ഒരു വൃദ്ധൻ ഒരു മൂലയിലിരുന്നു എന്തോ തിന്നുകൊണ്ടിരുക്കുകയായിരുന്നു.
അപ്പോൾ, ഒരു പറ്റം യുവാക്കൾ അയാളെ സമീപിച്ചു ചോദിച്ചു:
"ഇക്കാ, നിങ്ങൾക്കു നോമ്പില്ലേ?"
വൃദ്ധൻ പറഞ്ഞു:
"ആരു പറഞ്ഞു ഇല്ലെന്ന്? എനിക്ക് നോമ്പുണ്ട്. പക്ഷെ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് മാത്രം മാത്രം."
യുവാക്കൾ ആർത്തു ചിരിച്ചു:
"ഹ...ഹ... ഇങ്ങനേയുമുണ്ടോ നോമ്പ്?!" ഇതെന്ത് നോമ്പാണ്??
വൃദ്ധൻ പറഞ്ഞു:
"ങാ, ഞാൻ കളവു പറയാറില്ല. ആരെയും മോശമായി കാണാറില്ല. അസഭ്യം പറയാറില്ല. ആരേയും കളിയാക്കാറില്ല, ആരുടേയും മനസ്സ് വേദനിപ്പിക്കാറില്ല. പരദൂഷണം പറയാറില്ല, അസൂയ പുലർത്താറില്ല. ഖുർആൻ ഓതാനും പഠിക്കാനും സമയം കണ്ടെത്തുന്നുമുണ്ട്...
പിന്നെ ഹറാമായതൊന്നും ഭക്ഷിക്കാറില്ല. അർഹിക്കാത്ത പണം വാങ്ങാറില്ല.. ഉത്തരവാദിത്തങ്ങളും ബാധ്യതകളും വിശ്വസ്തതയോടെ നിറവേറ്റുന്നുമുണ്ട്.
പക്ഷെ, ഇപ്പോൾ പ്രായമായതിനാലും തീരെ വയ്യാത്തതിനാലും എന്റെ വയറിനു നോമ്പില്ല."
പിന്നീട് വൃദ്ധൻ യുവാക്കളോട് ചോദിച്ചു:
"അല്ല, നിങ്ങൾക്ക് നോമ്പുണ്ടോ?"
അതിലൊരുത്തൻ തല കുനിച്ചു മടിച്ചു കൊണ്ട് പറഞ്ഞു:
"ഇല്ല! ഞങ്ങൾ ഭക്ഷണം കഴിക്കുന്നില്ലെന്നേയുള്ളൂ."
No comments:
Post a Comment