റിയാദിലെ പ്രഭാതത്തിനു കുളിരണിയിക്കുന്ന തണുപ്പ്. സുഹൈറിന്റെ പെങ്ങൾ തയ്യാറാക്കിയ പ്രാതലിന് സ്നേഹത്തിന്റെ ഊഷ്മളതയുണ്ടായിരുന്നു. രാവിലെ പ്രഭാതപ്രാര്‍ത്ഥന കഴിഞ്ഞാലുടന്‍ തിരിക്കണമെന്നു തലേന്നെ തീരുമാനിച്ചതായിരുന്നു. അപ്പോഴേക്കും പ്രാതലിന്റെ കൊതിപ്പിക്കുന്ന ഇഡ്ഡലിക്കൊപ്പം ഉച്ചക്കുള്ള ഭക്ഷണം വരെ അവര്‍ പാര്‍സല്‍ ആക്കിയിരിക്കുന്നു.നേരത്തെ ഇതെല്ലാം തയ്യാറാക്കാന്‍ അവര്‍ എത്ര നേരത്തെ എഴുന്നേറ്റിരിക്കണം. അവരുടെ നല്ല മനസ്സിനു അവര്‍ക്കും കുടുമ്പത്തിനും മനസ്സില്‍ പ്രാര്‍ത്ഥിച്ചു റിയാദില്‍ നിന്നും യാത്ര തിരിച്ചു.
റിയാദ് പട്ടണത്തില്‍ റെയില്‍വേ സ്റ്റേഷനു സമീപമാണു അവര്‍ താമസിക്കുന്നത്. അതിന്നു മുന്നിലൂടെയാണ് ഞങ്ങള്‍ക്ക് മക്കയിലേക്ക് പട്ടണത്തില്‍ നിന്നും പുറം ചാടേണ്ടത്. മറ്റൊരവസരത്തിലായിരുന്നുവെങ്കില്‍ ഞാന്‍ റെയില്‍വേ സ്റ്റേഷന്‍ ഒന്നു പോയി കാണുമായിരുന്നു. നമ്മുടെ നാട്ടിലെ തീവണ്ടിയില്‍ നിന്നെന്തെല്ലാം മാറ്റം എന്നു മനസ്സിലാക്കാനായിരുന്നില്ല, എന്നിലെ ചരിത്ര വിദ്യാര്‍ത്ഥിക്ക് മറ്റു ചില ഓര്‍മപുതുക്കലിനു കൂടിയായിരുന്നു അത്.
ഒന്നാം ലോകമാഹായുദ്ധത്തില്‍ ഉസ്മാനിയാ ഖിലാഫത്തോടെ പേരിലെങ്കിലുമുള്ള ഖിലാഫത്ത് ഇല്ലാതായ ചരിത്ര പ്രാധാന്യത്തിന്റെ ഒരു ഓര്‍മ പുതുക്കലിനു വേണ്ടിയായിരുന്നു അത്. ഒരു തീവണ്ടിപ്പാളയത്തിലൂടെ ഒരു സാമ്രാജ്യം തകര്‍ത്ത കഥ അറേബ്യക്ക് പറയാനുണ്ട്. എന്റെ മനസ്സിലൂടെ ലോറന്‍സ് ഓഫ് അറേബ്യയിലെ രംഗങ്ങള്‍ കടന്നു പോയി. റിയാദിലെ ഈ റെയില്‍ പാതങ്ങള്‍ക്ക് അവയുമായി ഒരു ബന്ധവുമില്ല എന്നെനിക്കറിയാം. എന്നാലും ചരിത്രത്തിനു ഇങ്ങിനെ ചില അസ്കിതകളുണ്ടല്ലോ. മുന്നില്‍ കാണുന്ന കെട്ടിടങ്ങളെയോ പട്ടണത്തിന്റെ പൊലിമയോ അല്ല ഞാനിപ്പോള്‍ കാണുന്നത്. എന്റെ കണ്മുമ്പിലൂടെ ഒരു പഴയ തീവണ്ടി പാളം തകർന്നു മറിഞ്ഞു കൊണ്ടിരിക്കുന്നു.
ദമസ്കസില്‍ നിന്നു മദീനവരെ നീളുന്ന ഹിജാശ് റയില്‍വേ ഉസ്മാനിയ ഖിലാഫത്തിന്റെ പ്രൌഢിയുടെ പ്രതീകമായിരുന്നു. അറബ് ദേശീയത ഖിലാഫത്തിനെ മറികടന്നപ്പോള്‍ തകര്‍ന്നു പോയ ഖിലാഫത്തിന്റെ ചരിത്രം. തകര്‍ന്നത് കേവലം ഒരു റെയില്‍ പാതയായിരുന്നില്ല. പിന്നീടൊരിക്കലും കൂട്ടിയോജിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഖിലാഫത്തു കൂടിയായിരുന്നു. പല ചര്‍ച്ചകളും നടന്നു കൊണ്ടിരിക്കുന്നുവെങ്കിലും പിന്നീടൊരിക്കലും ഹിജാസ് റെയില്‍വേയും പുനസ്ഥാപിക്കാനായിട്ടില്ല. മുഴുവന്‍ വായിക്കാന്‍ ഇവിടെ ക്ലിക്കുക

No comments:
Post a Comment