ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട് ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
2 comments:
സംശയമില്ലാതെ പറയാം അദ്ധേഹം ഒരു മാതൃകാ പുരുഷന്‍ തന്നെ. എന്നാല്‍ അത് സമുദ്രത്തിലെ ഒരു ചെറിയ തുരുത്ത് പോലെയാണെന്നത് മറക്കരുത്. ഗദ്ദാമകളുടെ പ്രസക്തി ഇവിടെയില്ലാതാവുന്നുമില്ല.
ഭൂമിയിൽ കരുണചെയ്യുന്നവന് സർവ്വശക്തൻ പരലോകത്ത് കരുണചെയ്യുമെന്ന് തിരിച്ചറിവുള്ളവർ ഏറെയുണ്ട്. അറബികളെ പലരും ഗദ്ദാമ (ഹദ്ദാമ) സിനിമ കണ്ടിട്ട് തെറ്റിദ്ധരിച്ചിരിക്കാം, അതെല്ലാം അപൂർവ്വങ്ങളിൽ അപൂർവ്വം മാത്രം. നന്മയുള്ളവർ ഒട്ടേറെ പേർ ഭൂമിയിലുണ്ടെന്നതിനു മറ്റൊരുദാഹരണമായി.
Post a Comment