'നാം അവര്‍ക്ക് ഇരുമ്പ് ഇറക്കിക്കൊടുത്തിരിക്കുന്നു. അതില്‍ ഏറേ ആയോധന ശക്തിയും ജനങ്ങള്‍ക്ക് ഉപകാരവുമുണ്ട്.' 57/ 25 ഇരുമ്പ് ഭൂമിയില്‍ തനിയെ ഉണ്ടായതല്ല. അത് ഇറക്കിക്കൊടുത്തുവെന്നാണ് ശാസ്ത്രവും പറയുന്നത്. ഭൂമിയിലെ മാത്രമല്ല, സൗരയൂഥത്തിലെ ഇരുമ്പ് മുഴുവന്‍ വരുന്നത് ശൂന്യാകാശത്തിന്റെ പുറത്തുനിന്നാണ്. ഇരുമ്പ് രൂപപ്പെടുത്തുന്നതിന് വേണ്ട ചൂട് സൂര്യനില്ലത്രേ. ഏകദേശം ഇരുപത് മില്യണ്‍ ഡിഗ്രിയാണ് സൂര്യന്റെ ചൂട്. സൂര്യനേക്കാള്‍ ചൂട് കൂടിയ ചില നക്ഷത്രങ്ങളുണ്ട്. അവയിലെ ചൂട് നൂറ് മില്യണ്‍ കണക്കിന് വരും. ഈ നക്ഷത്രങ്ങളിലാണ് ഇരുമ്പ് രൂപപ്പെടുന്നത്. ഇവയ്ക്ക് ഇരുമ്പിന്റെ അംശം ഉള്‍ക്കൊള്ളാനാവാതെ വരുമ്പോള്‍ പൊട്ടിത്തെറിയുണ്ടാവുന്നു. ഇവയാണ് നോവ, സൂപ്പര്‍നോവ എന്നീ ശാസ്ത്രപ്രതിഭാസങ്ങളായി അറിയപ്പെടുന്നത്. പൊട്ടിത്തെറികളാണ് ഇരുമ്പിനെ ശൂന്യാകാശത്ത് എത്തിക്കുന്നത്. ഇരുമ്പ് മാത്രമല്ല, മറ്റ് ലോഹങ്ങളും പുറത്തുനിന്നാണ് വരുന്നത്.
ലോഹങ്ങളില്‍വെച്ചേറ്റവും ജീവന് പ്രധാനമാണ് ഇരുമ്പ്. ഭൂമിയില്‍ ജീവന്‍ നിലനില്ക്കുന്നതുതന്നെ ഇരുമ്പിന്റെ സാന്നിധ്യത്തിലാണ്. സൂപ്പര്‍നോവ സ്‌ഫോടനത്തിലൂടെ പ്രപഞ്ചത്തിലും അതു വഴി ഭൂമിയിലുമെത്തുന്ന ഇരുമ്പാണ് ഭൂമിക്ക് ആകര്‍ഷണ ശക്തിയുണ്ടാക്കുന്നത്. ഇരുമ്പ് ആറ്റങ്ങള്‍ ഭൂമിയുടെ കേന്ദ്രത്തിലേക്ക് ആകര്‍ഷിക്കുമ്പോള്‍ ഭൂമിയുടെ കേന്ദ്രഭാഗം ചൂടാവുകയും അത് ഭൂമിയിലെ രാസപ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാക്കുകയും ചെയ്യും. അത് വഴി പുറത്തേക്ക് വിടുന്ന വാതകം അന്തരീക്ഷത്തെ സജീവമാക്കുന്നു. അന്തരീക്ഷത്തിലെ ഹൈഡ്രോസ്ഫിയര്‍ പാളി രൂപപ്പെടുന്നു. ഈ പാളിയാണ് ഭൂമിയുടെ ജലസ്രോതസ്സ്. അങ്ങനെ ഇരുമ്പ് ഭൂമിയില്‍ ജീവന്റെ ആധാരമായി മാറുന്നു.
ഭൂമിയുടെ മധ്യത്തിലുള്ള തിളച്ചുമറിയുന്ന ഇരുമ്പ് ഒരു വലിയ ജനറേറ്റര്‍ പോലെ പ്രവര്‍ത്തിക്കുന്നു. ഭൂമിക്ക് ആകര്‍ഷണവലയം നല്‍കുന്നത് ഈ ഇരുമ്പാണ്. ഇതിന്റെ സാന്നിധ്യം മൂലമാണ് ഭൂമിക്ക് സുരക്ഷ നല്‍കുന്ന ഓസോണ്‍ വലയവും അതിനെ ആവരണം ചെയ്തിരിക്കുന്ന വാന്‍ അലന്‍ ബെല്‍റ്റും രൂപപ്പെടുന്നത്. രക്തത്തിലുള്ള ഹീമോഗ്ലോബിന്‍, മയോഗ്ലോബിന്‍ എന്നിവയിലും ഇരുമ്പ് അടങ്ങിയിരിക്കുന്നു. ഇവ വഴിയാണ് ശരീരത്തില്‍ പ്രോട്ടീന്‍ വിതരണം ചെയ്യുന്നത്. അയേണ്‍, പ്രോട്ടീന്‍ ഇല്ലാത്ത ജീവികളില്ല. ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന പല എന്‍സൈമുകളിലും ഇരുമ്പിന്റെ അംശമുണ്ട്. നാം കഴിക്കുന്ന മാംസം, പരിപ്പ്, പയറുവര്‍ഗങ്ങള്‍, ഇല എന്നിവയിലൊക്കെ ഇരുമ്പ് അടങ്ങിയിരിക്കുന്നു. എന്നാല്‍, മൃഗങ്ങളുടെ മാംസത്തിലെ ഇരുമ്പ് മലാശയ കാന്‍സറുകള്‍ക്ക് സാധ്യത വര്‍ധിപ്പിക്കുമെന്ന അഭിപ്രായമുണ്ട്. പ്രായം, ലിംഗം എന്നിവയനുസരിച്ച് ശരീരത്തിലെ ഇരുമ്പിന്റെ അംശം വ്യത്യാസപ്പെട്ടിരിക്കും. അമ്മിഞ്ഞപ്പാല്‍ കുടിപ്പിക്കാത്ത കുട്ടികളില്‍ ഇരുമ്പിന്റെ അംശം കുറഞ്ഞുപോവും. ഗര്‍ഭിണികള്‍ ഇരുമ്പംശം കൂടുതലുള്ള ആഹാരം കഴിക്കണമെന്ന് നിര്‍ദേശിക്കുന്നത് അവര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമുണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ്. അയേണ്‍ ഓക്‌സൈഡ് കണങ്ങള്‍ കാന്‍സര്‍ ചികിത്‌സയ്ക്ക് പ്രയോജനപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇരുമ്പിനുള്ള അറബി പദം ഹദീദ് എന്നാണ്. അറബി സാംഖ്യ ശാസ്ത്ര പ്രകാരം ഈ പദത്തിന്നനുയോജ്യമായ സംഖ്യ 26 ആണ്. ഇരുമ്പിന്റെ ആണവ സംഖ്യയും 26 ആണ്.
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ് ഇടൂ; നിങ്ങളുടെ കമന്റ് ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!! please do a comment this post ! and send y'r friends and family about this post !
No comments:
Post a Comment