Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Friday, March 25, 2016

സം സം എന്നാ അത്ഭുധ ജലം ?

1979-ല്‍ സഊദി രാജവംശത്തിലെ നാലാമത്തെ കണ്ണിയായ ഖാലിദ് ബിന്‍ അബ്ദില്‍ അസീസ് സംസം കിണറിനെ കുറിച്ച് ഒരു പഠനം നടത്തുകയുണ്ടായി. കിണര്‍ ശുദ്ധീകരിക്കുകയും സംസമിന്റെ ജലനിരപ്പ് അടിത്തട്ടു വരെ താഴ്ത്തിയതിനു ശേഷം ചുവരുകളില്‍ നിരീക്ഷണം നടത്തുക, കിണര്‍ ശുദ്ധീകരിക്കുക തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ ലക്ഷ്യം. യഹ്‌യാ കോശക് എന്ന പ്രശസ്തനായ എഞ്ചിനീയറായിരുന്നു അതിന്റെ ചുമതല ഏല്പിക്കപ്പെ’ത്. അതിനാല്‍ കിണറ്റിലെ സംസം മുഴുവന്‍ വറ്റിച്ചു കളയാനുതകുന്ന നാല് മോട്ടോര്‍ പമ്പുകള്‍ സജ്ജമാക്കി. മിനുട്ടില്‍ എണ്ണായിരം ലിറ്റര്‍ എന്ന തോതില്‍ നാലു മോട്ടോര്‍ പമ്പുകളും ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു. കിണറിന്റെ നിരപ്പില്‍ നിന്ന് 3.23 മീറ്റര്‍ മാത്രം താഴെ നിന്നിരുന്ന ജലനിരപ്പ് 13.39 മീറ്റര്‍ വരെ താഴ്ന്നു. കിണറിലേക്ക് ഉറവകള്‍ ഒഴുകിയെത്തുന്ന നിരപ്പായിരുന്നു അത്. എന്നാല്‍ ജലനിരപ്പ് താഴ്ന്ന് ഈ അളവിലെത്തിയപ്പോഴേക്കും ജലം ഉയര്‍ന്നു പൊങ്ങി. ആ ഭൂനിരപ്പില്‍ നിന്നും കിണറിന്റെ മുഖത്തോട് 3.29 മീറ്റര്‍ അടുത്തെത്തുന്നതു വരെ ഒരിഞ്ച് പോലും വെള്ളം താഴോട്ടിറങ്ങിയില്ല. കിണറിന്റെ വീതി നാലു മീറ്ററാണെന്നും ആഴം പതിനാലു മീറ്ററാണെന്നും കണ്ടെത്തിയെതൊഴിച്ചാല്‍ സംസം കിണര്‍ വറ്റിക്കാനുള്ള ശ്രമം അവിടെ വിഫലമാവുകയായിരുന്നു. സംസം കിണറിന്റെയും പുണ്യതീര്‍ഥത്തിന്റെയും അമാനുഷിക സ്പര്‍ശം അടയാളപ്പെടുത്തുന്ന ഒരു തെളിവായി ഈ സംഭവം ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നു.
മൊത്തം മുപ്പത് മീറ്റര്‍ താഴ്ചയുള്ള സംസം കിണറിന്റെ താഴ് ഭാഗത്ത് 17.2 മീറ്ററോളം ഗ്രാനൈറ്റ് പാറകളാണ്. പാറകളില്ലാത്ത മുകള്‍ഭാഗം 12.8 മീറ്ററോളം പടുത്തുയര്‍ത്തപ്പെട്ട നിലയിലാണ്. കിണറിന്റെ ചുറ്റളവ് എല്ലാ ഭാഗങ്ങളിലും ഒരുപോലെയല്ല.
അമാനുഷികതക്ക് ശാസ്ത്രീയ പിന്‍ബലം
ജലചംക്രമണം വഴിയാണ് (Hydrological cycle) ഭൂമിയില്‍ ജലസാന്നിധ്യം നിലനില്ക്കുന്നത്. എന്നാല്‍ മഴവെള്ളം ഒലിച്ചിറങ്ങാനുള്ള സാധ്യതയൊന്നും തന്നെ സംസം കിണര്‍ സ്ഥിതി ചെയ്യുന്ന വിശുദ്ധ ഹറമിലോ അതിന്റെ പരിസരങ്ങളിലോ ഇല്ല. കിണറിലേക്ക് വല്ല ജലപ്രവാഹ സാധ്യതയുമുണ്ടെങ്കില്‍ അത് വാദീ ഇബ്‌റാഹീമില്‍ നിന്ന് മാത്രമാണ്. എന്നാല്‍ വര്‍ധിച്ച തോതിലുള്ള കുടിയേറ്റം കാരണം ആ മാര്‍ഗവും അടഞ്ഞു പോയ നിലയിലാണ് ഇന്നുള്ളത്. സഊദി ഗവണ്‍മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന Saudi Geological Survey ക്കു കീഴില്‍ നടന്ന പഠനങ്ങള്‍ തെളിയിച്ച യാഥാര്‍ഥ്യമാണിത്. മാത്രമല്ല, സംസം കിണറിന്റെ അടിത്തട്ടില്‍ ഭൂരിഭാഗവും പാറകളാണ് (Bedrock).
മണല്‍ തിട്ടകളുടെയും ബെഡ്‌റോക്കുകളുടെയും ഇടയില്‍ കല്ലുകള്‍ കൊണ്ട് ലൈന്‍ചെയ്യപ്പെട്ടിരിക്കുകയാണ്. പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഈ ഭാഗത്താണ് കിണറിലേക്ക് വെള്ളം വഹിച്ചു കൊണ്ട് വരുന്ന ഉറവിടം കാണാത്ത ഉറവകള്‍ നിലകൊള്ളുന്നത്. ഇന്നും ദിനം പ്രതി നിരവധിയാളുകളും വര്‍ഷം പ്രതി ലക്ഷക്കണക്കിന് ഹജ്ജാജിമാരും ഗ്യാലന്‍ കണക്കിന് സംസം ജലം മില്യന്‍ കണക്കിന് കാനുകളിലായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി കൊണ്ടു പോകുന്നു. 
മക്കയുടെ പരിസരങ്ങളിലെ ഭീമന്‍ ഹോട്ടലുകളിലേക്കും മൈലുകള്‍ക്കപ്പുറമുള്ള മദീനാ മസ്ജിദിലേക്കും ജിദ്ദ അന്തര്‍ദേശീയ വിമാനത്താവളത്തിലേക്കും മറ്റു പ്രമുഖ സ്ഥാപനങ്ങളിലേക്കും സംസം കോടിക്കണക്കിന് ലിറ്റര്‍ പമ്പു ചെയ്യുന്നുണ്ട്. എന്നിട്ടും ഈ നീരുറവ വറ്റാതെ നിലനില്ക്കുന്നു എന്നത് ഓരോ വിശ്വാസിക്കും രോമാഞ്ചം പകരുന്ന കാര്യമാണ്. സംസം ജലത്തിന്റെ ശ്രേഷ്ഠതകള്‍ വളരെയധികമാണ്. ധാരാളം ഹദീസുകളും ഗ്രന്ഥങ്ങളും സംഭവങ്ങളും നിരവധി മഹാന്മാരുടെ അനുഭവ സാക്ഷ്യങ്ങളും അതിലേക്ക് വെളിച്ചം വീശുന്നുണ്ട്.
ശാസ്ത്ര ജാലകത്തിലൂടെ
മനുഷ്യശരീരത്തിന് അനിതരസാധാരണമായ രോഗ പ്രതിരോധ ശക്തി പകര്‍ന്നു തരുന്ന മൂലകങ്ങളാണ് സംസം വെള്ളത്തിലുള്ളത്. വെള്ളം കെട്ടിനില്ക്കുന്ന എല്ലാ സ്രോതസ്സുകളിലും ജൈവപരിണാമങ്ങള്‍ ധാരാളം സംഭവിക്കുന്നു. സസ്യലതാദികള്‍ ധാരാളം വളരുന്നു. വെള്ളത്തിന്റെ ഗന്ധത്തെയും രുചിയെയും ബാധിക്കുന്ന ആള്‍ഗെ (Algae) പോലുള്ള സൂക്ഷ്മ സസ്യങ്ങള്‍ വളരുന്നതിനാല്‍ ഏറെ പഴക്കം ചെന്ന കിണറുകളില്‍ രുചിക്കും ഗന്ധത്തിനും സാരമായ മാറ്റം വരാറുണ്ട്. എന്നാല്‍ ഏകദേശം അയ്യായിരം വര്‍ഷം പഴക്കമുള്ള സംസം കിണറില്‍ ഇത്തരം ജൈവപരമായ യാതൊരു ഇടപെടലുകളും കാണാനില്ല. ഏറെ ഗുണകരമായ ഹാര്‍ഡ് വാട്ടര്‍ പോലുള്ള ധാതുലവണങ്ങളുടെ അപൂര്‍വ സാന്നിധ്യം സംസമിലുണ്ട്. 
സാധാരണ വെള്ളത്തെ അപേക്ഷിച്ച് സംസം വെള്ളത്തില്‍ കാല്‍സ്യം, മെഗ്നീഷ്യം, ക്‌ളോറൈഡ്, ഇരുമ്പ്, ഈയം, സള്‍ഫൈറ്റ് എന്നിവയുടെ അളവ് കൂടുതലാണ്. സംസമില്‍ ഇതുവരെ യാതൊരു രോഗാണുവിനെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സോഡിയത്തിന്റെ സാന്നിധ്യമുള്ളതിനാല്‍ അണുക്കള്‍ക്ക് സംസമില്‍ ജീവിക്കാന്‍ സാധ്യമല്ല. ആ പുണ്യതീര്‍ഥത്തിനെതിരെ ധാരാളം വിമര്‍ശനങ്ങള്‍ പലരും ഉന്നയിച്ചിട്ടുണ്ടെങ്കിലും അതെല്ലാം തെളിവിന്റെ പിന്‍ബലമില്ലാത്ത കേവലം ആരോപണങ്ങളായി ഭവിക്കുകയാണ് ചെയ്തത്. ഇത്തരം ആ രോഗ്യകരമായ ഘടകങ്ങളുടെ തോത് സംസമില്‍ എത്രമാത്രമുണ്ടെന്ന് നമുക്ക് പരിശോധിക്കാം. (ഒരു ലിറ്റര്‍ വെള്ളത്തില്‍ മില്ലിഗ്രാം എന്ന തോതിലാണ് താഴെ പറയുന്ന കണക്കുകള്‍ വായിക്കേണ്ടത്.)
സോഡിയം 250
കാല്‍സ്യം 200
പൊട്ടാസ്യം 120
മെഗ്നീഷ്യം 50
ക്‌ളോറൈഡ് 372
ഫോസ്‌ഫൈറ്റ് 0.25
സാധാരണ ജലത്തിനില്ലാത്ത നിരവധി ശാസ്ത്രീയ സവിശേഷതകള്‍ സംസമിനുണ്ടെന്ന് പ്രശസ്ത ജാപ്പനീസ് ശാസ്ത്രജ്ഞന്‍ മസാറു ഇമോട്ടോ പരീക്ഷിച്ചു തെളിയിച്ച വസ്തുതയാണ്. അദ്ദേഹത്തിന്റെ പരീക്ഷണ നിരീക്ഷണങ്ങളും അവയുടെ വിസ്മയകരമായ ഫലങ്ങളും ഇന്ന് ചിത്രങ്ങള്‍ സഹിതം ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. വെള്ളം ഒരു നിശ്ചിത അളവില്‍ തണുപ്പിക്കുമ്പോള്‍ അതൊരു ഖരവസ്തുവായി രൂപാന്തരപ്പെടുന്നു. ഇതിനെയാണ് പരല്‍ (Crystals) എന്ന് വിളിക്കുന്നത്. സംസമില്‍ ഇമോട്ടോ കണ്ട പരലുകള്‍ സാധാരണ ജലത്തിലെ പരല്‍ രൂപങ്ങളേക്കാള്‍ മനോഹരവും വ്യത്യസ്തവുമായിരുന്നു എന്ന് അദ്ദേഹം പറയുന്നു. 
സംസമിന്റെ ഒരു തുള്ളി വെള്ളം സാധാരണ വെള്ളത്തിന്റെ ആയിരം തുള്ളികള്‍ കൊണ്ട് നിര്‍വീര്യമാക്കിയപ്പോഴാണ് തനിക്ക് സംസം വെള്ളത്തില്‍ ക്രിസ്റ്റലുകള്‍ കണ്ടെത്താന്‍ കഴിഞ്ഞതെന്ന് ഇമോട്ടോ സാക്ഷ്യപ്പെടുത്തുന്നു. അതായത് ഒരു തുള്ളി സംസം ആയിരം തുള്ളി സാധാരണ ജലത്തിന് സമാനമാണൊണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്. ജിദ്ദയിലെ ദാറുല്‍ഹിക്മ കോളേജ് സംഘടിപ്പിച്ച സെമിനാറിലായിരുന്നു ഡോ. മസാറു ഇമോട്ടോ തന്റെ വെളിപ്പെടുത്തലുകള്‍ നടത്തിയത്. വെള്ളത്തെക്കുറിച്ച് ഇമോട്ടോ വെളിപ്പെടുത്തിയ അവിശ്വസനീയമായ ശാസ്ത്രസത്യങ്ങള്‍ അദ്ദേഹം തന്റെ അഞ്ചു വാള്യങ്ങളുള്ള Messages from the water എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്...!!!

നിങ്ങളുടെ മനസ്സിന്റെ നന്മ ആര്കെങ്കിലും ഉപകാരപ്പെടട്ടേ ഷെയര്‍ ചെയ്യൂ-


വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

No comments:

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs