കൊണ്ടോട്ടി: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഈവര്‍ഷം യാത്ര പോകുന്ന ഹാജിമാരുടെ ഒക്ടോബര്‍ 11 മുതലുള്ള വിമാനങ്ങളിലെയും ഒക്ടോബര്‍ 1, 2 തീയതികളിലെ മൂന്ന് അഡീഷനല്‍ വിമാനങ്ങളിലെയും യാത്രക്കാരുടെ അലോട്ട്മെന്‍റ് പൂര്‍ത്തിയായതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു.
അഡീഷനല്‍ വിമാനങ്ങളായ ഒക്ടോബര്‍ ഒന്നിലെ SV-5625, SV-5627 ഒക്ടോബര്‍ രണ്ടിലെ SV-5729 എന്നീ വിമാനങ്ങള്‍ നേരിട്ട് ജിദ്ദയിലേക്കാണ് പുറപ്പെടുന്നത്. അവിടെനിന്ന്, ഹാജിമാരെ ബസ് മാര്‍ഗം മക്കയിലേക്കും തൊട്ടടുത്ത ദിവസങ്ങളില്‍ മദീനയിലേക്കും എത്തിക്കും. അതിനാല്‍, ഈ വിമാനങ്ങളിലെ യാത്രക്കാര്‍ ഇഹ്റാം വസ്ത്രം ധരിക്കേണ്ടതും യാത്രക്കൂലിയിനത്തില്‍ ഒരാള്‍ക്ക് അധികമായി വരുന്ന 1800 രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖയില്‍ 31136268352 എന്ന അക്കൗണ്ടില്‍ ബാങ്ക് റഫറന്‍സ് നമ്പറും കവര്‍ നമ്പറും രേഖപ്പെടുത്തി അടക്കേണ്ടതുമാണ്.
ഹാജിമാര്‍ അവര്‍ പുറപ്പെടേണ്ട ഹജ്ജ് വിമാന തീയതിയുടെ തലേദിവസം വൈകീട്ട് അഞ്ചു മണിക്ക് മുമ്പായി കരിപ്പൂരിലെ ഹജ്ജ് ക്യാമ്പില്‍ (ഹജ്ജ് ഹൗസ്) റിപ്പോര്‍ട്ട് ചെയ്ത് യാത്രാരേഖകള്‍ ഏറ്റുവാങ്ങണം. നിര്‍ദേശിച്ച സമയത്തിനകം ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യാത്തവരുടെ യാത്രക്ക് തടസ്സം നേരിടുമെന്ന് ഹജ്ജ് കമ്മിറ്റിയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഫൈ്ളറ്റ് നമ്പറും തിയ്യതിയുംSV5625 01/10/2011. fore more details click here
No comments:
Post a Comment