ഉമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന രണ്ടു ശിശുക്കള്‍ തമ്മിലുള്ള
സംഭാഷണം.
ഒന്നാമന്‍ രണ്ടാമനോട് ചോദിച്ചു :
"പ്രസവത്തിനു ശേഷം ഒരു ജീവിതമുണ്ടെന്നു നീ വിശ്വസിക്കുന്നുണ്ടോ ?"
രണ്ടാമന്‍ പറഞ്ഞു : "നമ്മുടെ ഇപ്പോഴത്തെ അവസ്ഥക്കൊരു തുടര്‍ച്ചയുണ്ടായിരിക്കണമല്ലോ ? അതുകൊണ്ട് പ്രസവാനന്തരം ഒരു ജീവിതമുണ്ടെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. ഒരുപക്ഷെ വരാനിരിക്കുന്ന ആ ജീവിതത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളാവാം ഇവിടെ നമുക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍"
"വിഡ്ഢിത്തം" ഒന്നാമന്‍ പറഞ്ഞു.
"പ്രസവത്തിനു ശേഷം ഒരു ജീവിതവുമില്ല. അഥവാ അങ്ങനെയൊന്നുണ്ടെങ്കില്‍ തന്നെ അതെത്തരത്തിലുള്ളതായിരിക്കും ?"
രണ്ടാമന്‍ പറഞ്ഞു : "അതെനിക്കറിയില്ല.
പക്ഷെ ഇവിടത്തെക്കാള്‍ പ്രകാശപൂരിതമായിരിക്കും ആ ലോകം.
നമുക്ക് നമ്മുടെ കാലുകള്‍ ഉപയോഗിച്ച് നടക്കാന്‍ സാധിച്ചേക്കും, വായിലൂടെ നാം ഭക്ഷണം കഴിച്ചേക്കാം. ചിലപ്പോള്‍ ഇപ്പോള്‍ നമുക്ക് തിരിച്ചറിയാന്‍ സാധിക്കാത്ത ഇന്ദ്രിയങ്ങള്‍ അവിടെ അനുഭവഭേദ്യമായെന്നും വരാം"
"തികഞ്ഞ അസംബന്ധം !" ഒന്നാമന്‍ പറഞ്ഞു. കാലുകള്‍ ഉപയോഗിച്ച് നടക്കുമെന്നോ ?
വായിലൂടെ ഭക്ഷണം കഴിക്കുമെന്നോ ?
ഇതിനെ ശുദ്ധഅസംബന്ധമെന്നല്ലാതെ മറ്റെന്താണ് വിളിക്കുക ? ഈ പൊക്കിള്‍ക്കൊടിയിലൂടെ നമുക്ക് ജീവിക്കാന്‍ ആവശ്യമുള്ള പോഷകങ്ങളും ജീവകങ്ങളും എല്ലാം ലഭിക്കുന്നുണ്ടല്ലോ ? അത് പക്ഷെ തീരെ നീളം കുറഞ്ഞതാണ്, അതുകൊണ്ട് തന്നെ പ്രസവാനന്തരമുള്ള ജീവിതം യുക്തിസഹമായി ചിന്തിച്ചാല്‍ അസാധ്യമാണ് !"
രണ്ടാമന്‍ പറഞ്ഞു : "പക്ഷെ നമ്മളീ ജീവിക്കുന്ന ലോകത്തെ അപേക്ഷിച്ച് അവിടെയെന്തോക്കെയോ തികച്ചും വ്യത്യസ്തമായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. ഒരുപക്ഷെ ഈ പൊക്കിള്‍ക്കൊടിയുടെ ആവശ്യകത തന്നെ ഇല്ലെന്ന അവസ്ഥ വന്നാലോ ?"
ഒന്നാമന്‍ പറഞ്ഞു : "ഒരിക്കലുമില്ല. ഞാനൊന്നു ചോദിക്കട്ടെ - അങ്ങനെ ഒരു ജീവിതം ഉണ്ടെന്നു തന്നെ വെക്കുക ,
എന്ത് കൊണ്ടാണ് അവിടെ നിന്നാരും തിരികെ വരാത്തത് ?
പ്രസവമാണ് ജീവിതത്തിന്‍റെ അന്ത്യം. പ്രസവാനന്തരം ഇരുളും, നിശബ്ദതയും, എന്ത് സംഭവിക്കുന്നു എന്നു മനസ്സിലാക്കാനാവാത്ത വെറും മരവിപ്പും മാത്രമായിരിക്കും അവശേഷിക്കുക"
"എനിക്കറിയില്ല." രണ്ടാമന്‍ പറഞ്ഞു.
"പക്ഷെ നമ്മള്‍ തീര്‍ച്ചയായും ഉമ്മ യെ കാണും.
ഉമ്മ നമ്മളെ സംരക്ഷിക്കുകയും ചെയ്യും - അതെനിക്കുറപ്പാണ്"
"ഉമ്മ യോ ?
ശരിക്കും നീ ഉമ്മ യില്‍ വിശ്വസിക്കുന്നുണ്ടോ ? സത്യത്തില്‍ നിന്‍റെ മണ്ടത്തരങ്ങള്‍ കേട്ടിട്ടെനിക്ക് ചിരിയാണ് വരുന്നത്. സത്യത്തില്‍ ഉമ്മ എന്നൊന്നുണ്ടെങ്കില്‍ ഇപ്പോഴവര്‍ എവിടെ ?"
രണ്ടാമന്‍ പറഞ്ഞു : "നമ്മള്‍ ഉമ്മ യാല്‍ ചുറ്റപ്പെട്ടിരിക്കുന്നു.
നമ്മള്‍ ഉമ്മയുടെ ഭാഗം തന്നെയാണ്. ഉമ്മ ക്കുള്ളില്‍ തന്നെയാണ് നാം ജീവിക്കുന്നത്. ഉമ്മ യില്ലെങ്കില്‍ നമ്മുടെ ഈ ലോകവും നിലനില്‍ക്കുകയില്ല".
"പക്ഷെ എനിക്ക ഉമ്മയെ കാണാന്‍ സാധിക്കുന്നില്ലല്ലോ , കാണാത്തത് വിശ്വസിക്കാന്‍ എന്‍റെ യുക്തിബോധം എന്നെ അനുവദിക്കുന്നില്ല"
"ചിലനേരങ്ങളില്‍ നാം ഇരുവരും പൂര്‍ണ്ണനിശബ്ദരായിരിക്കുമ്പോള്‍ ശ്രദ്ധിച്ചാല്‍ നിനക്ക ഉമ്മയെയെ അറിയാം. ഉമ്മയെുടെ സാന്നിധ്യം അനുഭവിക്കാം. മുകളില്‍ നിന്ന് നിന്നെ വിളിക്കുന്ന ഉമ്മയുടെ സ്നേഹമസൃണമായ ശബ്ദം വരെ നിനക്ക് കേള്‍ക്കാം." രണ്ടാമന്‍ പറഞ്ഞവസാനിപ്പിച്ചു.
ഇതു പൊലെ തന്നെയാണൂ അല്ലാഹുവിൽ വിശ്വസിക്കുന്നവന്റെ അവസ്ഥ.
വിശ്വസിക്കാത്തവർ പറയും
" എന്ത് ഇനിയും മരിച്ചു
കഴിഞ്ഞിട്ടും വെറെ ഒരു ജന്മമൊ? വെറുതെ കളവു പറയുകയാണു."
പക്ഷെ അല്ലാഹു പറയുന്നു:
"നിങ്ങളെ മരിച്ചു
കഴിഞ്ഞിട്ടും ഞാൻ ഉയിർതെഴുന്നെല്പിക്കും."
വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ് രെലെറ്റിവെസ്/ഒരു കമന്റ് ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!
No comments:
Post a Comment