Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Thursday, February 13, 2025

വൈവാഹിക ജീവിതത്തിന്റെ മൂലക്കല്ല്

ഭര്‍ത്താവിനു വേണ്ടി സ്വയം ത്യജിച്ചു അയാളിലേക്ക് അലിഞ്ഞു ചേരുന്ന ഭാര്യയോടു എങ്ങനെ വര്‍ത്തിക്കണം എന്നതിനെപ്പറ്റി അധികമാരും പറയാറില്ല.. അതിനെക്കുറിച്ചാണ് ഇന്ന് ഇവിടെ പറയുന്നത്..

അല്ലാഹു പുരുഷന്മാരോട് തങ്ങളുടെ ഭാര്യമാരോട് ഏറ്റവും സൌമ്യമായി പെരുമാറാനാണ് കല്‍പ്പിക്കുന്നത്.. അല്ലാഹു പറഞ്ഞു: _അവ(ഭാര്യമാ)രോട്‌ നിങ്ങള്‍ മര്യാദയോടെ പെരുമാറുക_ (4:19).

ഭാര്യമാര്‍ക്ക് ഭര്‍ത്താവിനോടെന്ന പോലെ, ഭര്‍ത്താക്കന്മാര്‍ക്ക് ഭാര്യമാരോടും കടമകള്‍ ഉണ്ട്... അവ ഭംഗിയായി പൂര്‍ത്തീകരിക്കുന്നവനാണ് യഥാര്‍ത്ഥ വിശ്വാസി.  ഭാര്യമാരോട് ഏററവും നല്ല രീതിയില്‍ വര്‍ത്തിക്കുന്നവരാണ് നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ ...  *(തിര്‍മുദി).*

ഭര്‍ത്താവിന്റെ സ്വഭാര്യയോടുള്ള നല്ല പെരുമാറ്റം അയാളുടെ സ്വഭാവത്തെയും അത് വഴി അയാളുടെ കറയറ്റ ഈമാനെയുമാണ് പ്രതിഫലിപ്പിക്കുന്നത്..

ഒരു മുസ്‌ലിം ഭര്‍ത്താവ് തന്റെ ഇണയോട് ഏത് രീതിയിലാണ് പെരുമാറേണ്ടത്... ? എങ്ങനെയാണ് ഒരു നല്ല മുസ്‌ലിമിന് ഒരു നല്ല ഭര്‍ത്താവാകാന്‍ കഴിയുക ...?  

ഭാര്യയോട് സൗമ്യമായി പെരുമാറാനാണ്  അല്ലാഹു കൽപിച്ചിട്ടുള്ളത്.. അവളുടെ മുഖത്ത്  നോക്കി പുഞ്ചിരിക്കുക.. ആത്മാര്‍ഥമായി, സ്നേഹത്തോടെ... അവളെ മാനസികമായി വേദനിപ്പിക്കരുത് ... അവള്‍ക്കു പ്രയാസമുണ്ടാക്കുന്ന കാര്യങ്ങള്‍  ചെയ്യാതിരിക്കാന്‍ പരമാവധി ശ്രമിക്കണം.. അവളോട്‌ നല്ല രീതിയില്‍ പെരുമാറുകയും എപ്പോഴും ക്ഷമ കൈക്കൊള്ളുകയും വേണം..

ഭാര്യ ഗർഭിണിയായിരിക്കെ അവളെ വേദനിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.. മാനസിക സന്തോഷവും സമാധാനവും ആ സമയത്ത് അവൾക്ക് വളരെ അനിവാര്യമാണ് ...

സൗമ്യത ഉണ്ടാവുക എന്നതിന്  പല അര്‍ത്ഥങ്ങളുണ്ട്.. അതിലൊന്നാണ് നല്ല രീതിയില്‍ കാര്യങ്ങള്‍ വിനിമയം ചെയ്യുക എന്നത്.. അവളോട്‌ പറയാനുള്ളതും അറിയിക്കാനുള്ളതും നല്ല രീതിയില്‍ പ്രകടിപ്പിക്കാനും അവള്‍ പറയുന്നത് ശ്രദ്ധിച്ചു  കേള്‍ക്കാന്‍ ക്ഷമയും ഉണ്ടാക്കിയെടുക്കണം.. എല്ലാ നിരാശകളും അവന്‍ മാറ്റി വക്കണം.. എന്ത് ജോലിത്തിരക്കുണ്ടായാലും പ്രയാസങ്ങളുണ്ടായാലും അവന്‍ അതെല്ലാം സൗമ്യമായി പരിഹരിക്കുവാന്‍ ശ്രമിക്കണം...

നിങ്ങളുടെ പ്രയാസങ്ങള്‍ ഭാര്യയോടു കൂടെ പങ്കുവക്കുകയും, അവളുടെ നിര്‍ദേശങ്ങള്‍ ചോദിക്കുകയും വേണം.. അവളെ പ്രയാസപ്പെടുത്തുന്ന എല്ലാ കാര്യങ്ങളും അവന്‍ ശ്രദ്ധിക്കണം.. നിന്നെ എന്തെങ്കിലും കാര്യങ്ങള്‍ അലട്ടുന്നുണ്ടോ എന്ന ഒരു ചോദ്യം പോലും അവള്‍ക്കു ഒരുപാട് കുളിര്‍മ്മയായി അനുഭവപ്പെടും.. അവള്‍ ക്ഷീണിതയായിരിക്കുമ്പോഴോ, ദേഷ്യപ്പെട്ടിരിക്കുമ്പോഴോ, വിശന്നിരിക്കുമ്പോഴോ, മറ്റു ടെന്‍ഷനില്‍ ആകുമ്പോഴോ, ജോലിത്തിരക്കില്‍ കഷ്ടപ്പെടുമ്പോഴോ അവളോട്‌ പ്രധാനപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ശ്രമിക്കരുത്.. പരസ്പരമുള്ള വിനിമയവും ഒത്തുതീര്‍പ്പും കൂടിയാലോചനയുമാണ് വിവാഹത്തിന്‍റെ  മൂലക്കല്ല് എന്ന് പറയാം...

അവള്‍ക്കു നല്‍കേണ്ട അവകാശങ്ങളില്‍ നിന്നും ഒരിക്കലും പിറകോട്ടു വലിയുന്നത് ഒരു വിശ്വാസിക്ക് ചേര്‍ന്ന പ്രകൃതമല്ല.. ആവശ്യത്തിന്‌ ചെലവാക്കാത്ത ഭര്‍ത്താവിനെക്കുറിച്ച്‌ പരാതിപ്പെട്ട ഹിന്ദി (റ) നോട്‌ മുത്ത് നബിﷺ തങ്ങൾ പറഞ്ഞു :  നിനക്കും നിന്റെ സന്താനങ്ങള്‍ക്കും മതിയാവുന്ന മര്യാദയനുസരിച്ച്‌ എടുക്കുക*(മുസ്‌ലിം)

മറ്റൊരിക്കല്‍ മുത്ത് നബിﷺ തങ്ങൾ ഭര്‍ത്താവിന്റെ കടമയെപ്പറ്റി പറഞ്ഞു:  നീ ഭാര്യയുടെ വായിലേക്ക്‌ ഭക്ഷണം നല്‍കുന്നതിനും നിനക്ക്‌ പുണ്യമുണ്ട്‌..(ബുഖാരി)....

ഭാര്യയോടു സൗമ്യത പുലര്‍ത്തുക എന്നതിന്റെ മറ്റൊരു വശമാണ് അവളെ പ്രോത്സാഹിപ്പിക്കുക എന്നത്.. ജീവിതത്തിന്റെ അര്‍ത്ഥവും അതിന്റെ മൂല്യവും അറിയുന്ന മനസ്സില്‍ നിന്നാണ് നല്ല വിലയിരുത്തലുകളും ഉണ്ടാകുന്നത്.. ഭാര്യ എന്താണ് ആഗ്രഹിക്കുന്നതെന്ന് അറിയുവാനും എന്തിനാണ് അവള്‍ ഏറ്റവും കൂടുതല്‍ മൂല്യം കല്പിക്കുന്നതെന്നും തിരിച്ചറിയാനുള്ള കഴിവ് നിങ്ങള്‍ക്ക് ഉണ്ടാവണം... അവളുടെ ഇഷ്ടാനിഷടങ്ങളെപ്പറ്റി മനസ്സാക്ഷിയുമായി ഒരു ചര്‍ച്ചയില്‍ ഏര്‍പ്പെടുക.. അവളിലെ നല്ല ഗുണങ്ങളെ അവസരം കിട്ടുമ്പോഴെല്ലാം പുകഴ്ത്തുക.. അവളെ അംഗീകരിക്കുകയും അവളുടെ നല്ല ഗുണങ്ങളെ എടുത്തു പറയുകയും ചെയ്യുമ്പോള്‍ അതവള്‍ക്കൊരു പ്രോത്സാഹനം ആവുകയും നിങ്ങളോടുള്ള സ്നേഹം വര്‍ദ്ധിക്കുകയും ചെയ്യും ...

മനുഷ്യ ജന്മങ്ങളെല്ലാം അപൂര്‍ണ്ണത പേറുന്നവരാണ്..
മുത്ത് നബി ﷺ തങ്ങൾ പറയുന്നതായി കാണാം: ഒരു വിശ്വാസി വിശ്വാസിനിയെ വെറുക്കരുത്‌.. അവളില്‍ നിന്ന്‌ ഒരു സ്വഭാവത്തെ അവന്‍ വെറുക്കുന്നുവെങ്കില്‍ മറ്റൊരു സ്വഭാവത്തെ അവന്‍ തൃപ്‌തിപ്പെടുന്നു.. (മുസ്‌ലിം)

നിസാര കാര്യങ്ങളുടെ പേരില്‍ ഭാര്യമാരോട് പിണങ്ങുന്ന ചിലരെ കാണാം... യഥാര്‍ത്ഥത്തില്‍ അവര്‍ എന്താണ് ചെയ്യുന്നത്.. ഒന്നാലോചിച്ചു നോക്കൂ... നമ്മളെല്ലാവരും എല്ലാം തികഞ്ഞവരാണോ ?  ഒരിക്കലുമില്ല... അവരില്‍ കുറ്റങ്ങള്‍ ഉള്ളത് പോലെ നമ്മിലുമില്ലെ അവരെ അസ്വസ്ഥരാക്കുന്ന കുറവുകള്‍.. എന്നിട്ടും അവര്‍ നിങ്ങളോടുള്ള കടമകള്‍ എത്ര മാന്യമായാണ്‌ ചെയ്തു തീര്‍ക്കുന്നത്... അതുകൊണ്ട് തന്നെ അവരോടും നല്ല രീതിയില്‍ പെരുമാറേണ്ടതു നമ്മുടെ കടമയല്ലേ ...?  

അവളുടെ ചില്ലറ കുറവുകളെ കണ്ടില്ലെന്നു നടിക്കുകയും അവള്‍ക്കു അവ മാറ്റിയെടുക്കാന്‍ സമയം കൊടുക്കുകയും ചെയ്യുക.. സ്നേഹത്തോടെ മാത്രം അവളെ പറഞ്ഞു മനസ്സിലാക്കുക...
മുത്ത് നബി ﷺ തങ്ങൾ പറഞ്ഞു : നീ ഭക്ഷിച്ചാല്‍ അവളെയും ഭക്ഷിപ്പിക്കുക, നീ വസ്‌ത്രം ധരിക്കുമ്പോള്‍ അവളെയും ധരിപ്പിക്കുക.. മുഖത്തടിക്കരുത്‌.. അവളെ ദുഷിച്ചു പറയരുത്‌.. വീട്ടിലല്ലാതെ അവളെ അകറ്റി നിര്‍ത്തുകയും അരുത്‌..  (ബുഖാരി)

പിണക്കങ്ങള്‍ വിവാഹ ജീവിതത്തില്‍ സ്വാഭാവികമാണ്.. ചെറുതും വലുതുമായ പിണക്കങ്ങളും മറ്റും ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഉണ്ടാകുന്നവയാണ്.. പരസ്പരം വിദ്വേഷം ഉണ്ടാകുന്ന രീതിയില്‍ അവ വളരുകയും ചെയ്തേക്കാം.. ദേഷ്യം എന്നത് നിയന്ത്രിക്കാന്‍ ഏറ്റവും പ്രയാസമുള്ള ഒരു വികാരമാണ്.. നമ്മളെ വേദനിപ്പിക്കുന്നവര്‍ക്ക് പൊറുത്തു കൊടുക്കുക എന്നതാണ് ദേഷ്യം നിയന്ത്രിക്കുന്നതിനുള്ള ആദ്യ പടി.. ഭാര്യ ചെയ്ത ഒരു തെറ്റിന്റെ പേരില്‍ അവളെ ഉപദ്രവിക്കുകയോ ചീത്ത പറഞ്ഞു വേദനിപ്പിക്കുകയോ ചെയ്യരുത്...

ഭാര്യയില്‍ നിന്ന്‌ സംഭവിക്കുന്ന നിസ്സാര കാര്യങ്ങളെ ഗുരുതരമായി കാണുക,  ഒരു പ്രത്യേക സന്ദര്‍ഭത്തിലുണ്ടായ തെറ്റ്‌ ചൂണ്ടി എപ്പോഴും കുത്തിപ്പറയുക, അവളെ നിന്ദിക്കുക, അസഭ്യം പറയുക, അവളുടെ മാതാപിതാക്കളെ അധിക്ഷേപിക്കുക തുടങ്ങിയവ നല്ല ബന്ധത്തില്‍ വ്രണമുണ്ടാക്കുന്നതാണ്‌.  പകരം ഒരുമിച്ചു കിടക്കുന്നത് ഒരല്പ ദിവസത്തേക്ക് മാറ്റി വക്കുക.. പ്രശ്നങ്ങള്‍ പതിയെ മാറി വരും.. അവള്‍ തന്റെ തെറ്റ് മനസ്സിലാക്കി അടുത്തു വരികയും ചെയ്യും ...

മറിച്ച് നിങ്ങളില്‍ നിന്നുണ്ടായ പിഴവ് മൂലം അവള്‍ അകന്നു നില്‍ക്കുകയാണെങ്കില്‍ അവളുടെ കരം ഗ്രഹിച്ചു മാപ്പ് പറയുകയും, അവളെ ചേര്‍ത്തു നിര്‍ത്തുകയും ചെയ്യുക ...

നാഥന്‍ നമ്മുക്ക് ദുനിയാവിലും, ആഹിറത്തിലും ഉപകാരപ്പെടുന്ന സ്വാലിഹത്തായ ഇണകളെ തന്നു അനുഗ്രഹിക്കട്ടെ..! ഇണ ഉള്ളവർക്ക് അവരുടെ കുടുംബ ജീവിതത്തിൽ ഖൈറും ബർകത്തും റഹ്മത്തും ചൊരിയട്ടെ..., റഹ്മാനായ റബ്ബിന്റെ പൊരുത്തത്തിലുള്ള ദമ്പത്യ ജീവിതമാവാൻ റബ്ബ് തൗഫീഖ് നൽകട്ടെ ...

*آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ*

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

No comments:

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs