ഈ ചോദ്യത്തിനുള്ള ലളിതമായ മറുപടി അല്ലാഹു സത്യവിശ്വാസികളോടു അപ്രകാരം കല്‍പ്പിച്ചിരിക്കുന്നു എന്നതാണ്. കാരണം അല്ലാഹു വിശ്വാസികളോട് ഒരു കാര്യം കല്‍പ്പിച്ചാല്‍ യാതൊരു ഉപാധിയും കൂടാതെ അപ്രകാരം ചെയ്യുക എന്നതാണ് വിശ്വാസികളുടെ സ്വഭാവം. അങ്ങനെ ചെയ്യാനാണ് അവര്‍ കല്പ്പിക്കപ്പെട്ടിരിക്കുന ്നതും. അതിന്റെ പിന്നിലുള്ള യുക്തി എന്താണെന്നും മനസ്സിലാക്കിയിരിക്കുക എന്നതു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അനിവാര്യമല്ല.
എങ്കില്‍പോലും, അല്ലാഹുവിന്റെ കല്‍പ്പനയുടെ ഉദ്ദേശ്യം എന്താണെന്ന് പഠിച്ചിട്ടാവാം കല്‍പനയനുസരിക്കല്‍ എന്ന് കരുതുന്നവരുമുണ്ട്.
എന്തുതന്നെയായാലും ഇസ്‌ലാമിലെ ഏതാണ്ടെല്ലാ കല്‍പ്പനകളും സംശയങ്ങള്ക്കിടയില്ലാത്തവി ധം യുക്തിഭദ്രമാണെന്നു പറയാം. അതിനര്‍ഥം ഇസ്‌ലാമില്‍ യുക്തിഭദ്രമല്ലാത്ത നിയമങ്ങളും നിര്ദ്ദേശങ്ങളുമുണ്ടെന്നല് ല. അത് വര്‍ത്തമാനലോകത്തെ മനുഷ്യബുദ്ധിക്ക് മനസ്സിലായിട്ടില്ലാ എന്നേ അപ്പറഞ്ഞതിനര്‍ത്ഥമുള്ളൂ. ഇസ്‌ലാമില്‍ വ്യക്തിപരവും കൂട്ടായതുമായ എല്ലാ ഉത്തരവാദിത്തങ്ങള്‍ക്കും ബാധ്യതാനിര്‍വഹണങ്ങള്‍ക്കും പൊതുവെ ചില ലക്ഷ്യങ്ങളുണ്ട് . അവയില്‍ പെട്ടതാണ് വിശ്വാസം, ജീവന്‍, കുടുംബം, ബുദ്ധി, സമ്പത്ത് എന്നിവയുടെ സംരക്ഷണം.
ഇതിലെ അധികസംഗതികളും മറ്റു സെമിറ്റിക് മതങ്ങളുമായി ഇസ്‌ലാം പങ്കുവക്കുന്നുണ്ട്. പത്തു കല്‍പ്പനകളും, മദ്യനിരോധവും, വ്യഭിചാരത്തില്‍നിന്ന് അകന്നുനില്‍ക്കലും, പ്രാര്‍ത്ഥനയും, ദാനധര്‍മ്മങ്ങളുമെല്ലാം എല്ലാ മതാനുയായികളും ഒരു പോലെ അംഗീകരിക്കുന്ന കാര്യങ്ങളാണ്. ഇവക്കു പിന്നിലെ യുക്തി എല്ലാവര്‍ക്കും സ്വീകാര്യമാണ് അസന്നിഗ്ധമായി തെളിയിക്കപ്പെട്ടതുമാണ്.
ഉദാഹരണത്തിന് മദ്യപാനം. മദ്യപാനം നിരോധിക്കാനുള്ള കാരണം അത് മനുഷ്യന്റെ സ്വബോധത്തെ നഷ്ടപ്പെടുത്തി അവനിലെ മ്ലേഛസ്വഭാവത്തെ പുറത്തുകാണിക്കുന്നതുകൊണ്ടാ ണ്. ഒരാള്‍ സ്വബോധത്തിലായിരിക്കുമ്പോള്‍ ചെയ്യാത്ത കാര്യങ്ങള്‍ മദ്യംസേവിക്കുന്നതോടെ ചെയ്യാന്‍ തുടങ്ങുന്നു. കുടുംബത്തിലും സമൂഹത്തിലും അത് വിള്ളലുണ്ടാക്കുന്നു. ഇനി ഒരാള്‍ മദ്യം വാങ്ങി തന്റെ വീട്ടിലിരുന്ന് ആര്‍ക്കും ശല്യമുണ്ടാക്കാതെ മദ്യപിക്കുകയും അയാള്‍ സുബോധവാനാകുന്നതുവരെ വീട്ടില്‍ തന്നെ അടച്ചിരിക്കുകയും ചെയ്യുകയാണെങ്കിലോ? അങ്ങനെയാണെങ്കില്‍ മദ്യപാനം അനുവദിക്കാം എന്ന് ഇസ്‌ലാം കരുതുന്നില്ല. പക്ഷേ, ഇസ്‌ലാം ഇതിനെ ഒരു പാപമായി ഗണിക്കുന്നു. കാരണം ലളിതമാണ്. ഇസ്‌ലാം ഒരാളുടെ പുറം മാത്രമല്ല നോക്കുന്നത്. അകം കൂടി നോക്കുന്നുണ്ട്. ഒരാള്‍ കുടിച്ചിട്ടുണ്ട്. എന്നാല്‍ കുടിച്ചതിന്റെ ഒരു ലക്ഷണവും കാണിക്കുന്നില്ല. എന്നു കരുതി അത് തെറ്റല്ലാതാകുന്നില്ല. മദ്യപിക്കുന്ന വ്യക്തി സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്നതു മാത്രമല്ല, മദ്യം സേവിക്കുന്ന വ്യക്തിയെയും അയാളുടെ മനസ്സിനെയും അത് എങ്ങനെ ബാധിക്കുന്നു എന്നതു കൂടി പരിഗണിച്ചുകൊണ്ടാണ് ഇസ്‌ലാം മദ്യം വിലക്കാന്‍ കാരണം. അതു കൊണ്ടാണ് ഖുര്‍ആന്‍ ഹൃദയത്തെ ബാധിക്കുന്ന പാപങ്ങളെ കുറിച്ച് ഇങ്ങനെ പറഞ്ഞത്
'ഒരിക്കലുമല്ല, പ്രത്യുത ആ ജനത്തിന്റെ ഹൃദയങ്ങളില്‍ സ്വന്തം കര്‍മ ദോഷങ്ങളുടെ കറ പിടിച്ചിരിക്കുകയാണ്.' (അല്‍ മുത്വഫ്ഫിഫീന്‍. 14)
നിങ്ങള്‍ പറഞ്ഞ കഅ്ബയെ ത്വവാഫ് ചെയ്യല്‍ ഒരു ആരാധനയാണ്. അല്ലാഹു നിര്‍ദ്ദേശിച്ച ആ ആരാധനകള്‍ ചെയ്യുക വഴി അവന്റെ തൃപ്തി നേടുകയാണ് വിശ്വാസി. അല്ലാഹു വിശ്വാസികളുടെ മേല്‍ നിര്‍ബന്ധമാക്കിയ ആരാധനകള്‍ കൊണ്ട് ആത്മീയവും മാനസികവും വൈകാരികവും ശാരീരികവുമായ വേറെപ്രയോജനങ്ങളും അതോടൊപ്പം ഉണ്ട്.അതിനാലാണ് വിശ്വാസികള്‍ അല്ലാഹുവിന്റെ കല്‍പ്പനകള്‍ ശിരസാവഹിക്കുന്നത്.
നിങ്ങളുടെ ചോദ്യത്തിലെ മറ്റൊരു ഭാഗം എന്തുകൊണ്ട് ഏഴ് എന്നതാണ്. ആരാധനകള്‍ക്ക് വേണ്ടി നിശ്ചയിക്കുന്ന സമയങ്ങളുടെയും സംഖ്യകളുടെയും യുക്തി എല്ലായ്‌പോഴുംകണ്ടെത്താന്‍ നമുക്ക് സാധിച്ചെന്നു വരല്ല. എന്നാല്‍ അത്തരം നിര്‍ദേശങ്ങളില്‍ യുക്തിയില്ലാതിരിക്കില്ല. ഇവിടെ ചില സംഖ്യകള്‍ പറയുന്ന കാര്യത്തിലുള്ള യുക്തിയൊന്നു നോക്കൂ.
ഇസ്‌ലാം പ്രകൃതി മതമാണ്. ഈ പ്രപഞ്ച സ്രഷ്ടാവിനുള്ള ആരാധനയുടെ മതമാണിത്. പ്രാപഞ്ചികമായ പല സവിശേഷതകളും അതിന്റെ അംശത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. അതുകൊണ്ടു തന്നെ പല പ്രാപഞ്ചിക പ്രതിഭാസത്തിനും അനുരൂപമായാണ് ഇസ്‌ലാമിലെ പല നിയമങ്ങളുമുള്ളതെന്നു പറയാം.
ഉദാഹരണത്തിന് 12 എന്ന സംഖ്യയാണ് ഒരു വര്‍ഷത്തില്‍ മാസങ്ങളുണ്ടാകേണ്ടതെന്ന് അല്ലാഹു നിശ്ചയിച്ചിരിക്കുന്നു.
അല്ലാഹു പറയുന്നു. 'യാഥാര്‍ത്ഥ്യമിതത്രേ. അല്ലാഹു ആകാശ ഭൂമികള്‍ സൃഷ്ടിച്ച നാള്‍ തൊട്ടേ അവന്റെ രേഖയില്‍ മാസങ്ങളുടെ സംഖ്യ പന്ത്രണ്ടാകുന്നു. അതില്‍ നാലു മാസങ്ങള്‍ യുദ്ധം നിരോധിക്കപ്പെട്ടവയാണ്. ഇതാണ് ശരിയായ നിയമവ്യവസ്ഥ. അതിനാല്‍ ഈ നാലു മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോടുതന്നെ അതിക്രമം ചെയ്യാതിരിക്കുവിന്‍.' (തൗബ 36)
ആകാശ ലോകത്തെ രാശിചക്രങ്ങളുടെ എണ്ണവും പന്ത്രണ്ടാണ്. ഈ വാക്യത്തില്‍ തന്നെയുള്ള നാല് എന്ന സംഖ്യ ഒരേ സമയം നാല് കാലങ്ങളെ സൂചിപ്പിക്കുന്നുണ്ട്. നാല് ദിക്കുകളെയും ദിശകളെയും സൂചിപ്പിക്കുന്നു. ചാന്ദ്ര മാസ കണക്കു പ്രകാരം ഇസ്‌ലാമിലെ നാലു പവിത്ര മാസങ്ങളെയും അതു സൂചിപ്പിക്കുന്നു.
ഇനി ഹജ്ജുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍. ഇതുമായി നേരിട്ടു ബന്ധമില്ലെങ്കിലും ത്വവാഫു പോലെ തന്നെ ഹജ്ജിലെ സഅ്‌യും ഏഴു പ്രാവശ്യം തന്നെയാണ് സഫാ മര്‍വാ കുന്നുകള്‍ക്കിടയില്‍ ഹാജിമാര്‍ നിര്‍വഹിക്കേണ്ടത്. ഇബ്രാഹിം നബി (അ) യുടെ ഭാര്യ ഹാജര്‍ തന്റെ കുഞ്ഞായ ഇസ്മാഈലിന് ദാഹജലമന്വേഷിച്ച് ഏഴുപ്രാവശ്യം ഇരു കുന്നുകള്‍ക്കുമിടയില്‍ ഓടിയതിനെ അനുസ്മരിച്ചും അനുകരിച്ചുമാണ് ഹജ്ജിലെ സഅ്‌യ്. അവര്‍ ഓട്ടം അവസാനിപ്പിക്കുന്നത് സംസം നീരുറവ പൊട്ടിപ്പുറപ്പെട്ടതോടെയാണ് .
ഏഴ് എന്ന സംഖ്യ ഒരു ആഴ്ചയിലെ ഏഴു ദിവസങ്ങളെ പ്രതിനിധീകരിക്കുന്നു. പ്രകൃതിയിലെ മഴവില്ലിന് ഏഴ് നിറമാണ്. അതു ഏഴും കൂടി ചേര്‍ന്നാണ് വെളുപ്പ് എന്ന നിറം സൃഷ്ടിക്കുന്നത്. മറ്റൊന്ന് അഭൗതിക ലോകം ഏഴ് തട്ടുകളായാണ് സൃഷ്ടിച്ചിരിക്കുന്നത്. സൂര്യനെ ഗ്രഹങ്ങള്‍ ഇടത്തു നിന്നു വലതു വശത്തേക്കു ചുറ്റുന്നതു പോലെ മുസ്‌ലിംകള്‍ (ഹാജിമാര്‍) കഅ്ബയെ പ്രദക്ഷിണം ചെയ്യുകയാണ്. പ്രപഞ്ചത്തിന്റെ ചലനത്തോടൊപ്പം അതിലൊരു ഭാഗമായി വിശ്വാസിയും കീഴൊതുങ്ങുന്നതായിരിക്കാം.
അല്ലാഹുവാണ് കാര്യങ്ങള്‍ ഏറ്റവും നന്നായി അറിയുന്നവന്‍.
കടപ്പാട് : islampadasala
വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ് രെലെറ്റിവെസ്/ഒരു കമന്റ് ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!
No comments:
Post a Comment