തന്റെ കഴിവിനനുസരിച്ച് ഭാര്യക്ക് ചിലവ് കൊടുക്കല്‍ ഭര്‍ത്താവിന്റെ കടമയാണ്. അതിന്റെ തോത് വളരെകുറച്ച്, അവളെ കഷ്ടത്തിലേക്ക് നീക്കാതെയും അമിതമായകാതെയും മധ്യനില പാലിക്കേണ്ടതും ആവശ്യമാണ്. ഒരു സ്ത്രീക്ക് സൗജന്യമായി ഭക്ഷണം കൊടുക്കുന്നതും ഒരടിമയെ സ്വതന്ത്രനാക്കുന്നതില്‍ ചിലവഴിക്കുന്നതും സ്വഭാര്യക്ക് ചിലവ് കൊടുക്കുന്നതും തമ്മില്‍ താരതമ്യപ്പെടുത്തിയാല്‍ ഭാര്യക്ക് ചിലവ് കൊടുക്കുന്നതിന്നാണ് കൂടുതല്‍ ശ്രേഷ്ഠത എന്ന് ഹദീസില്‍ വ്യക്തമാക്കിയിരിക്കുന്നു.
ഒന്നില്‍ കൂടുതല്‍ ഭാര്യമാരുള്ളവര്‍ നിക്കാഹിന്റെ അദ്ധ്യായത്തില്‍ പറഞ്ഞ പ്രകാരം അവരുടെ ഭക്ഷണം വസ്ത്രം രാത്രിതാമസിക്കല്‍ എന്നിവയില്‍ തുല്യത പാലിക്കണം. ഇതു പാലിക്കാത്തവര്‍ (അതിന്റെ ശിക്ഷയെന്നോണം) അന്ത്യനാളില്‍ ഒരു ഭാഗം ചെരിഞ്ഞവരായി വരുന്നതാണ് എന്ന് ഹദീസില്‍ വ്യക്തമാക്കിയിരിക്കുന്നു.
ഭാര്യാഭര്ത്താക്കള്ക്കിടയ ില് വല്ല പിണക്കവുമുണ്ടായാല്‍ അത് രണ്ടാളുടേയും പക്കല്‍ നിന്നുള്ളതോ, അല്ലെങ്കില്‍ ഭര്‍ത്താവിന്റെ പക്കല്‍ നിന്നു മാത്രമുള്ള കാരണമോ ആണെങ്കില്‍ രണ്ട് പക്ഷത്തില്‍ നിന്നുമുള്ള മദ്ധ്യസ്ഥന്മാര്‍ ഇടപെട്ടു കാര്യം രമ്യമായി അവസാനിപ്പിക്കണം. ഭാര്യയുടെ പക്കല്‍ നിന്ന് പിണക്കമുണ്ടായാല്‍ ഭര്‍ത്താവ് അവളെ ഉപദേശിക്കുകയും നിര്‍ബന്ധിച്ചു വഴിപ്പെടുത്തുകയും ചെയ്യേണ്ടതാണ്. അതിന്ന് ഭര്‍ത്താവിന് അധികാരമുണ്ട്. അപ്രകാരം തന്നെ നമസ്‌കാരം മുതലായ ഫര്‍ളുകളെ ഉപേക്ഷിച്ചാലും നിക്കാഹിന്റെ അദ്ധ്യായത്തില്‍ പറഞ്ഞപ്രകാരം ആദ്യമായി അവളെ ഉപദേശിക്കുകയും ഫലപ്പെടാത്ത പക്ഷം അടിച്ചാല്‍ പ്രയോജനമുണ്ടാകുമെന്ന് കണ്ടാല്‍ മുഖമല്ലാത്ത സ്ഥലത്ത് മുറിവാകാത്തവിധം അടിച്ചു നിര്‍ബന്ധിക്കാവുന്നതുമാണ്. ദീനിയായ കാര്യത്തിന്ന് വേണ്ടി ഒരു മാസം വരെ ഭാര്യയുമായി പിണങ്ങല്‍ അനുവദനീയമാകുന്നു.
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ് ഇടൂ; നിങ്ങളുടെ കമന്റ് ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!
No comments:
Post a Comment