മനുഷ്യരെപ്പോലെയുള്ള ഒരു സമുദായമായി, സംഘമായി പക്ഷിമൃഗാദികളെ ഗണിക്കുന്ന ഇസ്‌ലാം മൂന്ന് സന്ദര്‍ഭങ്ങളില്‍ അവയെ ബലിയറുക്കുന്നത് പ്രതിഫലാര്‍ഹവും ശ്രേഷ്ഠവുമായ ഒരു മതാചാരമായി പഠിപ്പിക്കുന്നു.
📒ഒരു കുഞ്ഞു പിറന്നാല്‍ അതിന്റെ ഭാഗമായി അറുക്കുന്ന അഖീഖയും, പരിശുദ്ധ ഹജ്ജ് കര്‍മത്തില്‍ നിര്‍വഹിക്കുന്ന ബലിയും, ബലിപെരുന്നാള്‍ ദിനത്തില്‍ നിര്‍വഹിക്കുന്ന ഉളുഹിയ്യത്തുമാണ് ഈ മതാചാര കര്‍മത്തില്‍ ഉള്‍പ്പെടുന്നത്.
ഒരു പിതാവിന്റെയും മാതാവിന്റെയും മകന്റെയും ത്യാഗനിര്‍ഭരമായ ചരിത്ര യാഥാര്‍ഥ്യമാണ് "ഉളുഹിയ്യത്ത് "എന്ന മതകര്‍മത്തിന്റെ കാതല്‍.
📕ഐഹിക ജീവിതത്തില്‍ ഒരു മനുഷ്യന്റെ ആവശ്യവും അത്യാവശ്യവും കണ്‍കുളിര്‍മയുമായ സന്താനസൗഭാഗ്യം അല്ലാഹു തടഞ്ഞുവെച്ച ഒരു പ്രവാചകന്‍,അല്ലാഹുവിന്റെ കൂട്ടുകാരനെന്ന് വിശേഷിപ്പിച്ച ഖലീലുള്ളാഹി ഇബ്‌റാഹീം(അ) ഒരു സന്താനത്തെ ലഭിക്കാന്‍ നിരന്തരമായി സ്രഷ്ടാവിനോട് പ്രാര്‍ത്ഥിക്കുകയും വാര്‍ധക്യാവസ്ഥയില്‍ ഒരു മകനെക്കുറിച്ചുള്ള സന്തോഷവാര്‍ത്ത ലഭിക്കുകയും തന്റെ താങ്ങും തണലുമാകേണ്ട പ്രായമെത്തിയപ്പോള്‍, ദൈവകല്‍പനയാല്‍ മകനെയറുക്കാന്‍ സ്വപ്‌നദര്‍ശനമുണ്ടാകുകയും ചെയ്ത ഒരു ചരിത്രസത്യത്തെ പരിശുദ്ധ വേദഗ്രന്ഥം ഇപ്രകാരം വിശദീകരിക്കുന്നു:
അപ്പോള്‍ സഹനശീലനായ ഒരു ബാലനെപ്പറ്റി നാം അദ്ദേഹത്തിന് സന്തോഷവാര്‍ത്ത അറിയിച്ചു.
എന്നിട്ട് ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്‌നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു:
എന്റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന് ഞാൻ സ്വപ്‌നത്തില്‍ കാണുന്നു. അതുകൊണ്ട് നോക്കൂ: നീ എന്താണ് അഭിപ്രായപ്പെടുന്നത് ?
അവന്‍ പറഞ്ഞു:
എന്റെ പിതാവേ, കല്‍പ്പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്.
അങ്ങനെ അവര്‍ ഇരുവരും ദൈവകല്‍പനക്ക് കീഴ്‌പ്പെടുകയും അവനെ ചെരിച്ച് കിടത്തുകയും ചെയ്ത സന്ദര്‍ഭം!
നാം അദ്ദേഹത്തെ വിളിച്ചു പറഞ്ഞു: ഹേ!ഇബ്‌റാഹീം,
തീര്‍ച്ചയായും നീ സ്വപ്‌നം സാക്ഷാല്‍കരിച്ചിരിക്കുന്നു. അപ്രകാരമാണ് നാം സദ് വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്.
തീര്‍ച്ചയായും ഇത് സ്പഷ്ടമായ പരീക്ഷണം തന്നെയാകുന്നു.
അവന് പകരം ബലിയര്‍പ്പിക്കാനായി മഹത്തായ ഒരു ബലിമൃഗത്തെ നാം നല്‍കുകയും ചെയ്തു.
📚(വി.ഖു.37:100-107)📚
🍒🍒🍒🍒🍒🍒🍒🍒🍒🍒🍒
📙തനിക്ക് ജീവിതത്തില്‍ ആവശ്യവും അത്യാവശ്യവുമായിരുന്ന സ്വന്തം മകനെ ബലിയറുക്കാന്‍ തയ്യാറായ ഇബ്‌റാഹീം നബി(അ)യുടെ ചരിത്രത്തെ അനുസ്മരിച്ച് കൊണ്ട് നമ്മുടെ ആവശ്യമായ പണമോ,നാം വളര്‍ത്തിയെടുത്ത കാലിവര്‍ഗങ്ങളോ അല്ലാഹുവിന്റെ പ്രീതിക്ക് മുമ്പില്‍ നിസ്സാരമാണെന്ന് പ്രഖ്യാപിക്കാനുള്ള അവസരമാണ് ഉളുഹിയത്ത് എന്ന പുണ്യകര്‍മം.
📕ഉളുഹിയത്തില്‍ നാം ബലിയറുക്കുന്ന മൃഗം കേവലം പ്രതീകാത്മകവും, ആ ധര്‍മത്തിലൂടെ നമ്മുടെ മനസ്സില്‍ നിന്ന് നിര്‍ഗളിക്കുന്ന ഭക്തി അതിന്റെ കാതലായ വശവുമാണ്.
അല്ലാഹു പറയുന്നു:
"അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മനിഷ്ഠയാണ് അവങ്കല്‍ എത്തുന്നത്"
📚(വി.ഖു.22:37)📚
🍒🍒🍒🍒🍒🍒🍒🍒🍒🍒🍒
📙പ്രവാചകന്റെയും സ്വഹാബിമാരുടെയും ജീവിതത്തില്‍ പട്ടിണിയും പ്രാരാബ്ധവും അവരെ അലട്ടിയിരുന്നുവെങ്കിലും ഉളുഹിയത്ത് എന്ന പുണ്യകര്‍മം നിര്‍ബന്ധമാണോ ഐച്ഛികമാണോ എന്ന ചിന്തപോലും അവരില്‍നിന്ന് ഉണ്ടായിരുന്നില്ല.
📕ബലികര്‍മം നിര്‍ബന്ധമാണോ അതോ ഐച്ഛികമാണോ എന്ന ചോദ്യത്തിന് ഇബ്‌നു ഉമര്‍(റ) മറുപടി ഇപ്രകാരമായിരുന്നു:
🎾"പ്രവാചകനുംശേഷം മുസ്‌ലിംകളും വുളുഹിയത്ത് നിര്‍വഹിച്ചിരുന്നു. ആ പുണ്യകരമായ ചര്യ തുടര്‍ന്ന് പോരുകയും ചെയ്തു"🎾
📝(ഇബ്‌നുമാജ)📝
🔵"ആര്‍ക്കെങ്കിലും ജീവിതത്തില്‍ വുളുഹിയത്തറുക്കാന്‍ ഭൗതിക സാഹചര്യമുണ്ടാകുകയും ശേഷം അവനത് നിര്‍വഹിക്കാതിരിക്കുകയും ചെയ്താല്‍ ഈദ് ഗാഹിലേക്കവന്‍ അടുക്കേണ്ടതില്ല."🔵
📝(ഇബ്‌നുമാജ)📝
📙ഈ രണ്ട് നബിവചനങ്ങള്‍ ഒളുഹിയത്ത് എന്ന പുണ്യകര്‍മത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
🍒🍒🍒🍒🍒🍒🍒🍒🍒🍒🍒
📕ഇബ്‌റാഹീം നബി(അ) തന്റെ മകനെ ബലിയറുക്കാന്‍ തയ്യാറായത് ദുല്‍ഹിജ്ജ പത്തിനായിരുന്നു.
📕ആയതിനാല്‍ ആ ദിവവസം തന്നെ ഉളുഹിയത്തിന് തെരഞ്ഞെടുക്കലാണ് കൂടുതല്‍ അഭികാമ്യം.
📕അസൗകര്യമുണ്ടെങ്കില്‍ ദുല്‍ഹിജ്ജ11,12,13 എന്നീ ദിവസങ്ങളിലുമാകാം.
📗പെരുന്നാള്‍ ദിനത്തില്‍ ബലികര്‍മം നിര്‍വഹിക്കേണ്ടത് പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷമാണ്. അതിന് മുന്‍പായി നിര്‍വഹിച്ചാല്‍ അത് സ്വന്തത്തിന് വേണ്ടി നിര്‍വഹിച്ചതായേ പരിഗണിക്കൂ.
🍒🍒🍒🍒🍒🍒🍒🍒🍒🍒🍒
📕ഒരാള്‍ ഉദുഹിയത്ത് അറുക്കുമ്പോള്‍ ഇപ്രകാരമാണ് പറയേണ്ടത്:
🌺بسم الله والله أكبر ، اللهم هذا منك ولك🌺
🔵"അല്ലാഹുവിന്‍റെ നാമത്തില്‍: അല്ലാഹുവാകുന്നു ഏറ്റവും വലിയവന്‍. അല്ലാഹുവേ ഇത് നിന്നില്‍ നിന്നുള്ളതാണ്, ഇത് നിനക്കുള്ളതാണ്.
🍒🍒🍒🍒🍒🍒🍒🍒🍒🍒🍒
📕ശറഇയ്യായ അറവ് എന്ന് പറയുന്നത് അറുക്കുന്നയാള്‍ ഒട്ടകത്തിന്റെയും പശുവിന്‍റെയും ആടിന്‍റെയുമെല്ലാം അന്നനാളവും, ശ്വാസനാളവും, കഴുത്തിന്‍റെ ഇരുവശത്തുമുള്ള പ്രഥമ ഞരമ്പുകളും അറുക്കുക എന്നതാണ്. ഈ നാല് അവയവങ്ങളും അതായത് ശ്വാസനാളം, അന്നനാളം, ഇരുവശത്തുമുള്ള രണ്ട് ധമനികള്‍ ഇവ വിഛേദിക്കപ്പെട്ടാല്‍ അറവ് അനുവദനീയമാണ് എന്നതില്‍ പണ്ഡിതന്മാര്‍ക്കെല്ലാം ഏകാഭിപ്രായമാണ്.
📒ഇനി ധമനികളില്‍ ഒന്ന് മാത്രമാണ്
വിഛേദിക്കപ്പെട്ടതെങ്കില്‍ അതും ഭക്ഷിക്കാവുന്ന ഹലാല്‍ തന്നെയാണ്. എന്നാല്‍ ആദ്യത്തേദിന്‍റെ അത്ര പൂര്‍ണതയില്ല എന്നു മാത്രം.
📒ഇനി ശ്വാസനാളവും അന്നനാളവും മാത്രമാണ് മുറിക്കപ്പെട്ടെതെങ്കിലും പൂരിപക്ഷം പണ്ഡിതന്മാരും അത് അനുവദനീയമാണ് എന്ന അഭിപ്രായക്കാരാണ്. പ്രവാചകന്‍റെ ഈ ഹദീസാണ് അവര്‍ക്കുള്ള തെളിവ്.
👉�പ്രവാചകന്‍(ﷺ) പറഞ്ഞു:
🌻"അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കപ്പെടുകയും, രക്തം വാരുകയും ചെയ്‌താല്‍ നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. എല്ലുകൊണ്ടും നഖം കൊണ്ടും അറുത്തവ നിങ്ങള്‍ ഭക്ഷിക്കരുത്"🌻
📝[തിര്‍മിദി]📝
📒മൃഗത്തിനെ അങ്ങേയറ്റം പീഡിപ്പിക്കുന്ന രൂപത്തിലുള്ളവയായതിനാലാണ് ഇവ രണ്ടും വിലക്കപ്പെട്ടത് എന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
📘അതിനാല്‍ തന്നെ അന്നനാളവും, ശ്വാസനാളവും മാത്രമാണ് മുറിഞ്ഞതെങ്കിലും ഭക്ഷിക്കാമെന്നതാണ് ഈ വിഷയത്തിലെ ശരിയായ അഭിപ്രായം.
📙ഒട്ടകത്തിനെ അതിന്‍റെ ഇടതു കൈ ബന്ധിച്ച് മൂന്ന് കാലില്‍ നിര്‍ത്തി അതിന്‍റെ കഴുത്തിനും നെഞ്ചിനും ഇടയിലുള്ള ഭാഗത്ത് മൂര്‍ച്ചയുള്ള കത്തികൊണ്ട് കുത്തി ബലി കഴിക്കുന്നതാണ് സുന്നത്ത്. എന്നാല്‍ പശുവിനെയും ആടിനെയും അവയുടെ ഇടതുഭാഗം താഴെയാവുന്ന രൂപത്തില്‍ ചരിച്ചു കിടത്തി അറുക്കുന്നതാണ് സുന്നത്ത്. അറുക്കുന്ന സമയത്ത് മൃഗത്തെ ഖിബിലക്ക് നേരെ തിരിച്ചു നിര്‍ത്തുന്നതും സുന്നത്താണ്. ഇത് നിര്‍ബന്ധമല്ല. പുണ്യകരം മാത്രമാണ്. ഖിബിലയിലേക്ക് തിരിച്ചു നിര്‍ത്താതെ ഒരാള്‍ അറുത്താലും അത് ഹലാലാകും.
🍒🍒🍒🍒🍒🍒🍒🍒🍒🍒🍒
📕ഒരാള്‍ തന്‍റെ ബലിയുടെ പണം അതറുക്കാനായി അല്‍റാജിഹി കമ്പനിയെയോ, ഇസ്ലാമിക് ബേങ്കിനെയോ ഏല്‍പിച്ചാല്‍ അതില്‍ തെറ്റില്ല. കാരണം അവര്‍ വിശ്വസ്ഥരും കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നവരുമായ ഏല്‍പിക്കാന്‍ പറ്റിയ ആളുകളാണ്.
(രാജ്യത്തിന്‍റെ പുറത്ത് അറുക്കുന്ന വിഷയത്തിലും, അതുപോലെ ഇങ്ങനെയുള്ള ചാരിറ്റബ്ള്‍ ട്രസ്റ്റുകളെ ഏല്പിക്കുന്ന വിഷയത്തിലും പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വിത്യാസം ഉണ്ട്).
📗ശൈഖ് ഇബ്നു ഉസൈമീന്‍ റഹിമഹുല്ല അത് നേരിട്ട് നിര്‍വഹിക്കണം എന്ന അഭിപ്രായക്കാരനാണ്.
📒ശൈഖ് ഇബ്നു ബാസ് റഹിമഹുല്ല തുടരുന്നു:
"എന്നാല്‍ ഒരാള്‍ സ്വയം തന്‍റെ കൈകൊണ്ട് ബലിയറുക്കുകയും സ്വയം തന്നെ അത് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുകയും ചെയ്യുന്നുവെങ്കില്‍ അതാണ് സൂക്ഷ്മതക്ക് നല്ലതും ഏറ്റവും ശ്രേഷ്ഠമായതും.
കാരണം,പ്രവാചകന്‍(ﷺ) തന്‍റെ കൈകൊണ്ട് തന്‍റെ ബലിമൃഗത്തെ അറുക്കുകയും മറ്റു അറവുകള്‍ക്ക് മറ്റുള്ളവരെ എല്പിക്കുകയുമാണ് ചെയ്തത്.
📒ഒരാള്‍ മറ്റുള്ളവരെ പണം നല്‍കി അറുക്കാന്‍ ഏല്‍പ്പിക്കുകയല്ല വേണ്ടത്. കാരണം ഇതൊരു ഇബാദത്താണ്.കേവലം ഇറച്ചി വിതരണം ചെയ്യല്‍ മാത്രമല്ല ഇതിന്‍റെ ഉദ്ദേശ്യം. മാത്രമല്ല പ്രവാചകന്‍(സ) അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി സ്വയം അറുക്കുകയാണ് ചെയ്തത്. അതിനാല്‍ തന്നെ പണം നല്‍കി സംഘടനകളെയോ മറ്റോ അതേല്പിക്കുന്നത് സ്വദഖയായി മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ എന്നാണ് ശൈഖ് ഇബ്നു ഉസൈമീന്‍റെ അഭിപ്രായം.
📗ഇതില്‍ ശൈഖ് ഇബ്നു ഉസൈമീന്‍റെ അഭിപ്രായമാണ് കൂടുതല്‍ പ്രബലമായി തോന്നുന്നത്.
🍒🍒🍒🍒🍒🍒🍒🍒🍒🍒🍒
📕ഇനി ഒരാള്‍ അത് അറുക്കുകയും അങ്ങനെത്തന്നെ പാവപ്പെട്ടവര്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്നതിലും തെറ്റില്ല.കാരണം,പാവപ്പെട്ടവര്‍ക്ക് അത് തൊലിയുരിക്കുകയും അതിന്‍റെ ഇറച്ചിയും തൊലിയും ഉപയോഗപ്പെടുത്തുവാന്‍ സാധിക്കുകയും ചെയ്യുമല്ലോ.
📒പക്ഷെ,പരിപൂര്‍ണതയും ശ്രേഷ്ഠകരവുമായത് അറുക്കുന്നവര്‍ തന്നെ അതിന്‍റെ തൊലിയുരിച്ച് ഇറച്ചിയാക്കി പാവപ്പെട്ടവരുടെ അരികിലെക്കും വീടുകളിലേക്കും എത്തിച്ചു നല്‍കുക എന്നതാണ്.
📕പ്രവാചകന്‍(ﷺ)
ഒട്ടകങ്ങളെ ബലി കഴിക്കുകയും അവയെ പാവപ്പെട്ടവര്‍ക്ക് അങ്ങനെത്തന്നെ വിട്ടുകൊടുക്കുകയും ചെയ്തതായി ഹദീസുകളില്‍ വന്നിട്ടുണ്ട്. പക്ഷെ അത് അവിടെ സന്നിഹിതരായ പാവപ്പെട്ടവര്‍ക്ക് അതില്‍ നിന്നും എടുക്കാനും കൂടുതല്‍ ഉപകാരപ്പെടാനും ആയിരുന്നിരിക്കണം എന്നാണ് മനസ്സിലാകുന്നത്.
🍒🍒🍒🍒🍒🍒🍒🍒🍒🍒🍒
📙കഴിവുള്ള ഒരാളെ സംബന്ധിച്ചിടത്തോളം ഉദുഹിയത്ത് അറുക്കുക എന്നുള്ളത് ഏറെ പുണ്യകരമായ ഒരു കാര്യമാണ്. നിര്‍ബന്ധമല്ല. അത് നിര്‍ബന്ധമാണ് എന്ന രൂപത്തില്‍ തെളിവുകള്‍ വന്നിട്ടില്ല. അതിനാല്‍ തന്നെ അത് നിര്‍ബന്ധമാണ് എന്ന അഭിപ്രായം ദുര്‍ബലമാണ്.
📒ഇനി അഥവാ ഉദുഹിയത്ത് അറുക്കണമെന്നത് ഒരാള്‍ വസ്വിയത്ത് ചെയ്തതാണെങ്കില്‍ അത് നിറവേറ്റല്‍ നിര്‍ബന്ധമാണ്.
📙ഒരാണിനും അയാളുടെ കുടുംബത്തിനും ഒരാട് മതിയാകുന്നതാണ്.അതുപോലെ ഒരു സ്ത്രീക്കും അവളുടെ കുടുംബത്തിനും ഒരാട് മതിയാകുന്നതാണ്.
🍒🍒🍒🍒🍒🍒🍒🍒🍒🍒🍒
📗ഉദുഹിയത്ത് അറുക്കാന്‍ ഉദ്ദേശിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ദുല്‍ഹിജ്ജ മാസം പ്രവേശിച്ചു കഴിഞ്ഞാല്‍ ഉദുഹിയത്ത് അറുക്കുന്നത് വരെ അയാളുടെ മുടിയില്‍ നിന്നോ, നഖത്തില്‍ നിന്നോ, തൊലിയില്‍ നിന്നോ യാതൊന്നും തന്നെ നീക്കം ചെയ്യാന്‍ പാടില്ല.
📙എന്നാല്‍ മറ്റൊരാളുടെ ഉദുഹിയത്ത് അറുക്കാന്‍ വേണ്ടി ഏല്‍പിക്കപ്പെട്ട ആളെ സംബന്ധിച്ചിടത്തോളം മുടിയോ,നഖമോ,തൊലിയോ നീക്കം ചെയ്യുന്നത് വര്‍ജ്ജിക്കേണ്ടതില്ല.
📒എന്നാല്‍ ഒരു വീട്ടുകാര്‍ ഒന്നടങ്കം ഒരു ഉദുഹിയത്തില്‍ പങ്കാളികളാവുകയാണെങ്കില്‍ അവരെല്ലാവരും തന്നെ ബാലിയറുക്കുന്നവരാണ്.
അതിനാല്‍ തന്നെ അവരാരും ദുല്‍ഹിജ്ജ പ്രവേശിച്ചു കഴിഞ്ഞാല്‍ ഉദുഹിയത്ത് അറുക്കുന്നത് വരെ തങ്ങളുടെ മുടിയോ,നഖമോ, തൊലിയോ നീക്കം ചെയ്യരുത്.
(എന്നാല്‍ ശൈഖ് ഇബ്നു ഉസൈമീന്‍ റഹിമഹുല്ലയുടെ അഭിപ്രായപ്രകാരം ഒരാള്‍ തനിക്കും വീട്ടുകാര്‍ക്കും വേണ്ടി ഉദുഹിയത്ത് അറുക്കുകയാണെങ്കില്‍, അയാള്‍ മാത്രം മുടി,നഖം, തൊലി എന്നിവ നീക്കം ചെയ്യുന്നത് വര്‍ജ്ജിച്ചാല്‍ മതി).
🍒🍒🍒🍒🍒🍒🍒🍒🍒🍒🍒
📘പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ടതനുസരിച്ച് പുരുഷനെപ്പോലെ സ്ത്രീക്കും ബലിയറുക്കാം.
📗അവള്‍ മുസ്ലിമത്തോ, അഹ്ലു കിത്താബില്‍ പെട്ട സ്ത്രീയോ ആയിരിക്കുകയും, ശറഇയ്യായ രൂപത്തില്‍ അറുക്കുകയും ചെയ്‌താല്‍ അതില്‍ നിന്നും ഭക്ഷിക്കാവുന്നതാണ്.
📘അവളുടെ സ്ഥാനത്ത് അറുക്കുവാനുള്ള പുരുഷനുണ്ടെങ്കില്‍ പോലും അവള്‍ക്ക് അറുക്കാവുന്നതാണ്.
📘പുരുഷന്മാരുടെ അഭാവം എന്നത് ഒരിക്കലും സ്ത്രീയറുത്തത് അനുവദനീയമാകാനുള്ള നിബന്ധനയല്ല.
🍒🍒🍒🍒🍒🍒🍒🍒🍒🍒🍒
📕ജീവിച്ചിരിക്കുന്ന ഒരാള്‍ തനിക്കും തന്‍റെ കുടുംബത്തിനും വേണ്ടി ശറഅ് നിശ്ചയിച്ച ഒരു നിശ്ചിത സമയത്ത് ബലിയര്‍പ്പിക്കുക എന്നതാണ് ഉദുഹിയത്തിന്‍റെ രീതി.
📙ഒരാള്‍ തന്‍റെ മരണാനന്തര വസ്വിയത്തായി തന്‍റെ സ്വത്തിന്‍റെ മൂന്നിലൊന്നില്‍ കവിയാത്ത രൂപത്തില്‍ (മൂന്നിലൊന്നില്‍ കൂടുതല്‍ വസ്വിയത്ത് ചെയ്യാന്‍ പാടില്ല) ഉദുഹിയത്ത് നടത്തണം എന്ന് വസ്വിയത്ത് ചെയ്തിട്ടുണ്ടെങ്കില്‍, അതല്ലെങ്കില്‍ തന്‍റെ വഖഫിന്‍റെ ഭാഗമായി ഉദുഹിയത്തും നിശ്ചയിച്ചിട്ടുണ്ടെങ്കില്‍, ആ വഖഫും, വസ്വിയത്തും നടപ്പാക്കാന്‍ ഏല്‍പിക്കപ്പെട്ട ആളെ സംബന്ധിച്ചിടത്തോളം അത് നടപ്പാക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ ഒരാള്‍ അപ്രകാരം വസ്വിയ്യത്ത് ചെയ്തിട്ടില്ല, അതിനായി വഖഫ് നിശ്ചയിച്ചിട്ടുമില്ല എന്നിരിക്കട്ടെ,ഒരാള്‍ തന്‍റെ മരണപ്പെട്ട പിതാവിനോ മാതാവിനോ അതല്ലെങ്കില്‍ മറ്റു വല്ലവര്‍ക്കോ വേണ്ടി അത് നിര്‍വഹിക്കുന്നുവെങ്കില്‍ അതൊരു നല്ല കാര്യമാണ്.
🍒🍒🍒🍒🍒🍒🍒🍒🍒🍒🍒
📒ഏഴു പേര്‍ ചേര്‍ന്ന് ഒരൊട്ടകത്തെയോ, പശുവിനെയോ അറുക്കുമ്പോള്‍ ആ ഓഹരി അയാള്‍ക്കും കുടുംബത്തിനും വേണ്ടി എന്ന നിലക്ക് പരിഗണിക്കാമോ എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്.
📙ഏറ്റവും ശരിയായ അഭിപ്രായം അപ്രകാരം പരിഗണിക്കാം എന്നതാണ്. കാരണം ആ വ്യക്തിയും അയാളുടെ കുടുംബവും ഒരൊറ്റ വ്യക്തിയെപ്പോലെത്തന്നെയാണ്. എന്നാല്‍ ഷെയറിന് പകരം ഒരു ആടിനെ അറുക്കുന്നുവെങ്കില്‍ അതാണ് ഉത്തമം.
🍒🍒🍒🍒🍒🍒🍒🍒🍒🍒🍒
📙ഉദുഹിയത്ത് ഉദ്ദേശിക്കുന്ന സ്ത്രീക്ക് മുടിക്കെട്ട് അഴിച്ചിട്ട് കുളിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ മുടി അടര്‍ന്നു പോരുന്ന രൂപത്തില്‍ കോതി വാരാന്‍ പാടില്ല.
🍒🍒🍒🍒🍒🍒🍒🍒🍒🍒🍒
📒അമുസ്ലിമീങ്ങള്‍ക്ക് ഉദുഹിയത്തിന്‍റെ ഇറച്ചിയില്‍ നിന്നും നല്‍കുന്നതില്‍ തെറ്റില്ല. കാരണം അല്ലാഹു പറയുന്നു :
🌺لا يَنْهَاكُمُ اللَّهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُمْ مِنْ دِيَارِكُمْ أَنْ تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ🌺
🍇"മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവര്‍ക്ക് നന്‍മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു."🍇
📚[മുംതഹിന :8]📚
📗അതിനാല്‍ തന്നെ നമുക്കും അവര്‍ക്കുമിടയില്‍ യുദ്ധമില്ലാത്ത അവിശ്വാസികള്‍,അഭയം നല്‍കപ്പെട്ടവരോ (المستأمن), പരസ്പര ധാരണയോടെയും കരാറോടെയും ജീവിക്കുന്നവരോ (المعاهد) ആയ ദാനധര്‍മ്മങ്ങളില്‍ നിന്നും, ഉദുഹിയത്തില്‍ നിന്നും നല്‍കപ്പെടാവുന്ന ആളുകള്‍ ആണ്.
🍒🍒🍒🍒🍒🍒🍒🍒🍒🍒🍒
📙ബലി അറുക്കല്‍ മുസ്ലിം സമുദായത്തിന്റെ പ്രതാപത്തിന്റ കൂടി പ്രതീകമാണ്.
📒അതുവഴി മുസ്ലിംകളിലെ ദരിദ്രര്‍ക്കും അഗതികള്‍ക്കും ഭക്ഷണം നല്‍കാന്‍ കഴിയും.
📕വിശുദ്ധ ഖുര്‍ആനിലെ സൂറത്തുല്‍ കൗസറില്‍
🌻"നിന്റെ രക്ഷിതാവിന് വേണ്ടി നീ ബലിയറുക്കുകയും നിന്ന് നമസ്‌കരിക്കുകയും ചെയ്യുക"🌻
എന്നു പറയുന്നുണ്ട്. ഇത് മുഴുവന്‍ മുസ്ലിംകളോടുമുള്ള കല്‍പ്പനയാണ്.
വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ് രെലെറ്റിവെസ്/ഒരു കമന്റ് ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!
(courtesy:islam oru padanam)
No comments:
Post a Comment