*ഭാഗം :01*
ലോകാനുഗ്രഹിയായ മുഹമ്മദ് മുസ്തഫ (സ) തങ്ങൾ തന്റെ പ്രിയപ്പെട്ട മരുകനും ഇസ്ലാമിലെ നാലാമത്ത ഖലീഫയുമായ അലിയ്യുബ്നു അബീ ത്വാലിബ് (റ)
വിന്ന് നൽകിയ ചില ഉപദേശങ്ങൾ ലോകത്തുള്ള വിഭാഗങ്ങൾക്കാകമാനം അനുഗ്രഹമായ അശ്‌റഫുൽ ഖൽഖ് (സ) യുടെ ഉമ്മത്തികൾക്കെല്ലാം മാർഗ്ഗദർശനവും എക്കാലവും ജീവിതത്തിൽ പകർത്താൻ ബാധ്യതപ്പെട്ടതുമാണ്.
ഈ തത്വാപദേശങ്ങൾ ആണാകട്ടെ പെണ്ണാകട്ടെ ,ഏതൊരു മനുഷ്യനും തന്റെ ജീവിതത്തിൽ ദൈനം ദിനം പകർത്തുകയും അവ എല്ലാ സമയങ്ങളിലും ഓർമ്മിക്കുകയും ചെയ്യുന്നുവെങ്കിൽ അവർക്ക് ഒരുപാട് നിഹ്മത്തുകളും ബറക്കത്തുകളും ഉണ്ടാവുമെന്ന കാര്യത്തിൽ സംശയമില്ല.
നബി(സ)യുടെ ഈ നസീഹത്തുകൾക്കനുസരിച്ച് ജീവിതം നയിക്കുന്നവർക്ക് എല്ലാവിധ ബലാലുകളും മുസീത്തുകളും തട്ടിനീങ്ങിപ്പോകുന്നതാണ്. അവരുടെ ദുന്യവിയും ഉഖ്റവിയുമായ എല്ലാവിധ മുറാദുകളും ഹാസിലാകുന്നതും അന്നപാനാദികളിൽ മുടക്കം വരാതെ ഇഷ്ടാനുസരണം ലഭിക്കുന്നതുമാണ്.
ഈ ഉപദേശങ്ങൾ ഹൃദിസ്ഥമാക്കുകയും അറിവില്ലാത്തവർക്ക് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യണമെന്ന് ബഹുമാനപ്പെട്ട റസൂലുല്ലാഹി(സ) തന്റെ അനുയായികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നു.
ലോകഗുരുവായ മുഹമ്മദ് നബി(സ) അലിയാർ തങ്ങളോ ടെന്നുള്ള നിലയിൽ നിർദ്ദേശിച്ച ഈ സദുപദേശങ്ങൾ അഖില ജനവിഭാഗങ്ങൾക്കും തങ്ങളുടെ ഐഹികവും പാരത്രികവുമായ ജീവിതം സുഖസംതൃപ്തമാക്കുവാൻ ഉതകുന്നവയാണ്
പ്രസ്തുത ഉപദേശങ്ങളാണ് താഴെ ചേർക്കുന്നത്.
സുബ്ഹിയിലെ ദിക്ർ
എന്റെ പ്രിയം നിറഞ്ഞ അലി,
എതെങ്കിലും ഒരു മനുഷ്യൻ സുബ്ഹി നിസ്കരിച്ചതിനു ശേഷം സൂര്യോദയം വരെ ദിക്റ് ദുആഅ്, തസ്ബീഹ്, തഹ്ലീല് മുതലായ കാര്യങ്ങളിൽ ഇടതടവില്ലാതെ മുഴുകിക്കൊണ്ട് അല്ലാഹുവിന്റെ ഓർമ്മയുമായി ഇരിക്കുകയാണെങ്കിൽ തീർച്ചയായും അവൻ മലികുൽ ജബ്ബാറായ അല്ലാഹുവിനോട് അഭിമുഖ സംഭാഷണം
നടത്തിയതിന് തുല്യമാവുകയും കാഠിന്യമേറിയ നരകശിക്ഷയെ തൊട്ട് അവൻ ദൂരത്താവുകയും ചെയ്യുന്നതാണ്.
ലോകമെല്ലാം ഗാഢനിദ്രയിൽ വലയം പ്രാപിച്ച് സമയം
സുഷുപ്തിയിൽ നിന്ന് തലപൊന്തിക്കാൻ ആരും മടിച്ചു പോകുന്ന സമയം, ഇളം തണുപ്പിൽ മൂടിപ്പുതച്ച് സകലം മറന്നുറങ്ങുന്ന സമയം ആ സമയത്തായിരിക്കും: “അസ്സലാത്തു ഖൈറും മിനനൗമ്
(നിസ്കാരം ഉറക്കത്തിനെക്കാൾ ഗുണകരമാണ്) എന്നുള്ള ദിവ്യമധുരസ്വരം കാതുകളിൽ അലയടിക്കുന്നത്. നിങ്ങൾ സുഖകരമെന്ന് കരുതുന്ന
ഈ അന്ത്യയാമങ്ങളിലെ ഉറക്കത്തെക്കാൾ നിങ്ങളെ സൃഷ്ടിക്കുകയും, സംരക്ഷിക്കുകയും ചെയ്യുന്ന റബ്ബുൽ ഇസ്സത്തായ അല്ലാഹുവിന് ഏറ്റവുമധികം പ്രിയങ്കരമായതും, നിങ്ങൾക്ക് പരലോകത്തിൽ വളരെയധികം ഗുണങ്ങൾ ലഭിക്കുന്നതും മാനസിക : സംതൃപ്തി പ്രദാനം ചെയ്യുന്നതും ആത്മാവിനെ സംസ്കരിക്കു ന്നതും നിസ്കാരം' ഒന്നുമാത്രമാണ്. സുഖകരമായ നിദ്രക്ക് ഭംഗം
വരുത്തി കോച്ചിവലിക്കുന്ന തണുപ്പിൽ എഴുന്നേറ്റ് അംഗശുദ്ധി വരുത്തി ഇലാഹിനെ അഭിമുഖീകരിക്കേണ്ട നിസ്കാരമായതു കൊണ്ട് സുബ്ഹി നിസ്കാരത്തിന് മറ്റു നിസ്കാരങ്ങളെക്കാൾ
വളരെയധികം പ്രാധാന്യം കൽപിക്കപ്പെട്ടിട്ടുണ്ട്.
ശരിക്കും അല്ലാഹുവിനെ ഭയപ്പെടുന്നവരെ വേർതിരിച്ചറിയാനുള്ള
ഒരു സംവിധാനം കൂടിയാണ് സൂര്യോദയത്തിനു മുമ്പുള്ള
ഈ നിസ്കാരം.
നിസ്കാരം ഉറക്കിനെക്കാൾ പ്രാധാന്യമർഹിക്കുന്നതാണെന്നുള്ള ആഹ്വാനം കേട്ട ഉടനെ: “സദഖ് വബരിർത (താങ്കൾ സത്യം പറഞ്ഞു. ഗുണവാനായി)
എന്നുള്ള പ്രതിവചനത്തോടെ
എഴുന്നേൽക്കുകയും വുളുവെടുത്ത് നിസ്കരിക്കുകയും തുടർന്ന് ദിക്‌റും ദുആളുകളുമായി അല്ലാഹുവിനെ വാഴ്ത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന തന്റെ പ്രിയപ്പെട്ട അടിമയെക്കൊണ്ടു അല്ലാഹു ഊറ്റം കൊള്ളുകയും മലക്കുകളോട് അവന്റെ ഗുണങ്ങൾ പറയുകയും, അതുകേട്ട് മലക്കുകൾ അല്ലാഹുവിനോട് ആ അടിമ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്യുന്നതാണ്.
സുബ്ഹി നിസ്കരിച്ചു കഴിഞ്ഞതിനു ശേഷം ആ വുളുവോടു കൂടെ സൂര്യൻ ഉദിക്കുന്നതുവരെ അല്ലാഹുവിനെ സ്മരിച്ചു കൊണ്ടിരിക്കുന്ന മനുഷ്യന് അല്ലാഹുവുമായി മുനാജാത്ത് നടത്തിയത് പോലെയുള്ള പ്രതിഫലം ലഭിക്കുമെന്ന് ഈ ഉപദേശം സൂചിപ്പിക്കുന്നു
കൂടാതെ ഭയാനകമായ നരകശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെടുന്നതും, സുഖലോക സ്വർഗ്ഗത്തിൽ പ്രവേശിക്കുവാൻ കാരണമായിത്തീരുന്നതുമാണ്.
സുബ്ഹി യഥാസമയത്ത് നിസ്കരിക്കുവാൻ ശ്രദ്ധിക്കണമെന്ന്
ഈ ഉപദേശം സൂചിപ്പിക്കുന്നു. മുഅ്മിനായ മനുഷ്യന്റെ നഹ്സ് , സുബ്ഹി നിസ്കാരം ഖളാഅ് ആക്കുന്നതിലാണെന്ന് ഇമാം ശാഫി(റ) പ്രസ്താവിച്ചത് ഇവിടെ ശ്രദ്ധേയമാണ്.
ഇൻശാ അല്ലാഹ്.... തുടരും.
വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ് രെലെറ്റിവെസ്/ഒരു കമന്റ് ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!
No comments:
Post a Comment