ഇന്റര്നെറ്റ് പെണ്വാണിഭം,വീഡിയോ ആല്ബം പെണ്വാണിഭം എന്നിവ പത്രങ്ങളിലും ചാനലിലുംഅരങ്ങുതകര്ക്കുന്ന ഈ സമയത്ത് , ഫേസ് ബുക്ക് ,ഓര്ക്കുട്ട് എന്നിവ പോലുള്ള സോഷ്യല്‍ സൈറ്റില്‍ നിര്ലജ്ജംസ്വന്തം ഭാര്യയുടെയും ,സഹപാഠികളായ വിദ്യര്തിനികളുടെയും ഫോട്ടോ അപ്ലോഡ് ചെയ്യുന്ന സഹോദരീസഹോദരന്മാരെ ഓര്ക്കുക ,ഒരിക്കല്‍ ഡിജിറ്റല്‍ ലോകത്തേക്ക് കയറിയ ഫോട്ടോകള്ക്ക് പിന്നെ മരണമില്ല. സുന്ദരമായ പേരും ഫോട്ടോയും വെച്ച് സോഷ്യല്‍ സൈറ്റില്‍ വിലസികൊണ്ടിരിക്കുന്ന വ്യാജ പ്രൊഫൈല്നിങ്ങളുടെ സഹോദരിയുടെയോ ,ഭാര്യയുടെയോ, ആണെന്ന് മറക്കണ്ട . ഒന്നുമറിയാതെ സ്വന്തം വീട്ടില്അന്തിയുറങ്ങുന്ന അവര്‍ അറിയുന്നില്ല ,ആയിരവും- ആയിരത്തി അഞ്ഞൂറും പേരുമായിമുന്നിട്ടുകൊണ്ടിരിക്കുന്ന ആ പ്രൊഫൈല്‍ തങ്ങളുടെതാണെന്ന് .
ഇന്ന് വിദ്യര്തിനികളിലും മറ്റും കൂടിവരുന്ന ആത്മഹത്യക്ക് കാരണം ഇത്തരം സംഭവങ്ങളും , മൊബൈല്ഫോണ്‍ ,ഇന്റര്നെറ്റ് ,ഡിജിറ്റല്‍ ക്യാമറ എന്നിവയുടെ ദുരുപയോകവുമാണ് .
ചതികളില്‍ പെടുന്നതിനു പുറമേ ,പലപ്പോഴും തമാശകള്ക്കായി പരസ്പരം അറിഞ്ഞു കൊണ്ട് തന്നെഎടുക്കുന്ന ചില രംഗങ്ങള്‍ ,യൂടൂബ് ,ബ്ലുടൂത് വഴി കൈമാറ്റപ്പെടുകയും കളി കാര്യമായി മാരപ്പെടുകയുംചെയ്യുന്നു .തീര്ത്തും നിര്ദ്ദോഷമെന്നു കരുതി സാദാരണ രീതിയില്‍ സഹപാഠികളുടെ ,സ്ത്രീകളുടെ ഫോട്ടോകള്നമ്മളറിയാതെ കോപ്പി എടുത്തു ഇന്റര്നെറ്റ് മാര്ക്കെറ്റില്‍ വില്പനക്കെത്തുന്ന വളരെ അപകടകരമായ കാര്യംപലര്ക്കും അറയില്ല .പുതിയ ഗ്രാഫിക് /മോര്ഫിംഗ് സോഫ്റ്റുവെയറുകള്‍ ഉപയോകിച്ച് മാറ്റം വരുത്തുന്നഇത്തരം ചിത്രങ്ങള്‍ പലപ്പോഴും ഒര്ജിനലിനെ വെല്ലുന്നതായിരിക്കും .ഓര്ക്കുക നമ്മുടെ മകളുടെസഹോദരിയുടെ,ഭാര്യയുടെ ,മുഖവും മറ്റാരുടെയോ പൂര്ണ്ണ നഗ്ന ശരീരവും ചേര്ത്തുണ്ടാക്കിയ ഇത്തരംചിത്രങ്ങള്‍ ,ഈ മേഖലയുമായി ബന്ധമില്ലാത്തതിനാല്‍ ഒരിക്കല്‍ പോലും നാം അറിയുന്നില്ല ,നമ്മുടെ ശ്രദ്ധ കുറവിന് പലപ്പോഴും വലിയ വില നല്കേണ്ടി വരുന്നു.
ആധുനിക ടെക്നോളജിയുടെ ലോകത്ത് മറ്റുള്ളവരുടെമുന്നില്‍ സ്വയം പ്രദര്ശിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരുന്യൂനപക്ഷത്തെ കാണാതെ അല്ല തുടര്ന്നുവരുന്ന കാര്യങ്ങള്‍ പറയുന്നത്. ചിലപ്പോള്‍ ഈ ന്യൂനപക്ഷവും തങ്ങള്വീഴാന്‍ പോകുന്ന അഗാധതയുടെ ആഴം അറിയാതെയാണ് സ്വയം പ്രദര്ശന വസ്തു ആകാന്‍ ശ്രമിക്കുന്നത്. പലപ്പോഴും അഗാധതയില്‍ നിന്ന് തങ്ങള്ക്ക് ഒരു ഉയര്ത്തെഴുന്നേല്പ്പ് ഉണ്ടാവില്ല എന്ന തിരിച്ചറിവില്ആത്മഹത്യയില്‍ ജീവിതം അവസാനിപ്പിക്കേണ്ടിവരുന്നു. പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യം തന്നെയാണ് പറയുന്നത്. മാധ്യമങ്ങള്‍ ചതിക്കുഴികള്‍ ഓര്മ്മിപ്പിക്കുന്നുഎങ്കിലുംചിലര്‍ ഈയാമ്പാറ്റകളെപോലെ ഇതിലേക്ക് തന്നെ വീഴുന്നു. മൊബൈല്‍ ക്യാമറകള്സര്വ്വസാധാരണമായപ്പോള്‍ മറ്റൊരു വൈകല്യം പലരുടേയും ഉള്ളില്‍ ഉടലെടുത്തു കഴിഞ്ഞു. മൈബൈല്ക്യാമറകള്ക്ക് പലപ്പോഴും മറ്റുള്ളവരുടെ ജീവിതം വരെ ഇല്ലാതാക്കാന്‍ വരെ ശക്തിയുണ്ട് എന്ന നിലയിലേക്ക്കാര്യങ്ങള്‍ എത്തിനില്ക്കുന്ന ഈ സമയത്ത് ചില കാര്യങ്ങള്ഓര്മ്മിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഇത്എഴുതുന്നത്.
*******ഇത്തരം കാര്യങ്ങള്‍ നാം ശ്രദ്ദിക്കുക ******
1 ) സ്ത്രീകളുടെ /പെണ്കുട്ടികളുടെ ഫോട്ടോകള്‍ മെയില്‍ വഴിയോ ,മറ്റു സോഷ്യല്‍ നെറ്റ്വര്ക്ക് വഴിയോകൈമരാതിരിക്കുക
2)ഡിജിറ്റല്‍ ക്യാമറ ,മൊബൈല്‍ എന്നിവ ഉപയോകിച്ച് എടുത്ത ഫോട്ടോകള്‍ സ്റ്റുഡിയോ ,ഇന്റര്നെറ്റ് കഫെതുടങ്ങിയവയില്‍ പ്രിന്റ് എടുക്കാന്‍ കൊടുക്കുമ്പോള്‍ കൂടെ നില്ക്കുകയും സീഡി -ഫ്ലാഷ് ഡ്രൈവ്എന്നിവയില്‍ നിന്നും അവരുടെ കംപുട്ടരുകളിലേക്ക് കോപ്പി ചെയ്യുന്നില്ല എന്ന് ഉറപ്പു വരുത്തുക
3) വിദ്യാര്ത്ഥി /വിദ്യാര്ത്ഥിനികളുടെ ഇന്റര്നെറ്റ് ഉപയോകം കഴിയുന്നത്ര പരിമിതപ്പെടുത്തുക .
4)എപ്പോഴും അവരറിയാതെ അവരെ നിരീക്ഷിക്കുക
5)അവര്‍ സന്ദര്ശിച്ച വെബ്സൈറ്റ് ,എന്തിനു വേണ്ടി സന്ദര്ശിച്ചു എന്നിവ ചോദിച്ചറിയുക
6) കമ്പ്യൂട്ടര്‍ വീട്ടിലെ അടച്ചിട്ട റൂമുകളില്‍ വെക്കുന്നതിനു പകരം ,ഹാള്‍ പോലുള്ള പൊതുസ്ഥലത്ത് വെക്കുക
7)കഫെയില്‍ നിന്നുള്ള ഇന്റര്നെറ്റ് ഉപയോകം കര്ശനമായി വിലക്കുക .
8) കമ്പ്യൂട്ടര്‍ സര്വീസ് ചെയ്യാനോ മറ്റോ കടകളില്‍ നല്കുന്നത് മുന്പ് ഫോട്ടോകള്‍ അതില്‍ നിന്നും മാറ്റുക
9) ഷോപ്പിംഗ് മാളുകളിലും മറ്റുമുള്ള പൊതു ടോയ്ലെറ്റുകള്‍ ,ലോഡ്ജു മുറികള്‍ ,ഹോട്ടല്‍ മുറികള്എന്നിവയില്‍ രഹസ്യ ക്യാമറകള്‍ ഉണ്ടാവാനുള്ള സാദ്ദ്യത ശ്രദ്ദിക്കുക .
10) വിദ്യാര്ഥി /വിദ്യാര്ത്ഥിനികള്ക്ക് കഴിയുന്നതും മൊബൈല്‍ നല്കാതിരിക്കുക ,വളരെ അത്യാവശ്യമാണ്എങ്കില്‍ ക്യാമറ ബ്ലുടൂത് ഇല്ലാത്ത മൊബൈല്‍ മാത്രം നല്കുക
൧൧) മൊബൈലില്‍ വന്ന കോളുകള്‍ ,എവിടെയെല്ലാം കോളുകള്‍ പോയി എന്ന് അവരറിയാതെ വാച്ച്ചെയ്യുക .
**** നമ്മുടെ മക്കളെ /സഹോദരിമാരെ ആത്മഹത്യയില്‍ നിന്നും തടയണം എങ്കില്‍ ,നമുക്ക് നിത്യഅപമാനത്തില്‍ നിന്നും മോജനം വേണമെങ്ങില്‍ ,നിന്റെ ഭാര്യയെ നിനക്ക് നഷ്ടപ്പെടാതിരിക്കണം എങ്കില്കൂടുതല്‍ ജാഗ്രരാവുക ****** ....
ഇന്ന് വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപെടുന്നത് ക്യാമറ മൊബൈല്‍ ഫോണുകളാണ്. ‘ഫോണ്ചെയ്യുക’ അല്ലങ്കില്‍ ‘മെസേജയിക്കുക’ എന്നതില്‍ കവിഞ്ഞ് ഒരു സ്ഥാനവും മൊബൈല്‍ ഫോണിന് നമ്മുടെഇടയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് കഥമാറി ‘വേണമെങ്കില്‍ ഫോണ്‍ ചെയ്യുകയും ചെയ്യാം’ എന്നനിലയിലേക്ക് മൊബൈലിന്റെ ഉപയോഗം എത്തി.
ക്യാമറഫോണുകള്‍ വിപണി പിടിച്ചടക്കുമ്പോള്‍ ഇത്തരം ഫോണുകളുടെ ഉപഭോക്താക്കളില്‍ ഏറിയ പങ്കുംകൌമാരക്കാര്‍ ആണ്. അവരെന്തിനുവേണ്ടിയാണ് ഇത്തരം ഫോണുകള്‍ ഉപയോഗിക്കുന്നത്? അന്വേഷണംനടത്തിയാല്‍ ഞെട്ടിക്കുന്ന കാര്യങ്ങളാവും നമുക്ക് കാണാന്‍ കഴിയുക. ബ്ലൂടൂത്ത് സാങ്കേതിക വിദ്യഎത്തിയതോടെ ‘കാതോട് കാതോരം ‘ പറഞ്ഞിരുന്ന ‘രഹസ്യ‘ങ്ങള്‍ ദൃശ്യാസംവേദനങ്ങളായി. മറ്റുള്ളവരുടെരഹസ്യ‘ങ്ങള്‍ തങ്ങളിലൂടെ പങ്കുവയ്ക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവര്‍ രാത്രിയില്‍ പെട്രോമാക്സുംചാക്കുമായിതവളയെ പിടിക്കാന്‍ ഇറങ്ങുന്നതുപോലെ മൊബൈലുമായി ‘ഇര‘കളെത്തേടി ഇറങ്ങുന്നു. തങ്ങളുടെ കൂട്ടുകാരികളയോ , ടീച്ചര്മാരയോ, കാമുകിയോ , അയല്വക്കത്തുള്ളവരയോ എന്തിന് സ്വന്തംഭാര്യയെപ്പോലും തങ്ങളുടെ ‘ഇര’കളാക്കുന്നു. 3gp ഫോര്മാറ്റും എം.എം.എസും എല്ലാം ഇത്തരംവേട്ടക്കാരുടെ മൂല്യം കൂട്ടുന്നു. തങ്ങളുടെ ഇടയില്‍ ജീവിക്കുന്ന വേട്ടക്കാരെ തിരിച്ചറിയാന്‍ ഇരകള്ക്ക്കഴിയാറും ഇല്ല ‘
No comments:
Post a Comment