ന്യൂദല്‍ഹി: ഇന്ത്യന്‍ ഹാജിമാരുടെ താമസത്തിനായി മക്കയിലെ ഹറമില്‍നിന്ന് മൂന്നു കിലോമീറ്റര്‍ ദൂരെ ബഹുനില കെട്ടിട സമുച്ചയം ഏര്‍പ്പെടുത്താന്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിലയിരുത്താന്‍ പ്രത്യേക സമിതിക്ക് ഇന്നലെ ദല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം രൂപംനല്‍കി. അപേക്ഷകരുടെ ആധിക്യം മുന്‍നിര്‍ത്തി പത്തുവര്‍ഷത്തെ ഇടവേളക്കുശേഷം മാത്രം രണ്ടാം ഹജ്ജിന് അനുമതി നല്‍കിയാല്‍ മതിയെന്ന നിര്‍ദേശം പരിഗണനയിലാണ്. വിവിധ കാറ്റഗറികളില്‍ അടുത്ത വര്‍ഷം നിരക്കുകള്‍ ഉയര്‍ന്നേക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഒരു ലക്ഷം ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഒരുമിച്ചു താമസിക്കാന്‍ കഴിയുമാറ് കെട്ടിട സമുച്ചയം നിര്‍മിക്കാനാണ് ലക്ഷ്യം. സൗദിയിലെ രണ്ടു നിര്‍മാണ കമ്പനികളാണ് ഈ ആശയം മുന്നോട്ടുവെച്ചത്. ചുരുങ്ങിയത് തുടര്‍ച്ചയായ പത്തു വര്‍ഷമെങ്കിലും ഇവിടെ താമസം ഉറപ്പാക്കാനുള്ള കരാര്‍ വേണ്ടി വരും. ഹാജിമാരുടെ താമസത്തിന് കെട്ടിടം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സങ്കീര്‍ണമായ നടപടിക്രമങ്ങളും അതോടെ ഒഴിവാകും. മാത്രവുമല്ല, ഹജ്ജ് ചെലവും ഗണ്യമായി കുറഞ്ഞേക്കും. ഇപ്പോഴുള്ള കാറ്റഗറി സംവിധാനവും അതോടെ ഉപേക്ഷിക്കും. മൂന്നുവര്‍ഷം കൊണ്ട് കെട്ടിടം പണി പൂര്‍ത്തിയാക്കാമെന്ന വാഗ്ദാനമാണ് കമ്പനികള്‍ നല്‍കിയിരിക്കുന്നത്.
ഹറമില്‍നിന്ന് ഏഴു കിലോമീറ്റര്‍ അകലെയുള്ള അസീസിയയിലാണ് മൂന്നാം കാറ്റഗറി വിഭാഗത്തില്‍പെട്ടവര്‍ക്ക് ഇപ്പോള്‍ താമസസൗകര്യം ഒരുക്കുന്നത്. സ്ഥിരം കെട്ടിട സമുച്ചയം ഹറമില്‍നിന്ന് വെറും മൂന്നുകിലോമീറ്റര്‍ അകലെയായിരിക്കും. കമ്പനികളുമായി കൂടുതല്‍ ചര്‍ച്ച നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉന്നതര്‍ ഉള്‍പ്പെടുന്ന സമിതിയോട് യോഗം ആവശ്യപ്പെട്ടു.
ഹാജിമാരുടെ യാത്രക്ക് സൗദി എയര്‍ലൈന്‍സിനെതന്നെ അടുത്ത തവണയും ഏര്‍പ്പെടുത്താന്‍ ധാരണയായി. ഇത്തവണ തീര്‍ഥാടകര്‍ക്ക് പരാതികളൊന്നുമില്ലാത്തവിധം മെച്ചപ്പെട്ട യാത്രാ സൗകര്യമാണ് ലഭിച്ചതെന്ന് യോഗം വിലയിരുത്തി. ലഗേജുമായി ബന്ധപ്പെട്ട് ഇത്തവണ ഏര്‍പ്പെടുത്തിയ സംവിധാനം തന്നെ തുടരും.
ആദ്യ ഹജ്ജ് നിര്‍വഹിച്ച് അഞ്ചുവര്‍ഷം പിന്നിടുന്നവര്‍ക്ക് മാത്രമാണ് ഹജ്ജ്കമ്മിറ്റി മുഖേന ഇപ്പോള്‍ അപേക്ഷിക്കാന്‍ അവസരം. ഇത് പത്തു വര്‍ഷമായി ഉയര്‍ത്തണമെന്ന നിര്‍ദേശം യോഗം ചര്‍ച്ച ചെയ്തു. അപേക്ഷകരുടെ എണ്ണം കുറക്കാന്‍ ഇത്തരം നടപടികള്‍ ആവശ്യമാണെന്ന അഭിപ്രായമാണ് പൊതുവെ ഉയര്‍ന്നത്. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ മുഖേന പോകുന്നവര്‍ക്കും ഇത്തരം നിബന്ധനകള്‍ ആവശ്യമാണ്.അക്കാര്യം സര്‍ക്കാറിനെ അറിയിക്കും. മൂന്നു തവണ അപേക്ഷിച്ചവര്‍ക്ക് നാലാം തവണ നറുക്കെടുപ്പില്ലാതെ ഹജ്ജിന് അനുമതി നല്‍കുന്ന സംവിധാനത്തിലും മാറ്റം വന്നേക്കും. കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്ന ക്വോട്ട ഇത്തരം ആളുകള്‍ക്കു മാത്രമായി പരിമിതപ്പെടുന്ന സാഹചര്യമുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം പ്രഫ. എ.കെ. അബ്ദുല്‍ ഹമീദ് വ്യക്തമാക്കി. 70 വയസ്സു തികഞ്ഞവര്‍ക്ക് നറുക്കെടുപ്പില്ലാതെ ഹജ്ജിന് അനുമതി ലഭിക്കും. എന്നാല്‍, ഇവര്‍ നേരത്തേ ഹജ്ജ് നിര്‍വഹിച്ചിരിക്കരുത്. ഇവരുടെ സഹായിയായി അപേക്ഷിക്കുന്നവര്‍ അടുത്ത രക്തബന്ധമുള്ളവര്‍ തന്നെആയിരിക്കണം.
മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് മെട്രോ തീവണ്ടി സൗകര്യം ഏര്‍പ്പെടുത്തും. യാത്രാ ബുദ്ധിമുട്ടുകള്‍ വലിയൊരളവോളം അതോടെ ഇല്ലാതാകും. ഈയിനത്തില്‍ 250 റിയാല്‍ ഹാജിമാര്‍ കൂടുതലായി നല്‍കേണ്ടി വരും. അടുത്ത ഹജ്ജ് അപേക്ഷക്കൊപ്പംതന്നെ പാസ്പോര്‍ട്ടിന്‍െറ ഒറിജിനല്‍ കോപ്പിയും സമര്‍പ്പിക്കണം. മാര്‍ച്ചില്‍ അപേക്ഷാഫോറം വിതരണം ആരംഭിക്കും. വിദേശത്തുകഴിയുന്ന ഇന്ത്യക്കാരായ തീര്‍ഥാടകര്‍ക്ക് ഇതു ബാധകമല്ല.
കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്‍പേഴ്സന്‍ മുഹ്സിന കിദ്വായി അധ്യക്ഷത വഹിച്ചു.

(courtesy:madhyamam.com)
No comments:
Post a Comment