പ്രവാസി പറയുന്നു: - (From madhyamam comments)
നമ്മള്‍ ഗള്‍ഫുകാരും നമ്മുടെ ജീവിത രീതികളില്‍ ഒരു പാട് മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. കമ്പോളത്തില്‍ കിട്ടുന്നത് എന്തും ഉപയോഗമില്ലെങ്കിലും വാങ്ങിക്കുക എന്നത് ഒരു ശീലമാണ്. ഏറ്റവും പുതിയ മോഡല്‍ മൊബൈല്‍ ഫോണ്‍ വാങ്ങുക, ഉപയോഗിക്കാന്‍ അറിയില്ല എങ്കിലും ലാപ് ടോപ് വാങ്ങുക. എല്ലാം സ്വന്തമാക്കുന്നത് വെറും പൊങ്ങച്ചത്തിന് വേണ്ടി ആണെങ്കിലും ഇതിനൊക്കെ നമ്മള്‍ കാണുന്ന ന്യായീകരണം കുറഞ്ഞ ചെലവില്‍ നാട്ടില്‍ വിളിക്കാന്‍ എന്നതാണ്. നമ്മള്‍ ഒന്ന് നന്നായി ആലോചിച്ചു നോക്കിയാല്‍ ഇത് കാരണം നമ്മുടെ ചെലവു കുറയുകയല്ല മറിച്ചു ചെലവു കൂടുകയാണ് ചെയ്യുന്നത്. കൂട്ടത്തില്‍ മറ്റു പല കാര്യങ്ങള്‍ക്കും ഉപയോഗിക്കാമായിരുന്ന നമ്മുടെ സമയം ആവശ്യമില്ലാതെ പലതും ഫോണിലൂടെ അല്ലെങ്കില്‍ നെറ്റിലൂടെ സംസാരിക്കാന്‍ നമ്മള്‍ ചെലവഴിക്കുന്നു. സാധാരണ ഫോണില്‍ വിളിക്കാന്‍ മിനുട്ടിന് 2 റിയാല്‍ ആകുമ്പോള്‍ ചിലപ്പോള്‍ നെറ്റ് വഴി വിളിക്കുമ്പോള്‍ 2 റിയാലിന് 20 മിനുട്ട് വിളിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ ഈ 20 മിനിറ്റ് സംസാരിച്ചത് എന്തായിരുന്നു എന്ന് നമ്മള്‍ ചിന്തിക്കാറുണ്ടോ? അതിനായി നെറ്റ് കണക്ഷന്‍ ഉള്ള മൊബൈല്‍ ഫോണ്‍ അല്ലെങ്കില്‍ ലാപ് ടോപ് വാങ്ങിയതിനു എത്ര റിയാല്‍ ആദ്യം നമ്മള്‍ ചെലവാക്കി എന്നും പിന്നെ നെറ്റ് കണക്ഷന് മാസം എത്ര കൊടുക്കുന്നു എന്നും നോക്കാറുണ്ടോ? അപ്പോള്‍ പിന്നെ എന്തായിരുന്നു നമ്മുടെ ലാഭം. വെറും 2 റിയാലിന് ഒരു മിനുട്ടില്‍ പറയാവുന്ന കാര്യങ്ങള്‍ തന്നെ ആവും 20 മിനുട്ട് സംസാരിച്ചപ്പോള്‍ പറഞ്ഞതും. അങ്ങനെ നമ്മള്‍ സംസാരിക്കുന്നത് - വിവാഹിതര്‍ ആണെങ്കില്‍ - മിക്കവാറും ഭാര്യമാരോടും മക്കളോടും ആയിരിക്കാം. അവര്‍ക്ക് വീട്ടില്‍ ചെയ്യാനുള്ള പല കാര്യങ്ങളും പിന്നത്തേക്ക് മാറ്റി വെച്ചിട്ടാവും നമ്മോടു സംസാരിക്കാന്‍ കമ്പ്യുട്ടറും നെറ്റ് കണക്ഷനും ഉള്ളവര്‍ കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരിക്കുന്നത്. അത് സാവധാനം നമ്മുടെ വിളി പ്രതീക്ഷിച്ചു കുറച്ചു നേരത്തെ വന്നിരിക്കാന്‍ തുടങ്ങും. അങ്ങനെ നിര്‍ബന്ധമായും ചെയ്യേണ്ട പല കാര്യങ്ങളും ചെയ്യാതെ ആവും. അത് വഴി അറിയാവുന്നവരും അറിയാത്തവരും ആയി ഓണ്‍ലൈന്‍ ബന്ധം തുടങ്ങാനുള്ള അവസരം ഉണ്ടാക്കും. പിന്നെ ഉണ്ടാകാവുന്ന അനുഭവങ്ങള്‍ വാര്‍ത്തകള്‍ ആയി പലതും നമ്മള്‍ വായിക്കുകയും കാണുകയും ചെയ്യുന്നുണ്ടല്ലോ.
പിന്നെ ഇടയ്ക്കു അവധിക്കു നാട്ടില്‍ പോകുമ്പോള്‍ മറുനാട്ടില്‍ അനുഭവിച്ചു എന്ന് സ്വയം അവകാശപ്പെടുന്ന ടെന്‍ഷന്‍ മാറ്റാന്‍ അതിനു മുന്നത്തെ അവധിക്കു ശേഷം വന്നു സമ്പാദിച്ചതും പിന്നെ അത്രയുമെങ്കിലും കടവും വരുത്തി അടിച്ചു പൊളിക്കുന്നു. ആവശ്യമില്ലെങ്കിലും കാര്‍ റെന്റിനു എടുക്കുന്നു. ആകെ ഒരു ഉല്ലാസ ജീവിതം. തിരികെ വരുമ്പോള്‍ ഉണ്ടാക്കിയ കടം തീരാന്‍ പിന്നെ ഒരു കൊല്ലം പണിയെടുത്താലും കഴിയാത്ത അവസ്ഥ. ഇത് പ്രവാസ ജീവിതം അവസാനിക്കുന്നത് വരെയും തുടരാം എന്ന് നമ്മള്‍ ധരിക്കരുത്. അടുത്ത നിമിഷം നമ്മള്‍ മരണപ്പെട്ടെക്കം എന്ന് കരുതുന്നത് പോലെ തന്നെ അടുത്ത നിമിഷം നമ്മള്‍ കയറിപ്പോകേണ്ടി വരും എന്ന് കരുതിയാവണം നമ്മുടെ ഓരോ നിമിഷവും. നമ്മള്‍ വിദേശത്തു ചെലവഴിച്ചു സമ്പാദിച്ചതില്‍ നിന്നും ചെലവഴിക്കുന്നത് അതിനുള്ള അവസരം കിട്ടാത്തവര്‍ക്ക് കൂടി ഗുണം ചെയ്യുന്ന വിധത്തിലാകാന്‍ ശ്രമിക്കുക. അത് കിട്ടിയവര്‍ നമ്മളെ ആദരിക്കും എന്ന പ്രതീക്ഷ ഇല്ലാതെ തന്നെ, എന്നാല്‍ അവര്‍ അവഗണിക്കും എന്ന പ്രതീക്ഷയോടും.
കമ്പോളത്തില്‍ ഇറങ്ങുന്നത് എല്ലാമൊന്നും നമുക്ക് ഗുണം ചെയ്യുന്നവയല്ല. അത് ഇറക്കുന്നവക്ക് ലാഭം ഉണ്ടാക്കാനാണ്. ഇറങ്ങുന്ന എല്ലാ ഫാഷനും നമുക്ക് വേണം എന്ന് നമ്മള്‍ വിചാരിക്കേണ്ട. നമ്മള്‍ വില കൊടുത്ത് വാങ്ങുന്ന വസ്ത്രങ്ങള്‍ നമ്മുടെ നാണം മറക്കാനുള്ളതാണ്. അതാവണം അത് വാങ്ങുന്നതിന്റെ ഉദ്ദേശം. ചുരുങ്ങിയത് നമ്മള്‍ കൊടുക്കുന്ന വിലയുടെ വലിപ്പമെങ്കിലും വാങ്ങുന്ന വസ്ത്രത്തിനു ഉണ്ടാവേണ്ടേ? ആണിനായാലും പെണ്ണിനായാലും. വിദേശത്തു കുടുംബത്തോടൊപ്പം താമസിക്കുന്നവരുടെ വില്ലയിലോ ഫ്ലാറ്റിലോ സന്നര്‍ശനത്തിനു എത്തുന്നവരുടെ പാദരക്ഷകള്‍ അഴിച്ചിടാന്‍ സ്ഥലമില്ലാത്ത വിധം ചെരുപ്പുകള്‍ കാണാം. കുട്ടികള്‍ കൂടി ഉണ്ടെങ്കില്‍ പിന്നെ പറയേണ്ടതുമില്ല.
ആകെ നോക്കിയാല്‍ നമ്മള്‍ ഇവിടെ സ്ഥിര താമസത്തിന് വന്നവരാണ് എന്ന ധാരണയിലാണ് ഓരോരുത്തരുടെയും ജീവിത രീതികള്‍. ഇങ്ങനെ ചില നിതാക്കാത്തും അത് പോലുള്ള ഭീഷണിയും വരുമ്പോള്‍ എങ്കിലും നമ്മള്‍ മാറി ചിന്തിച്ചില്ല എങ്കില്‍ നമ്മുടെ ഭാവിക്ക് ഉത്തരവാദികള്‍ നമ്മള്‍ തന്നെ ആയിരിക്കും. ഇപ്പോള്‍ പറയുന്ന നിതാക്കാത്ത് നിയമം ഒരു പക്ഷെ നമ്മളില്‍ ചിലരെ ബാധിച്ചിരിക്കില്ല. എന്ന് കരുതി നമ്മളെ അങ്ങനെ ഒന്ന് ഒരിക്കലും ബാധിക്കില്ല എന്ന് ഉറപ്പിക്കേണ്ട. അതിനാല്‍ ഇപ്പോള്‍ അതിജീവിച്ചവര്‍ അത് പടച്ചവന്‍ തന്ന ഒരു പരീക്ഷണ കാലാവധി ആണ് എന്ന് കണക്കാക്കി സൂക്ഷ്മതയോടു കൂടി ജീവിക്കുക. അതിനു കൂടുതല്‍ നന്ദിയുള്ളവര്‍ ആകുക.
'ഒരു സമൂഹം സ്വന്തമായി മാറ്റം ഉദ്ദേശിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് മാറ്റം സാധ്യമാവില്ല'

No comments:
Post a Comment