പ്രഭാഷണം ഒരു പ്ര ബോധന മാധ്യമം ആണു.
തിരക്കുകളിൽ നിന്നും ദുനിയവിയായ ചിന്തകളിൽ നിന്നും ഒഴിഞ്ഞ് ഇസ്ലാമിന്റെ സ ന്ദേശങ്ങൾ അറിയുവാൻ താൽപര്യപൂർവ്വം ഒഴുകിയെത്തുന്ന ആയിരങ്ങൾക്ക് വിജ്ഞാന മധു പകരുന്ന സദസ്സുകൾ ഇന്ന് കേരള മണ്ണിൽ സുലഭം!
ഒരു പക് ഷേ, ഇന്നു ഇന്ത്യയിൽ ഏറ്റവും കൂടുതൽ മത പ്രഭാഷണ സദസ്സുകൾ നടക്കുന്നത് കേരളത്തിൽ!
ഒരു കാലത് റമളാനും റബീ ഉൽ അവ്വലിനും അനുബന്ധിച്ചായിരുന്നു പ്രഭാഷണങ്ങൾ.
രാത്രി വൈകി ആരംഭിച്ച് സുബ് ഹിയോട് അടുത്ത് അവസാനിക്കുന്ന പാതിരാപ്രസംഗങ്ങൾ കഴിഞ്ഞ്
പിരിയുന്ന മനസ്സുകളിൽ ഈമാന്റെ പ്രകാശമുണ്ടാകും;
പൊടുന്നനെയാണു പ്രഭാഷണ രംഗം മാറി മറിഞ്ഞത്:
തീപാറുന്ന ശൈലിയും സ്വരമാധുര്യവും വ്യ തസ്ഥ വിഷയങ്ങളുമായ് കടന്ന് വന്ന യുവ പ്രഭാഷക രെ മുസ് ലിം കൈരളി ഇരു കൈകളും നീട്ടി സ്വീകരിച്ചു.
പരിധികൾ ഇല്ലാതെ എല്ലാ സമയങ്ങളിലും സദസ്സുകൾ!
സീ ഡികളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും വള രെ വേഗം പ്രഭാഷണങ്ങൾ പ്രചരിച്ചു!!
അനുദിനം പുതിയ പ്രഭാഷകന്മാർ രംഗ ത്തേക്ക് വരാൻ തുടങ്ങി,
ചിലർ 'ക്ലച്ച് പിടിച്ചു' മറ്റ് ചിലർ അതിനായുള്ള പരിശ്രമങ്ങളിലുമായ്!
പ്രിയ ഉസ്താദുമാരെ കാണാനും പ്രഭാഷണം നേരിട്ട് കേൾക്കുവാനും വള രെ ദൂരം താണ്ടി വരാനും സമുദായം തയ്യാറായ്!
ഉസ്താദിന്റെ ഒരു ഡേറ്റിനായ് ദിവസങ്ങളോളം കാത്തിരിപ്പായ് യാത്രകളായ്!
പ്രഭാഷണ സദസ്സുകൾ സംസ്ഥാനവും രാജ്യങ്ങളും കടന്ന് വിദേശ രാജ്യങ്ങളിലും എത്തി,
പള്ളികൾക്കും മദ് റസ്സകൾക്കും സാധുക്കൾക്കുമായ് ഉസ്താദുമാർ ചോദിച്ചപ്പോൾ നിറഞ്ഞ മനസ്സോടെ സമ്പത്തും സ്വർണ്ണവും നൽകാൻ സമുദായം തയ്യാറായ്!
തങ്ങളുടെ നാട്ടിൽ എത്തി ദീൻ പറയുന്ന ഉസ്താദുമാർക്കും ഉമ്മത്ത് ഹദ്‌യകൾ നൽകി!
പ്രഭാഷണത്തിലെ മാസ്മരികത കേരളം നേരിട്ടറിഞ്ഞു!
മൊബൈലുകൾ പ്രഭാഷണത്താൽ നിറഞ്ഞു,
അടുക്കളകളിലും അങ്ങാടികളിലും ചർച്ച പ്രഭാഷണത്തെ പറ്റിയായ്!
പ്രഭാഷണ വേദികളിലെ സുൽത്താന്മാരും,
ജ്യോതിർഗ്ഗോളത്തിലെ അതുല്യ പ്രതിഭകളും,
പുത്തൻ താരോദയങ്ങളുമൊക്കെയായ്
സോഷ്യൽ മീഡിയകളിലെ താരങ്ങൾ!
പക്ഷെ,
സമുദായത്തിന്റെ സ്വത്തായ് മാറേണ്ടുന്ന ഈ പ്രഭാഷകന്മാരുടെ വിഷയത്തിൽ നാം ത ന്നെ മത്സരിക്കാൻ തുടങ്ങി,
ഉസ്താദ് ഞങ്ങളുടെ ആളോ നിങ്ങളുടെ ആളോ!?
ഞങ്ങളുടെ പ്രഭാഷകൻ,
നിങ്ങളുടെ പ്രഭാഷകൻ,
അവരുടെ പ്രഭാഷകൻ
എന്നൊക്കെ നാം തന്നെ തരം തിരിച്ചു!
കഷ്ടം!
മറ്റൊരു സംഘടനയുടെ വേദിയിൽ പോയാൽ ,
മറ്റൊരു സംഘടനാ നേതാവിനെ പറ്റി നല്ലത് പറഞ്ഞാൽ,
പിന്നെ ഭ്രഷ്ട് കൽപ്പിക്കലായ്..
പ്രഭാഷണങ്ങളുടെ മുറി ഭാഗങ്ങൾ ക്ലിപ്പ് ഇടലായ്,
കുപ്രചരണങ്ങളും വ്യാജ ചിത്രങ്ങൾ
വരെയുമായ്!
സോഷ്യൽ മീഡിയകളിലൂടെ അപമാനിക്കലായ്,,,,,
പുത്തൻ വാദി,
തീവ്ര വാദി,
പണക്കൊതിയൻ
എന്നൊക്കെ പറയലുമായ്.....
യുവ സമൂഹ മേ....
എന്തിനീ അക്രമങ്ങൾ!
പ്രഭാഷകന്മാർ ഏത് വേദിയിൽ പോയ് എന്നല്ല,
അവർ നമുക്കായ് എന്ത് പറഞ്ഞു തരുന്നു എന്നാക ട്ടെ നമ്മുടെ ചർച്ച!
.ഏതു സംഘടനയിലും പ്രവർത്തിക്കാൻ , ആരുടെ വേദിയിലും പോകാൻ അവർക്ക് സ്വാതന്ത്ര്യം ഇല്ലേ.....
അല്ലാഹു നമുക്ക് കനിഞ്ഞരുളിയ ഈ അനുഗ്രഹീത പ്രഭാഷക രെ ഉമ്മത്തിന്റെ നന്മക്കായ് ഉപയോഗിക്കൂ....
സംഘടനാ സങ്കുചിതത്തിന്റെ ഇരകളായ് അവരെ മാറ്റരുത്..
No comments:
Post a Comment