സ്ത്രീയുടേയും പുരുഷന്റേയും ഇന്ദ്രിയും കൂടിച്ചേര്‍ന്നാണ് സന്താനോല്‍പാദനുണ്ടാകുന്നത് . ആണ്‍കുഞ്ഞ് പിറന്നാല്‍ സന്തോഷവും പെണ്‍കുഞ്ഞ് പിറന്നാല്‍ വെറുപ്പും ഉണ്ടാകുന്നത് ശരിയല്ല. പെണ്‍കുട്ടിയില്‍ അല്ലാഹുവിന്റെ അപാരമായ പ്രതിഫലവും ധാരാളം രക്ഷയും അവന്ന് നല്‍കപ്പെടുന്നതാണ്.
ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറക്കുകയും അതിന്ന് സല്‍സസ്വഭാവങ്ങളും മറ്റ് അത്യാവശ്യകാര്യങ്ങളുമെല്ലാം പഠിപ്പിക്കുകയും ഭക്ഷണ പാനീയങ്ങളെല്ലാം കൊടുത്തു പോറ്റി വളര്‍ത്തുകയും ചെയ്തു അവന്റെ കഴിവിനനുസരിച്ച് വിവാഹം ചെയ്തു കൊടുക്കുകയം ചെയ്താല്‍ ആ കുട്ടി അവന്റെ ഇരു പാര്‍ശ്വങ്ങളിലും നിന്ന് കൊണ്ട് സ്വര്‍ഗ്ഗത്തിലേക്ക് അവനെ ആനയിക്കുമെന്ന് പല ഹദീസുകളിലുമുണ്ട്. ഇപ്രകാരം തന്നെ സഹോദരിമാരെ സന്തോഷപൂര്‍വം പോറ്റിവളര്‍ത്തുന്നതിന്റെ ശ്രേഷ്ഠതയിലും ധാരാളം ഹദീസുകള്‍ വന്നിരിക്കുന്നു.
കുഞ്ഞിനെ പ്രസവിച്ച ഉടന്‍ ചെവിയില്‍ ബാങ്ക് ഇഖാമത്തിന്റെ മന്ത്രധ്വനി കേള്‍പ്പിക്കുകയും അതിന്ന് മുമ്പായി തീ തൊടാത്ത സാധനം കൊണ്ട് മധുരം കൊടുക്കുകയും വേണം. കുഞ്ഞ് ആണോ പെണ്ണോ എന്ന് മനസ്സിലാകാത്ത വിധത്തിലുള്ള ചാവ്പിള്ളയാണെങ്കില്‍ ആണിന്നും പെണ്ണിന്നും പറ്റുന്ന വിധത്തിലുള്ള ഹംസ, തല്‍ഹ മുതലായ നാമങ്ങള്‍ നല്‍കണം. ഇതെല്ലാം സന്താനങ്ങളില്‍ ചെയ്യേണ്ട രക്ഷിതാക്കളുടെ കടമകളാണ്.
സാധുവാക്കുന്ന കാരണങ്ങളുണ്ടെങ്കില്‍ ത്വലാഖ് (വിവാഹമോചനം) അനുവദനീയമാണെങ്കിലും അല്ലാഹുവിന്റെ അതിയായ കോപത്തിന്നു അര്‍ഹമായ കാര്യമാണത്. വല്ല സ്ത്രീയും ശരിയായ കാരണം കൂടാതെ തന്റെ ഭര്‍ത്താവിനോട് ത്വലാഖ് ആവശ്യപ്പെട്ടാല്‍ സ്വര്‍ഗ്ഗം അവള്‍ക്ക് നിഷിദ്ധമാണെന്നും അതിന്റെ സുഗന്ധം അവള്‍ക്ക് ന്നെത്തുകയില്ലെന്നും മറ്റും ഹദീസില്‍ അരുളിയിരിക്കുന്നു. ത്വലാഖ് ചൊല്ലുകയാണെങ്കില്‍ അത് ആര്ത്തവസമയത്തല്ലാതിരിക്കു ന്നതും ഒരു ത്വലാഖിന്റെ മേല്‍ ചുരുക്കുന്നതും സുന്നത്താണ്. ത്വലാഖിന്ന് ശേഷം അവളുടെ മനസ്സമാധാനത്തിന് വേണ്ടി എന്തെങ്കിലും സൗജന്യം കൊടുക്കല്‍ ഭര്‍ത്താവിന് സുന്നത്തുണ്ട്. അവള്‍ തന്റെ അധീനത്തില്‍ ഭാര്യയായിരിക്കുമ്പോഴും ത്വലാഖ് ചൊല്ലിയ ശേഷവും അവളുടെ രഹസ്യം പുറത്താക്കുന്നത് വലിയ കുറ്റകരമാകുന്നു.
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ് ഇടൂ; നിങ്ങളുടെ കമന്റ് ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!
No comments:
Post a Comment