തേഞ്ഞിപ്പലം: മുസ്ലിംലീഗ് നേതാവായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ചെയര്‍ സ്ഥാപിക്കും. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷനാണ് ചെയര്‍ സ്ഥാപിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായുള്ള സംഘടനക്ക് ചെയര്‍ സ്ഥാപിക്കാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം അനുമതി നല്‍കി. പഠന ഗവേഷണങ്ങള്‍ക്ക് സൗകര്യം നല്‍കിയും സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയുമാണ് ചെയര്‍ പ്രവര്‍ത്തിക്കുക. ചെയര്‍ സ്ഥാപിക്കാന്‍ 25 ലക്ഷം രൂപ ഫൗണ്ടേഷന്‍ സര്‍വകലാശാലാ ഫണ്ടില്‍ അടക്കണം.സി.എച്ച്. മുഹമ്മദ്കോയയുടെ പേരിലുള്ള ചെയര്‍ തുടങ്ങി ദിവസങ്ങള്‍ക്കകമാണ് ശിഹാബ് തങ്ങളുടെ പേരിലും കാലിക്കറ്റില്‍ ചെയര്‍ വരുന്നത്. സര്‍വകലാശാല അനുമതി ലഭിച്ചതോടെ ചെയര്‍ പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
സര്‍വകലാശാലയിലെ വിവിധോദ്ദേശ്യ കെട്ടിടത്തിന് ടാഗോര്‍ നികേതന്‍ എന്ന പേരുതന്നെ നല്‍കാനും ബുധനാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. മുന്‍ സിന്‍ഡിക്കേറ്റ് എടുത്ത തീരുമാനം പുതിയ സമിതി മരവിപ്പിച്ചിരുന്നു. ശിഹാബ് തങ്ങളുടെ പേര് നിര്‍ദേശിച്ച് ചിലര്‍ സര്‍വകലാശാലയെ സമീപിക്കുകയും ചെയ്തത് വിവാദമായിരുന്നു. തുടര്‍ന്നാണ് സര്‍വകലാശാല ശിഹാബ്തങ്ങളുടെ പേരിടലില്‍നിന്ന് പിന്മാറിയത്.

(courtesy:madhyamam.com)
No comments:
Post a Comment