മസ്കത്ത്: ഒമാനിലെ വിവിധ സ്ഥലങ്ങളിലെ നമസ്കാരസമയം, ചന്ദ്രമാസകലണ്ടര്‍, സകാത്ത് നിയമങ്ങള്‍ എന്നിവ മൊബൈല്‍ ഫോണുകളില്‍ ലഭ്യമാക്കുന്ന രണ്ട് മൊബൈല്‍ അപ്ളിക്കേഷനുകള്‍ പുറത്തിറക്കി. ഒമാന്‍ ഒൗഖാഫ്-മതകാര്യവകുപ്പിന്‍െറ മേല്‍നോട്ടത്തില്‍ വികസിപ്പിച്ചെടുത്ത മൊബൈല്‍ അപ്ളിക്കേഷനുകളാണ് ഇവ എന്നതാണ് പ്രത്യേകത. ഒൗക്കാഫ് മതകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്ല ആല്‍സല്‍മി ബറല്‍ ജിസയില്‍ നടക്കുന്ന ചടങ്ങിലാണ് ഇവ പുറത്തിറക്കിയത്. ഐഫോണ്‍, സ്മാര്‍ട്ട്ഫോണ്‍ എന്നിവക്ക് യോജിക്കുന്ന വിധം ഐ.ഒ.എസ്, ആന്‍ഡ്രോയിഡ് എന്നീ ഓപറേറ്റിങ് സിസ്റ്റങ്ങളിലാണ് രണ്ട് അപ്ളിക്കേഷനുകള്‍ തയാറാക്കിയിരിക്കുന്നത്.‘ഒമാനി കലണ്ടര്‍’ എന്ന് പേരിട്ട ആദ്യ അപ്ളിക്കേഷനില്‍ ഹിജറ കലണ്ടര്‍, ജോര്‍ജിയന്‍ കലണ്ടര്‍, രാജ്യത്തെ ഓരോ മേഖലയിലെയും നമസ്കാരസമയം, ദേശീയ-ഇസ്ലാമിക ആഘോഷദിവസങ്ങള്‍, ഓരോദിവസത്തെയും ചന്ദ്രന്‍െറ അവസ്ഥ, ഇലക്ട്രോണിക് കലണ്ടര്‍ എന്നിവ കാണാനാകും. മന്ത്രാലയത്തില്‍ നിന്ന് എസ്.എം.എസ്. വഴി മൊബൈല്‍ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താനും ഇതില്‍ സംവിധാനമുണ്ട്. മന്ത്രാലയത്തിന്‍െറ വെബ്സൈറ്റിലൂടെ ഉപഭോക്താക്കള്‍ക്കും ആശയവിനിമയം നടത്താം. മന്ത്രാലയം ഓഫീസിലെ ഡോ. മുഹമ്മദ് ബിന്‍ സഈദ് ആല്‍മഅ്മരിയുടെ മേല്‍നോട്ടത്തിലാണ് മൊബൈല്‍ അപ്ളിക്കേഷനുകള്‍ തയാറാക്കിയത്. സ്മാര്‍ട്ട് അപ്ളിക്കേഷന്‍ കമ്പനിയിലെ ഒമാനി യുവാക്കളാണ് ഇതിന് സാങ്കേതിക സഹായം നല്‍കിയത്. ‘എങ്ങനെ സകാത് നിര്‍വഹിക്കാം’ എന്ന് പേരിട്ടിരിക്കുന്ന രണ്ടാമത്തെ അപ്ളിക്കേഷനിലൂടെ, സകാത്ത് അനുബന്ധ നിയമങ്ങള്‍, സകാത് നല്‍കുന്നവന്‍െറ ബാധ്യതകള്‍, തുക, വിവിധ മേഖലകള്‍ക്ക് ബാധകമായ സകാതിന്‍െറ തോത് എന്നിവ അറിയാന്‍ കഴിയും. അന്താരാഷ്ട്രതലത്തില്‍ സ്വര്‍ണത്തിന്‍െറ വിലയിലുണ്ടാകുന്ന മാറ്റമനുസരിച്ച് കൈവശമുള്ള സ്വര്‍ണത്തിന്‍െറ സകാത്ത് തുക നിര്‍ണയിക്കാനും ഇതില്‍ സംവിധാനമുണ്ട്.
(courtesy:madhyamam.com)
No comments:
Post a Comment