പാരിസ്: പ്രവാചകന്റെ കാരിക്കേച്ചര്‍ പ്രസിദ്ധീകരിച്ച ഫ്രാന്‍സിലെ ആക്ഷേപഹാസ്യ വാരികയായ ചാര്‍ലി ഹെബ്‌ഡോയുടെ പാരീസ് ഓഫിസിനു നേരെ ബോംബേറ്. പ്രവാചകനായ മുഹമ്മദിനെ കാരിക്കേച്ചറിലൂടെ 'എഡിറ്റര്‍ ഇന്‍ ചീഫ്' ആക്കിയതിനു തൊട്ടടുത്ത ദിവസമായിരുന്നു ആക്രമണം. ബോംബാക്രമണത്തില്‍ പത്രത്തിന്റെ ഓഫിസില്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടായി.
ആക്രമണത്തിനെതിരേ ഫ്രാന്‍സില്‍ ശക്തമായ ജനവികാരം ഉയര്‍ന്നിട്ടുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുനേരെയുള്ള കടുത്ത വെല്ലുവിളിയായാണ് ഈ ആക്രമണത്തെ കാണുന്നത്. ആക്ഷേപഹാസ്യത്തിനു പ്രാധാന്യം നല്‍കുന്ന ഈ വാരിക വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അതിനു യോജിച്ച കാരിക്കേച്ചറുകള്‍ സ്വീകരിക്കുക പതിവാണ്.
ടുണീഷ്യയിലെ എന്നഹദ ഇസ്ലാം പാര്‍ട്ടിയുടെ വിജയവും ലിബിയയില്‍ ശരിയത്ത് നിയമം ഭരണഘടനയില്‍ കൊണ്ടു വരുന്നതിന്റെ ആവശ്യകതയും വിശദീകരിക്കുന്നിടത്താണ് കാരിക്കേച്ചര്‍ ഉപയോഗിച്ചിരിക്കുന്നത്.
പത്രത്തിന്റെ വെബ്‌സൈറ്റും ഇതിനകം ഹാക്ക് ചെയ്തിട്ടുണ്ട്. മക്കയുടെ ചിത്രവും അതിനു താഴെ അല്ലാവുവല്ലാതെ മറ്റൊരു ദൈവമില്ല എന്ന സന്ദേശവും എഴുതിവച്ചിട്ടു. എന്നാല്‍ ഇതുകൊണ്ടൊന്നും പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് സ്റ്റെഫാന്‍ ചാര്‍ബോണിയര്‍ക്ക് യാതൊരു കുലുക്കവുമില്ല. ഏറെ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. താല്‍ക്കാലിക ഓഫിസില്‍ നിന്ന് പ്രവര്‍ത്തനം തുടരും.

(courtesy: http://malayalam.oneindia.in/news/world)
No comments:
Post a Comment