റിയാദ്: മനുഷ്യന്‍െറ അവയവങ്ങള്‍ ദാനം ചെയ്യുന്നത് അനുവദനീയമാണെന്നും എന്നാല്‍ അത് വില്‍പന നടത്തുന്നത് നിഷിദ്ധമാണെന്നും സൗദി ഉന്നത പണ്ഡിത സമിതി അംഗം ശൈഖ് ഖൈസ് മുബാറക് അഭിപ്രായപ്പെട്ടു. കടബാധ്യത തീര്‍ക്കാന്‍ മൂന്ന് ലക്ഷം റിയാലിന് വൃക്ക നല്‍കാമെന്ന് സ്വദേശി പൗരന്‍ പരസ്യം നല്‍കിയതിനെ തുടര്‍ന്ന് വിഷയത്തില്‍ അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ച നടന്ന പശ്ചാത്തലത്തിലാണ് ശൈഖ് മുബാറക് പണ്ഡിത സഭയെ പ്രതിനിധീകരിച്ച് അഭിപ്രായ പ്രകടനം നടത്തിയത്.
മനുഷ്യാവയവങ്ങള്‍ വില്‍പന നടത്തുന്നത് മതവിരുദ്ധമാണ്. കാരണം വില്‍ക്കപ്പെടുന്ന വസ്തു വില്‍ക്കുന്നയാളുടെ പൂര്‍ണ അധീനതയിലുള്ളതായിരിക്കണമെന്ന നിബന്ധനയുണ്ട്. എന്നാല്‍ മനുഷ്യാവയവം ദൈവികാധികാരത്തിലുള്ളതും മനുഷ്യന് സ്വതന്ത്രമായി വിനിമയാവകാശം ഇല്ലാത്തതുമാണ്. ശൈഖ് വിശദീകരിച്ചു. തന്‍െറ ശരീരത്തെയും ജീവിതത്തെയും സംരക്ഷിക്കേണ്ട ചുമതല ഓരോരുത്തര്‍ക്കുമുണ്ട്. അത് ദൈവത്തോടുള്ള അവന്‍െറ ബാധ്യതകൂടിയാണ്. ആത്മഹത്യ ചെയ്യാനോ ന്യായമായ കാരണങ്ങളില്ലാതെ ഒരവയവം ഛേദിക്കാനോ ഒരാള്‍ക്കും ഇസ്ലാം അനുവാദം നല്‍കുന്നില്ല. മനുഷ്യ ശരീരത്തിന് കേടുപാട് സംഭവിക്കാത്തവിധം അവയവങ്ങള്‍ അനുവദനീയമായ രീതിയില്‍ പ്രയോജനപ്പെടുത്താ- വുന്നതാണെന്നും ശൈഖ് പറഞ്ഞു. അതേസമയം അവയവങ്ങള്‍ വില്‍പന നടത്തുന്നതിന് പരസ്യം ചെയ്യുന്നതും വില്‍പന നടത്തുന്നതും നിയമവിരുദ്ധമാണെന്നും അത്തരക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മനുഷ്യാവകാശ കമ്മീഷനിലെ മനുഷ്യകച്ചവട വിരുദ്ധ സമിതി അറിയിച്ചു.

(courtesy:madhyamam.com)
No comments:
Post a Comment