മുംബൈ: അടുത്ത വര്‍ഷം മുതല്‍ ഹജ്ജ് യാത്രയ്ക്കുള്ള അപേക്ഷ ഓണ്‍ലൈന്‍ വഴി സ്വീകരിക്കാന്‍ സംവിധാനമുണ്ടാക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തില്‍ നിര്‍ദേശം. 2013 മുതല്‍ ഈ സംവിധാനം ഏര്‍പ്പെടുത്താനുള്ള നിര്‍ദേശമാണ് ഉയര്‍ന്നിട്ടുള്ളതെന്ന് യോഗത്തില്‍ പങ്കെടുത്ത കേരള ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസറും മലപ്പുറം ജില്ലാ കളക്ടറുമായ എം.സി.മോഹന്‍ദാസ് പറഞ്ഞു. മുംബൈയില്‍ തിങ്കളാഴ്ചയാണ് ഹജ്ജ് കമ്മിറ്റി യോഗം നടന്നത്. കേരള ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി അബൂബക്കര്‍ ചെങ്ങാത്തും യോഗത്തില്‍ പങ്കെടുത്തു.
കേരളത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 41000 പേരാണ് ഹജ്ജിന് പോകാന്‍ അപേക്ഷിച്ചിരുന്നത്. എന്നാല്‍ 9000 പേര്‍ക്കേ അവസരം ലഭിച്ചുള്ളൂ. അടുത്ത വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന നിര്‍ദേശമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കേന്ദ്ര ഹജ്ജ് കമ്മിറ്റിയാണെടുക്കുക.
ആഡംബര കപ്പലില്‍ ഹജ്ജ് യാത്രയ്ക്ക് സൗകര്യമൊരുക്കുക എന്നതാണ് മുന്നോട്ടു വെച്ചിട്ടുള്ള മറ്റൊരു നിര്‍ദേശം. വിമാനത്തേക്കാള്‍ കുറഞ്ഞ ചെലവില്‍ യാത്ര ചെയ്യാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. യാത്രാ സമയം കൂടുമെങ്കിലും കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാനും കഴിയും. കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇത് കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
(courtesy:mathrubhumi.com)

No comments:
Post a Comment