Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Thursday, October 5, 2023

വീട്ടിലിരുന്ന് ഓൺലൈൻ ലൈവ് മദ്രസ!!


അസ്സലാമു അലൈക്കും,

4-12 വയസ്സുവരെയുള്ള തുടക്കക്കാർക്കായി ഞങ്ങൾ അവരുടെ വീട്ടിലിരുന്ന് ഓൺലൈൻ ലൈവ് മദ്രസ നൽകുന്നു.
*സിലബസ്:*

📌അറബി അക്ഷരമാല വായനയും എഴുത്തും
📌ഒരു ജൂസ് ഹിഫ്സ്
📌തജ്‌വീദ് നിയമങ്ങളുള്ള ഖുർആൻ പാരായണം ചെയ്യുകയും വായിക്കാൻ പഠിക്കുകയും ചെയ്യുന്നു.
📌അടിസ്ഥാന ഇസ്ലാമിക പഠനങ്ങൾ (ഇതിൽ പ്രാർത്ഥന, ഉപവാസം, സകാത്ത് മുതലായവ ഉൾപ്പെടുന്നു)
📌അദ്കാർ
📌അദാബ്
📌ഹദീസ്
📌ഇസ്ലാമിക ചരിത്രവും കഥകളും
📌സദാചാര മൂല്യങ്ങൾ
📌പ്രവർത്തനങ്ങൾ,
 📌കവിതകൾ,
📌ഗെയിമുകൾ*

⭕️*കാലാവധി: ഒരു വർഷം*

⭕️ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ പരിചയസമ്പന്നരായ ലേഡീസ് സ്റ്റാഫുകളുടെ സഹായത്തോടെയും ഓരോ ബാച്ചിലും 12 സ്ലോട്ടുകളോടെയും ഞങ്ങൾ ഇസ്ലാമിക് സ്റ്റഡീസ് ക്ലാസുകൾ നൽകുന്നു.

⭕️നിങ്ങളുടെ പ്രവേശനം സ്ഥിരീകരിച്ചാൽ, കോഷൻ ഡെപ്പോസിറ്റ് *500* രൂപ നൽകി നിങ്ങൾക്ക് സ്ലോട്ട് ബുക്ക് ചെയ്യാം.

⭕️ഫീസ് അടവ് മാസംതോറും .
മാസത്തിൽ *500/-*

നന്ദി

*കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന  വാട്സാപ്പ് നമ്പറിൽ കോൺടാക്ട് ചെയ്യൂ*

Call: 8089206725

https://wa.me/+918089206725?text=Hi

We are providing online live madrassa for beginners from age 4-12 at the comfort of their homes.

Syllabus:
Arabic alphabets reading and writing
One juz hifz
Reciting and learning to read quran with tajweed rules.
Basic islamic studies (which also includes prayer, fast, zakath etc)
Adkaar
Adaab
Hadees
Islamic history and stories
Moral values
Activities, poems and games.

Duration: one year 

We are providing Islamic studies classes with help of experienced ladies staffs and with only 12 slots in each batch to ensure quality education.

If your admission is confirmed you can book your slot by paying caution deposit 500 RS.

Fee payment is monthily.
Monthily 500/-


Thankyou

*🪷പ്രൊമോട്ടർ ആയി വർക്ക്‌ ചെയ്യാൻ താല്പര്യമുള്ളവർ വാട്സാപ്പ് ചെയ്യൂ🪷*👇https://wa.me/+918089206725?text=Hi

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Sunday, August 21, 2022

ലോകചരിത്രത്തിൽ ആദ്യമായി 2027 ലെ റമളാനിൽ അതു സംഭവിക്കാൻ പോവുന്നു ?

ലോകചരിത്രത്തിൽ ആദ്യമായി 2027 ലെ റമളാനിൽ അതു സംഭവിക്കാൻ പോവുന്നു 2027 ഫിബ്രവരി 7 അതായത്, 2027 ലെ റമളാൻ 1 നു ചന്ദ്രഗ്രഹണവും, 2027 ഫിബ്രവരി 20 നു അതായത് 2027 ലെ റമളാൻ പകുതിയോട് അടുപ്പിച്ച് സൂര്യ ഗ്രഹണവും നടക്കാൻ പോവുന്നു ലോക മുസ്ലിമീങ്ങൾ വളരെ ആകാംശയോടെ കാത്തിരിക്കുന്നു 2027 ലെ റമളാൻ ഇനി 5 വർഷം മാത്രം ബാക്കി....മുത്തു നബി (സ) തങ്ങള് പറഞു "ഇമാം മഹ്ദി വരുന്നതിനു മുൻപ് ഒരു അടയാളം വരാനുണ്ട് ഇവിടെ. അള്ളാഹു ഈ ലോകം സൃഷ്ടിച്ചതു മുതൽ ഇതു വരെ അതുണ്ടായിട്ടില്ല. ഇമാം മഹ്ദി വരുന്നതിന് തൊട്ടു മുൻപുള്ള റമളാൻ മാസത്തിൽ ആദൃ ദിവസം ചന്ദ്ര ഗ്രഹണം ഉണ്ടാകും റമളാൻ പകുതിയിൽ സൂരൃ ഗ്രഹണവും ഉണ്ടാവും." سبحان الله "എൻറ്റെ സമുദായം1500 വർഷം കടന്നു പോകുകയില്ല" (മുഹമ്മദ്‌ നബി സ. അ). നാം ഇന്നു ജീവിക്കുന്നത് ഹിജ്റ വർഷം 1443 ലാണ്. ഈ നൂറ്റാണ്ട് തീരാൻ ഏതാനും വർഷങ്ങൾ മാത്രം. മറ്റൊരു ഹദീസിൽ മുഹമ്മദ്‌ നബി (സ.അ) പറയുകയാണ് "ആദം നബി മുതൽ ലോകാവസാനം വരെ ഭൂമിയുടെ ആയുസ്സ് 7000 വർഷമാണ്‌". മുഹമ്മദ് നബി വരെ 5600 വർഷം കടന്നു പോയി. ശേഷിക്കുന്നത് 1400 വർഷം. നാം ജീവിക്കുന്നത് 1400 ആം നൂറ്റാണ്ടിലാണ്. അതായത് അവസാന നൂറ്റാണ്ട്. ലോകാവസാനത്തിനു മുന്നോടിയായി നബി തങ്ങൾ എണ്ണിപ്പറഞ്ഞ ചെറിയ അടയാളങ്ങളിൽ ഭൂരിഭാഗവും നടന്നു കഴിഞ്ഞു, ചിലത് ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു. എന്നാൽ ഈ നൂറ്റാണ്ടിൽ നടക്കാൻ പോകുന്ന ചെറിയ അടയാളങ്ങളുടെ അവസാനവും വലിയ അടയാളങ്ങളുടെ തുടക്കവുമാണ് മഹ്ദി ഇമാമിൻറ്റെ വരവ്. ഭൂകമ്പങ്ങളും, അഗ്നിപർവത സ്ഫോടനങ്ങളും, യുദ്ധങ്ങളും, ലോകം മുഴുവൻ ആർക്കും തടയാൻ കഴിയാത്ത ഒരു ഫിത്'ന വ്യപിക്കുമെന്നു നബി തങ്ങൾ വിശേഷിപ്പിച്ച ഭീകര ആക്രമണങ്ങളും, നിരപരാധികളായ ജനങ്ങൾ കൊല്ലപ്പെടലും, കാലാവസ്ഥ മാറ്റങ്ങളും, എല്ലാം മഹ്ദി ഇമാമിന്റെ വരവിനു മുമ്പുണ്ടാകുന്ന അടയാളങ്ങളാണ്. ഇറാഖും, സിറിയയും, യെമെനും, ഫലസ്തീനും, ഒക്കെ ഉൾക്കൊള്ളുന്ന ഷാമും ഈജിപ്തും ആക്രമണങ്ങളും യുദ്ധങ്ങളും കാരണം ദരിദ്ര രാജ്യങ്ങളാകുമെന്നും നബി(സ.അ ) തങ്ങൾ 1400 വർഷങ്ങൾക്ക് മുമ്പ് പറഞ്ഞത് ഇന്നു പുലർന്നിരിക്കുകയാണ്. സൂര്യനിൽ ഊർജ്ജ ഉൽപ്പാദനം ഗണ്യമായി കുറഞ്ഞു വരികയാണെന്നും സൂര്യൻറ്റെ നാശത്തിനു അത് കാരണമാകുമെന്നും നാസ പറഞ്ഞു കഴിഞ്ഞു. ഇന്ത്യയുടെ ചില ഭാഗങ്ങളിലും പാകിസ്ഥാനിലും ഉണ്ടായ സൂര്യ താപം കാരണമയുണ്ടായ മരണങ്ങളും സൂര്യനിലെ ഈ മാറ്റങ്ങളാണ് നമുക്ക് മനസ്സിലാക്കി തരുന്നത്. മുസ്ലിമേ സമയം പാഴാക്കാനില്ല... 50000 കൊല്ലം മഹ്ഷറയിൽ വിചാരണയ്ക്ക് നിൽക്കണമെന്നു ഖുർആനിൽ പറഞ്ഞിടത്തേക്ക് നാമെല്ലാവരും ഓടിയടുത്തു കൊണ്ടിരിക്കുകയാണ്. അതിനേക്കാൾ അടുത്ത് നാമോരോരുത്തരുടെ മരണവും. അള്ളാഹു നമ്മെ സൃഷ്ടിചിട്ടുള്ളത് അവനു ഇബാദത്ത് ചെയ്യാൻ വേണ്ടി മാത്രമാണ്. 🌋സൂരൃൻ പഠിഞ്ഞാർ ഉദിക്കുക. ............... ഈസാ നബിയുട കാലശേഷം യഹ്ജാജ് എന്ന ആൾ ഈ ലോകം ഭരിക്കും. ആറു പേർ ഈ ലോകം ഭരിക്കും. ആ സമയത്ത് വീണ്ടും കുഴപ്പങ്ങൾ ഉണ്ടാ വും. ഈ ലോകം ഇമാം മഹ്ദി വരുന്നതിനു മുൻപ് എങ്ങനെ ആയിരുന്നോ ആ അവഥയി ലേക്ക് പോവും. ഒരു 'വലിയ പെരുന്നാൾ' ദിനത്തില്‍ എല്ലാവരും ഇഷാ നിസ്കാ രത്തിനു ശേഷം എല്ലാവരും കിടന്നുറങ്ങി. പിറ്റേന്ന് സൂര്യൻ ഉദിക്കുന്ന സമയം സൂര്യനെ കാണാനില്ല. അന്ന് ലോകം കൂരാ കൂരി രുട്ട് ആയിരിക്കും. ☀അന്ന് പ്രകാശം ഉണ്ടാകുന്ന ഒരു വസ്തുവും പ്രകാശിക്കില്ല. 🔥തീ കത്തികാൻ നോക്കിയാൽ കത്തില്ല. മുഹമ്മദ്‌ നബി(സ) പറഞ്ഞു. "മനുഷ്യൻ വിശന്നു നിലവിളിക്കുമ്പോൾ . .72 മണിക്കൂർ കഴിയുമ്പോൾ സൂര്യൻ പടിഞ്ഞാറ് നിന്നും ഉദിക്കും.സൂരൃൻ പടിഞ്ഞാറു ഉദിച്ചു കഴിഞ്ഞാൽ പിന്നെ അള്ളാഹു പശ്ചാതാപം സ്വീകരിക്കുന്നതല്ല. സൂര്യൻ പകുതി വരെ വന്നു അത് തിരിച്ചു പടിഞ്ഞാറ് പോകും. ദാബ്ബത്തുൽ അർള് എന്ന മൃഗം വരുക. .....അറഫ മൈതാനിയിൽ ഒരു ഭൂകംബം ഉണ്ടാകും. ഭൂമിയുടെ അടിയിൽ നിന്നും ദാബ്ബത്തുൽ അർള് എന്ന മൃഗം പുറത്തു വരും. അത് മനുഷൃരോട് സംസാരികും അതിൻറ രൂപം. തല 🐂കാളയുടെ തലപോലെ. കണ്ണ് പന്നിയുടെ പോലെ. ചെവി ആനയുടേതുപോലെ. മുതുക് ഒട്ടകപക്ഷിയുടെ പോലെ. നെഞ്ച് സിംഹത്തിൻറതുപോലെ...! നിറം പുള്ളിപുലിയുടേത് പോലെ. അരകെട്ട് പൂച്ചയുടേത് പോലെ. വാൽ ആടിൻറ വാൽ പോലെയും. നട്ടല്ല് കഴുതയുടേത് പോലെയും രണ്ട് സന്ധികൾ തമ്മിൽ 12 അടി നീളം ഉള്ള ഒരു മൃഗമാണിത്. 〰അതിന്റെ വലതു കയ്യില്‍ മൂസാ നബിയുടെ (മോശ) വടിയും. ഇടതു കയ്യില്‍ സുലൈമാൻ നബിയുടെ (സോളമൻ) മോതിരവും ഉണ്ട് . ആ ജീവി ഭൂമിയില്‍ മുഴുവൻ ചുറ്റി നടകും. സത്യവിശ്വാസിയുടെ മുഖത്ത് വടി കൊണ്ടു തടവും. അപ്പോൾ അവരുടെ മുഖം പ്രകാശിക്കും അല്ലാത്തവരെ കാണുമ്പോൾ മോതിരം കൊണ്ട് തടവും. അപ്പോള്‍ അവരുടെ മുഖം കറുത്ത് പോവും. അങ്ങനെ മനുഷ്യരെ രണ്ടു വിഭാഗം ആകി മാറ്റും. കഅബ പൊളിക്കപെടും. . . . . . . . . . . .60000 ആളുകള്‍ കഅബ മുതല്‍ ജിദ്ദ കടൽ ഇടുക് വരെ നീണ്ടു നിൽകും. ⚫ഓരോ കല്ലും ഇളകി വരി വരിയായി നിൽകുന്ന അവര്‍ ജിദ്ദ കടലിടുക്കിലേക്ക് എറി യും. കഅബയുടെ മുകളിൽ കയറി ആദ്യത്തെ കല്ല് ഇളകുന്ന ആൾ പൊക്കം കുറഞ്ഞ ഒരു കുള്ളൻ ആ യിരിക്കും. അവന്റെ കാലിന്റെ ഉപ്പുറ്റി മുൻപോട്ടും വിരലുകള്‍ പിറകോട്ടും ആയിരിക്കുമെന്ന് മുത്തു നബി(സ) പറഞ്ഞു. കഅബ പൊളിച്ചാൽ പിന്നെ നിസ്കാരമില്ല. അവസാനം പരസ്പരം കാണാൻ പറ്റാ ത്ത ഒരു കറുത്ത പുക ഈ ലോകം വന്നു പൊതിയും. ആകാശം തെളിയുമ്പോഴേക്കും സത്യവിശ്വാസികളുടെ ജീവൻ പോയിരിക്കും ഒരു വെള്ളിയാഴ്ച അള്ളാഹു ഇസ്റാഫീൽ(അ) (മാലാഖ) യോട് സൂർ എന്ന കാഹളത്തിൽ ഊതാൻ പറയും. ആദ്യ ഊത്തിൽ ഈ ലോകം തകർന്നു തരിപ്പടമാവും. ഒരു ⚪വെള്ളിയാഴ്ച്ചയാണ് ലോകം അവസാനിക്കുക. (ജീവിതത്തിൽ ഒരിക്കല്‍ പോലും കള്ളംപറയാത്ത കരളിന്റെ കഷ്ണമായ മുത്തു മുഹമ്മദ്‌ മുസ്തഫാ തങ്ങൾകേ ഇങ്ങനെ പ്രവചിക്കാൻ കഴിയൂ..☝"അള്ളാഹുവിൻറ ഹബീബായ റസൂലേ.... അങ്ങയുടെ മേൽ സലാത്തും സലാമും സദാസമയം വർഷിക്കട്ടെ.. വായിച്ചു കഴിഞ്ഞാൽ ഷെയർ ചെയ്യാന്‍ മറക്കരുത്.

Sunday, January 30, 2022

നിങ്ങളെ ജീവിതത്തിലെ ഏറ്റവും സന്തുഷ്ടനായ മനുഷ്യനാക്കിയത് എന്താണെന്ന് ഓർമ്മിക്കാമോ?"

ഒരു ടെലിഫോൺ അഭിമുഖത്തിൽ നൈജീരിയൻ കോടീശ്വരൻ ഫെമി ഒട്ടേഡോളയോട് റേഡിയോ അവതാരകൻ ചോദിച്ചു,

"സർ, നിങ്ങളെ ജീവിതത്തിലെ ഏറ്റവും സന്തുഷ്ടനായ മനുഷ്യനാക്കിയത് എന്താണെന്ന് നിങ്ങൾക്ക് ഓർമ്മിക്കാമോ?"
ഫെമി പറഞ്ഞു:
"ഞാൻ ജീവിതത്തിൽ സന്തോഷത്തിന്റെ നാല് ഘട്ടങ്ങളിലൂടെ കടന്നുപോയി, ഒടുവിൽ യഥാർത്ഥ സന്തോഷത്തിന്റെ അർത്ഥം ഞാൻ മനസ്സിലാക്കിയത് മറ്റൊന്നിലൂടെ ആയിരുന്നു."
സമ്പത്തും സുഖ സൗകര്യങ്ങളും സ്വരൂപിക്കലായിരുന്നു ആദ്യഘട്ടം. പക്ഷേ ഈ ഘട്ടത്തിൽ ഞാൻ ആഗ്രഹിച്ച സന്തോഷം കിട്ടിയില്ല.
തുടർന്ന് വിലപിടിപ്പുള്ള വസ്തുക്കൾ ശേഖരിക്കുന്നതിന്റെ രണ്ടാം ഘട്ടമായി. എന്നാൽ ഈ കാര്യത്തിന്റെ ഫലവും താൽക്കാലികമാണെന്നും വിലപ്പെട്ട വസ്തുക്കളുടെ തിളക്കം അധികനാൾ നിലനിൽക്കില്ലെന്നും ഞാൻ മനസ്സിലാക്കി.
പിന്നീട് വലിയ പ്രോജക്ടുകൾ നേടുന്നതിന്റെ മൂന്നാം ഘട്ടമായി. നൈജീരിയയിലും ആഫ്രിക്കയിലും ഡീസൽ വിതരണത്തിന്റെ 95% ഞാൻ കൈവശം വച്ചിരിക്കുമ്പോഴായിരുന്നു അത്. ആഫ്രിക്കയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ കപ്പൽ ഉടമയും ഞാനായിരുന്നു. പക്ഷെ ഇവിടെയും ഞാൻ വിചാരിച്ച സന്തോഷം കിട്ടിയില്ല.
വികലാംഗരായ ചില കുട്ടികൾക്ക് വീൽചെയർ വാങ്ങാൻ എന്റെ ഒരു സുഹൃത്ത് എന്നോട് ആവശ്യപ്പെട്ട സമയമായിരുന്നു നാലാമത്തെ ഘട്ടം. ഏകദേശം 200 കുട്ടികൾ മാത്രം.
സുഹൃത്തിന്റെ അഭ്യർത്ഥന മാനിച്ച് ഞാൻ ഉടൻ തന്നെ വീൽചെയറുകൾ വാങ്ങി.
പക്ഷേ, ഞാൻ അവന്റെ കൂടെ പോയി വീൽചെയറുകൾ കുട്ടികൾക്ക് കൈമാറണമെന്ന് സുഹൃത്ത് നിർബന്ധിച്ചു. ഞാൻ റെഡിയായി അവന്റെ കൂടെ പോയി.
അവിടെ വെച്ച് ഞാൻ ഈ വീൽ ചെയറുകൾ എന്റെ സ്വന്തം കൈകൊണ്ട് ഈ കുട്ടികൾക്ക് നൽകി. ഈ കുട്ടികളുടെ മുഖത്ത് സന്തോഷത്തിന്റെ വിചിത്രമായ തിളക്കം ഞാൻ കണ്ടു. അവരെല്ലാവരും വീൽചെയറിൽ ഇരുന്നു ചുറ്റിക്കറങ്ങുന്നതും രസിക്കുന്നതും ഞാൻ കണ്ടു.
അവർ ഒരു പിക്‌നിക് സ്‌പോട്ടിൽ എത്തിയതുപോലെയായിരുന്നു, അവിടെ അവർ വിജയിച്ച ഒരു മത്സരം പങ്കിടുന്നപോലെ ആഘോഷിക്കുന്നു.
എന്റെ ഉള്ളിൽ യഥാർത്ഥ സന്തോഷം തോന്നി. ഞാൻ പോകാൻ തീരുമാനിച്ചപ്പോൾ കുട്ടികളിൽ ഒരാൾ എന്റെ കാലിൽ പിടിച്ചു. ഞാൻ മെല്ലെ എന്റെ കാലുകൾ വിടുവിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി എന്റെ മുഖത്തേക്ക് നോക്കി എന്റെ കാലുകൾ മുറുകെ പിടിച്ചു.
ഞാൻ കുനിഞ്ഞ് കുട്ടിയോട് ചോദിച്ചു: നിനക്ക് മറ്റെന്തെങ്കിലും ആവശ്യമുണ്ടോ?
ഈ കുട്ടി എനിക്ക് നൽകിയ ഉത്തരം എന്നെ സന്തോഷിപ്പിക്കുക മാത്രമല്ല ജീവിതത്തോടുള്ള എന്റെ മനോഭാവം പൂർണ്ണമായും മാറ്റിമറിക്കുകയും ചെയ്തു. ഈ കുട്ടി പറഞ്ഞു:
"എനിക്ക് നിങ്ങളുടെ മുഖം വീണ്ടും ഓർമ്മിക്കാൻ ആഗ്രഹമുണ്ട്, അങ്ങനെ ഞാൻ നിങ്ങളെ സ്വർഗ്ഗത്തിൽ കണ്ടുമുട്ടുമ്പോൾ, എനിക്ക് നിങ്ങളെ തിരിച്ചറിയാനും ഒരിക്കൽ കൂടി നന്ദി പറയാനും കഴിയും."
നിങ്ങൾ ജോലി ചെയ്യുന്ന ഓഫീസിൽ നിന്നോ സ്ഥലത്തുനിന്നോ പിരിഞ്ഞു കഴിഞ്ഞാൽ നിങ്ങളെ ആരെങ്കിലും എന്തിനു വേണ്ടി ഓർക്കും?
നിങ്ങളുടെ മുഖം കാണാൻ ആരെങ്കിലും ആഗ്രഹിക്കുമോ?
ഇത് തീർച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണ്. അത് എന്നെ ചിന്തിപ്പിച്ചു. ഞാൻ ഇത് എന്റെ എല്ലാ സുഹൃത്തുക്കൾക്കും അയയ്ക്കുന്നു. അത് എല്ലാവർക്കും ഉണ്ടാകട്ടെ.

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Friday, January 21, 2022

ഹറം ഇമാം ശൈഖ് ഷുറെെമീൻെറ പ്രസംഗത്തിൽ നിന്ന്......!!

.വിലകൾ ഉയർന്ന് കൊണ്ടിരിക്കുന്നു!

സ്തീകൾ വിവസ്ത്രരായി കൊണ്ടിരിക്കുന്നു!

പള്ളികൾ കാലിയായി കൊണ്ടിരിക്കുന്നു!

അല്ലാഹുവിന്റെ നിയമങ്ങൾ അവഗണിക്കപ്പെടുന്നു.!!
മോഷ്ടാക്കൾ വാഴ്ത്തപ്പെടുന്നു!!

ധർമയോദ്ധാക്കൾ ബന്ധിതരാകുന്നു!!

വ്യഭിചാരം സാർവത്രികമാകുന്നു!!

വിവാഹങ്ങൾ കച്ചവട വൽകരിക്കപ്പെടുന്നു!

സ്തീകൾ പരുഷന്മാരെ അടക്കി ഭരിക്കുന്നു!!

മുസ്ലിംനാടുകൾ പരീക്ഷിക്കപ്പെടുന്നു!!

ദരിദ്രർക്ക് തണലേതുമില്ലാതാകുന്നു!!

ഇനി അന്ത്യനാളിന് ആ വലിയ അടയാളങ്ങളല്ലാതെ മറ്റൊന്നും പ്രത്യക്ഷപ്പെടാൻ ബാക്കിയില്ല. അതുകൊണ്ട് പശ്ചാതപിക്കൂ.......

ആയതിനാൽ നിങ്ങളുടെ സഞ്ചികൾ ചോരുന്നത് സൂക്ഷിക്കണേ........

നിങ്ങൾ നന്നായി വുളു ചെയ്യുന്നു. എന്നാൽ ധാരാളം ജലം പാഴാക്കുന്നു. അത് ചോരുന്ന സഞ്ചി!

ദരിദ്രര്ക്ക് ധാനം ചെയ്യുന്നു. അതോടൊപ്പം അവരെ ഉപദ്രവിക്കുന്നു. അത് മറ്റൊരു ചോരുന്ന സഞ്ചി.!!

പകൽ നോമ്പനുഷ്ടിക്കുന്നു. രാത്രി നമസ്കരിക്കുന്നു. അതോടൊപ്പം കുടുംബ ബന്ധം മുറിക്കുന്നു. അത് വേറൊരു ചോരുന്ന സഞ്ചി.!!

വിശപ്പും ദാഹവും സഹിച്ച് നോമ്പനുഷ്ടിക്കുന്നതോടൊപ്പം മറ്റുള്ളവരെ ആക്ഷേപിക്കുന്നു, പരദൂഷണം പറയുന്നു, അതും ഒരു ചോരുന്ന സഞ്ചി!!

 പർദ്ദയും അബായയും ധരിക്കുന്നു. എന്നാൽ, മേത്തരം പെർഫ്യൂമും അടിക്കുന്നു, അതും ഒരു ചോരുന്ന സഞ്ചി!!

അതിഥിയെ സൽകരിക്കുന്നു, പക്ഷേ, അവരുടെ അഭാവത്തിൽ അവരെ പരദൂഷണം പറയുന്നു, മോശക്കാരാക്കുന്നു. അതും ചോരുന്ന സഞ്ചി!!

 ആകയാൽ നിങ്ങളുടെ നന്മകളെ ഇത്തരം ഓട്ട സഞ്ചികളിൽ നിക്ഷേപിക്കാതിരിക്കുക.

വളരെ ക്ളേശം സഹിച്ച് നന്മകൾ ചെയ്യുന്നു, പിന്നീട് വളരെ ലാഘവത്തോടെ മറ്റുവഴികളിൽ കൂടി അത് പാഴാക്കുന്നു.

 എൻെറ റബ്ബേ.......
എനിക്കും എൻെറ സഹോദരന്മാർക്കും നീ പാപമോചനം നൽകി നേർമാർഗ്ഗത്തിലാക്കേണമേ...

 ചില അറേബ്യൻ സംഘങ്ങളുടെ കാര്യം ആശ്ചര്യം തന്നെ.

 ഹജ്ജിനുള്ള നിർദേശം കർശനമാണെങ്കിലും അതവർക്ക് സാധിക്കുന്നില്ല, എന്നാൽ വിനോദയാത്രക്ക് എവിടെ പോവാനും പ്രശ്നമില്ല,... അല്ലാഹുവിന്റെ കൽപനകളെ ഏറ്റവും പ്രധാനമായി കണ്ടിട്ടില്ലെങ്കിൽ...

 ഒരു ബലിക്ക് അവന് പണമില്ല, എന്നാൽ വലിയ വിലയുടെ ഐഫോൺ വാങ്ങാൻ പണമുണ്ട്. അല്ലാഹുവിന്റെ കൽപനകളെ ഏറ്റവും പ്രധാനമായി കണ്ടില്ലെങ്കിൽ!!

 100 പത്രം വായിക്കാൻ സമയമുണ്ടാകും, എന്നാൽ10 ആയത്ത് ഓതാൻ സമയമില്ല... അല്ലാഹുവിന്റെ കൽപനക്ക് മുന്തിയ പരിഗണന നൽകിയില്ലെങ്കിൽ!!

കാര്യങ്ങൾ ഗുരുതരമായതിനാൽ കുറച്ചെങ്കിലും സെൻറ് ചെയ്യുക

അല്ലാഹു നിന്നെ സധാനിരീക്ഷിച്ച് കൊണ്ടിരിക്കുന്നു. എന്ന ബോധമുണ്ടെങ്കിൽ ഇത് ഷെയർ ചെയ്യുക!!. അല്ലെങ്കിൽ നീ ഒന്നും കാണാത്ത പോലെ നടക്കുക.!!

ഗാനങ്ങൾ ഷെയർ ചെയ്യുന്നു. എന്നാൽ വിശുദ്ധ ഖുർആൻ ഷെയർ ചെയ്യുന്നതിൽ ലജ്ജിക്കുന്നു.

എൻെറ റബ്ബേ ഇത് കെെമാറുന്നവർക്ക് നീ പരിധിയില്ലാതെ എെശ്വര്യം പ്രധാനം ചെയ്യേണമേ!! ആമീൻ

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Monday, August 30, 2021

മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ. !!



മാതാപിതാക്കളോടുള്ള പെരുമാറ്റത്തിൽ പാലിക്കേണ്ട 35 മര്യാദകൾ.
(1) അവർക്ക് ശല്യമുണ്ടാക്കുന്ന രൂപത്തിൽ ഫോൺ ഉപയോഗിക്കാതെ ഓഫ് ചെയ്തു വെക്കുക.
(2) അവരുടെ സംസാരം ശ്രദ്ധിച്ചു കേൾക്കുക.
(3) അവരുടെ അഭിപ്രായങ്ങളെ സ്വീകരിക്കുക.
(4) അവർ നമ്മോടു സംസാരിക്കുമ്പോൾ അതിന്റെ വൈകാരികത പ്രകടിപ്പിച്ചു കൊടുക്കുക.
(5) വിനയത്തോടെ കൂടി നേരിട്ട് അവരിലേക്ക് നോക്കുക.
(6) അവരെ പുകഴ്ത്തി പറയുക.
(7) സന്തോഷകരമായ വാർത്തകൾ അവരുമായി പങ്കു വെക്കുക.
(
😎
ദോഷകരമായ വാർത്തകൾ അവരിലേക്ക് എത്തിക്കാതിരിക്കുക.
(9) അവരുടെ കൂട്ടുകാരെയും അവർ ഇഷ്ടപ്പെടുന്നവരെയും പുകഴ്ത്തിപ്പറയുക.
(10) അവർ നടപ്പിലാക്കിയ കാര്യങ്ങളെക്കുറിച്ച് സദാ ഓർമ്മ ഉണ്ടായിരിക്കുക.
(11) അവർ നമ്മോട് ആവർത്തിച്ച് സംസാരിച്ചാലും വെറുപ്പിന്റെ വികാരം പ്രകടിപ്പിക്കാതിരിക്കുക.
(12) വേദനയുള്ള കഴിഞ്ഞ കാല വാർത്തകൾ അവർക്കു മുമ്പിൽ പറയാതിരിക്കുക.
(13) പക്ഷം ചേർന്നു കൊണ്ടുള്ള സംസാരങ്ങൾ അവർക്കു മുമ്പിൽ നടത്താതിരിക്കുക.
(14) അവരോടുള്ള ആദരവ് നില നിർത്തിക്കൊണ്ട് കൂടെ ഇരിക്കുക.
(15) അവരുടെ ചിന്തകളെ മോശമായി കാണിക്കുകയോ കൊച്ചാക്കി കാണിക്കുകയോ ചെയ്യാതിരിക്കുക.
(16) അവർ സംസാരിച്ചു കൊണ്ടിരിക്കെ നമ്മൾ അറിയാത്ത ഭാവത്തിൽ തിരിഞ്ഞ് കളയുകയും അവർ അവരുടെ സംസാരത്തിൽ തുടർന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകരുത്.
(17) അവരുടെ പ്രായത്തെ ബഹുമാനിക്കുകയും പേരക്കുട്ടിളെ കൊണ്ട് അവർക്ക് അരോചകം ഉണ്ടാക്കാതിരിക്കുകയും ചെയ്യുക.
(18) പേരക്കുട്ടികളെ അവർക്ക് മുമ്പിൽ വെച്ച് ശിക്ഷിക്കാതിരിക്കുക.
(19) അവരുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുക.
(20) അവരുടെ സാന്നിധ്യത്തിൽ അവർക്ക് നേതൃത്വം വക വെച്ച് കൊടുക്കുക.
(21) അവർക്കെതിരെ ശബ്ദമുയർത്താതിരിക്കുക.
(22) അവർക്ക് മുമ്പോ അവരുടെ മുന്നിലോ നടക്കാതിരിക്കുക.
(23) അവർക്ക് മുമ്പ് ഭക്ഷണം കഴിക്കരുത്.
(24) അവരിലേക്ക് തുറിച്ചു നോക്കരുത്.
(25) അവരെക്കൊണ്ട് അഭിമാനം കൊള്ളുക.
(26) അവരിലേക്ക് കാൽ നീട്ടിയോ പുറം തിരിഞ്ഞോ ഇരിക്കാതിരിക്കുക.
(27) അവർ നമ്മെ ആക്ഷേപിച്ചു പറയുവാൻ കാരണങ്ങൾ ഉണ്ടാക്കാതിരിക്കുക.
(28) എപ്പോഴും അവർക്കു വേണ്ടി പ്രാർത്ഥിക്കുക.
(29) അവർക്ക് മുമ്പിൽ നമ്മുടെ ക്ഷീണവും പ്രയാസവും പ്രകടിപ്പിക്കാതിരിക്കുക.
(30) അവരിൽ നിന്നും സംഭവിക്കുന്ന അബദ്ധങ്ങളിൽ ചിരിക്കാതിരിക്കുക.
(31) അവർ ഇങ്ങോട്ട് ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ അവർക്ക് ആവശ്യമായ സേവനങ്ങൾ ചെയ്തു കൊടുക്കുക.
(32) സ്ഥിരമായി അവരെ സന്ദർശിക്കുകയും അവരോട് കോപിക്കാതിരിക്കുകയും ചെയ്യുക.
(33) അവരോട് സംസാരിക്കുമ്പോൾ നല്ല പദങ്ങൾ ഉപയോഗിക്കുകയും അവരോട് പുഞ്ചിരിക്കുകയും ചെയ്യുക.
(34) അവർക്ക് ഏറ്റവും ഇഷ്ടമുള്ള പേരുകൾ കൊണ്ട് അവരെ വിളിക്കുക.
(35) എല്ലാ വസ്തുക്കളെക്കാളും എല്ലാ വ്യക്തികളെക്കാളും അവർക്കു മുൻഗണന നൽകുക.
ഭൂമിക്കടിയിലേക്ക് എന്നും പോയേക്കാവുന്ന നമ്മുടെ ഏറ്റവും വിലപ്പെട്ട ഭൂമിക്ക് മുകളിലുള്ള രണ്ടു നിധികളാണ് മാതാപിതാക്കൾ.
ആത്മാർത്ഥതയോടെ ഇതു വായിക്കുക. പുനർവിചിന്തനം നടത്തുക. ഉപകാരപ്പെടുമെങ്കിൽ മറ്റുള്ളവർക്കും എത്തിച്ചു കൊടുക്കുക..
Seen by 7
Like
Comment

Saturday, June 12, 2021

ഹജ്ജിന് കടുത്ത നിയന്ത്രണങ്ങളുമായി സൗദി അറേബ്യ,60000 പേർക്ക് മാത്രം അവസരം. !!

ഹജ്ജിന് പോകാൻ ഈ വർഷം 60000 പേർക്ക് മാത്രമായിരിക്കും അവസരമെന്ന് സൗദി ആരോഗ്യമന്ത്രാലയം. വിദേശത്ത് നിന്നുള്ള തീർത്ഥാടകർക്കും അവസരം നൽകും. എന്നാൽ വളരെ കുറച്ച് തീർത്ഥാടകരെ മാത്രമേ ഓരോ രാജ്യത്ത് നിന്നും അനുവദിക്കുകയുള്ളു. 45000 പേരെ വിദേശത്ത് നിന്നും 15000 പേരെ സൗദിയിൽ നിന്നും അനുവദിക്കും. സൗദി അറേബ്യയുടെ പുതിയ തീരുമാനങ്ങൾ പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി മൗലാന താഹിർ അഷ്‌റഫിയുമായുള്ള ഒരു ചാനൽ ചർച്ചക്കിടെ സ്ഥിരീകരിച്ചു.

സൗദി അറേബ്യ വിദേശ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഈ മാസം 17 മുതൽ നീക്കം ചെയ്തിട്ടുണ്ട്. ചില രാജ്യങ്ങൾക്ക് ഇപ്പോഴും നിയന്ത്രണം തുടരുകയാണ്. ഹജ്ജ് സർവീസ് ആരംഭിക്കുന്നത് ജൂലൈ 17 മുതൽ 22 വരെയായിരിക്കും. 18 മുതൽ 60 വയസ് വരെയുള്ളവരെയാണ് ഹജ്ജിന് പോകാൻ അനുവദിക്കുക. കുട്ടികൾക്കും പ്രായമുള്ളവർക്കും അനുമതി നൽകിയിട്ടില്ല. ശാരീരിക അസ്വാസ്ഥ്യം ഉള്ളവർക്ക് വിലക്ക് ഏർപെടുത്തിയിട്ടുണ്ട്. ആറ് മാസമായി രോഗമില്ലെന്ന് തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഉള്ളവർക്കായിരിക്കും അനുമതി.

Wednesday, April 21, 2021

ഈ ഒരു സൂറത്ത് പതിവാക്കുന്നവര്‍ക്ക് വിചാരണയില്ലാതെ സ്വര്‍ഗ്ഗത്തില്‍ കടക്കാം?

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Sunday, April 18, 2021

ഒരേസമയം 7,000 പേർക്ക് പ്രാർഥനസൗകര്യമുള്ള പള്ളി തുറന്നു...?

ഒരേസമയം 7,000 പേർക്ക് പ്രാർഥനസൗകര്യമുള്ള പള്ളി തുറന്നു.
45,000 ച​തു​ര​ശ്ര അ​ടി​യി​ലാ​ണ്​ മേ​ൽ​മു​റി ആലത്തൂ​ർ​പ​ടി ജു​മാ​മ​സ്ജി​ദ് ന​വീ​ക​രി​ച്ച​ത്. മ​ല​പ്പു​റം: നാ​ല് നി​ല​ക​ൾ, 45000 ച​തു​ര​ശ്ര അ​ടി, 7000 പേ​ർ​ക്ക് ഒ​രേ സ​മ​യം പ്രാ​ർ​ഥ​ന സൗ​ക​ര്യം. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മു​സ്​​ലിം ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലൊ​ന്നാ​ണ് നാ​ല് ദി​വ​സം മു​മ്പ് തു​റ​ന്നു​കൊ​ടു​ത്ത മേ​ൽ​മു​റി ആ​ല​ത്തൂ​ർ​പ്പ​ടി ജു​മാ​മ​സ്ജി​ദ്.

നൂ​റ്റാ​ണ്ടി​ല​ധി​കം പ​ഴ​ക്ക​മു​ള്ള പ​ള്ളി പു​തു​ക്കി​പ്പ​ണി​ത​ത് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ്. അ​റേ​ബ്യ​ൻ, മോ​റി​ഷ്, ഇ​ന്ത്യ​ൻ വാ​സ്തു​വി​ദ്യ ശൈ​ലി​ക​ൾ സ​മ​ന്വ​യി​പ്പി​ച്ചാ​ണ് നി​ർ​മാ​ണം. പ​ഴ​യ അ​ക​ത്തെ പ​ള്ളി​യും മി​മ്പ​റും മി​ഹ്റാ​ബും കൊ​ത്തു​പ​ണി​ക​ളു​ള്ള മേ​ൽ​ക്കൂ​ര​യും തൂ​ണു​ക​ളു​മെ​ല്ലാം അ​തേ​പ​ടി നി​ല​നി​ർ​ത്തി​യാ​ണ് പു​ന​ർ​നി​ർ​മാ​ണം. താ​ഴെ​നി​ല എ​യ​ർ ക​ണ്ടീ​ഷ​ൻ​ഡാ​ണ്.

വു​ളു ചെ​യ്യാ​ൻ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ. ഏ​റ്റ​വും മു​ക​ളി​ലെ ര​ണ്ടു​നി​ല​ക​ൾ ദ​ർ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ്. 210 വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്ന ഇ​വി​ടെ ക​മ്പ്യൂ​ട്ട​ര്‍ ലാ​ബ്, ലൈ​ബ്ര​റി, മെ​ഡി​ക്ക​ൽ റൂം, ​താ​മ​സ സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്. ആ​യി​ര​ത്ത​ഞ്ഞൂ​റോ​ളം കു​ടും​ബ​ങ്ങ​ളു​ള്ള​താ​ണ് ആ​ല​ത്തൂ​ര്‍പ​ടി മ​ഹ​ല്ല്. നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത‍യി​ലെ പ​ള്ളി​ക്ക് സ​മീ​പം പ്ര​വ​ര്‍ത്തി​ക്കു​ന്നു.


ന​മ​സ്കാ​ര​ത്തി​നെ​ത്തു​ന്ന പ​ര​മാ​വ​ധി പേ​രെ ഉ​ള്‍ക്കൊ​ള്ളു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ന​വീ​ക​ര​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. 20 വ​ർ​ഷ​ത്തേ​ക്ക്​ ഇ​നി പു​ന​ർ​നി​ർ​മാ​ണം ആ​വ​ശ്യ​മി​ല്ല.
വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

courtesy. naattile varthakal

Thursday, April 1, 2021

കുറ്റങ്ങളെ വെറുക്കണം, കുറ്റവാളിയെ സ്നേഹിക്കണം !

 വിളക്ക് 

പ്രവാചകൻ്റെ അനുചരന്മാർ മദ്യപാനത്തിൻ്റെ പേരിൽ ഒരാളെ പലവട്ടം തിരു സന്നിധിയിൽ ഹാജരാക്കുകയും ശിക്ഷ വാങ്ങിക്കൊടുക്കു കയും ചെയ്തു. അയാൾ പക്ഷെ മദ്യസേവ തുടർന്നു കൊണ്ടേയിരുന്നു.

അതിൽ വിഷണ്ണരായ അനുയായികൾ ഒരിക്കൽ പ്രവാചകൻ്റെ സന്നിധിയിൽ വെച്ച്  മദ്യപാനിക്കെതിരെ ശാപവാക്കുകൾ ചൊരിഞ്ഞു.

അപ്പോൾ നബി(സ) പറഞ്ഞു: "അയാളെ ശപിക്കരുത്, അയാൾ അല്ലാഹുവിനെയും അവൻ്റെ പ്രവാചകനെയും സ്നേഹിക്കുന്ന വനാണ് "

സമാനമായ മറ്റു ചില സംഭവങ്ങൾക്കൂടി ഉദ്ധരിച്ച ശേഷം ഡോ: ശൈഖ് യൂസുഫുൽ ഖറദാവി "മതതീവ്രവാദം" എന്ന ഗ്രന്ഥത്തിൽ പറയുന്നത് നാം എല്ലാ വിധ കുറ്റകൃത്യങ്ങളെയും വെറുക്കുന്നതോടൊപ്പം തന്നെ കുറ്റവാളികളോട് അങ്ങേയറ്റം അലിവ് പുലർത്തണം എന്നാണ്.

സാഹചര്യങ്ങളും ഇച്ഛാശക്തിയുടെ ബലഹീനതയുമാണ് പലരെയും പാപിക ളാക്കുന്നത്. പലപ്പോഴും അയാളുടെ / അവളുടെ പുറംതൊലിയിൽ മാത്രമാവും പാപക്കറകൾ വീണിട്ടുണ്ടാവുക. അകത്ത് നന്മയുടെ ഒട്ടേറെ മണിമുത്തുകൾ മറഞ്ഞു കിടപ്പുണ്ടാവാം.

അതു കൊണ്ടു തന്നെ ആളുടെ നെഗറ്റീവുകൾ മാത്രം കണ്ട് അവരെ അകറ്റുകയല്ല വേണ്ടത്. മറിച്ച് പോസിറ്റീവായി വിലയിരുത്തി അവരെ കൂടുതൽ ചേർത്തു പിടിക്കുകയാണ് ചെയ്യേണ്ടത്.

"തിന്മയെ ഉത്കൃഷ്ടമായ നന്മ കൊണ്ട് നേരിടണം" എന്നാഹ്വാനം ചെയ്തുകൊണ്ട് വിശുദ്ധ ഖുർആനും (ഫുസ്സിലത്ത്: 34 ) ഈ ആശയത്തെ ബലപ്പെടുത്തുന്നുണ്ട്. "മഹാഭാഗ്യവാന്മാർക്കല്ലാതെ ഇത് സാധ്യമല്ല" എന്നും അല്ലാഹു ചേർത്ത് പറഞ്ഞിരിക്കുന്നു!


Sunday, March 28, 2021

ഖുർആൻ സ്വന്തം കൈപ്പടയിൽ എഴുതി അത് മഹറായി കൊടുത്തുകൊണ്ടൊരു കല്യാണം.?

ഖുർആൻ സ്വന്തം കൈപ്പടയിൽ എഴുതി അത് മഹറായി കൊടുത്തുകൊണ്ടൊരു കല്യാണം.

Thursday, February 25, 2021

നാളെ റജബിലെ രണ്ടാമത്തെ വെള്ളി!! ഈ ദിക്റ് 3 വട്ടം പറഞ്ഞാല്‍ കോടിക്കണക്കിന്‌ പാപങ്ങള്‍ മായ്ച്ചുകളയും!

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Friday, November 20, 2020

മദ്യവും അമേരിക്കയും !!

മദ്യം ഒഴിച്ചിടത്ത് വളർന്ന പുല്ലു തിന്ന എൻറെ ആടിൻറെ പാലുപോലും ഇനിയെനിക്ക് വെറുപ്പാണ്” എന്ന് പറയാൻ മാത്രം പരിവർത്തനം ഉണ്ടാക്കിയ പ്രവാചകൻ.. 

80 വർഷങ്ങൾക്കു മുന്പ് അമേരിക്കയിൽ ഒരു ബിൽ വന്നു. ‘സന്പൂർണ്ണ മദ്യ നിരോധനം’. നിയമം നടപ്പിലാക്കാൻ
സർക്കാർ ഉത്തരവിട്ടു. പോലീസ് നിയമപാലനത്തിന് രംഗത്തെത്തി. മദ്യപിക്കുന്നവരെയും മദ്യം വിൽക്കുന്നവരെയും തടവിലിടാൻ തുടങ്ങി. നിയമം നടപ്പിലാക്കാൻ മില്ല്യൺ കണക്കിന് ഡോളറുകളും ചെലവഴിച്ചു. പതിനായിരക്കണക്കിന്
മദ്യപന്മാരെ കൊണ്ട് അമേരിക്കൻ ജയിലുകൾ നിറഞ്ഞു.
പതിനായിരകണക്കിന് ആളുകൾ നിയമപാലനത്തിൻറെ പേരിൽ
കൊല്ലപ്പെട്ടു. എന്നിട്ടും ജനങ്ങൾ കുടി നിർത്തിയില്ല. ഒടുവില് നാല് വർഷങ്ങൾക്കു ശേഷം ശക്തമായ ഭരണസംവിധാനമുള്ള അമേരിക്കൻ ഭരണകൂടം മദ്യപന്മാർക്ക് മുന്പിൽ മുട്ടുകുത്തി. ബിൽ പിൻവലിച്ചു. അമേരിക്കയിൽ വീണ്ടും മദ്യം അനുവദനീയം !!! ഇനി നിങ്ങൾ 1400 വർഷങ്ങൾകു മുന്പ്
മദീനയിലെക്കൊന്നു എത്തി നോക്കുക. അവിടെയതാ പ്രവാചകൻ മുഹമ്മദ് മദ്യം നിരോധിച്ചു കൊണ്ട് ഉത്തരവിടുന്നു. ഉത്തരവ് കേൾക്കേണ്ട താമസം ജനം തങ്ങളുടെ കയ്യിലുള്ള മദ്യസംഭരണികൾ മുഴുവനും ഒഴുക്കിക്കളയുന്നു. മദീനയുടെ മണൽതരികളിലൂടെ മദ്യം പുഴപോലെ
ഒഴുകി. നിയമം നടപ്പിലാക്കാൻ പോലീസ് സംവിധാനങ്ങളില്ല.
തോക്കും പീരങ്കിയും ഉപയോഗിച്ചില്ല. ഒരു ദിനാർ പോലും
ചെലവഴിച്ചുമില്ല. പക്ഷെ പ്രവാചകൻറെ ഒരൊറ്റ വാക്കിൽ
മദ്യം നിരോധിക്കപ്പെട്ടു. മദ്യം ഒഴിച്ചുകൊണ്ടിരുന്ന അനസ് എന്ന
സഹാബി ഉത്തരവ് കേട്ടതും മദ്യച്ചഷകം ദൂരേക്ക് വലിച്ചെറിഞ്ഞു, മദ്യം കുടിച്ചുകൊണ്ടിരുന്നവർ ഉത്തരവ്
കേട്ടതും തുപ്പിക്കളഞ്ഞു… അതെ, സന്പൂർണ്ണ മദ്യനിരോധനം !! “ഞാൻ മരിച്ചാൽ എൻറെ ശവം മുന്തിരി വള്ളിയുടെ ചുവട്ടിൽ കുഴിച്ചിടണം, അങ്ങനെ അതിൻറെ ലഹരി എനിക്കാസ്വദിക്കാമല്ലോ” എന്ന് പറഞ്ഞിരുന്ന ആ ജാഹിലിയ്യാ(അരാജ ക) സമൂഹത്തെ “ഞാൻ മദ്യം
ഒഴിച്ചിടത്ത് വളർന്ന പുല്ലു തിന്ന എൻറെ ആടിൻറെ പാലുപോലും ഇനിയെനിക്ക് വെറുപ്പാണ്” എന്ന് പറയാൻ മാത്രം പരിവർത്തനം ഉണ്ടാക്കിയ പ്രവാചകൻ.. ലോകത്ത് അദ്ദേഹത്തോളം പരിവർത്തനം ഉണ്ടാക്കിയ ഒരു മനുഷ്യനും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. മുന്നൂറോളം ബിംബങ്ങളെ
ആരാധിച്ചിരുന്ന ഒരു സമൂഹത്തെ പ്രവാചകൻ കറകളഞ്ഞ
ഏകദൈവവിശ്വാസികളാക്കി മാറ്റി. വ്യഭിചാരം നിറഞ്ഞുനിന്നിരുന്ന ഒരു സമൂഹത്തിൽ നിന്നാണ് ആദ്യരാത്രിയിൽ മണിയറയിൽ നിന്നും പോർക്കളത്തിലേക്ക് ഇറങ്ങിയോടിയ ഹൻളലയെ പോലുള്ളവരെ പ്രവാചകൻ
സൃഷ്ടിച്ചത്. നഗ്നത കളിയാടിയിരുന്ന ഒരു സമൂഹം, ആണും പെണ്ണും നഗ്നരായി കഅ്ബ പ്രദക്ഷിണം ചെയ്തിരുന്ന ഒരു
സമൂഹം, അവരെയാണ് പ്രവാചകൻ ശരീരംമുഴുവൻ മറയ്ക്കുന്നവരാക്കി മാറ്റിയത്. അതെ, വ്യഭിചാരവും
കൈക്കൂലിയും പലിശയും മാരണവും കള്ളക്കച്ചവടവും എന്നുവേണ്ട എല്ലാ തിന്മകളും അദ്ദേഹം നിരോധിച്ചു.
പെൺകുട്ടികൾ ജനിച്ചാൽ ജീവനോടെ കുഴിച്ചുമൂടിയിരുന്ന സമൂഹത്തെക്കൊണ്ട് “പ്രവാചകരേ, എൻറെ ഭാര്യ
ഗർഭിണിയാണ്, പെൺകുഞ്ഞാവാൻ പ്രാർഥിക്കണേ” എന്ന്
പറയുന്നവരാക്കി മാറ്റിയ പ്രവാചകൻ. പെൺഭ്രൂണഹത്യകൾ ദിവസേന ശരാശരി ആയിരക്കണക്കിനു നടക്കുന്ന നാടുകളിൽ
കഴിയുമോ അദ്ദേഹം കൊണ്ടുവന്നത് പോലുള്ള ഒരു പരിവർത്തനം സാധ്യമാക്കാൻ? സ്ത്രീയെ രണ്ടാംതരമായി മാത്രം കണ്ടിരുന്ന ഒരു സമൂഹത്തോട് “ഇഹലോകത്തെ
വിഭവങ്ങളിൽ ഏറ്റവും ശ്രേഷ്ടം സൽവൃത്തയായ സ്ത്രീയാണെന്ന്” പറഞ്ഞ പ്രവാചകൻ സ്ത്രീകളിൽനിന്ന്
ആയിഷയും സഫിയ്യയെയും പോലുള്ള നേതൃത്വങ്ങളെ ഉയർത്തിയെടുത്തു. അടിമകളെ നാൽക്കാലികളെപോല
െ കണ്ടിരുന്ന ഒരു കാലഘട്ടമായിരുന്നു പ്രവാചകൻറെ മുന്പ്. അവകാശങ്ങൾ നിഷേധിക്കപ്പെട്ട മൃഗതുല്യരായി കരുതിയിരുന്ന ആ അടിമകളിൽ നിന്നാണ് ബിലാലിനെയും അമ്മാറിനെയും
പോലുള്ള നേതാക്കന്മാരെ പ്രവാചകൻ ഉണ്ടാക്കിയെടുത്തത്. ഉന്നതകുലജാതരും ധനികരുമായിരുന്ന അബുബക്കറിനെയും
ഉസ്മാനെയും പോലുള്ള തൻറെ ശിഷ്യന്മാർക്കൊപ്പം അടിമകളെയും പ്രവാചകൻ ഒപ്പം ഇരുത്തി. അബുബക്കറും ഉമറുമടങ്ങുന്ന ഒരു സൈന്യത്തിന് ഉസാമ എന്ന കറുത്ത
അടിമയെ സേനാധിപനാക്കിക്കൊണ്ട് പ്രവാചകൻ ഞെട്ടിച്ചത് ചരിത്രത്തെ തന്നെയാണ്. മക്ക പ്രവാചകന് മുന്നിൽ കീഴടങ്ങിയപ്പോൾ ഖുറൈശികളുടെ അഭിമാന സ്തംഭം ആയ കഅ്ബക്ക് മുകളിൽ കയറി ബാങ്ക് കൊടുക്കാൻ പ്രവാചകൻ നിയോഗിച്ചത് കറുത്തവനായ, എത്യോപ്യക്കാരനായ,
അടിമയായിരുന്ന ബിലാലിനെയാണ്. കഅ്ബക്ക് മുകളിൽ കയറാന് ബിലാലിന് തൻറെ തോൾ കാണിച്ചുകൊടുത്തു
കൊണ്ട് “എൻറെ തോളിൽ ചവിട്ടിക്കയറു ബിലാൽ” എന്നുപറഞ്ഞ് സാമൂഹികസമത്വം വിളംബരം ചെയ്തു
പ്രവാചകൻ. ഇന്നത്തെ രാഷ്ട്രീയപാർട്ട ികളെപ്പോലെ നിസ്സാര
കാര്യങ്ങൾക്ക് യുദ്ധം ചെയ്തിരുന്ന ഗോത്രവൈരാഗ്യം നിറഞ്ഞുനിന്ന ഒരു സമൂഹമായിരുന്നു പ്രവാചകനിയോഗത്ത
ിന് മുന്പ്. എന്നാൽ ശേഷമോ, ഒരു യുദ്ധത്തിൽ മുറിവേറ്റു മരണാസന്നനായി ദാഹിച്ചവശനായി കിടക്കുന്ന യോദ്ധാവിനു വെള്ളം കൊടുത്തപ്പോൾ തൻറെ അടുത്ത് ദാഹിച്ചവശനായി
കിടക്കുന്ന മറ്റൊരു യോദ്ധാവിനെ നോക്കി “ആദ്യം എൻറെ സഹോദരന് വെള്ളം കൊടുക്കൂ, എന്നിട്ട് മതി എനിക്ക്” എന്ന് പറയുന്ന സാഹോദര്യത്തിൻറെ ഉത്തമമാതൃകകളായ മനുഷ്യർ..
പ്രവാചകനല്ലാതെ ആർക്കെങ്കിലും ഇതുപോലൊരു പരിവർത്തനം കൊണ്ടുവരാൻ സാധിച്ചിട്ടുണ്ടോ? ഉക്കാള് ചന്തയിലെ ഗുസ്തിപിടിത്തക് കാരനും മദ്യപനും സത്യനിഷേധിയുമായ ിരുന്ന ഉമർ ഇബ്നുൽ ഖത്താബിനെ
“യുഫ്രട്ടീസിൻറെ തീരത്ത് ഒരു പെണ്ണാട് കൂട്ടംതെറ്റിപ്പോയാൽ പോലും ഞാൻ അതിന് ഉത്തരം പറയേണ്ടി വരുമല്ലോ”
എന്ന് പറഞ്ഞു വിലപിച്ച സൂക്ഷ്മതയുള്ള നീതിമാനായ ഭരണാധികാരിയായ ഖലീഫ ഉമർ ആക്കി മാറ്റിയ പ്രവാചകൻ. ഈ ഉമറിൻറെ ഭരണം ആണ് പിന്നീട് നെപ്പോളിയനും
ഗാന്ധിജിയും പോലും ആഗ്രഹിച്ചത്. ഒരു പ്രവാചകശിഷ്യൻ പോലും ലോകത്തിന് ഉത്തമമാതൃകയാവുന്നു. പ്രാകൃതരും ഇടയന്മാരും ആയിരുന്ന അറബികളെ നാല് ഉപഭൂഘണ്ഡങ്ങൾ
അടക്കി ഭരിക്കുന്നവരാക്കി മാറ്റിയ പ്രവാചകൻ. നിരക്ഷരരായ ഒരു ജനതയെക്കൊണ്ട് ലോകത്തിനു പുതിയ നാഗരികതയും ശാസ്ത്രശാഖകളും പഠിപ്പിച്ചുകൊടുത്ത പ്രവാചകൻ.
മക്കയുടെ അജ്ഞതയിൽ മരുഭൂമിയുടെ ചുട്ടുപൊള്ളുന്ന മണൽതിട്ടയിൽ പിറന്ന ഒരു അനാഥബാലൻ എങ്ങനെയാണ്
ലോകത്തെ മാറ്റിമറിച്ചത് എന്ന് കാണുക. അറേബ്യയുടെ കിരീടം
വെക്കാത്ത ഭരണാധികാരിയായിട്ടു കൂടി ഒരു അംഗരക്ഷകരെ പോലും വയ്ക്കാതെ കുടിലിൽ കഴിഞ്ഞുകൊണ്ട് ഭരണാധികാരികൾക് ഉത്തമമാതൃക കാട്ടിയ മാനവരാശിയുടെ നേതാവ്. വെറും ഇരുപത്തിമൂന്നു വർഷത്തെ തൻറെ പ്രവാചകജീവിതം കൊണ്ട് അദ്ദേഹം ലോകത്ത് വരുത്തിയ മാറ്റങ്ങളുടെ ചെറിയൊരു ഭാഗം മാത്രമാണ് മുകളിൽ
വിവരിച്ചത്. ഇന്നത്തെപ്പോലെ ഫോണും മറ്റു മീഡിയകളും
ഒന്നുമില്ലാത്ത കാലമാണെന്നും ഓർക്കുക. ഇനി പറയൂ.
അദ്ദേഹത്തിൻറേതിന് തുല്ല്യമായ മാറ്റങ്ങൾ കൊണ്ടുവന്ന, അല്ലെങ്കിൽ അതിൻറെ ഒരംശമെങ്കിലും പരിവർത്തനം സാധ്യമാക്കിയ ഒരാളുടെ പേരെങ്കിലും ഉദാഹരണ സഹിതം
പറയാൻ കഴിയുമോ? ലോകത്തെ സ്വാധീനിച്ച നൂറു വ്യക്തിത്വങ്ങളെ കുറിച്ചുള്ള തൻറെ പുസ്തകത്തിൽ
നബിയുടെ പേരാണ് മൈക്കൽ എച്ച് ഹാർട്ട് ഒന്നാമതായി തെരഞ്ഞെടുത്തത്. നബിയുടെ ആദർശം പിൻപറ്റാത്ത
കാർലൈൽ, ഗാന്ധിജി, ലാമാർട്ടിൻ എന്നിവർ പോലും അദ്ദേഹത്തെ വാനോളം പുകഴ്ത്തുന്നത് കാണുക. “സ്വന്തം കൈകൊണ്ടു തുന്നിയ വസ്ത്രങ്ങൾ ധരിച്ചിരുന്ന ഈ മനുഷ്യൻ
അനുസരിക്കപ്പെട്ടതു പോലെ ലോകത്ത് കിരീടം വെച്ച ഒരു ചക്രവർത്തിയും അനുസരിക്കപ്പെട്ടിട്ടില്ല. പരുഷവും
കർക്കശവുമായ പരിശോധനയുടെ 23 വർഷങ്ങൾകുള്ളിൽ, ഞാൻ തേടിയ ഒരു യഥാർത്ഥ ഹീറോയെ ഞാൻ കണ്ടെത്തുന്നു.”.(തോമസ് കാർലൈൽ) വാക്കുകൾ കൊണ്ട് വിവരിക്കാൻ
കഴിയുന്നതിനും അപ്പുറത്താണ് അദ്ദേഹത്തിൻറെ മഹത്വം....
വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Tuesday, November 17, 2020

മാലിക് ദീനാർ ജുമാ മസ്ജിദ് - [1400 ലധികം വർഷം പഴക്കമുള്ള ]

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Monday, August 31, 2020

മുഹറം മാസത്തിലെ ആദ്യ ദിനത്തിലെ ദിക്റുകൾ



വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

ഒരമ്മ എപ്പോഴാണ് മധ്യവയസ്‌ക ആകുന്നത് ..?

കമല സുരയ്യയുടെ,  കമല ദാസ് എന്ന  തൂലിക നാമത്തിൽ
 Middle Age എന്നൊരു  ഇംഗ്ലീഷ് കവിതയുണ്ട്.
അതിൽ അവർ   ഒരമ്മ എപ്പോഴാണ്  മധ്യവയസ്‌ക  ആകുന്നതെന്ന് പറയുന്നുണ്ട്..

 ഒരമ്മ മധ്യവയസ്സിൽ  എത്തുന്നത്  ശരീരത്തിൽ  ചുളിവുകൾ
 വരുമ്പോഴല്ല,   പകരം അവരുടെ  കുട്ടികൾ അവരോട്
 കയർത്തു  സംസാരിക്കാൻ  തുടങ്ങുമ്പോഴാണ്,  എല്ലാത്തിനും
 അവരോട് കുട്ടികൾ  ദേഷ്യപ്പെട്ടു  തുടങ്ങുമ്പോഴാണ്. 

സ്വന്തം കുട്ടികൾ  എവിടെ പോകുമ്പോഴും  അമ്മയും വരണം,
അല്ലെങ്കിൽ അമ്മ  എവിടെ പോകുമ്പോഴും  കൂടെ വരാൻ കുട്ടികൾ  ശാഠ്യം പിടിക്കുമ്പോൾ  അവർ അമ്മയാണ്.

എന്നാൽ അമ്മ  കൂടെ വരണ്ട  എന്ന് പറഞ്ഞു തുടങ്ങുന്നതോടെ,
അല്ലെങ്കിൽ  അവിടെ അമ്മ   ഒറ്റക്ക് പൊയ്ക്കോളൂ  എന്ന് കുട്ടികൾ  പറഞ്ഞു  തുടങ്ങുന്നതോടെ   ആ അമ്മ  മധ്യവയസ്സിൽ
എത്തിയിരിക്കുന്നു  എന്ന് നിഷ്കളങ്ക  സ്നേഹത്തിന്റെ
കവിയത്രി  വിശദീകരിക്കുന്നു.   എന്നാൽ  കുട്ടിക്കാലത്ത്
അമ്മയുടെ കൂടെ  പോകാൻ കുഞ്ഞു  ആഗ്രഹിച്ചതിലധികം
മധ്യവയസ്സിൽ അമ്മ  തന്റെ മക്കളുടെ   കൂടെ പോകാൻ    ആഗ്രഹിക്കുന്നുണ്ടാകും  എന്ന സത്യം  കമലാദാസ് പറഞ്ഞു
വെക്കുന്നു.  മധ്യവയസ്സ് എത്തിയ  അമ്മയെ മക്കൾക്ക്
വേണ്ടത് ചായ  ഉണ്ടാക്കാനും,  അവരുടെ വസ്ത്രങ്ങൾ
അലക്കാനും  മാത്രമായിരിക്കും.  ഈ സമയത്ത്  മക്കളുടെ സാമീപ്യം  ഏറെ കൊതിക്കുന്ന, പണ്ട് അവരെ പുറത്ത്
കൊണ്ട് പോയ പോലെ  മക്കൾ തന്നെയും  പുറത്ത് കൊണ്ട്
പോകുന്നത്  കൊതിക്കുന്ന അമ്മ,  ഒരു വിങ്ങലോടെ 
തന്റെ മകന്റെ റൂമിൽ  ചെന്ന് മകന്റെ  പുസ്തകങ്ങളെയും
വസ്ത്രങ്ങളെയും  ഒറ്റക്കിരുന്നു  വിങ്ങലോടെ  തടവുന്നത് കവിയത്രി  വിശദീകരിക്കുന്നുണ്ട്.. 

ഇത്രയും ആകുമ്പോൾ  ഞാനില്ലാത്തപ്പോൾ  എന്റെ റൂമിൽ കയറി  എന്റെ സാധനങ്ങൾ  തൊട്ട് നോക്കുന്ന  അമ്മയെ
ഞാനറിയുന്നു.. ഞാൻ എന്റെ  മക്കളെയും കൊണ്ട് 
പുറത്തു പോകുമ്പോൾ  'മ്മമ്മയെയും  കൂട്ടുമോ..' എന്ന് 
എന്റെ മകളോട്‌  ചോദിക്കുമ്പോഴുള്ള  അമ്മയുടെ ചിരിയിലെ
കണ്ണീരു ഞാനറിയുന്നു..  അമ്മക്ക്  വേണ്ടപ്പെട്ടവരുടെ
അടുത്തേക്ക് ഒന്നാക്കി  തരുമോ എന്ന  ചോദ്യത്തിന് എനിക്ക്
തിരക്കാണ്, നിങ്ങൾ  ഒറ്റക്ക് പൊയ്ക്കോളൂ  എന്ന ഉത്തരം
കൊടുക്കുമ്പോൾ,   പണ്ട് അമ്മ എവിടെ  പോകുമ്പോഴും കൂടെ
പോകാൻ കരഞ്ഞ  എന്നെ അമ്മ  ഓർക്കുന്നത്ഞാനറിയുന്നു....

 ഞാനും ഇതിൽ നിന്നും           വ്യത്യസ്ഥൻ 
 അല്ലാതായിരിക്കുന്നു.  പക്ഷേ സമയം  തിരിച്ചറിവുകളേറ്റു
 വാങ്ങുമ്പേഴേക്കും  കാലം കൊഴിഞ്ഞു  വീണുപോയിരിക്കും...!


 Dedicated to all children of beloved mothers..


















വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

വാരിയം കുന്നത്ത് ധീരനാണ് ഒരു ഹിന്ദുവിനേയും കൊന്നിട്ടില്ല...!!




വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Thursday, August 27, 2020

ബ്രിട്ടനിലെ യുവ യുട്യൂബർ ജയ് പാൽഫ്രേ...ഇസ്ലാമിലേക്ക് കടന്ന് വന്നത് ലണ്ടനിലെ അദ്ദേഹത്തിന്റെ ആരാധകരെ പോലും ഞെട്ടിച്ചിട്ടുണ്ട് ഒരു നിരീശ്വരവാദിയാണ് താൻ എന്ന് പരിചയപ്പെടുത്തിയിട്ടുള്ള ജയ് ലോകത്തിന്റെ പലഭാഗങ്ങളിലേക്കും സഞ്ചരിച്ചിട്ടുണ്ട്,ഓഗസ്റ്റ് 16 ഞായറാഴ്ച്ച അദ്ദേഹം തന്റെ യൂട്യൂബ് അകൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ തുർക്കിയിലെ ഒരു പള്ളിയിൽ ഇരുന്നു ശഹാദ ചൊല്ലി ഇസ്ലാമിലേക്ക് കടന്ന് വരുന്ന മനോഹരമായ കാഴ്ച്ച ഉള്ളത്. ഇസ്‌ലാം സത്യത്തിന്റെ മതമാണ്, ഈ മതത്തെ കുറിച്ച് ആര് കൂടതൽ അറിയുവാൻ ശ്രമിക്കുന്നുവോ അവർക്കു സത്യം എന്തെന്ന് ബോധ്യമാകും,ലോകത്തു ഇസ്‌ലാമിന്റെ വിമര്ശകരായിരുന്ന എത്രയോ പേർ വിമർശിക്കാൻ വേണ്ടിയും ഇസ്‌ലാമിനെ സമൂഹത്തിനു മുന്നിൽ കള്ളമാണ് എന്ന് സ്ഥാപിക്കാനും വേണ്ടി ഇസ്‌ലാമിനെ അറിയുവാൻ ശ്രമിച്ചു അങ്ങനെ പഠിച്ചവർ ഇന്ന് ഈ മതത്തിന്റെ തണലിലാണ്, ചിലർക്ക് അല്ലാഹു നൽകുന്ന മഹാ സൗഭാഗ്യമാണ് അവർക്കു ഹിദായത്തിന്റെ വഴി തുറന്നു കൊടുക്കുക എന്നത് അത് പല വിധത്തിൽ ആയിരിക്കും എന്ന് മാത്രം






വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Wednesday, August 19, 2020

ഇസ്ലാം സ്വീകരിച്ച മകൻ ജന്മദിന സമ്മാനമായി അമ്മച്ചിക്ക് വിശുദ്ധ ഖുർആൻ നൽകിയപ്പോൾ ?



വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Thursday, August 13, 2020

ബൽബീർ സിംഗ് ഇപ്പൊ മുഹമ്മദ് ആമിർ ....?


വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Tuesday, August 11, 2020

ഉറക്കിൽ നിന്ന് എഴുന്നേറ്റ ഉടനെ ഈ ദിക്ർ ചൊല്ലിയാൽ ..?


വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs