അസ്സലാമു അലൈകും, സുന്നി മുസ്ലിം വെബ്സൈറ്റ്സ്, ബ്ലോഗ്സ്, സുന്നി ഇസ്ലാമിക ന്യൂസുകൾ , ഇസ്ലാമിക ലോക വാർത്തകൾ, ഇസ്ലാമിക ഇന്ഫോര്മേഷന്സ് ,ഇന്ത്യൻ ഇന്ഫോര്മേഷന്സ്, ഇവിടെ വായിക്കാനെത്തുന്ന ആളുകൾ തങ്ങളുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ , എന്നിവർക്കുകൂടി ഈ സൈറ്റിനെ കുറിച്ച് അറിയിക്കുക. താങ്ക്സ് വൺസ് എഗൈൻ,
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട് ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്. അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു?
സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ് ബുക്ക് മാര്‍ക്ക് ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
ഈ ബ്ലോഗ് പോസ്റ്റ് താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത് കാണുന്ന
share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ് അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ് കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക് കടപ്പാട് !ബ്ലോഗ് വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക് തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക് വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.
പവിത്രമാക്കപ്പെട്ട നാല് മാസങ്ങളില്‍പെട്ടതാണ് ദുല്‍ഹജ്ജ്.
അല്ലാഹു വിവരിക്കുന്നു:
🌎''ആകാശഭൂമികളുടെ സൃഷ്ടി നടന്ന നാള്‍ തൊട്ട് അല്ലാഹുവിന്റെ അടുക്കല്‍ ദൈവിക പ്രമാണമനുസരിച്ച് മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അവയില്‍ നാലെണ്ണം യുദ്ധം വിലക്കപ്പെട്ടവയാണ്. ഇതാണ് യഥാര്‍ഥ നിയമക്രമം.
അതിനാല്‍ ആ നാലുമാസം നിങ്ങള്‍ നിങ്ങളോടുതന്നെ അക്രമം കാണിക്കാതിരിക്കുക"🌎
📚(തൗബ 36)📚
📒ദുല്‍ഖഅദ്, ദുല്‍ഹജ്ജ്, മുഹര്‍റം, റജബ് എന്നിവയാണ് ഈ നാല് മാസങ്ങള്‍.
📕സ്വന്തത്തോട് അതിക്രമം ചെയ്യല്‍ എല്ലാ മാസങ്ങളിലും നിഷിദ്ധമാണെങ്കിലും ഈ -മാസങ്ങളില്‍ അത് വളരെ ഗൗരവമുള്ളതാണ്.
ആരാധനാ കർമങ്ങളില്‍ ഏറ്റവും ദൈർഗ്യമേറിയ ആരാധനാ കർമമാണ് ഹജ്ജ്.
അത് കൊണ്ട് തന്നെയാണ് പ്രാപ്തരായ മുസ്ലിമിന് അത് ഒരു തവണ മാത്രം നിർബന്ധമാക്കിയതും.
📒ആ മാസത്തിലാണ് ഹജ്ജ് കർമം അനുഷ്ടിക്കേണ്ടത്.
📜അബു ഹുറൈറ(റ)നിവേദനം:
പ്രവാചകന്‍(സ്വ)പറഞ്ഞു:
🍒”സ്വീകരിക്കപ്പെട്ട ഹജ്ജിന്‍റെ പ്രതിഫലം സ്വര്‍ഗത്തില്‍ കുറഞ്ഞ മറ്റൊന്നുമില്ല“🍒
📚(ബുഖാരി)📚
📙മറ്റുള്ള ആരാധനാ ദിവസങ്ങളേക്കാള്‍ പ്രത്യേകത അല്ലാഹു ദുല്‍ഹജ്ജ് മാസത്തെ ആദ്യ പത്ത് ദിനങ്ങൾക്ക് നൽകിയിട്ടുണ്ട് .
📒ആ പത്ത് ദിനങ്ങളെ സവിശേഷമായി എടുത്ത് പറഞ്ഞ് അല്ലാഹു സത്യം ചെയ്തതായും കാണാം.
അല്ലാഹു പറയുന്നു:
🌺وَالْفَجْرِوَلَيالِِعَشْر🌺
🍇”പ്രഭാതവും പത്ത് രാത്രികളും തന്നെയാണ് സത്യം”🍇
📚(സൂറത്തുൽ ഫജ്ർ1,2)📚
📕ഇവിടെ ആയത്തിൽ പറയുന്ന പത്ത് രാവുകൾ കൊണ്ടുദ്ദേശിക്കുന്നത് ദുൽഹജ്ജ് മാസത്തിലെ പത്ത് രാത്രികളാണെന്നാണ് മഹാനായ ഇബ്നുകഥീർ(റ) തന്റെ തഫ്സീറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
🌺وَيَذْكُرُوااسْمَاللهِفِيأيّامِمَعْلومات🌺
🍇“നിശ്ചിതദിവസങ്ങളിൽ അവന്റെ നാമം സ്മരിക്കുന്നതിനു വേണ്ടിയും”🍇
📚[ഹജ്ജ് :28]📚
📕ഈ രണ്ട് ആയത്തുകളിലും ഉദ്ദേശിക്കപ്പെടുന്ന ദിവസങ്ങള്‍ ദുല്‍ഹിജ്ജ പത്താണ് എന്ന് ഇബ്നു അബ്ബാസ് (رضياللهعنه) വും മറ്റു മുഫസ്സിരീങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
🌻"ഈ പത്ത് ദിവസങ്ങളിൽ ചെയ്യുന്ന കർമ്മങ്ങളേക്കാൾ ശ്രേഷ്ഠമായ മറ്റൊരു കർമ്മവുമില്ല. സ്വഹാബികൾ ചോദിച്ചു, അപ്പോൾ ജിഹാദോ? നബി(സ)പറഞ്ഞു:
ഒരാൾ തന്റെ സമ്പത്തും ശരീരവുമായി യുദ്ധക്കളത്തിലേക്ക് പോയി തിരിച്ചുവരാത്തവിധം എല്ലാം അല്ലാഹുവിന്റെ മാർഗ്ഗത്തിൽ അർപ്പിച്ച് രക്തസാക്ഷിത്വം വരിച്ചെങ്കിലല്ലാതെ അതും (ജിഹാദും) ഈ ദിവസങ്ങളിലെ സൽകർമ്മങ്ങളോളം പുണ്യമുള്ളതായിത്തീരുകയില്ല."🌻
"നബി(ﷺ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു, ഈ ദിവസങ്ങളെപ്പോലെ അല്ലാഹുവിങ്കൽ മഹത്തായ മറ്റൊരു ദിവസവുമില്ല. ഈ ദിവസങ്ങളിൽ നിർവ്വഹിക്കുന്ന സർക്കർമ്മങ്ങളെപ്പോലെ അല്ലാഹുവിന് ഇഷ്ടമുള്ള മറ്റു കർമ്മങ്ങളുമില്ല. അത്കൊണ്ട് നിങ്ങൾ സ്തുതികീർത്തനങ്ങളും തക്ബീറുകളും തഹ് മീദുകളും തഹ്ലീലുകളും വര്‍ദ്ധിപ്പിക്കുക"💦
🔵[റവാഹു അഹ്മദ്]🔵
🔹തക്ബീര്‍ (അള്ളാഹു അക്ബര്‍),
🔹തഹ്മീദ് (അല്ഹംദു ലില്ലാഹ്),
🔹തഹ്ലീല്‍ (ലാ ഇലാഹ ഇല്ലല്ലാഹ് ) എന്നിങ്ങനെയാണത്.
📒സഈദുബ്നു ജുബൈര്‍(റ) ദുല്‍ഹജ്ജിലെ ആദ്യ പത്ത് ദിവസങ്ങള്‍ തനിക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറം സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പരിശ്രമിക്കുമായിരുന്നു.
🚫(ദാമിരി)🚫
📙മേല്‍ പറയപ്പെട്ട ദിനരാത്രങ്ങള്‍ക്ക് ഇത്രമാത്രം മഹത്ത്വമുണ്ടാകാനുള്ള കാരണം ഈ ദിവസങ്ങളിലെതുപോലെ, ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനകളായ നമസ്കാരം, നോമ്പ്, ഹജ്ജ്, ദാനധര്‍മ്മങ്ങള്‍ എന്നിങ്ങനെയുള്ള എല്ലാ ആരാധനകളും ഒരുമിച്ചു വരുന്ന മറ്റു ദിവസങ്ങള്‍ വേറെയില്ല എന്നുള്ളതിനാലാകുന്നു.
🔹(ഇബ്നു ഹജറുല്‍ അസ്ഖ്വലാനി ഫത്ഹുല്‍ ബാരി)🔹
📒ദില്‍ഹജ്ജ് എന്ന സംജ്ഞയില്‍ തന്നെ രണ്ട് ആശയങ്ങള്‍ ഒത്തുചേരുന്നു.ഒന്ന് വിശുദ്ധ ഹജ്ജ് കര്‍മത്തിന് സാക്ഷിയാകുന്ന മാസമാണെങ്കില്‍ മറ്റൊന്ന് യുദ്ധം നിഷിദ്ധമാക്കപ്പെട്ട പവിത്രമാസങ്ങളില്‍ പെട്ടതാണ്.
📗ഹജ്ജിന്റെ മിക്കവാറും കര്‍മങ്ങള്‍ അനുഷ്ടിക്കേണ്ടത് ഈ മാസത്തിലാണ്.
📒യൗമുത്തര്‍വിയ, അറഫ ദിനം, അല്‍ഹജ്ജുല്‍ അക്ബര്‍, പെരുന്നാള്‍ സുദിനം, യൗമുന്നഹര്‍ തുടങ്ങിയവയെല്ലാം ദുല്‍ഹജ്ജിലെ ആദ്യ പത്തിലാണ്.
📕ശ്രേഷ്ടമായ ഈ പത്ത് ദിനങ്ങളില്‍ കര്‍മങ്ങള്‍ക്ക് ഇരട്ടി പ്രതിഫലം ലഭിക്കുന്നതാണ്.
📒ദുല്‍ഹജ്ജ് ഒമ്പതിന് അറഫ നോമ്പനുഷ്ടിക്കല്‍ വളരെ പ്രാധാന്യമുള്ളതാണ്.
📜പ്രവാചകന്‍ (സ്വ)പറഞ്ഞു:
കഴിഞ്ഞതും വരുന്നതുമായ ഓരോ വര്ഷങ്ങളിലെ പാപങ്ങളെ അറഫാ നോമ്പ് പൊറുപ്പിക്കും.”
📚(അബുദാവൂദ്)📚
📒എന്നാല്‍ ഹാജിമാര്‍ക്ക് ഈ ദിനത്തില്‍ നോമ്പനുഷ്ടിക്കല്‍ ശ്രേഷ്ടതയില്ല. കാരണം പ്രവാചകന്‍ (സ) ഹജ്ജിലയായിരിക്കെ അറഫ ദിനത്തില്‍ നോമ്പനുഷ്ടിച്ചിരുന്നില്ല.
📙പവിത്രമാക്കപ്പെട്ട ഈ മാസങ്ങളില്‍ സല്‍കര്‍മങ്ങളില്‍ മുന്നേറുക എന്നത് വിശ്വാസികളുടെ ബാധ്യതയാണ്. കാലങ്ങളില്‍ ചില സുവര്‍ണാവസരങ്ങള്‍ അല്ലാഹു നമുക്ക് പ്രദാനം ചെയ്യും. അത് പരമാവധി പ്രയോജനപ്പെടുത്തല്‍ വിശ്വാസികളുടെ ബാധ്യതയാണ്. റമദാന്‍ മാസം, ദുല്‍ഹജ്ജ്, പവിത്രമാക്കപ്പെട്ട മാസങ്ങള്‍ തുടങ്ങിയവയെല്ലാം ഇത്തരത്തിലുള്ള സുദിനങ്ങളാണ്. ഈ അവസരങ്ങള്‍ സല്‍കര്‍മങ്ങളില്‍ മുന്നേറിയും ദുഷ്‌കര്‍മങ്ങളില്‍ നിന്നു വിട്ടുനിന്നും അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാന്‍ വിശ്വാസികള്‍ ജാഗരൂകരാകേണ്ടതുണ്ട്.
സദഖ(ദാനധര്‍മങ്ങള്‍) ചെയ്യുന്നതിനും വളരെയേറെ പുണ്യമുണ്ട്.
📙ഈ സുദിനങ്ങളില്‍ പ്രത്യേകിച്ച് പെരുന്നാള്‍ ദിവസം വിശ്വാസികള്‍ തമ്മിലുള്ള സാഹോദര്യബന്ധം ദൃഢമാക്കുക, സന്ദര്‍ശനങ്ങള്‍ അധികരിപ്പിക്കുക, കുടുംബ ബന്ധങ്ങള്‍ ചേര്‍ക്കുക എന്നിവയ്‌ക്കെല്ലാം വളരെ പ്രാധാന്യമുണ്ട്.
📒സഹോദരങ്ങളെ,
📙മേല്‍പറഞ്ഞ നല്ല നാളുകളിലെക്കടുക്കുമ്പോള്‍ പുണ്യം നേടാനുള്ള ആവേശവും ആത്മാര്‍ത്ഥതയും നമ്മുടെ ഭാഗത്ത് നിന്നുണ്ടാകുമ്പോള്‍ മാത്രമേ നമുക്കത് പ്രതീക്ഷിക്കാനും നേടിയെടുക്കാനും കഴിയുകയുള്ളൂ. അതുകൊണ്ട് ഒന്നാമതായി നാം നമ്മുടെ മനസ്സ് നന്നാക്കുക.കാരണം തെറ്റുകളില്‍ നിന്നും മുക്തി നേടി പാപരഹിത മനസ്സുമായിട്ടായിരിക്കണം നാം എപ്പോഴും കഴിയേണ്ടത്. അതാകുന്നു അല്ലാഹു ഇഷ്ട്ടപ്പെടുന്ന മാര്‍ഗം.
അല്ലാഹു പറയുന്നു:
📕“നമ്മുടെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുക തന്നെ ചെയ്യുന്നതാണ്. തീര്‍ച്ചയായും അല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു."🌺
📚 (വി.ഖു.29:69)📚
🌺“നിങ്ങളുട രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക. ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്ക് വേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്.
📚(വി.ഖു.3:133)📚
📕അതിനാല്‍ നമുക്കൊരുങ്ങാം..
🔹തഖ് വയുള്ളവരായിത്തീരാന്‍...
🔹സ്വര്‍ഗ്ഗം നേടിയെടുക്കാന്‍...
📕അല്ലാഹു അനുഗ്രഹിക്കട്ടെ
(ആമീൻ)
വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ് രെലെറ്റിവെസ്/ഒരു കമന്റ് ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!
എസ് വൈ എസ് ജനകീയ പ്രതിരോധം - ചര്‍ച്ചാ സംഗമം നടത്തി
-
ഐക്കരപ്പടി : കരിപ്പൂരിന്റെ ചിറകരിയാന്‍ അനുവദിക്കില്ല എന്ന പ്രമേയമുയര്‍ത്തി
പിടിച്ചു എസ് വൈ എസ് മലപ്പുറം ജില്ല കമ്മിറ്റി ആഹ്വാനം ചെയ്ത എയര്‍പോര്‍ട്ട്
മാര്‍ച...
നോമ്പ് തുറപ്പിക്കലും ഫിത്വ്ർ സകാത്തും
-
ഗള്‍ഫ് നാടുകളിലെ ചില മലയാളി മുസ്ലിം സംഘടനകള്‍ റമദാന്‍ തുടക്കത്തില്‍ തന്നെ,
ഫിത്വ്ര് സകാത്തിനും നോമ്പ് തുറപ്പിക്കാനുമെന്ന് പറഞ്ഞ് ഒരു നിശ്ചിതസംഖ്യ
മലയ...
മലയാളം ഹദീസ് / Huda Info Solutions Tirur
-
Like & Share :- മലയാളത്തിലും ഇംഗ്ലീഷിലും മറ്റു ഇന്ത്യൻ ഭാഷകളിലും ഇസ്ലാമിക
സോഫ്റ്റ്വെയറുകൾ നിർമ്മിക്കാൻ സ്ഥാപിതമായ ഒരു സംരംഭം. Huda Info Solutions
Tirur -...
മുസഫയില്‍ സ്വലാത്ത് വാര്‍ഷികം
-
അബൂദാബി: ഐ സി എഫ് മുസഫ കമ്മിറ്റി നടത്തിവരുന്ന
നാരിയത്ത് സ്വലാത്ത് മജ്്ലിസിന്റെ ആറാം വാര്‍ഷികം
22ന് വെള്ളിയാഴ്ച ശാബിഅ ഖലീഫ പത്തിലെ
എമിറേറ്റ്സ് സ്കൂളില്‍...
ഇബ്നു ബതൂത
-
ലോക സഞ്ചാരിയായ ഇബ്നു ബതൂത തന്റെ യാത്രയിലുടനീളം ഓരോ പ്രദേശത്ത് എത്തുമ്പോഴും അവിടെയുള്ള സൂഫികളെ ചെന്ന്കാണുന്ന പതിവ് സൂക്ഷിച്ചിരുന്നതായി അദ്ദേഹത്തിന്റെ
രിഹ്'...
വിധിവിശ്വസത്തിന്റെ യുക്തിഭദ്രത :വിധിന്യായം 1.
-
വിധിവിശ്വാസം ഇസ്ലാമില്‍ എക്കാലവും വലിയ വിവാദങ്ങളുണ്ടാക്കിയ ഒന്നാണ്. ഒരു
പാടു മഹാപണ്ഡിതന്മാര്ക്ക് ഇതില്‍ ആശയക്കുഴപ്പം നേരിട്ടിട്ടുമുണ്ട്. ഇസ്ലാമിക
തത്വചി...
പ്രപഞ്ച സൃഷ്ടിയുടെ ന്യായം
-
പ്രപഞ്ച സൃഷ്ടി മഹാ സ്ഫോടനത്തില്‍നിന്നാണെന്നാണ് ശാസ്ത്ര നിഗമനം. അതിന്റെ
ഒരു പുനരാവിഷ്കരണ പരീക്ഷണമാണല്ലോ സ്വിറ്റ്സര്‍ലന്റില്‍ നടക്കുന്നത്.
കാരണത്തെപ്പറ...
ജീലാനി ക്ലാസ്സ് റൂമില്‍ ലൈവ്
-
Thursday, January 20, 2011ജീലാനി ക്ലാസ്സ് റൂമില്‍ ലൈവ് അThursday, January
20, 2011ജീലാനി ക്ലാസ്സ് റൂമില്‍ ലൈവ് അബ്ബാസ് ഫൈസി വഴിക്കടവ് കോട്ടക്കല്‍
അങ്ങാട...
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 15 ഹിജര്‍
-
سورة الحجر - سورة 15
AL-HIJR, STONELAND, ROCK CITY, CHAPTER NO. 15
പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 15 ഹിജര്‍
بسم الله الرحمن الرحيم
With the Name of Allah, ...
മലയാളം ഹദീസ് : വിഷയ വിവര പട്ടിക
-
ഇമാം ബുഖാരി, ഇമാം മുസ്ലിം, ഇമാം അബൂദാവൂദ്, തിര്‍മിദി, ഇബ്നുമാജ, നസാഈ മുതലായ
ഹദീസ് പണ്ഡിതര്‍ റിപ്പോര്‍ട്ട് ചെയ്ത മൂവായിരത്തോളം സ്വഹീഹായ ഹദീസുകള്‍.
Collec...