Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Friday, February 26, 2016

1 മിനുട്ട് 30 സെക്കന്റ്‌ മാത്രം ദൈർഘ്യമുള്ള വീഡിയോ.. ഈ വീഡിയോയിൽ നമ്മൾക്ക് പഠിക്കാൻ വലിയൊരു പാഠമുണ്ട്..!!

വെറും 1 മിനുട്ട് 30 സെക്കന്റ്‌ മാത്രം ദൈർഘ്യമുള്ള വീഡിയോ.. ഈ വീഡിയോയിൽ നമ്മൾക്ക് പഠിക്കാൻ വലിയൊരു പാഠമുണ്ട്...കാണാതെ പോകരുത് ഈ വീഡിയോ.....

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Sunday, February 21, 2016

അമൃതം! അത്ഭുതം!! ഈ അമ്മിഞ്ഞപ്പാൽ !!!

അമൃതം! അത്ഭുതം!! ഈ അമ്മിഞ്ഞപ്പാൽ !!! സൗന്ദര്യം കുറയുമെന്നതിന്റ...
അമൃതം! അത്ഭുതം!! ഈ അമ്മിഞ്ഞപ്പാൽ !!! സൗന്ദര്യം കുറയുമെന്നതിന്റെപേരിൽ സ്വന്തം കുഞ്ഞിന് അമ്മിഞ്ഞപ്പാൽ നിഷേദിക്കുന്ന അമ്മമാരെ , നിങ്ങൾ അവരെ തളർത്തുകയാണ് ,ശാരീരികമായും മാനസികമായും ,സാമൂഹികമായും. 'ഓസിനു' കിട്ടുന്ന oxitosin നിങ്ങൾ അവര്ക്ക് നിശേദിക്കരുതേ -------((( www.facebook.com/shanavasvettichira )))
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Saturday, February 20, 2016

ഇതാണ് ഇസ്ലാം, ഇതാവണം ഇസ്ലാം.!!


ഒരു റമളാന്‍ മാസത്തില്‍ ഒരു മനുഷ്യന്‍ വെപ്രാളത്തോടെഓടി വന്നു പറഞ്ഞു:
” നബിയെ ഞാന്‍ നശിച്ചു പോയി ! നോമ്പുകാരനായിരിക്കെഞാന്‍ഭാര്യയുമായി പകല്‍ സമയം ഇണ ചേര്‍ന്നു. എന്ത്

പ്രായശ്ചിത്തം ആണ് ഞാന്‍ ചെയ്യേണ്ടത് ?”
നബി (സ) പറഞ്ഞു :
” റമളാനു ശേഷം താങ്കള്‍ രണ്ടു മാസം നോമ്പ് പിടിക്കുക”
” നബിയെ എനിക്കതിനുള്ള ആരോഗ്യമില്ല”
”എങ്കില്‍ ഒരു അടിമയെ വാങ്ങിച്ചു സ്വതന്ത്രനാക്കി വിടുക”
”അതിനുള്ള ധനം എനിക്കില്ല ”
”എങ്കില്‍ ഒരു ദരിദ്രന് അറുപതു ദിവസം ഭക്ഷണം നല്കുക ”
”അത്രയും നാള്‍ നല്കാന്‍ മാത്രം ഉള്ള സമ്പത്ത് എനിക്കില്ല നബിയെ”
ഇത് കേട്ടതും നബി അവിടെ ഉണ്ടായിരുന്നവരോട് ചോദിച്ചു:
”ആര്‍ക്കാണ് നിങ്ങളുടെ ഈ സഹോദരനെ സഹായിക്കാന്‍ കഴിയുക?”
എല്ലാവരും പൈസയും, കുറച്ചു ഭക്ഷണ സാധനങ്ങളും . ഒക്കെസംഭാവന നല്കി. അങ്ങനെ അറുപതു ദിവസത്തേയ്ക്ക് വേണ്ടഅത്ര വസ്തുക്കള്‍ ആയപ്പോള്‍ നബി അതെല്ലാം അടങ്ങിയ ഒരു
സഞ്ചി അയാള്‍ക്ക് നല്കിയിട്ടു പറഞ്ഞു :

”ഇത് കൊണ്ട് പോയി നീ നിന്റെ ഗ്രാമത്തില്‍ ഏറ്റവും പാവപ്പെട്ടവന് നല്കണം”
അയാള് പറഞ്ഞു:
”എന്റെ ഗ്രാമത്തിലെ ഏറ്റവും പാവപ്പെട്ടവന്‍ ഞാനാണ് നബിയെ..”
പൊതുവെ പൊട്ടിച്ചിരിക്കാത്ത നബി അവിടുത്തെ അണപ്പല്ല്കാണുന്ന വിധത്തില്‍ ചിരിച്ചു പോയി. പിന്നെ ആ മനുഷ്യനോടു പറഞ്ഞു:
”എങ്കില്‍ താങ്കള്‍ ഇത് എടുത്തോളൂ ”
ആ മനുഷ്യന്‍ സന്തോഷത്തോടെ പോകുന്നത് നബി പുഞ്ചിരിയോടെ നോക്കി നിന്നു.
ശിക്ഷ തേടി വന്ന മനുഷ്യന്‍ പോകുന്നത് അറുപതുദിവസത്തേയ്ക്കുള്ള ഭക്ഷണവുമായി..!
ഇതാണ് ഇസ്ലാം, ഇതാവണം ഇസ്ലാം.
അല്ലാത്തത് മതമല്ല , മദമാണ് .
അത് നബി പഠിപ്പിക്കാത്ത ഇസ്ലാം ആണ്.



വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Tuesday, February 16, 2016

"കഅബ" ...............മുഴുവൻ വായിക്കാൻ സർവ്വശക്തൻ ക്ഷമ നൽകട്ടെ.....!!

"കഅബ"
മുഴുവൻ വായിക്കാൻ സർവ്വശക്തൻ ക്ഷമ നൽകട്ടെ......

അള്ളാഹുവിനെ ആരാധിക്കാൻ വേണ്ടിയാണ് അവൻ മനുഷ്യരെ ശ്രിഷ്ടിച്ചത്, ഭൂമിയിൽ ആദ്യമായി അള്ളാഹുവിനെ ആരാധിക്കാൻ നിർമ്മിച്ച ഭവനമാണ് കഅബാലയം...
മനുഷ്യോൽപത്തിക്ക് മുൻപ്തന്നെ അത് നിർമ്മിച്ചിരുന്നെങ്കിലും ത്വവാഫ് ചെയ്തിരുന്നതും പരിപാലിച്ചിരുന്നതും മലക്കുകളായിരുന്നു, ആദം നബി (അ)യെ ശ്രിഷ്ടിച്ചതോടെ അതിൻ്റെ ചുമതല മനുഷ്യരിലേക്ക് നീങ്ങി...
വ്യത്യസ്ത കാലഘട്ടങ്ങളിൽ വന്ന പ്രവാചകന്മാർ കഅബയെ പരിപാലിച്ചു പോന്നു, "രണ്ടാം പിതാവ്" എന്നറിയപ്പെടുന്ന നൂഹ് നബി (അ) ൻ്റെ കാലത്തുണ്ടായ മഹാ പ്രളയത്തിൽ കഅബയുടെ തറയല്ലാത്ത ഭാഗങ്ങളെല്ലാം ഒലിച്ച് പോയി. പിന്നീട് ഇബ്രാഹിം നബി(അ)യും മകൻ ഇസ്മായീൽ നബി (അ)യും കഅബ പുനർനിർമ്മിച്ചു...
ജിബ്രീൽ (അ) സ്വർഗത്തിൽ നിന്നും ഹജറുൽ അസ്വദ് കൊണ്ട് വന്നു, ത്വവാഫിന് അടയാളമെന്ന നിലയിൽ അത് ഇബ്രാഹിം നബി(അ) സ്ഥാപിച്ചു, അന്ന് കഅബയുടെ ഉയരം ഒൻപത് മുഴം ആയിരുന്നു വാതിൽ ഉണ്ടായിരുന്നില്ല. യമനിലെ രാജാവാണ് വാതിലുണ്ടാക്കിയതും കില്ല പുതപ്പിച്ചതും...
നൂറ്റാണ്ടുകൾക്ക് ശേഷം വന്ന കഅബയുടെ തകരാറുകൾ 'അമാലിഖാ' സമൂഹം പുതുക്കി പണിതു...

നൂറ്റാണ്ടുകൾക്ക് ശേഷം വീണ്ടും വന്ന കേട്പാടുകൾ 'ജുർഹും' ഗോത്രക്കാർ ശരിയാക്കി. പിന്നീട് യമനിലെ അബ്രഹത്ത് രാജാവ് ആനകളുമായി വന്നു തകർക്കാൻ ശ്രമിച്ചെങ്കിലും അള്ളാഹു അവരെ പരാചയപ്പെടുത്തി...
പീന്നീട് മക്കയിലുണ്ടായ വെള്ളപൊക്കത്തിൽ വന്ന കേട്പാടുകൾ ശരിയാക്കിയത് ഖുറൈഷികൾ ആയിരുന്നു, ഇബ്രാഹിം നബി(അ) കഅബ പുനർനിർമ്മിച്ച് 2775 വർഷങ്ങൾക്ക് ശേഷമായിരുന്നു അത്...
ഈ നിർമ്മാണം പൂർത്തിയായപ്പോഴാണ് ഹജറുൽ അസ്വദ് ആര് സ്ഥാപിക്കും എന്ന കാര്യത്തിൽ ഗോത്രവർഗക്കാർക്കിടയിൽ തർക്കം രൂപപ്പെട്ടത്, അങ്ങനെ ഇനി ആദ്യം ഇങ്ങോട്ട് വരുന്ന വ്യക്തി ആരാണോ അദ്ദേഹം അത് ചെയ്യും എന്ന് എല്ലാവരും തീരുമാനിച്ചു...
അന്ന് ആദ്യം വന്ന വ്യക്തി മുഹമ്മദ് നബി(സ) തങ്ങൾ ആയിരുന്നു, നബിതങ്ങൾ പ്രശ്നം പരിഹരിച്ചു. അതിനായി ഒരു വലിയ തുണിയിൽ ഹജറുൽ അസ്വദ് വെച്ചിട്ട് എല്ലാ ഗോത്രവർഗക്കാരോടും തുണിയുടെ അറ്റം പിടിക്കാൻ കൽപ്പിച്ചു പിന്നീട് നബിതങ്ങൾ അത് യഥാർത്ത സ്ഥലത്ത് സ്ഥാപിച്ചു...
ചരിത്രത്തിൻ്റെ ഗതിവിഗതികൾക്ക് മൂകസാക്ഷിയാണ് ആ പുണ്യ ഗേഹം, ഭൂമിയുടെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന കഅബയിലേക്ക് ലോകത്തിൻ്റെ നാനാ മൂലകളിൽ നിന്നും ജനങ്ങൾ ഒഴുകുന്നു, പ്രവാചകൻ്റെ ബാല്യവും കൗമാരവും കഅബയുടെ തണലിലാണ് കഴിഞ്ഞത്...
ജീവിതത്തിൽ ഒരിക്കലെങ്കിലും ആ പുണ്യഗേഹം കാണാൻ നീ വിധിനൽകണേ അള്ളാ.... ആമീൻ.......
വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചുകൊണ്ടിരിക്കും, ഈ വിജ്ഞാനം നിങ്ങളുടെ സുഹ്യത്തുക്കൾക്ക് കൂടി ഷെയർ ചെയ്യാൻ മറക്കരുത്, നാഥൻ തൗഫീഖ് നൽകട്ടെ... (ആമീൻ യാ റബ്ബൽ ആലമീൻ)

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Saturday, February 13, 2016

മനസ്സിൽ സമാധാനം ഇല്ലാത്തവരെ...പരിശുദ്ധ ഖുർആനിലെ ഈ സൂറത്ത് ഓതാൻ മറക്കല്ലേ...??


മനസ്സിൽ സമാധാനം ഇല്ലാത്തവരെ...ജീവിതത്തിൽ പ്രയാസങ്ങൾ അനുഭവിക്കുന്നവരെ അല്ലാഹുവിന്റെ പരിശുദ്ധ ഖുർആനിലെ ഈ സൂറത്ത് ഓതാൻ മറക്കല്ലേ...





വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Wednesday, February 10, 2016

പത്ത് ലക്ഷം കൂലിയുള്ള ഒരു ദിക്ക്ർ...BY.......ഉസ്താദ് സിംസാറുൽ ഹഖ് ഹുദാവി !!

പത്ത് ലക്ഷം കൂലിയുള്ള ഒരു ദിക്ക്ർ....ഉസ്താദ് സിംസാറുൽ ഹഖ് ഹുദാവിയുടെ ഈ പ്രസംഗം കേൾക്കാത പോകല്ലേ പ്രിയമുള്ളവരേ....അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഈ വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ പ്രിയപ്പെട്ടവരേ
on 














വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Friday, February 5, 2016

നബി [സ അ]. യുടെ ഉറക്കം !!





വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Monday, February 1, 2016

ഖബറിലെ ശിക്ഷകൾ -1

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Saturday, January 30, 2016

ആരെങ്കിലും ആ സൂറത് പതിവായി ഓതിവന്നാൽ ..............?

നബി(സ)യുടെ ശിഷ്യരിലൊരാൾ ഒരു ദീർഘയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്നു.
രാത്രിയോടെ വിജനമായ ഒരു മരു പ്രദേശത്ത് എത്തിയ അദ്ദേഹം തല്കാലം അല്പം വിശ്രമിച്ച ശേഷം യാത്ര തുടരാമെന്നു കരുതി, കൈവശമുണ്ടായിരുന്ന കയറും പായയും കൊണ്ട് ഒരു താല്കാലിക വിശ്രമ മുറി ഒരുക്കി.

കിടക്കേണ്ട താമസം, ക്ഷീണാധിക്യം മൂലം അദ്ദേഹം പെട്ടെന്ന് ഉറങ്ങിപ്പോയി.
ഇടയ്ക്കെപ്പോഴോ കണ്ണുതുറന്ന അദ്ദേഹത്തിന് കേൾക്കാൻ കഴിഞ്ഞത് പരിശുദ്ധ ഖുർആനിലെ സൂറതുൽ മുൽകിന്റെ (തബാറക) അതീവ ഹൃദ്യമായ പാരായണ മാണ്. അദ്ദേഹം ചുറ്റും നോക്കി. ആരെയും കാണുന്നില്ല. ചെവി വട്ടം പിടിച്ച് അദ്ദേഹം വീണ്ടും ശ്രദ്ധിച്ചു. അപ്പോഴാണ് അദ്ദേഹത്തിനു മനസ്സിലായത്, ആ കേട്ടത് താൻ കിടക്കാൻ വിരിച്ച വിരിപ്പിന്റെ അടിഭാഗത്ത് നിന്നാണെന്ന്!
ഉടനെയദ്ദേഹം വിരിപ്പു മാറ്റി പരിശോധിച്ചു. ആ കാഴ്ച്ച കണ്ട് അദ്ദേഹം ഞെട്ടി. താൻ ഒരുക്കിയ വിശ്രമ മുറി ഒരു പഴയ ഖബ്റിനു മുകളിലാണ്! ആ ഖബറിൽ നിന്നാണ് താൻ കേട്ട ഖുർആൻ പാരായണം ഒഴുകി വരുന്നത്!!
അതു തിരിച്ചറിഞ്ഞ അദ്ദേഹം ഒട്ടും സമയം കളയാതെ തന്റെ ഒട്ടകപ്പുറത്തു കയറി നേരെ മുത്ത് നബി(സ)യുടെ അരികിലെത്തി ഉണ്ടായ സംഭവങ്ങൾ വിവരിച്ചു.

അപ്പോൾ നബി(സ) പറഞ്ഞു: ആ ഖബ്റിലുള്ള മനുഷ്യൻ തന്റെ ജീവിതത്തിൽ സൂറതുൽ മുൽക് മുടങ്ങാതെ പാരായണം ചെയ്യുന്ന ആളായിരുന്നു. ആരെങ്കിലും ആ സൂറത് പതിവായി ഓതിവന്നാൽ ആരാരും സഹായിക്കാനില്ലാത്ത ഖബറിലെ ഇരുട്ടിൽ അതവന് വെളിച്ചമായി വരും; മാത്രവുമല്ല, ഖബ്റിലെ എല്ലാ പ്രയാസഘട്ടങ്ങളിൽ നിന്നും ആ സൂറത്ത് അവനെ രക്ഷിക്കും.
എന്തിനേറെ തന്നെ ചോദ്യം ചെയ്യാൻ വരുന്ന മുന്കർ -നകീർ മലക്കുകളോടു പോലും പ്രസ്തുത സൂറത് പറയും "ഇത്‌ എന്റെ ആളാണ്; നിങ്ങൾക്ക് ചോദ്യം ചെയ്യാൻ ഇയാളെ ഞാൻ വിട്ടുതരില്ല" എന്ന്.
അവസാനം മലകുകൾ പിൻവാങ്ങും. പിന്നെ വിചാരണ നാളിൽ അള്ളാഹുവോടു ശുപാർശ ചെയ്ത് സ്വർഗം വാങ്ങിക്കൊടുക്കുകയും ചെയ്യും..!

സഹോദരാ/സഹോദരീ,
നാമൊക്കെ ഇന്നല്ലെങ്കിൽ നാളെ മരിക്കും. ക്ഷണികമായ ദുനിയാവിൽ മണിക്കൂറുകൾ ഫേസ് ബുക്കിലും വാട്സാപിലും യുറ്റൂബിലും നാം ചെലവഴിക്കുന്നു. ഇത്രയും മഹത്വം നിറഞ്ഞ ഈ സൂറത് ഓതാൻ ആകെ വേണ്ടത് രണ്ടോ മൂന്നോ മിനുട്ടു മാത്രം!
നമ്മുടെ ഖബ്റിൽ ഇരുട്ടു നീക്കി വെളിച്ചം നിറയ്ക്കാൻ ദിവസവും വെറുതെ കളയുന്ന മണിക്കൂറുകളിൽ നിന്ന് രണ്ടോ മൂന്നോ മിനുട്ട് മാറ്റിവച്ചുകൂടേ?
പടച്ചവൻ സാധിപ്പിക്കട്ടേ..

🍒🍒🍒🍒🍒🍒🍒🍒🍒
പണ്ടുകാലങളിൽ വീടുകളിൽനിന്നും കൂറ്ആൻ പാരായണവും സ്വലാത്തും പതിവു തെറ്റാതെ കേൾകാറുണ്ട് പക്ഷേ ഇപ്പോൾ സീരിയലും മറ്റും വന്ന് നമ്മുടെ പഠിവാതിൽകൽ എത്തി നോകുന്നു,,,നമസ്കാരവും കുർആൻ പാരായണവും,,,,തെറ്റാതെ പതിവ് പോലെ നിർവഹികാൻ സർവശക്തൻ നമ്മേ തുണകട്ടെ,,,,,,,നമ്മുടെ വളർന്ന് വരുന്ന തലമുറ കൾക്ക് പകർത്തി കൊടുകുന്നത് നാം ആണല്ലോ,,,,,,,,,,,,,

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Friday, January 29, 2016

ചിലർ ചോദിക്കാറുണ്ട് നിങ്ങൾ അല്ലാഹുവിനെ കണ്ടിട്ടുണ്ടോ ??

                                                      എന്ന്?ചോദിക്കുന്നതിനു മുമ്പ്

നിങ്ങൾ ഒന്നുകിൽ ജിയോഗ്രഫി
ചാനൽ ഓൺ ചെയ്യുക..അല്ലെങ്കിൽ
ഡിസ്ക്കവറി ചാനൽ ഓൺ
ചെയ്യുക..പതിനാറു ലക്ഷം
തരത്തിലുള്ള ജന്തുക്കളുണ്ട്
ഭൂമിയിൽ..അത് ജനിച്ച് വലുതായി
മരിക്കുന്ന സീൻ വരെ നിങ്ങൾക്ക്
അതിൽ കാണാൻ സാധിക്കും...
പല്ലിയുടെ മുട്ട നിങ്ങൾ
കണ്ടിട്ടുണ്ടോ?ആ മുട്ടയ്ക്കകത്ത്
മുട്ടയിട്ട ദിവസം പൊട്ടിച്ചാൽ
അൽപ്പം വെള്ളം പോലത്തെ
ദ്രാവകമേ ഉണ്ടാകു..കൃത്യം
പതിനൊന്ന് ദിവസം കൊണ്ട് ആ
ദ്രാവകം പല്ലിയായി മാറും..എത്ര
ബയോകെമിക്കൽ ചെയ്ഞ്ചാണ് ആ
മുട്ടയ്ക്കകത്തുണ്ടാകുന്നത്..ഒരു
കോഴി മുട്ടയിട്ടു കഴിഞ്ഞാൽ
ഇരുപത്തിയോന്നാം ദിവസം
കൊക്കുള്ള നഖങ്ങളുളള കാലുകളുളള
ചിറകുകളുളള ഇറച്ചി വെച്ച ഒരു
കോഴിക്കുഞ്ഞ് പുറത്ത് വരും..ആ
ചിത്രം ഒന്നു ചിന്തിച്ചു
നോക്കു...ഒരു വിരിയാറായ കോഴി
മുട്ട വിരിയാറായ താറാവ് മുട്ട
കുളക്കടവിൽ കൊണ്ട് പോയി
വെള്ളത്തിന്റെ അടുത്ത്
വെക്കുക..എന്നിട്ട് ദൂരെ നിന്ന് മാറി
നോക്കുക..കോഴിമുട്ട പൊട്ടിച്ച്
കോഴിക്കുഞ്ഞ് പുറത്ത് വരും..അത്
പോലെ താറാവ് മുട്ട പൊട്ടിച്ച്
താറാവ് കുഞ്ഞ് പുറത്ത് വരും..രണ്ടു
കുഞ്ഞുങ്ങളും വെള്ളത്തിലേക്ക്
നോക്കുന്നുണ്ടാകും..കോഴിക്കുഞ്ഞ്
വെള്ളത്തിലേക്ക് നോക്കി
പേടിച്ച് പുറകിലേക്ക്
പോകും..താറാവ് കുഞ്ഞിനറിയാം
വെള്ളത്തിൽ ചാടിയാൽ
മുങ്ങില്ലെന്ന്..രണ്ടും മുട്ടയ്ക്കകത്ത്
നിന്നുണ്ടായതാണ്...
എങ്ങനെയാണ് താറാവിന്റെ
കുഞ്ഞിന് അറിവുണ്ടായത്
വെള്ളത്തിൽ ചാടിയാൽ
മുങ്ങില്ലെന്ന്? എങ്ങനെയാണ്
കോഴിക്കുഞ്ഞിന് അറിവുണ്ടായത്
വെള്ളത്തിൽ ചാടരുതെന്ന്?ആരാണ്
ഈ വിവരം കൊടുത്തത്?
വിവരിക്കാൻ സാധിക്കില്ല...പ
ശുക്കുട്ടിയെ അല്ലെങ്കിൽ പശുവിനെ
ഒരു വലിയ പുൽമേടയിൽ മേയാൻ
വിടുക..ആ പശു തിന്നുന്ന പുല്ലുകൾ
മുഴുവൻ നോക്കിയിരിക്കുക..ആ പശു
ഒരിക്കലും കമ്മ്യുണിസ്റ്റ് പച്ച
തിന്നില്ല കാരണം?എന്താ
കാരണം?പശു കോണ്ഗ്രസ്കാരനായ
ത് കൊണ്ടാണോ?പുൽ മേട്ടിൽ
ആരെങ്കിലും എഴുതി
വെച്ചിട്ടുണ്ടോ? ഇല്ല...പക്ഷേ
അതിന്റെ തലച്ചോറിൽ അത്
എഴുതി വെച്ചിട്ടുണ്ട് ആ
അറിവിനെയാണ് ദൈവീക രഹസ്യം
എന്നു പറയുന്നത്..അതിന്റെ ഒരു
ഭാഗം ആത്മ ചൈതന്യമായി
നമ്മളിലുമുണ്ട്..അത് കൊണ്ടാണ്
നമ്മുടെ ഹൃദയം പ്രവർത്തിക്കുന്നത്..
കാനഡയിൽ ആർട്ടിക്ക്
സമുദ്രത്തിന്റെയടുത്ത് ഒരു
സ്ഥലമുണ്ട്..അവിടെ സാൽമൺ മൽസ്യം
വന്ന് മുട്ടയിടും..ആ മുട്ട വിരിഞ്ഞ്
കുഞ്ഞുങ്ങൾ സാൽമൺ ക്രീക്ക്
ആർട്ടിക്ക് സമുദ്രത്തിൽ നിന്ന്
താഴത്തേക്ക് വന്ന് പെസഫിക്
സമുദ്രത്തിലൂടെ പോയി നേരെ
സൗത്ത് അമേരിക്കയുടെ താഴെക്കൂടെ
സൗത്ത് ആഫ്രിക്ക കടന്ന്
അറ്റ്ലാന്ടിക്ക്‌ സമുദ്രവും കടന്ന്
സൗത്താഫ്രിക്കയും സൗത്ത്
അമേരിക്കയും കടന്ന് പസഫിക്
സമുദ്രവും കടന്ന് വീണ്ടും ആർട്ടിക്ക്
സമുദ്രത്തിലെ സാൽമൺ ക്രിക്കിൽ
മൂന്നു വർഷം കഴിഞ്ഞ്
തിരിച്ചെത്തും..അപ്പോൾ ആ
മത്സ്യക്കുഞ്ഞ് ഒരു വലിയ സാൽമൺ
മത്സ്യമായി മാറിയിട്ടുണ്ടാക
ും..അവിടെ വന്ന് അത്
മുട്ടയിടും..അതിന് ശേഷം തലയടിച്ചു
ചത്തു പോകും..ഏതാണ്ട് 32 ലക്ഷം
ടൺ സാൽമൺ മത്സ്യങ്ങൾ ഒരു
സീസണിൽ മരിക്കും..ആ സമയം
മുഴുവൻ സാൽമൺ ഫിഷിനെയും
തിന്നാനായി ആ പ്രദേശം മുഴുവൻ
കരടികളായിരിക്കും..ഈ സാൽമൺ
മൽസ്യത്തൊട് അവിടുന്ന് വിരിഞ്ഞ്
ന്യുസിലന്റ്റ് വരെ പോയി
തിരിച്ച് ഇവിടെ വന്ന് മുട്ടയിട്ട്
തല തല്ലി ചാവണമെന്ന് പറഞ്ഞത്
ആരാണ്? യാ...അല്ലാഹ്...എന്ന്
വിളിക്കാതെ നമുക്ക് മറ്റൊന്നും
സാധ്യമല്ല...വിശ്വസിച്ചാലും
ഇല്ലെങ്കിലും ഈ ശരീരത്തെ
മൊത്തം നിയന്ത്രിക്കുന്ന ഒരു
ശക്തിയുണ്ട്...കണ്ണിന് കാഴ്ച
നൽകുന്ന ശക്തി..ചെവിയെ
കേൾപ്പിക്കുന്ന ശക്തി..നാക്കിന്
സംസാരിക്കാനും സ്വാദറിയാനും
സഹായിക്കുന്ന ശക്തി..അപ്പോൾ
നമ്മൾ കൈ കൂപ്പിക്കൊണ്ട്
പറയും...അല്ലാഹു അക്ബർ...ഞാനും
ദൈവ ചൈതന്യത്തിന്റെ
ഭാഗമാണ്...അപ്പോൾ
മനസ്സിലാകും ആ
പ്രണിധാനത്തിന്റ
െ അർഥം..പരമമായ ആ
ചൈതന്യത്തിന്റെ മുമ്പിൽ
ആധാരമായി നിൽക്കാൻ നമുക്ക്
സാധിക്കണം...ആ
ചൈതന്യത്തിന്റെ മുമ്പിൽ തലയും
താഴ്ത്തി പ്രാർഥിക്കാൻ
സാധിക്കണം..
"അഷ്ഹദു അൻ ലാ ഇലാഹ
ഇല്ലല്ലാഹ്..
വ അഷ്ഹദു അന്ന മുഹമ്മദ്
റസൂലുല്ലാഹ്..
ആരാധനക്കർഹനായി അല്ലാഹു
മാത്രമേ ഉള്ളു എന്നതിനും..മുഹമ്മദ്
നബി(സ)അല്ലാഹുവിന്റെ സന്ദേശ
വാഹകനാണ് എന്നതിനും ഞാൻ
സാക്ഷി !!!



വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

മൂത്രം ഒഴിച്ചാലുള്ള ഇസ്തിബ്റാഅ് !!




                                                          മൂത്രം ഒഴിച്ചുകഴിഞ്ഞാല്

പൂര്ണ്ണമായും അത് കഴിഞ്ഞു എന്ന്
ഉറപ്പുവരുത്തുന്നതിനെയാണ്
ഇസ്തിബ്റാഅ് എന്ന് വിളിക്കുന്നത്.
അത് വളരെ പ്രധാനമാണ്.
ഇബ്നുഅബ്ബാസ്(റ) നിവേദനം
ചെയ്യുന്ന ഹദീസില് ഇങ്ങനെ
കാണാം, പ്രവാചകര് ഒരിക്കല്
രണ്ട് ഖബറുകള്ക്ക് അടുത്ത് കൂടി
നടന്നുപോയി. അപ്പോള് പറഞ്ഞു,
ഈ ഖബ്റിലുള്ളവര്
ശിക്ഷിക്കപ്പെടുന്നതാണ്, അത്ര
വലിയ ദോഷത്തിലൊന്നുമല്ല
അവര് ശിക്ഷിക്കപ്പെടുന്നത്,
അവരില് ഒരാള് മൂത്രമൊഴിക്കുമ്
പോള് പൂര്ണ്ണമായും ശുദ്ധമാവാര്
(ഇസ്തിബ്റാഅ്) ഇല്ലായിരുന്നു
(മറഞ്ഞിരിക്കാറില്ലായിരുന്നു
എന്ന് മറ്റൊരു നിവേദനത്തില്
കാണാം) മറ്റൊരാള്
ഏഷണിക്കാരനായിരുന്നു. എന്നിട്ട്
പ്രവാചകര് ഒരു പച്ച മട്ടലെടുത്ത്
രണ്ടായി കീറി ഖബ്റിന് സമീപം
കുത്തിവെച്ചു. ഇത് കണ്ട
സ്വഹാബികള്, എന്തിനാണ്
അങ്ങനെ ചെയ്തതെന്ന് ചോദിച്ചു,
അവിടന്ന് പറഞ്ഞു, അവ രണ്ടും
ഉണങ്ങാത്തിടത്തോളം അത്
തസ്ബീഹ് ചൊല്ലും, ആ തസ്ബീഹ്
കാരണമായി അവരുടെ ശിക്ഷക്ക്
ഇളവ് ലഭിച്ചേക്കാം (ബുഖാരി,
മുസ്ലിം).
ഈ ഹദീസിന്റെ വിശദീകരണത്തില്
മൂത്രമൊഴിച്ചാല്‍ പൂര്ണ്ണമായും
ശുദ്ധിയായെന്ന് ഉറപ്പ് വരുത്തേണ്ട
ആവശ്യകതയെക്കുറിച്ച്
പണ്ഡിതര് വിശദീകരിക്കുന്നുണ്ട്.
മൂത്രമൊഴിച്ച് അല്പം കഴിഞ്ഞ്
ഏതാനും തുള്ളികള് വീണ്ടും
ഉറ്റിവീഴുന്നത് പതിവുള്ളതാണെങ്ക
ില് അത് വരെ കാത്തിരിക്കുകയോ
നടക്കുകയോ മറ്റോ ചെയ്യണം,
എന്നിട്ടേ ശുദ്ധിയാക്കാവൂ.
ഇനി അങ്ങനെയെല്ലാം ചെയ്ത്
ശുദ്ധിയാക്കിയ ശേഷം പിന്നീട്
വല്ലതും ഉറ്റിയാല് പോയി വീണ്ടും
ശുദ്ധിയാക്കേണ്ടതും നജസ്
വസ്ത്രത്തിലായെങ്കില് അതും
ശുദ്ധിയാക്കേണ്ടതുമാണ്. അതിന്
ശേഷമേ നിസ്കരിക്കാവൂ.
അതേ സമയം, വസവാസിന്റെ
ഭാഗമായും ഇങ്ങനെ
സംഭവിക്കാറുണ്ട്. മനസ്സില്
വെറുതെ സംശയം ജനിപ്പിക്കുകയും
അതിലൂടെ കര്മ്മങ്ങള്
ബാതിലാക്കുകയും ചെയ്യുന്നത്
പിശാചിന്റെ കുതന്ത്രങ്ങളില്
‍ പെട്ടതാണ്. അത്തരം കേവല
സംശയങ്ങള്ക്ക് മനസ്സ്
കൊടുക്കുകയേ അരുത്, അത്
പരമാവധി ഒഴിവാക്കാനും
മനസ്സുറപ്പോടെ
നിസ്കരിക്കാനുമാണ്
ശ്രമിക്കേണ്ടത്.
️സൂറതുന്നാസ് പതിവായി
ഓതുന്നതിലൂടെ ഇത്തരം
വസവാസുകള്ക്ക് പരിഹാരം
കാണാന് കഴിയും.
നിസ്കാരത്തില് വുദു മുറിയുന്ന
വല്ലതും പുറത്തുപോയോ എന്ന്
ഇടക്കിടെ സംശയം തോന്നുന്ന
ഒരാളെ കുറിച്ച്
ചോദിച്ചപ്പോള് പ്രവാചകര്
ഇങ്ങനെ പറഞ്ഞതായി കാണാം,
അത് കാര്യമാക്കേണ്ടതില്ല,
ശബ്ദമോ വാസനയോ
അനുഭവപ്പെടാത്തിടത്തോളം
അവന് നിസ്കാരം തുടരട്ടെ.
വസവാസിന്റെ ഭാഗമായി വരുന്ന
ഇത്തരം പൈശാചിക ചിന്തകള്
ചെവി കൊടുക്കരുതെന്ന പാഠമാണ്
പ്രവാചകര് ഇതിലൂടെ
പറഞ്ഞുതരുന്നത്.
ഇത്തരം വസവാസിന്
സാധ്യതയുള്ളവര് മൂത്രമൊഴിക്കുന്
ന സമയത്ത് വീട്ടില് ധരിക്കുന്ന
സാധാരണ വസ്ത്രങ്ങള്
ധരിക്കുകയും നിസ്കാരത്തിന് വേറെ
ധരിക്കുന്നതും നന്നായിരിക്കും.
_____________________________
വിജ്ഞാനം പകര്ന്നു നല്കല് ഒരു
സ്വദഖയാണ്..


വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Tuesday, January 26, 2016

വരികളിൽ ഒതുങ്ങാത്ത പ്രിയ കാവ്യം.!!




വെളുവെളുത്ത സൽമാൻ
ഫാരിസിനെയും, കറുകറുത്ത
ബിലാലിനെയും ഒരേ നിരയിൽ
അണിനിരത്തി, വർണ്ണവിവേചനം
അരുതെന്ന് ലോകത്തെ പഠിപ്പിച്ച
പ്രവാചകൻ,
ഉമ്മാൻ്റെ കാൽചുവട്ടിലാണ്
സ്വർഗ്ഗമെന്ന് പഠിപ്പിച്ച
പ്രവാചകൻ,
അയൽവാസി പട്ടിണികിടന്നാൽ
വയറു നിറക്കരുതെന്ന് കൽപ്പിച്ച്,
അതിൽ ജാതി നോക്കരുതെന്ന്
പഠിപ്പിച്ച പ്രവാചകൻ,
കട്ടത് എൻ്റെ മകൾ
ഫാത്തിമയാണെങ്കിലും കൈ
മുറിക്കുക തന്നെ വേണമെന്ന്
പറഞ്ഞ നീതിമാൻ,
മരിച്ചത് നമ്മുടെ മതത്തിൽപെട്ട
കുഞ്ഞുങ്ങളല്ല എന്ന് അനുയായി
പറഞ്ഞപ്പോൾ,
കുഞ്ഞുങ്ങൾക്കെന്ത് മതമാണടോ
എന്ന് ചോദിച്ച് അനുയായിയെ
ശകാരിച്ച പ്രവാചകൻ,
മാതാപിതാക്കളോട് "ഛേ" എന്ന
വാക്കുപോലും പറയരുതെന്ന്
പറഞ്ഞ സ്നേഹപ്രവാചകൻ,
മരണം മുന്നിൽ കണ്ടപ്പോഴും
എൻ്റെ സമുദായം എന്നോർത്ത്
കരഞ്ഞ പകരമില്ലാത്ത നേതാവ്,
ഭർത്താവിനെ ശപിക്കരുതേ,
ഭാര്യയെ നോട്ടം കൊണ്ടുപോലും
വിഷമിപ്പിക്കരുതേയെന്ന്
പഠിപ്പിച്ച കുടുംബനാഥൻ,
പിതാവിൻ്റെ വിയർപ്പ്
കുടുംബത്തിൻ്റെ നിലനിൽപ്പെന്ന്
ഓർമിപ്പിച്ച പ്രവാചകൻ,
ശവമഞ്ചം വഹിച്ചു ജനം നടന്നു
നീങ്ങുന്നത് കണ്ടപ്പോൾ
എഴുനേറ്റുനിന്ന പ്രവാചകരോട്
അത് മുസ്ലിമിൻ്റെതല്ല എന്ന്
അനുയായി പറഞ്ഞപ്പോൾ,
അത് മനുഷ്യൻ്റെതാണെന്ന്
പറഞ്ഞുകൊടുത്ത് ബഹുമാനിച്ച
പ്രവാചകൻ,
ഭർത്താവ് മൊഴിചൊല്ലുന്നതു
പോലെ അവനിൽ നിന്ന് നിനക്ക്
തൃപ്തികരമായ ജീവിതം
ലഭിച്ചില്ലെങ്കിൽ തിരിച്ച്
നിനക്കും ഭർത്താവിനെ
മൊഴിചൊല്ലാമെന്ന്
പഠിപ്പിച്ച് ആണിനും പെണ്ണിനും
തുല്യനീതി ഉറപ്പാക്കിയ നീതിമാൻ,
ഒരാളോട് പുഞ്ചിരിച്ചാൽ അത്
ദാനമാണെന്നും, നിനക്ക് നിൻ്റെ മതം
അവർക്ക് അവരുടെ മതം,
മറ്റു മതങ്ങളെ പരിഹസിക്കരുതെന്
നും പഠിപ്പിച്ച പ്രവാചകൻ,
സ്ത്രീയെന്നാൽ ബഹുമാനിക്കപ്പെട
േണ്ടവളും, ആദരിക്കപ്പെടേണ്
ടവളുമാണെന്ന് ആദ്യമേ
പഠിപ്പിച്ച പ്രവാചകൻ,
വഴി തടസ്സപ്പെടുത്തി ഒരു മുള്ള്
കണ്ടാൽ പോലും, ആ തടസ്സം
നീക്കാതെ മുന്നോട്ട്
പോവരുതെന്ന് പഠിപ്പിച്ച
പ്രവാചകൻ,
ഏറ്റവും ചിലവ് കുറഞ്ഞ
വിവാഹമാണ് ഏറ്റവും
മഹത്വമേറിയതെന്ന് പഠിപ്പിച്ച
പ്രവാചകൻ,
അറിവ് വിശ്വാസിയുടെ
സമ്പത്താണ് അതെവിടെ കണ്ടാലും
പൊറുക്കിയെടുക്കണമെന്ന്
ഓർമിപ്പിച്ച പ്രവാചകൻ,
പെണ്ണിൻ്റെ സുരക്ഷിതത്വമാണ്
സമൂഹത്തിൻ്റെ നിലനിൽപെന്നും,
പെൺമക്കൾ ഉള്ള കുടുംബമാണ് ഉത്തമ
കുടുംബമെന്നും പഠിപ്പിച്ച
പ്രവാചകൻ,
നിൻ്റെ വിരലുകളിൽ നിന്നെ
തിരിച്ചറിയാനുള്ള
അടയാളമുണ്ടെന്ന് പഠിപ്പിച്ച
ശാസ്ത്രജ്ഞൻ,
അനാഥകുട്ടികളുടെ മുൻപിൽ സ്വന്തം
കുട്ടിയെ ലാളിക്കരുതെന്ന്
പഠിപ്പിച്ച കാരുണ്യ പ്രവാചകൻ,
എത്ര എഴുതിട്ടും,
എത്ര പറഞ്ഞിട്ടും,
ഇപ്പോഴും പൂർണമല്ലല്ലോ
എൻ്റെ വരികൾ,
വരികളിൽ ഒതുങ്ങാത്ത
പ്രതിഭാസമേ....
വാക്കുകൾകൊണ്ട് നന്മ വിതറിയ
അങ്ങേക്ക് ആയിരമായിരം സലാം....
Courtesy:Writer
ഈ പേജ് ഇഷ്ടമായെങ്കില് ലൈക്
ചെയ്യു. തുടര്ന്ന് കൂടുതല് പോസ്റ്റ്
ലഭിച്ചു കൊണ്ടേയിരിക്കും, ഇന്
ഷാ അല്ലാഹ്......



വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Sunday, January 24, 2016

എന്താണ് മരണം..?


എന്താണ് മരണം..? സയന്‍സിനു ഇന്നേ വരെ 

വ്യക്തമായ ഉത്തരമില്ല.
പണ്ട് ജൂത പണ്ഡിതന്മാര്‍ നബിയോട് ചോദിച്ചു
''നബിയെ എന്താണ് ആത്മാവ്..?''
നബി ﷺ പറഞ്ഞു ''എനിക്കറിയില്ല..''
പിന്നീട് ഖുര്‍ ആന്‍ അവതരിച്ചു
'' നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ്‌ എന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ പെട്ടതാകുന്നു. അതിനെ പറ്റിയുള്ള അറിവ് അല്‍പമല്ലാതെ മനുഷ്യര്‍ക്ക്‌ നല്‍കപ്പെട്ടിട്ടില്ല.''
(Qur-an 17/85)

അതായതു ആത്മാവ് എന്നത് അല്ലാഹുവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്ന് സാരം..
ആദ്യ മനുഷ്യന്‍ ആദമിലേക്കു '' അള്ളാഹു തന്നില്‍ നിന്നുള്ള ആത്മാവ് ഊതി'' എന്ന് ഖുര്‍ ആന്‍ പറയുന്നു...
''ഊതുക'' എന്നത് ശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നുവല്ലോ.. 
അത് കൊണ്ടാണ് ശ്വാസം
അധിക നേരം പിടിച്ചു നില്‍ക്കാന്‍ ആര്‍ക്കും സാധിക്കാത്തത്..
ശ്വാസം നിലച്ചുള്ള മരണം വളരെ വേഗം സംഭവിക്കുന്ന ഒന്നാകുന്നതിന്‍റെ പിന്നിലെ രഹസ്യവും അത് തന്നെ..
ഉറക്കം എന്നത് താല്‍ക്കാലിക മരണമാണെന്ന് 
ഖുര്‍ ആന്‍ പറയുന്നു..
ഉറക്കത്തില്‍ മരണപ്പെടുന്നതിനെ പറ്റിയും വ്യക്തമാക്കുന്നു..
''ആത്മാവുകളെ അവയുടെ മരണവേളയില്‍ അല്ലാഹു പൂര്‍ണ്ണമായി ഏറ്റെടുക്കുന്നു..

മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. 
എന്നിട്ട്‌ ഏതൊക്കെ ആത്മാവിന്‌ അവന്‍ മരണം
വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു.
മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും ഇതില്‍
ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്ടാന്തങ്ങളുണ്ട്‌.'' 
(Qur-an 39/42)

എല്ലാ മരണവും നാം മറക്കുകയാണ്.. എത്ര പേര്‍ 
നമ്മുടെ കുടും ബത്തില്‍ , സുഹൃത്തുക്കളില്‍ ,തന്നെ മരിച്ചു..? അവര്‍ ഇപ്പൊ മരണം എന്തെന്ന് 
അറിഞ്ഞു.. ദൈവം എന്തെന്ന് അറിഞ്ഞു.. 
നാളെ നമ്മളും അറിയും... ആഘോഷങ്ങള്‍ നിറഞ്ഞ 
ഭൂമിയെ നാം കാണുന്നുള്ളൂ.. മണ്ണിനടിയില്‍ 
കിടക്കുന്ന വരെ നാം ഓര്‍ക്കുന്നില്ല...
നബി ഒരിക്കല്‍ ബാലനായ അനസിനോട് പറഞ്ഞു
'' മകനെ, നീ അല്ലാഹുവിനെ സൂക്ഷിക്കുക, 
എങ്കില്‍ ഒരു വഴികാട്ടിയായി അവന്‍ നിനക്ക് മുന്നിലുണ്ടാകും... രാവിലെയായാല്‍ നീ രാത്രി പ്രതീക്ഷിക്കരുത്... രാത്രിയായാല്‍ പകലും.. 
നിന്‍റെ ഈ ജീവിതത്തില്‍ നീ പരലോകത്തിന് 
വേണ്ടി കരുതിവെക്കുക..''
മരണം കഠിനമായ വേദനയാണ്.. പണ്ഡിതന്മാര്‍ 
പറയുന്നത് പ്രസവ വേദന മരണ വേദനയുടെ 
നാല്‍പ്പതില്‍ ഒരംശം മാത്രമാണെന്നാണ്..
മരണമടുത്ത മനുഷ്യന് മരണത്തിന്‍റെ മാലാഖ 
വരുന്നത് കാണുമ്പോള്‍ ''ഇതെന്തു കാഴ്ച'' 
എന്നാണു ആദ്യം അമ്പരക്കുക..
ആ അമ്പരപ്പ് തീരും മുന്‍പേ ആത്മാവ് ശരീരത്തില്‍ 
നിന്നും വലിച്ചെടുക്കപ്പെടും... 
കണ്ണുകള്‍ ആത്മാവിനെ പിന്തുടരും..
അതോടെ നിന്‍റെ അവസരം കഴിഞ്ഞു..
നിന്‍റെ വീര വാദം , നിന്‍റെ കൊലവിളികള്‍, നിന്‍റെ അഹങ്കാരം.. നിന്‍റെ സുന്ദരിപ്പട്ടം..

എല്ലാം തീര്‍ന്നു... നീ വെറും ശവം...നാറുന്ന ശവം 
മാത്രം
ഇനി നിന്നെ രക്ഷിക്കാന്‍ നിന്‍റെ നല്ല 
കര്‍മ്മങ്ങള്‍ക്ക് മാത്രമേ കഴിയൂ...
അതിനു നിനക്ക് നല്ല കര്‍മ്മങ്ങള്‍ എവിടെ?
നിന്‍റെ പകുതി ജീവിതം ചാറ്റ് റൂമില്‍ തീര്‍ന്നു.. 
പിന്നെ കുറെ നേരം നീ സുന്ദരന്‍/ .-,/സുന്ദരി 
ചമഞ്ഞു തീര്‍ത്തു..
പിന്നെ കുറെ പൊങ്ങച്ചം, പരദൂഷണം, 
അവിഹിത ബന്ധം, വഞ്ചന..
ഇതിനിടയ്ക്ക് നിനക്ക് മരണത്തെ ഓര്‍ക്കാന്‍ സമയമുണ്ടായിരുന്നോ?
മരണം വന്നപ്പോള്‍ നീ അന്ധാളിക്കുകയും ചെയ്തു..
ഏതു രാജാവ് മരിച്ചാലും പിന്നെയത് ശവം/മയ്യിത്ത് ആണ്..
ശവം ദഹിപ്പിച്ചോ, മയ്യിത്ത്‌ അടക്കിയോ എന്നൊക്കെയേ നമ്മള്‍ ചോദിക്കൂ..
ആറടി മണ്ണ് പോലും സ്വന്തമായി ഇല്ലാത്ത 
നമ്മള്‍ പിന്നെന്തിനാണ് 
അന്യന്‍റെ ധനം പിടിച്ചടക്കാനും ,
കോടികളുടെ മണി മാളികകള്‍ കെട്ടിപ്പൊക്കാനും മത്സരിക്കുന്നത്?
ഞാനും മരിക്കും, നിങ്ങളും മരിക്കും
നമ്മുടെ കര്‍മ്മ ഫലങ്ങള്‍ മാത്രം ബാക്കി നില്‍ക്കും
എല്ലാവർക്കും മരണം വരെ അവധിയുണ്ട്.
ഖുര്‍ ആന്‍ പറയുന്നു..
'' എല്ലാം നശിക്കുന്നതാണ്... നിന്‍റെ നാഥന്‍ 
മാത്രം ബാക്കിയാകും''
അതെ അവന്‍ മാത്രം ബാക്കിയാകും.. ആകാശ 
ഭൂമികള്‍ സൃഷ്ടിച്ചവന്‍..
എന്നിട്ടും നമ്മള്‍ പറയുന്നു.... നമുക്കാണ് 
കഴിവുള്ളതെന്ന്..
ദൈവമില്ല എന്നുള്ള നമ്മുടെ സകല 
അഹങ്കാരവും തീരുന്നത് മരണം 
എന്ന സത്യത്തിനു മുന്നിലാണ്..
''നാളെ താന്‍ എന്താണ്‌ പ്രവര്‍ത്തിക്കുക എന്ന്‌ 
ഒരാളും അറിയുകയില്ല. 
താന്‍ ഏത്‌ നാട്ടില്‍ വെച്ചാണ്‌ മരിക്കുക എന്നും 
ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു...''
( ഖുര്‍ ആന്‍ 31/34)
''(മനുഷ്യരെ) മരണമടുത്ത ഒരുവന്‍റെ ജീവന്‍
അവന്‍റെ തൊണ്ടക്കുഴിയോളമെത്തുകയും , 
അവന്‍ മരിക്കുന്നത് നിങ്ങള്‍ നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍,
അവനില്‍ നിന്നും പോകുന്ന ജീവനെ
കൊണ്ട് തിരികെ വരുത്താന്‍ ആകുന്നില്ല.. 
നിങ്ങള്‍ അത്ര കഴിവുള്ളവരാണെങ്കില്‍.....,..
അന്നേരം അവനുമായി ഏറ്റവും അടുത്തവന്‍ നാം ആകുന്നു..
നിങ്ങള്‍ക്കത് കാണുന്നില്ലെന്ന് മാത്രം..''

( Qur-an 56/83-87)


വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

ആദ്യരാത്രിയെ കുറിച്ച് മനസ്സിലാക്കേണ്ട കാര്യങ്ങൾ ??


FOR MORE VIDEOS CLICK HERE 


വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Thursday, January 21, 2016

മാരഗ രോഗങ്ങളെ ഭയപ്പെടാത്തവര്‍ ഉണ്ടാകില്ല ..ഈ ആയത്ത് ചൊല്ലിയാല്‍ ആ ശരീരത്തെ രോഗം തൊടില്ല ... !!


മാരഗ രോഗങ്ങളെ ഭയപ്പെടാത്തവര്‍ ഉണ്ടാകില്ല ..ഈ ആയത്ത് ചൊല്ലിയാല്‍ ആ ശരീരത്തെ രോഗം തൊടില്ല ...
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

ഇസ്ലാം എത്ര പവിത്രമാണ് - ഈ സന്ദേശം ??


ഇസ്ലാം എത്ര പവിത്രമാണ് ഈ സന്ദേശം പരമാവധി മറ്റുള്ളവരിൽ എത്തിക്കുക
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs