കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ്കമ്മിറ്റി നടത്തുന്ന നറുക്കെടുപ്പിലൂടെ ഇത്തവണ ഹജ്ജിന് അവസരം ലഭിക്കുക 976 പേര്‍ക്ക് മാത്രം.
നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരം ലഭിച്ചവരുടെ പട്ടിക പൂര്‍ത്തിയായതോടെയാണ് നറുക്കെടുപ്പിലൂടെ അവസരം ലഭിക്കുന്നവരുടെ എണ്ണം വ്യക്തമായത്. നറുക്കെടുപ്പില്ലാതെ 5932 പേര്‍ക്കാണ് അവസരം ലഭിച്ചത്. ആകെ 6908 പേര്‍ക്കാണ് സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന അവസരം ലഭിക്കുക. 70 വയസ്സ് പൂര്‍ത്തിയായവര്‍, സഹായി എന്നീ വിഭാഗത്തില്‍ 3124 പേര്‍ക്ക് അവസരം ലഭിച്ചു.
തുടര്‍ച്ചയായി നാലുവര്‍ഷം അപേക്ഷിച്ച 2808 പേര്‍ക്കും നറുക്കെടുപ്പില്ലാതെ അവസരം ലഭിച്ചിട്ടുണ്ട്. റിസര്‍വ് കാറ്റഗറിയില്‍ ഉള്‍പ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങളും പരാതികളും പരിഹരിച്ച ശേഷമാണ് അന്തിമ പട്ടിക തയ്യാറാക്കിയത്. പട്ടിക പ്രസിദ്ധീകരിച്ച അവസരത്തില്‍ 5781 പേരായിരുന്നു അര്‍ഹത നേടിയിരുന്നത്. പുതുതായി 151 പേരും പട്ടികയില്‍ ഇടംപിടിച്ചു.
42,156 അപേക്ഷകളാണ് ഹജ്ജ്കമ്മിറ്റിക്ക് ഈവര്‍ഷം ലഭിച്ചത്. അപാകം നിറഞ്ഞ 604 അപേക്ഷകള്‍ ഒഴിവാക്കിയിട്ടുണ്ട്. 35,620 പേരില്‍ നിന്നാണ് നറുക്കെടുപ്പിലൂടെ 976 പേരെ തിരഞ്ഞെടുക്കുക.
ഹജ്ജ് നറുക്കെടുപ്പ് 26ന് നടക്കാനാണ് സാധ്യത. അന്ന് നറുക്കെടുപ്പ് നടത്താന്‍ സന്നദ്ധമാണെന്ന് സംസ്ഥാന ഹജ്ജ്കമ്മിറ്റി കേന്ദ്ര ഹജ്ജ്കമ്മിറ്റിയെ അറിയിച്ചിട്ടുണ്ടെന്ന് ചെയര്‍മാന്‍ അഡ്വ. പി.ടി.എ.റഹിം എം.എല്‍.എ പറഞ്ഞു. ഇതുസംബന്ധിച്ച് മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 17ന് നറുക്കെടുപ്പ് നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന് കരുതി മാറ്റിവെക്കുകയായിരുന്നു. (കടപ്പാട്: മാതൃഭൂമി പ്രവാസിലോകം)

No comments:
Post a Comment