ജിദ്ദ: ഇസ്ലാമിക അധ്യാപനങ്ങള്‍ക്കൊത്ത് അവരുടെ അന്തസ് കാത്തുസൂക്ഷിച്ചു കൊണ്ട് സ്ത്രീകള്‍ സൂപ്പര്‍ മാര്‍ക്കറ്റിലും മറ്റും ജോലി ചെയ്യുന്നതിനോട് താന്‍ എന്നും അനുകൂലമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം ചുമതലയേറ്റ സൗദി മതകാര്യ വകുപ്പ് (‘നന്മ കല്‍പിക്കുകയും തിന്മ തടയുകയും ചെയ്യുന്ന കമീഷന്‍െറ -ഹൈഅഃ )മേധാവി ശൈഖ് ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ ശൈഖ് വ്യക്തമാക്കി. വിവിധ ജോലികളില്‍ അവരെ റിക്രൂട്ട് ചെയ്യണമെന്നും അതിനു പറ്റിയ അധ്യാപനങ്ങള്‍ അവര്‍ക്ക് നല്‍കണമെന്നും താന്‍ നിര്‍ദേശിച്ചിരുന്നതായി ‘പ്രാദേശിക പത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
കമീഷന്‍െറ (ഹൈഅ: )പ്രവര്‍ത്തനം രണ്ടുമൂന്ന് മാസം കൊണ്ട് പഠിച്ച് ആവശ്യമായ പരിഷ്കരണം കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് ശൈഖ് അബ്ദുല്‍ ലത്തീഫ് പറഞ്ഞു. മാധ്യമങ്ങളുമായി സുതാര്യത ഉണ്ടാക്കുക എന്നതാണ് പ്രധാന കാര്യം.കമീഷനില്‍ സ്ത്രീകളുടെ ഒരു വകുപ്പ് ഉണ്ടാക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ട്. അത്തരം സ്ഥാനങ്ങളില്‍ സ്ത്രീകള്‍ ഉണ്ടെങ്കിലേ അവര്‍ക്ക് ആശയവിനിമയം സാധിക്കൂ. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നതാണ് ഹൈഅഃയുടെ അടിസ്ഥാനലക്ഷ്യം. സമൂഹത്തില്‍ നന്മ ഉണ്ടാവാന്‍ ജനം പ്രതിഫലേച്ഛ കൂടാതെ ചെയ്യേണ്ട കാര്യമാണ് നന്മ കല്‍പിക്കലും തിന്മ നിരോധിക്കലും. അതേസമയം, ജീവിതം കൂടുതല്‍ സങ്കീര്‍ണമാവുന്നതോടെ ഭരണകൂടം പണം ചെലവാക്കി ആ ദൗത്യം ഏറ്റെടുക്കുന്നുവെന്ന് മാത്രം -ശൈഖ് അബ്ദുല്‍ ലത്തീഫ് ചൂണ്ടിക്കാട്ടി.
ഇമാം മുഹമ്മദ് ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍നിന്ന് ഇസ്ലാമിക് സയന്‍സില്‍ ഡോക്ടറേറ്റ് എടുത്ത അദ്ദേഹം റിയാാദിലെ ശരീഅഃ കോളജില്‍നിന്നാണ് ബിരുദമെടുത്തത്. കര്‍മശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവുമെടുത്തു.

(courtesy:madhyamam.com)
No comments:
Post a Comment