ജിദ്ദ: ‘ഞാന്‍ നിങ്ങളുടെയും അറബ് -ഇസ്ലാമിക ലോകത്തിന്‍െറയും ദാസന്‍ മാത്രം. നിങ്ങള്‍ സഹോദരങ്ങളാണ്; അറബ്, ഇസ്ലാമിക ദേശത്തിന്‍െറ യഥാര്‍ഥ സഹോദരങ്ങള്‍. ഞാന്‍ നിങ്ങളില്‍ ഒരാള്‍ മാത്രം’ - പണ്ഡിതന്മാരെയും വിദേശ രാഷ്ട്ര പ്രതിനിധികളെയും അഭിസംബോധന ചെയ്തു അബ്ദുല്ല രാജാവ് പറഞ്ഞു.
ഭരണത്തിന്‍െറ ഏഴാം വാര്‍ഷികത്തില്‍ ഇവിടെ അസ്സലാം കൊട്ടാരത്തില്‍ സൗദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആല്‍ അല്‍ ശൈഖ്, യമന്‍ പ്രതിരോധ മന്ത്രി മേജര്‍ ജനറല്‍ മുഹമ്മദ് നാസര്‍ അഹ്മദ് അലി, ജോര്‍ദാന്‍ വിദേശ കാര്യ മന്ത്രി നാസര്‍ ജുദ, മറ്റു പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവരെ സ്വീകരിച്ചാണ് മുസ്ലിം ലോകത്തിന്‍െറ ഐക്യത്തിനും സാഹോദര്യത്തിനും അദ്ദേഹം ആഹ്വാനം ചെയ്തത്.
നിങ്ങളെ സേവിക്കാന്‍ പടച്ചതമ്പുരാനോട് എന്നും ഞാന്‍ സഹായത്തിനു വേണ്ടി പ്രാര്‍ഥിക്കുകയാണ്. രാഷ്ട്രത്തെയും വിശ്വാസത്തെയും സേവിക്കുന്നതിന് സദ്പന്ഥാവ് കാണിച്ചുതരണമെന്ന് അല്ലാഹുവിനോട് കേണപേക്ഷിക്കുന്നു. ജഗന്നിയന്താവ് ഇവിടെ സുരക്ഷിതത്വവും സമാധാനവും ശാന്തിയും ഭദ്രതയും നല്‍കി അപാരമായ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞിരിക്കയാണ് നമുക്ക് - അബ്ദുല്ലാ രാജാവ് ഓര്‍മിപ്പിച്ചു. അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ തമ്മിലടിച്ചുകഴിഞ്ഞ ഗോത്രങ്ങളെ ഒന്നിപ്പിക്കുന്നതില്‍ ആധുനിക സൗദി അറേബ്യയുടെ സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവ് വഹിച്ച പങ്കിനെ കുറിച്ച് ഗ്രാന്‍ഡ് മുഫ്തി അനുസ്മരിച്ചു. സൗദി ജനതയുടെ ഐക്യത്തിനും ഏകതക്കും വേണ്ടി അബ്ദുല്ല രാജാവ് നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു.

No comments:
Post a Comment