഷമായ സംസ്കൃതിയോടും പ്രകൃതിയോടും സമരസപ്പെട്ടു ജീവിക്കാനും ഇത്തരം സസ്യലദാതികള്‍ കൃഷിചെയ്യാനും പ്രചോദിപ്പിക്കുക കൂടി പാര്‍ക്കിന്റെ ലക്ഷ്യമാണെന്ന് ലൂത്ത സൂചിപ്പിച്ചു.

വിവിധ സംസ്കാരങ്ങളിലേക്ക് ആശയ,വൈദ്യ ഗവേഷണ പരമായ ഒരു പാലമായിരിക്കും 60 ഹെക്ടറിൽ നിർമിക്കുന്ന ഈ പാർക്ക്. വിശുദ്ധവേദഗ്രന്ഥം വ്യക്തമാക്കിയ അപൂർവ സസ്യങ്ങൾ ഒരു സ്ഫടികസദനത്തിൽ ആയിരിക്കും. 12 വ്യത്യസ്ത തോട്ടങ്ങൾ  ഒരു പാർക്കിൽ ഒന്നിച്ചു കാണാമെന്നത്  ഖുർആൻ പാർക്കിനെ ഇതര പാർക്കിൽ നിന്നും വ്യത്യസ്തമാക്കും.

വാഴത്തോട്ടം, ഒലീവ് , ഉറുമാൻ പഴം, വത്തക്ക, അത്തി, മുന്തിരി, പലതരം ഉള്ളികള്‍, ഗോതമ്പ്, ഇഞ്ചി, കക്കരി , പുളി തുടങ്ങിയവയെല്ലാം പാര്‍ക്കില്‍ സുലഭമായി വിളയിച്ചിരിക്കും സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാന്‍ കുടകള്‍ക്ക് കീഴില്‍ ഇരിപ്പിടങ്ങള്‍, വൈഫൈ, മൊബൈൽ ചാർജ് ചെയ്യാൻ പ്രത്യേക സ്ഥലം, സൗരോർജ സംവിധാനം എന്നിവ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.  അത്യാധുനിക രീതിയിൽ നിർമിച്ച ചില ഗുഹകളും ഈ ഉദ്യാനത്തെ ഒരു ഉല്ലാസ, പഠന കേന്ദ്രം കൂടിയാക്കും. പാര്‍ക്കിനോട് അനുബന്ധിച്ച് വിശാലമായ പാര്‍ക്കിങ്ങും നിര്‍മിച്ചിട്ടുണ്ട്.  മൂന്നു ഘട്ടങ്ങളിലായാണ് പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. 
[Courtesy: Manorama]

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Sunday, November 12, 2017

മറവി ഉണ്ടാകുന്ന കാര്യങ്ങൾ | മറവിക്കുള്ള മരുന്ന് ?

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Wednesday, November 8, 2017

ഈ ദിക്ർ 4 പ്രാവശ്യം ചൊല്ലിയാൽ പാപങ്ങൾ എല്ലാം പൊറുക്കപ്പെടും നരകത്തിൽ നിന്ന് രക്ഷയാകും.

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Monday, October 16, 2017

നമ്മുടെ നിസ്കാരങ്ങൾ സ്വീകരിക്കുന്നുണ്ടോ എന്ന് എങ്ങനെ അറിയാം.......?

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

സ്വാലിഹത്തായ ഒരു പെണ്ണിനെ എങ്ങനെ മനസ്സിലാകാം,

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

സ്വാലിഹത്തായ ഒരു പെണ്ണിനെ എങ്ങനെ മനസ്സിലാകാം,  കല്യാണം കഴിക്കാൻ പോകുന്നവരോട് ?

70 ,൦൦൦ മലക്കുകളാണ് നമുക്ക് വേണ്ടി ദുആ ചെയ്യുന്നത് ?

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Monday, October 2, 2017

മുസ്ലിംങ്ങളോട് അറിയാനായി ചോദിക്കുന്നു ...........?


One persona give an answer for sreevalsam.  That is added below; now the ball is your [ readers ] court you take a decision where is need to correction ?



ശ്രീവൽസൻ സർ, താങ്കൾ മുസ്ലീംകളോടായി ചോദിച്ച ചോദ്യങ്ങൾക്ക് ഞാനറിയുന്ന മറുപടി എഴുതുകയാണ്. ഇത് അവസാന വാക്കായി കാണേണ്ട. അന്വേഷണം തുടരുക തീർച്ചയായും ജഗന്നിയന്താവ് താങ്കൾക്ക് സൻമാർഗ്ഗ ദർശനം നൽകും. താങ്കളുടെ മത താരതമ്യ പഠനത്തിലേക്കായി ചിലതു മാത്രം.
a. ഭൂലോകമുണ്ടായ അന്നു മുതൽ തന്നെ ഇസ്ലാം ഭൂലോകത്ത് നിലവിലുണ്ട്. മുൻ കഴിഞ്ഞ പ്രവാചകൻമാരുടെ അനുയായികൾ എന്ന നിലയ്ക്ക് കൃസ്ത്യാനികളെയും യഹൂദൻമാരെയും അഹ് ലുൽ കിതാബ് (ഗ്രന്ഥത്തിന്റെ അനുയായികൾ ) എന്ന് പേരെടുത്ത് ഖുർആൻ പറഞ്ഞിട്ടുണ്ട്. മറ്റു വിഭാഗങ്ങളെ മുഷ്രിക്കുകൾ ( ബഹുദൈവ വിശ്വാസികൾ) എന്ന പേരിലാണ് ഖുർആൻ വിശേഷിപ്പിച്ചിട്ടുള്ളത്.
b. ആദം നബി(അ) ന്റെയും മുഹമ്മദ് നബി (സ) ഇടയ്ക്ക് ധാരാളം നബി മാർ കഴിഞ്ഞു പോയിട്ടുണ്ട്. ഈ പ്രവാചകൻമാരുടെ മരണശേഷം അവരുടെ പേരിൽ കെട്ടിയുണ്ടാക്കിയതായി രിക്കാം ഈ മതങ്ങളെല്ലാം. യേശുവിനു ശേഷം കൃസ്തു മതമുണ്ടായപോലെ മൂസായ്ക്കു ശേഷം യഹൂദമതമുണ്ടായതുപോലെ.
C. യേശു കൃസ്തു ഇസ്ലാമത പ്രവാചകനായിരുന്നു. അദ്ദേഹം കൃസ്തുമതം എന്ന മതം സ്ഥാപിച്ചിട്ടില്ല. അതു പിൽകാലത്ത് അദ്ദേഹത്തിന്റെ പേരിൽ കെട്ടിയുണ്ടാക്കിയ മതമാണ്. അദ്ദേഹത്തിന്റെ അനുയായികൾ മുസ്ലീംകൾ ആയിരുന്നു. അന്ന് ഖുർആൻ ഉണ്ടായിരുന്നില്ല. അന്ന് ദൈവീക ഗ്രന്ഥമായി ഉണ്ടായിരുന്നത് ഇൻ ജീൽ ആയിരുന്നു. അതിനെ പിന്തുടർന്നു ജീവിച്ചവർ മുസ്ലീം ഗൾ ആയി. വിശുദ്ധ ഖുർആൻ ഇറങ്ങിയത് പ്രവാചകൻ മുഹമ്മദ് നബിക്കാണ്. അത് ഈ കാലഘട്ടത്തിൽ ജീവിക്കടന്നവർക്കുള്ളതാണ്. ശ്രീവൽസൻ സാറിനടക്കം.
d. ഇബ്രാഹീം നബിയുടെ മകൻ യഅ ഖൂബ് നബിയുടെ പിൻതലമുറക്കാരാണ് ഇസ്രാഈല്യർ. യഅ്ഖൂബ് നബിയുടെ മറ്റൊരു പേരാണ് ഇസ്രാഈൽ. അവരുടെ സന്താന പരമ്പരയിൽ പെട്ട യഹൂദ എന്ന ആളിന്റെ പേരിലും ഈ വിഭാഗം പിന്നീട് അറിയപ്പെട്ടു. യഅ്ഖൂബ് നബിയും അദ്ദേഹത്തിന്റെ പുത്രൻ യൂസുഫും പിന്നീട് വന്ന മൂസാ നബിയും എല്ലാം ഇസ്ലാമത പ്രവാചകൻമാരായിരുന്നു. അന്ന് അവർക്ക് ഇറക്കപ്പെട്ട വേദഗ്രന്ഥങ്ങൾ അനുസരിച്ചാണ് അവർ ജീവിച്ചത്. മൂസാ നബിക്ക് ഇറക്കപ്പെട്ട തൗറാത്ത് അതിൽ പെട്ട ഒരു വേദഗ്രന്ഥമായിരുന്നു. മൂസാ നബിക്ക് ശേഷം എത്രയോ കാലഘട്ടം കഴിഞ്ഞാണ് യഹൂദമതം ഉടലെടുത്തത്. അതും യഹൂദ എന്ന മുൻ തലമുറക്കാരന്റെ പേരിൽ. കൃസ്തുവിന്റെ പേരിൽ കൃസ്തുമതം, ഇസ്രാഈല്യരിലെ ഒരു പുണ്യമനുഷ്യനായ യഹൂദ യുടെ പേരിൽ യഹൂദമതം.ശ്രീബുദ്ധന്റെ പേരിൽ ബുസമതം. സിന്ധു നദീതട സംസ്കാരവുമായി ബന്ധപ്പെട്ട് ഹിന്ദു മതം, ഇങ്ങനെ മനുഷ്യരുടെയും സ്ഥലങ്ങളുടെയും പേരിൽ മതങ്ങൾ. ദൈവീക മതമായി ഇസ്ലാം മാത്രം. അത് ഏതെങ്കിലും പുണ്യപുരുഷൻമാരുടേയോ സ്ഥലത്തിന്റെയോ പേരിൽ ഉടലെടുത്തതല്ല.
e. ഖുർആൻ, പ്രവാചക വചനങ്ങൾ ( ഹദീസ്) അനുസരിച്ചു ജീവിക്കേണ്ടത് മുഹമ്മദ് (സ) യുടെ കാലഘട്ടത്തിലും അതിനു ശേഷമുള്ള കാലഘട്ടങ്ങളിലും ജീവിക്കുന്നവർക്കാണ്. എന്നു പറഞ്ഞാൽ മുഹമ്മത് എന്ന പ്രവാചകൻ അവസാനത്തെ നബിയാണ്. അദ്ദേഹത്തിനു ശേഷം ഇനി ഒരു പ്രവാചകൻ വരാനില്ല. അതിനാൽ ലോകത്തുള്ള മുഴുവൻ മനുഷ്യരും അദ്ദേഹത്തെ അനുഗമിച്ചു ജീവിക്കൽ നിർബന്ധമാണ്. ഹിന്ദുക്കളും കൃസ്ത്യാനികളും ബുദ്ധരും ജൈനരും തുടങ്ങി ഭൂമിയിലുള്ള സകല മനുഷ്യരും അദ്ദേഹത്തെ പിന്തുടർന്ന് ജീവിക്കണം. എങ്കിലെ പരലോകത്ത് മോക്ഷമുണ്ടാവൂ. ഖുർആൻ ഇറക്കപ്പെട്ടത് മുഹമ്മത് നബിക്കാണ്. അതിനാൽ അദ്ദേഹത്തിന് മുൻ കഴിഞ്ഞു പോയ പ്രവാചകൻമാർക്ക് കുർആൻ അറിഞ്ഞു കൊള്ളണമെന്നില്ല. അവർക്കിറക്കപ്പെട്ട വേദഗ്രന്ഥങ്ങളനുസരിച്ച് അവർ ജീവിച്ചാൽ തന്നെ അവർ മുസ്ലീംകളായി.
എനിക്കറിയാവുന്നത് ഞാനെഴുതി. കൂടുതൽ പഠിക്കാനും മനസ്സിലാക്കാനും ദൈവം തമ്പുരാൻ തുണക്കട്ടെ.
f. വേദഗ്രന്ഥങ്ങൾ മറ്റു ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെടുമ്പോൾ തെറ്റുകൾ വരാൻ സാധ്യതയുണ്ട് എന്ന താങ്കളുടെ നിഗമനം തികച്ചും ശരിയാണ്. അറബിഗ്രന്ഥങ്ങൾ തർജ്ജമ ചെയ്യപെട്ടപ്പോൾ ഇത് സംഭവിച്ചിട്ടുണ്ട്. ഇങ്ങിനെ സംഭവിക്കാൻ കാരണം തർജ്ജമ ചെയ്യുന്നത് മനുഷ്യനായതിനാലാണ്. മുസ്ലീംകൾ അതു കൊണ്ടാണ് വിശുദ്ധ ഖുർആനെയും തിരുനബിയുടെ വചനങ്ങളെയും അതിന്റെ മൂലഗ്രന്ഥത്തിൽ നിന്നു തന്നെ ഉദ്ധരിക്കാൻ ശ്രമിക്കന്നത്. തർജ്ജമകൾ പഠന സഹായികൾ മാത്രമാണ്. എന്നാൽ ഹിന്ദുക്കളിലാകട്ടെ കൃസ്ത്യാനികളിലാകട്ടെ മറ്റു മതസ്ഥരിലാകട്ടെ അവരുടെ വേദഗ്രന്ഥങ്ങളുടെ മൂലഭാഷയാകട്ടെ മുസ്ലിംകളെപ്പോലെ വേദഗ്രന്ഥം തന്നെ അവർക്കറിയില്ല.



വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Tuesday, September 12, 2017

786 ന്റെ രഹസ്യം നിങ്ങൾക്ക് കേൾക്കണോ ….?


786 ന്റെ രഹസ്യം നിങ്ങൾക്ക് കേൾക്കണോ ….?
ഹിംയറ രാജകുടുംബത്തിന്റെ സ്ഥാപകനായ യഅറബു ബ്നു ഖഹ്താനുബ്നു ഹൂദ് എന്ന വ്യക്തിയാണ് അറബി ഭാഷ ആദ്യമായി സംസാരിച്ചത്.

‘യഅറബ് ‘ സ്പുടമായി സംസാരിക്കുന്ന ഭാഷയെ അദ്ദേഹത്തിലേക്ക് ചേർത്തി “യഅറബി ” എന്ന് വിളിച്ചു. അത് ലോപിച്ച് അറബിഎന്നും ആയിത്തീർന്നു. വളരെ വ്യക്തമായും വാചാലതയോട് കൂടി സംസാരിക്കുന്നത് ,എന്നതാണ് അറബിഎന്ന പദത്തിന്റെ അർത്ഥം. ഹിംയറ രാജകുടുംബത്തിന്റെ സംഭാവനയാണ് അക്ഷരവിലാശാസ്ത്രമായി അറിയുന്ന അബ്ജദ്….!
ഇതിൽ ഓരോ അക്ഷരത്തിനും വിലകൾ നൽകിയിരിക്കുന്നു.
മൂല്യത്തിന്റെ ചാർട്ട് ആണ്
താഴേ കൊടുത്തിരിക്കുന്നത്..

ഇനി ‘ബിസ്മില്ലാഹി റഹ്മാനി റഹീം’ എന്ന് അറബിയിൽ എഴുതി അതിന്റെ
മൂല്യം കൂട്ടി നോക്കൂ… 786 കിട്ടും .
2+ 60+ 40+ 1+ 30+ 30+ 5+ 1+ 30+ 200+ 8+ 40+ 50+ 1+ 30+ 200+ 8+ 10+ 40=786




(courtesy Islamic live)

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Sunday, September 10, 2017

അള്ളാഹു വിന്റെ ഏതൊരനുഗ്രഹത്തെ എങ്ങിനെയാണ് നിങ്ങൾക്ക് നിഷേധിക്കാനാവുക...?

പടച്ചവന്റെ അനുഗ്രഹം
80 വയസ്സുള്ള ഒരാളുടെ
ഹൃദയ ശസ്ത്രക്രിയക്കു ശേഷം
8 ലക്ഷം രൂപയുടെ
ഹോസ്പിറ്റൽ ബിൽ കണ്ടപ്പോൾ
അദ്ദേഹത്തിനു 
കരച്ചിൽ നിയന്ത്രിക്കാനായില്ല.
സഹതാപം തോന്നിയ ഡോക്ടർ
പറഞ്ഞു:.
കഴിയുന്നത്രയും
ബില്ലിൽ കുറവുവരുത്താൻ ഞാൻ ശ്രമിക്കാം.
അതിന്,
ആ വൃദ്ധന്റെ മറുപടി ഇതായിരുന്നു:
അത് സാരമില്ല.
ബിൽ പത്ത് ലക്ഷമായാലും ഞാൻ അടക്കുമായിരുന്നു.
എന്നാൽ
80 വർഷമായി എന്റെ ഹൃദയം ഒരു കേടും  കൂടാതെ സംരക്ഷിച്ചുകൊണ്ടിരുന്ന അല്ലാഹു
ഒരു രൂപയുടെ ബിൽ പോലും എനിക്ക് അയച്ചുതന്നിട്ടില്ല.
കേവലം
മൂന്ന് മണിക്കൂർ സംരക്ഷിച്ചതിന്
നിങ്ങൾ തന്നത്
8 ലക്ഷം രൂപയുടെ ബിൽ
അല്ലാഹുവിന്റെ
അപാരമായ
കാരുണ്യത്തെക്കുറിച്ചോർത്ത് ഞാൻ
കരഞ്ഞു പോയതാണ്!!
'അള്ളാഹു വിന്റെ ഏതൊരനുഗ്രഹത്തെ എങ്ങിനെയാണ് നിങ്ങൾക്ക് നിഷേധിക്കാനാവുക
---ഖുർആൻ

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

റോഹിംഗ്യയിലെ പാവപ്പെട്ട മുസ്ലിംകൾക്ക് വേണ്ടി...,!!!

റോഹിംഗ്യയിലെ പാവപ്പെട്ട മുസ്ലിംകൾക്ക് വേണ്ടി...,

താഴെ കാണുന്ന ദിക്ർ 25 കോടി പ്രാവശ്യം നമുക്ക് ചൊല്ലാം

"لا اِلَهَ اِلاَّ أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينْ"

for Peace in Burma. 😰
വെറും 11 തവണ അത് ചോല്ലിയിട്ട് എല്ലാവർക്കും ഷെയർ ചെയ്യൂ...

അവർ രക്ഷപ്പെടട്ടേ...

May Allah reward us all.


വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Tuesday, August 1, 2017

പ്രവാചകെന്റെ അമൂല്യ മരുന്നുകൾ.............?


വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Monday, July 31, 2017

എത്ര വലിയ പ്രയാസം ആണെങ്കിലും ഈ ദിഖ്ര്‍ 3 പ്രാവശ്യം ചെല്ലുക...?

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Saturday, July 22, 2017

വിജയത്തിലേക്കുള്ള എളുപ്പവഴികൾ..............?


ജീവിതത്തിൽ ഒരാളോടും പിണങ്ങില്ല എന്ന ഉറച്ച തീരുമാനം. ഉറങ്ങുന്നതിന് മുമ്പ് സ്വയം വിലയിരുത്തി ആരോടും പിണക്കമോ ദേഷ്യമോ ഇല്ലെന്ന് ഉറപ്പ് വരുത്തുക:

🌷 പതിവായി തഹജ്ജുദ് നമസ്കരിക്കുക

🌷 രാത്രിയിലെ അവസാന നിസ്കാരം വിതറാവാൻ ശ്രദ്ധിക്കുക

🌷 അഞ്ച് നേരത്തെ നിസ്കാരം ഖളാ ആക്കാതെ അതിന്റെ പൂർണ്ണതയോട് കൂടി നിസ്കരിക്കുക.

🌷 4 റകഅത്ത് ളുഹാ നമസ്കാരം പതിവാക്കുക (സ്വർഗത്തിൽ ഭവനം നിർമ്മിക്കപ്പെടും)

🌷റവാത്തിബ് സുന്നത്ത് നിസ്കാരം നിലനിർത്താൻ ശ്രമിക്കുക (സ്വർഗത്തിൽ വീട് ലഭിക്കാൻ കാരണമാണ്)

🌷 ആരോടും കളവ് പറയില്ലെന്ന് ദൃഢനിശ്ചയം എടുക്കുക

🌷 വാക്ക് കൊടുത്താൽ നിർബ്ബന്ധമായും അത് പാലിക്കുക

🌷 സംസാരിക്കുമ്പോൾ അല്ലാഹു വിന്റെ ഓർമ്മകൾ കൈവിടരുത് (സുബ്ഹാനല്ലാ, അൽഹംദുലില്ലാ, ഇൻഷാ അല്ലാ..., മാഷാ അല്ലാ... ഇങ്ങനെ സന്ദർഭത്തിനനുസരിച്ച് പറയാൻ ശ്രമിക്കുക)

🌷 അല്ലാഹു തരുന്ന പരീക്ഷണങ്ങളിൽ നന്നായി ക്ഷമിക്കുക (ക്ഷമ ഈമാനിന്റെ പകുതിയാണ് )

🌷 എപ്പോഴും ശുദ്ധിയുണ്ടാവുക, കഴിയുന്നതും വുളൂ ഇൽ തന്നെയാവുക ( ശുദ്ധി ഇസ്ലാമിന്റെ ഭാഗമാണ്)

🌷 രാത്രിയുടെ തുടക്കവും ഒടുക്കവും ഖുർആൻ പാരായണം ഉണ്ടാവുക

🌷 ദിവസേന ചെയ്യുന്ന ജോലികളിൽ തിരുനബി (സ) യുടെ സുന്നത്ത് കൊണ്ട് വരിക

🌷 ഭക്ഷണം കഴിക്കുമ്പോഴും ബാത്ത് റൂമിൽ പ്രവേശിക്കുമ്പോഴും വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴും നല്ല കാര്യങ്ങളുടെ തുടക്കത്തിലും ദിക്റ് ചൊല്ലുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക.

🌷 ഉറക്കവും ഇബാദത്താണ് ഉറക്കത്തിന്റെ അദബുകൾ പാലിച്ച് കൊണ്ട് ഉറങ്ങുക. ഉറങ്ങുമ്പോഴും എഴുന്നേൽക്കുമ്പോഴും ദിക്റ് ചൊല്ലുക

🌷 ഉറങ്ങാൻ കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും മരണത്തെ കുറിച്ചോർക്കുക.

🌷 രാവിലെയും വൈകുന്നേരവും സയ്യിദുൽ ഇസ്തി ഉഫാർ വർദ്ധിപ്പിക്കുക (വൈകുന്നേരം ചൊല്ലി പ്രഭാതത്തിനിടയിൽ മരിച്ചാൽ സ്വർഗ്ഗം ഉറപ്പ്.പ്രഭാതത്തിൽ ചൊല്ലി വൈകുന്നേരത്തിനിടയിൽ മരിച്ചാലും സ്വർഗ്ഗം ഉറപ്പ് -
മാഷാ അല്ലാ.. മറക്കാതെ ചൊല്ലുക - സുബ്ഹിക്കും മഗ് രിബിനും ശേഷമുള്ള അല്ലാഹുമ്മ അജ്ർ നീ മിനന്നാർ എന്ന് 7 പ്രാവശ്യം ചൊല്ലിയാലും മേൽ പറഞ്ഞത് ബാധകമാണ്.)

🌷 ആരോടും അസൂയപ്പെടരുത്. എപ്പോഴും നമുക്ക് താഴെയുള്ളവരിലേക്ക് നോക്കുക

🌷തന്ന അനുഗ്രഹങ്ങൾക്ക് റബ്ബിനോട് എപ്പോഴും അൽഹംദുലില്ല പറയുക

🌷 ബാങ്കിനെ അവഗണിക്കരുത്. ദുനിയാവിലെ എല്ലാ കാര്യങ്ങളും മാറ്റി വെച്ച് ബാങ്കിന് മറുപടി കൊടുക്കുക ശേഷമുള്ള ദുആ ചൊല്ലാൻ മറക്കല്ലേ.. റസൂലിെന്റ ശഫാഅത്ത് ലഭിക്കും

🌷 പൂർണ്ണമായ വുളു എടുക്കുക. ശേഷം ദുആയും ആയത്തുൽ കുർസിയും ഓതുക

🌷 ഉറങ്ങാൻ കിടക്കുമ്പോൾ ദിക്റുകൾക്കൊപ്പം ഫാത്തിഹ ഇഹ് ലാസ് മുഅ വിദതൈൻ ആയതുൽ കുർസി ആമ ന റസൂൽ ഇവ പതിവാക്കുക🌷

🌷 സമയം കിട്ടുമ്പോൾ എന്റെ റസൂലിന്റെ പേരിൽ സ്വലാത്ത് ചൊല്ലുക. ഒരു സ്വലാത്തിന് 10 നന്മ രേഖപ്പെടുത്തും

🌷സങ്കടങ്ങൾ വന്നാൽ നിരാശപ്പെടരുത്. എല്ലാം എന്റെ റബ്ബ് കാണുന്ന ണ്ടല്ലോ എന്ന് ആശ്വസിക്കുക തവക്കൽ തു അലള്ളാ...

🌷 സലാം പറയുക അത് ഫർളിനേക്കാൾ കൂലി കിട്ടുന്ന സുന്നത്താണ്

🌷 രോഗിയെ സന്ദർശിക്കുക ആശ്വസിപ്പിക്കുക

🌷 കുഞ്ഞു മക്കളെ ഖുർആൻ പാരായണം ചെയ്യാൻ പഠിപ്പിക്കുക

🌷 വീട്ടുകാരോടും സമൂഹത്തോടും നല്ല നിലയിൽ വർത്തിക്കുക.

🌷 അയൽക്കാരനോട് നല്ല പെരുമാറ്റം കാഴ്ചവെക്കുക

🌷 ധാരാളം മതപ്രഭാഷണങ്ങൾ കേൾക്കുക അത് മനസിൽ വരിവർത്തനം വരുത്തും

🌷 എല്ലാ വരെ പറ്റിയും നല്ലതും പറയുകയും ചിന്തിക്കുകയും ചെയ്യുക എല്ലാവരിലും നന്മയുണ്ട് ആ നന്മയിലേക്ക് മാത്രം നോക്കുക.

🌷 ചെയത ഉപകാരവും കിട്ടിയ ഉപദ്രവവും മറക്കുക

🌷 എപ്പോഴും എന്റെ റബ്ബ് എന്നെ കാണുന്നുണ്ടല്ലോഎന്ന ചിന്ത ഉണ്ടാവുക

🌷മുഖത്ത് എപ്പോഴും പുഞ്ചിരി വിരിയിക്കുക

🌹 വായിക്കുക എഴുതി വെക്കുക പ്രവർത്തിയിൽ കൊണ്ട് വരിക എന്നും സ്വയം വിലയിരുത്തുക മറ്റുള്ളവർക്ക് മാതൃകയാവുക അല്ലാഹു തൗഫീഖ് ചെയ്യട്ടെ🌹

🌲 ഷെയർ ചെയ്യുക ഒരാളെങ്കിലും ഒരു നന്മയെങ്കിലും ജീവിതത്തിലേക്ക് പകർത്തിയാൽ അതിന്റെ പ്രതിഫലം ഷെയർ ചെയ്യുന്നവർക്കെല്ലാം കിട്ടും.ഇൻഷാ അല്ലാ... ദുആയിൽ ഉൾപ്പെടുത്തണം,🌲
🌳🌳 ജീവിതത്തിൽ വിജയം കൈവരിച്ച് നമ്മെ ഏവരെയും റബ്ബ്
അവന്റെ ജന്നാതുൽ ഫിർദൗസിൽ തന്നെ നമ്മെ ഒരുമിച്ച് കൂട്ടട്ടെ ആമീൻ🌳🌳..

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

സംശയവും മറുപടിയും .........?


1. ഞണ്ടിനെ ഭക്ഷിക്കൽ ഹലാലാണോ ?

മറുപടി:  വെള്ളത്തിൽ മാത്രം ജീവിക്കുന്നവ ഹലാലും വെള്ളത്തിലും കരയിലും ജീവിക്കുന്നവ ഹറാമുമാണ് (തുഹ്ഫ 9/377-378)

2. ഉടുമ്പിനെ ഭക്ഷിക്കൽ ഹലാലാണോ ?

മറുപടി:  ഹലാലാണ് (തുഹ്ഫ 9/379)

3.മലയണ്ണാനെ ഭക്ഷിക്കാമോ ?

മറുപടി:  ഭക്ഷിക്കാം (തുഹ്ഫ 9/380)

4. മാനിറച്ചി ഹലാലാണോ ?

മറുപടി:  ഹലാലാണ് (തുഹ്ഫ 9/380)

5.കാട്ടു പൂച്ചയോ ?

മറുപടി:  ഹറാമാണ് (തുഹ്ഫ 9/380)

6.കോവർ കഴുത (കഴുതയും കുതിരയും ഇണചേർന്നുണ്ടാകുന്ന സന്താനം )ഭക്ഷ്യയോഗ്യമാണോ ?

മറുപടി : അല്ല ഹറാമാണ് (തുഹ്ഫ 9/380)


7. കുതിരയിറച്ചി ഹലാലാണോ ?

മറുപടി:  അതെ (തുഹ്ഫ 9/380)

8. കഴുതയിറച്ചി തിന്നാമോ ?

മറുപടി:  കാട്ടു കഴുതയാണെങ്കിൽ തിന്നാം നബി(സ) തിന്നിട്ടുമുണ്ട് (ബുഖാരി, മുസ്ലിം, തുഹ്ഫ 9/379)

9. നാട്ടു കഴുതയോ ?

മറുപടി:  ഹറാമാണ് (തുഹ്ഫ 9/380)

10. കാട്ടുപോത്ത് ഹലാലല്ലേ ?

മറുപടി: അതെ (തുഹ്ഫ 9/379)

11. കുരങ്ങിനെ തിന്നാമോ ?

മറുപടി:  ഇല്ല (തുഹ്ഫ 9/380)

12. കരടിയെ തിന്നാമോ ?

മറുപടി:  ഇല്ല (തുഹ്ഫ 9/380)ആന,സിംഹം,പുലി തുടങ്ങിയ പിടിമൃഗങ്ങളൊന്നും ഭക്ഷ്യയോഗ്യമല്ല

13. കാക്കയെ തിന്നാമോ ?

മറുപടി:  ഇല്ല (തുഹ്ഫ 9/380)

14. കൊല്ലൽ സുന്നത്തായ ജീവികൾ ഏതെല്ലാമാണ് ?

മറുപടി:  പാമ്പ് ,തേൾ,പരുന്ത്,വെളുപ്പും കറുപ്പും നിറമുള്ള കാക്ക ,എലി ,ആക്രമിക്കുന്ന മുഴുവൻ പിടിമൃഗങ്ങൾ തുഹ്ഫ 9/381)


15. പേനിനെ കൊല്ലുന്നതിന്റെ വിധിയെന്താണ് ?

മറുപടി:  സുന്നത്ത് (ശർവാനി 9/381)

16. കൊതുകിനെ കൊല്ലുന്നതിൽ പുണ്യമാണോ ?

മറുപടി:  ഉണ്ട് സുന്നത്താണ് (ശർവാനി 9/381)

17. മൂട്ട, കടന്നൽ തുടങ്ങിയ ശല്യകരെ കൊല്ലാമോ ?

മറുപടി:  കൊല്ലൽ സുന്നത്താണ് (ശർവാനി 9/381)

18. കരിവണ്ടിനെ കൊല്ലാമോ ?

മറുപടി:  കറാഹത്താണ് (ശർവാനി 9/381)


19. തത്തയെ തിന്നാമോ ?

മറുപടി:  ഇല്ല ഹറാമാണ് (തുഹ്ഫ 9/381)

20 മയിലിന്റെ മാംസം തിന്നാമോ ?

മറുപടി: ഇല്ല ഹറാമാണ് (തുഹ്ഫ 9/381)

21. ഒട്ടകപക്ഷിയുടെ വിധിയെന്താണ് ?

മറുപടി:  അതിന്റെ മാംസവും മുട്ടയും ഹലാലാണ് (തുഹ്ഫ 9/381)

22. കൊക്കിന്റെ കാര്യമോ ?

മറുപടി:  അതും ഹലാലാണ് (തുഹ്ഫ 9/381)


23. പ്രാവിനെ തിന്നാമോ ?

മറുപടി:  അതെ ഹലാലാണ് (തുഹ്ഫ 9/382)

24. വവ്വാലിനെ തിന്നാമോ ?

മറുപടി:  ഇല്ല (തുഹ്ഫ 9/382)

25. ഒറ്റയടിക്ക് പല്ലിയെ കൊന്നവന് പ്രത്യേകം കൂലിയുണ്ട് എന്ന് കേൾക്കുന്നു ശരിയാണോ ?

മറുപടി:  ശരിയാണ് ഒറ്റയടിക്ക് തന്നെ പല്ലിയെ കൊന്നവന് നൂറ് കൂലി കിട്ടും രണ്ടാമത്തെ അടിക്കാണ് കൊന്നതെങ്കിൽ അതിലും കുറഞ്ഞ കൂലിയും മൂന്നാമത്തെ അടിക്കാണ് കൊല്ലുന്നതെങ്കിൽ അതിലും കുറഞ്ഞ കൂലിയാണ് ലഭിക്കുക എന്ന് നബി  (സ) പറഞ്ഞിട്ടുണ്ട്  (തുഹ്ഫ 9/383,മുസ്ലിം)

26. പല്ലിയെ കൊന്നാലിത്രയും കൂലി ലഭിക്കുന്നതിലുള്ള രഹസ്യമെന്താണ് ?

മറുപടി:  ഇബ്രാഹിം നബി  (അ)യെ ശത്രുക്കൾ തീയിലിട്ടപ്പോൾ  തീ ആളിക്കത്താൻ വേണ്ടി പല്ലി ഊതിയിരുന്നു അങ്ങനെ പല്ലി വർഗം നിന്ദിക്കപ്പെട്ടതിനാലും ഇബ്രാഹിം നബിയെ ബഹുമാനിക്കാനുമാണ് പല്ലിയെ കൊല്ലാൻ ഇസ്ലാം കൽപിച്ചത് (ശർവാനി 9/383) പല്ലി ഊതിയാൽ തീ കൂടുതൽ ആളുകയൊന്നുമില്ല പക്ഷെ ഒരു മഹാനോട് അനാദരവ് കാണിച്ചു എന്ന കാരണത്താൽ  ലോകാവസാനം വരെയുള്ള പല്ലികൾ ശപിക്കപ്പെട്ടവരായി മഹാന്മാരെ ബഹുമാനിക്കൽ ചെറിയ കാര്യമല്ല എന്ന് ഇതിൽ നിന്നും നമുക്ക് മനസിലാക്കാം

27. സ്രാവ് ഹലാലാണോ ?

മറുപടി:  ഹലാലാണ് (തുഹ്ഫ 9/378)

28. തവളയെ കൊല്ലാമോ ?

മറുപടി:  ഇല്ല (തുഹ്ഫ 9/378)

29. തവളയെ തിന്നാമോ ?

മറുപടി:  ഇല്ല ഹറാമാണ് (തഹ്ഫ 9/378)

30. ആട് പ്രസവിച്ചു പക്ഷെ കുട്ടി പട്ടിക്കുട്ടിയുടെ രൂപമാണ് എങ്കിലത് എന്ത് ചെയ്യും?

മറുപടി:  ഏതെങ്കിലും നായ ആ ആടുമായി ഇണചെർന്നിട്ടുണ്ടെന്ന് ഉറപ്പാണെങ്കിൽ അത് ഹറാമും ഉറപ്പില്ലെങ്കിൽ ഹലാലുമാണ് കാരണം സൃഷ്ടിപ്പ് ചിലപ്പോൾ പതിവിന് വിപരീതമായ രൂപത്തിലും ഉണ്ടാവാറുണ്ട് എങ്കിലും അത് ഉപേക്ഷിക്കലാണ് സൂക്ഷ്മത  (തുഹ്ഫ 9/383)

31. ചാണകം പോലുള്ള നജസായ വളമിട്ട് വളർത്തിയ മരത്തിലെ പഴം ,കായ,തേങ്ങ എന്നിവ ഭക്ഷിക്കാമോ ?

മറുപടി:  ഭക്ഷിക്കാം (തുഹ്ഫ 9/386)


32. രാപ്പാടി പക്ഷിയെ ഭക്ഷിക്കാമോ ?

മറുപടി:  ഭക്ഷിക്കാം (തുഹ്ഫ 9/382)

33.  കിണറ്റിലെ വെള്ളത്തിൽ കിടന്ന് മത്സ്യം ചാവുകയും തുടർന്ന് വെള്ളത്തിന്ന് ദുർഗന്ധമനുഭവപ്പെടുകയും ചെയ്താൽ ആ വെള്ളം കൊണ്ട് വുളൂഹ് എടുക്കാമോ  ?

മറുപടി:  എടുക്കാം കാരണം മത്സ്യത്തിന്റെ ശവം ശുദ്ധിയുള്ളതാണ് ശുദ്ധിയുള്ള വസ്തു കലർന്ന് വെള്ളം പകർച്ചയായാലും അശുദ്ധമാവില്ല എന്നാൽ മീൻ ജീർണിച്ച് അതിന്റെ ഭാഗങ്ങൾ വെള്ളത്തിൽ കലർന്നിട്ടുണ്ടെങ്കിൽ വുളൂഹ് എടുക്കാൻ പറ്റുകയില്ല എങ്കിലും വെള്ളം മുത നജ്ജിസല്ല (ശർവാനി 9/377)

34. കാഷ്ഠം പോലുള്ള നജസ് ഭക്ഷിക്കുന്ന കോഴിയെയും മറ്റും തിന്നാമോ ?

മറുപടി:  ഇറച്ചിയുടെ മണമോ രുചിയോ നിറമോ വ്യത്യാസപ്പെട്ടിട്ടുണ്ടെങ്കിൽ കറാഹത്താണ് ഇല്ലെങ്കിൽ കറാഹത്തില്ല (തുഹ്ഫ 9/379,385,386)

35. അവയുടെ മുട്ടയോ ?

മറുപടി:  അതും അപ്രകാരം തന്നെ  (തുഹ്ഫ 9/386)

🏻അലി അഷ്ക്കർ

പ്രവാചകന്മാരുടെ പേരിന്റെ കൂടെ ബ്രാക്കറ്റിൽ  (അ) എന്നു കാണാം അലൈഹിസ്സലാം എന്ന അറബി പദത്തിന്റെ ചുരുക്കമാണത് അല്ലാഹുവിന്റെ രക്ഷ അദ്ദേഹത്തിൽ ഉണ്ടാവട്ടെ എന്നാണ് അർത്ഥം

സത്രീകളുടെ പേരിന്റെ കൂടെ ബ്രാക്കറ്റിൽ  (റ) കൊടുത്തിട്ടുണ്ട് റളിയല്ലാഹു അൻഹാ എന്നതിന്റെ ചുരുക്കമാണ് അല്ലാഹു അവരെ തൃപ്തിപ്പെടട്ടെ എന്നാണ് അർത്ഥം

മുഹമ്മദ് നബിയുടെ കൂടെ ബ്രാക്കറ്റിൽ  (സ)എഴുതുന്നു സല്ലല്ലാഹു അലൈഹി വസല്ലം എന്നതിന്റെ ചുരുക്കമാണത് അല്ലാഹുവിന്റെ ഗുണവും രക്ഷയും അദ്ദേഹത്തിലുണ്ടാവട്ടെ എന്ന് അർത്ഥം

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs