വായിക്കപ്പെടേണ്ടത്
ലോകത്ത് ആറിലൊന്നു വരുന്ന ഇസ്ലാം മതവിശ്വാ സികള്‍ക്ക്, ഒരേ ഒരു വേദ ഗ്രന്ഥം വിശുദ്ധ ഖുര്‍ആന്‍. 'വായിക്കപ്പെടേണ്ടത് എന്നു തന്നെയാണു ഖുര്‍ആന്‍ എന്ന അറബ് പദത്തിന്റെ അര്‍ഥം. സൌദി അറേബ്യ യില്‍ മക്കയ്ക്കരികെ ഹിറാഗുഹയില്‍ ധ്യാന നിമഗ്നനായിരുന്ന മുഹമ്മദ് എന്ന മനുഷ്യനിലേക്ക് ഇറങ്ങി വന്ന ദൈവവചന ങ്ങളാണു വിശുദ്ധ ഖുര്‍ ആന്‍; 1400 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു റമസാന്‍ മാസക്കാലത്ത്. 30 ജൂസുകളിലായി 114 അധ്യായങ്ങള്‍, 6236 സൂക്തങ്ങള്‍, 74473 പദങ്ങള്‍, 3,23,071 അക്ഷരങ്ങള്‍, ലോകത്ത് ഏറ്റവുമധികം വായിക്ക പ്പെടുന്ന ഗ്രന്ഥങ്ങളില്‍ ഒന്നായ ഖുര്‍ആന്‍, ഒരു മതവിഭാഗത്തെ മാത്രം അന്വേഷിച്ച് ഇറങ്ങിയതല്ല. മനുഷ്യരാശിയെ അപ്പാടേയാണ് അത് അഭിസംബോധന ചെയ്യുന്നത്.
എണ്ണിക്കണക്കാക്കിയാല്‍ ആയിരം വാഗ്ദാനങ്ങള്‍ ഇതിലുണ്ട്; അത്രതന്നെ താക്കീതുകളും. 'ഖുര്‍ആന്‍ എന്ന വാക്ക് ഏഴു സ്ഥലങ്ങളില്‍ മാത്രം ഉപയോഗിച്ച ഈ വേദഗ്രന്ഥത്തില്‍ ഇഹലോകത്തെപ്പറ്റി (ദുന്‍യാവ്) 115 തവണ പരാമര്‍ശിക്കുമ്പോള്‍ പരലോകത്തെപ്പറ്റിയും (ആഖിറം) അത്രതന്നെ തവണ പറയുന്നു.മരണം, നാശം എന്നിവയെക്കുറിച്ചു പറയുന്നതു 145 തവണ, ജീവിതത്തെയും അനുബന്ധങ്ങളെയും പറ്റി പറയുന്നതും അത്ര തവണതന്നെ. ദൈവദൂതന്മാരായ മലക്കുകളെ കുറിച്ച് എന്നപോലെ പിശാചുക്കളെപ്പറ്റിയും പറയുന്നതു കൃത്യമായും 88 തവണ വീതം. സ്വാലിഹാത്ത് എന്ന സദ്പ്രവര്‍ത്തനങ്ങളെപ്പറ്റി പറയുന്നതു 167 തവണ. അത്ര എണ്ണം തന്നെ, ദുഷ്പ്രവര്‍ത്തനങ്ങളെ പരാമര്‍ശിക്കുന്ന 'സയ്യിആത്തും ഖുര്‍ആനിലുണ്ട്. കൂടുതല്‍ അറിയാന്‍ ഈ ബ്ലോഗിലേക്ക് പോയി നോക്കൂ !

No comments:
Post a Comment