കേരളത്തിലെ ഇസ്‌ലാമിക പ്രവേശ കാലത്തെക്കുറിച്ചു ചരിത്ര പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായക്കാരാണ്. ഹിജ്‌റ ഒന്നാം നൂറ്റാണ്ടിലാണെന്നും അത്തന്നെ പ്രവാചക ജീവിത കാലത്താണെന്നും അതല്ല, രണ്ടാം നൂറ്റാണ്ടിലാണെന്നും- ഇങ്ങനെ മൂന്ന് വാദഗതികള്‍ നിലനില്‍ക്കുന്നു. ഇവയല്ലാത്ത വേറെ അഭിപ്രയങ്ങളുമുണ്ട്.
സി. എ. ഇന്നസ്, സൈനുദ്ദീന്‍ മഖ്ദൂം(റ) തുടങ്ങിയവരുടെ നിഗമനം ചേരമാന്‍ പെരുമാളിന്റെ ഇസ്‌ലാം ആശ്ലേഷം ഹിജ്‌റ രണ്ടാം നൂറ്റാണ്ടിലാണെന്നാണ്. ഉമര്‍ സുഹ്‌റ വര്‍ദിയുടെ ' റിഹ്‌ലതുല്‍ മുലൂക് ' ല്‍ ഇത് ഹിജ്‌റ മൂന്നാം നൂറ്റണ്ടിലണ്. അറബ് സഞ്ചാരിയായ സുലൈമനും ഈ നിഗമനം ശരിവെക്കുന്നു. എന്നാല്‍ ഇളംകുളം കുഞ്ഞാന്‍ പിള്ള. പ്രൊഫസര്‍ എം ജി എസ് നരായണന്‍ തുടങ്ങിയവരുടെ വാദം ചേരമാന്‍ രാജാവിന്റെ കാലം ഹിജ്‌റ ആറാം നൂറ്റാണ്ടിലെന്നാണ്. ചേരമാന്‍ പെരുമാള്‍ ഇസ്‌ലാം വിശ്വസിച്ചിട്ടില്ല എന്ന പക്ഷക്കാരും അദ്ദേഹം വിശ്വസിച്ചത് ക്രിസ്തുമതമാണെന്ന് ശഠിക്കുന്നവരും ഇല്ലാതില്ല. ചിലര്‍ എഴുതി വെച്ച പ്രകാരം, പരശുരാമന്‍ മഴുവെറിഞ്ഞത്‌പോലുള്ള ഐതീഹ്യമല്ല, ചേരമാന്‍ പെരുമാളുടെ കഥ. ഇതിന്റെചരിത്രപരമായ പ്രാമാണികത ഗവേഷകര്‍ അംഗീകരിച്ചിട്ടുണ്ട്. കാലത്തെ സംബന്ധിച്ച് മാത്രമേ തര്‍ക്കമുള്ളൂ. അതും ഏറെക്കുറെപരിഹരിച്ചിട്ടുണ്ട്. എന്നിട്ടും ഇതൊരൈതീഹ്യമാക്കി തള്ളാന്‍ചിലര്‍ ഒരുമ്പെട്ടത് ശ്ലാഘനീയമല്ല. കേരളത്തിലെ ഇസ്‌ലാമിന്റെആവിര്‍ഭാവത്തെക്കുറിച്ചുള്ള അധുനിക പഠനങ്ങള്‍ പരമ്പരാഗതവിശ്വാസം ശരിവെക്കുന്നു. നബി(സ)യുടെ കാലത്താണ്‌ചേരമാന്‍ പെരുമാള്‍ സത്യമതം പുല്‍കിയെന്നത് രേഖകളുടെപിന്‍ ബലത്തോടെ മര്‍ഹൂം പി എ മുഹമ്മദ് സാഹിബ്‌തെളിയിച്ചിട്ടുണ്ട്. അറക്കല്‍ രാജ സ്വരൂപത്തില്‍ നിന്ന്‌കണ്ടെടുത്ത ഒരു അമൂല്യഗ്രന്ഥവും ഇത് ശരിവെക്കുന്നു. ചേരമാന്‍പെരുമാള്‍ ഒരു സ്വഹാബിയാണെന്ന വസ്തുത ആദ്യകാലമുസ്‌ലിം ചരിത്രകാരനായ അലിത്വബ്‌രി തന്റെ ' ഫിര്‍ദൗസുല്‍ഹിക്മ ' യില്‍ വിവരിക്കുന്നുണ്ട്. ഇതേ വസ്തുത' താരീഖ് ഫരീശ്‌ത് ' എന്ന ഗ്രന്ഥത്തിലുമുണ്ട്. ഖലീഫ ഉസ്മാനി(റ) ന്റെ കാലത്ത്‌സ്വഹാബിയായ മുഗീറത്ത് ബിനു ശു അ്ബ കോഴിക്കോട്ട് വന്ന്‌മതപ്രചരണം നടത്തിയ വിവരം മര്‍ഹൂം അഹ്മദ് കോയശാലിയാത്തി(ന:മ)യുടെ ഗ്രന്ഥത്തിലുണ്ട്. എങ്കില്‍ കേരളത്തില്‍ഇസ്‌ലാമിന്റെ ഉല്‍പത്തി തേടി ഹിജ്‌റ: രണ്ടാം നൂറ്റാണ്ട്‌വരീയോ അതിലപ്പുറത്തേക്കോപരതേണ്ടകാര്യമില്ല.കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്തു നോക്കൂ !
No comments:
Post a Comment