പ്രിയപ്പെട്ട സഹോദരിമാരെ,
അസ്സലാം അലൈകും.
തല മറക്കാന് മടിക്കുന്നവരും, തല മറച്ചിട്ടും അന്യ പുരുഷന്മാരെ കാണുമ്പോള് താനേ തലയിലെ തട്ടം താഴേക്ക് വീണു പോകുന്നവരും, കട്ടി കുറഞ്ഞ വസ്ത്രം കൊണ്ട് തല മറക്കുന്നവരും, തലയുടെ മുന് ഭാഗത്തെ മുടിയുടെ ഡിസൈന് പുറത്തു കാണിച്ചു കൊണ്ട് ബാക്കി ഭാഗം ഭദ്രമായി മറക്കുന്നവരും ആയ സ്ത്രീകളോടും അത്തരം ഉമ്മമാരെ സ്നേഹിക്കുന്ന മക്കളോടും പെണ് കുട്ടികളെ സ്നേഹിക്കുന്ന ഉപ്പമാരോടും ഭാര്യമാരെ സ്നേഹിക്കുന്ന ഭര്താക്കന്മാരോടും സഹോദരിമാരെ സ്നേഹിക്കുന്ന ആങ്ങളമാരോടും ആണ് ഞാന്‍ ഈ എഴുത്തിലൂടെ സംവദിക്കുന്നത്.
തല മറക്കണം എന്ന് അറിവില്ലാത്ത ഒരു സ്ത്രീയെ മുസ്ലിം സമുദായത്തില് ഇന്ന് കണ്ടെത്താന് കഴിയുകയില്ല. തല മറക്കല് നിര്ബന്ദമാണ് എന്നും അത് ഒരു മുസ്ലിം സ്ത്രീയുടെ അടയാളം ആണെന്നും ഇക്കാലത്ത് എല്ലാ മുസ്ലിം സ്ത്രീകള്ക്കും അറിയാവുന്ന കാര്യം ആണ്. എന്നിട്ടും ഇന്ന് മുസ്ലിം സമുദായത്തില് തല മറക്കുന്ന സ്ത്രീകളെക്കാള് എത്രയോ കൂടുതല് ആണ് നമ്മുടെ സമുദായത്തില് തല മറക്കാത്ത സ്ത്രീകളുടെ എണ്ണം. തല മറക്കാതവര്ക്കുള്ള ശിക്ഷ എന്താണെന്ന് അറിയാത്തത് കൊണ്ടാണ് മുസ്ലിം സ്ത്രീകള് ഇത്രയും കൂടുതല് പേര് തല മറക്കാതെ നടക്കുന്നതിനുള്ള ഒരു കാരണം എന്ന് എന്റെ അനുഭവത്തില് നിന്നും മനസ്സിലാക്കിയത് കൊണ്ടാണ് ഇന്ന് ഞാന്‍ ഈ എഴുത്ത് അയക്കുന്നത്.
നബി (സ) ഒരിക്കല്‍ ഇസ്രാ മീറാജ് രാത്രിയില് കണ്ട സംഭവങ്ങളെ സ്മരിച്ചു കൊണ്ട് വിശദീകരിച്ചു . ആ രാത്രിയില്‍ ജിബ്രീല്‍( (..'(അ)നോട് കൂടെ യാത്ര ചെയ്യുമ്പോള് ഞങ്ങള് നരകം കാണാന് ഇടയായി. പല രീതിയിലും ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്ന സ്ത്രീകളെ ആ ചുട്ടു പൊള്ളുന്ന നരകത്തില് വെച്ച് ഞാന് കണ്ടു. (വളരെ വലിയ ഹദീസ് ആയതു കൊണ്ട് നമ്മുടെ വിഷയം മാത്രം ഞാന് എടുത്തു ഉദ്ദരിക്കുകയാണ്) . അവിടെ കഠിനമായി ശിക്ഷിക്കപ്പെടുന്ന ഒരു സ്ത്രീയെ കണ്ടു. അവള്ടെ മുടി കൂട്ടി കെട്ടിയിരിക്കുന്നു. ആ മുടിയില്‍ അവളെ കെട്ടി തൂക്കിയിരിക്കുന്നു. താഴെ ഭയാനകമായ തീ ആളി കത്തി കൊണ്ടിരിക്കുന്നു. തീയുടെ കാഠിന്യം കൊണ്ട് അവളുടെ തലച്ചോറ് തിളച്ചു മറിഞ്ഞു കൊണ്ടിരിക്കുകയാണ്. അത് കണ്ടപ്പോള് എനിക്ക് സഹിക്കാന് ക്ലഴിഞ്ഞില്ല. വേദന താങ്ങാനാവാതെ ഞാന് ജിബ്രീല്‍( (..'(അ)നോട് ചോദിച്ചു. ഏതാണ് ആ സ്ത്രീ ജിബ്രീലേ ? അപ്പോള് ജിബ്രീല്‍( (..'(അ) പറഞ്ഞു. നബിയെ, നമുക്ക് നടക്കാം, നമുക്ക് ഇനിയും കൂടുതല് കാണുവാനുണ്ട്.......
(അങ്ങനെ പല രീതിയിലും ശിക്ഷിക്കപ്പെടുന്ന സ്ത്രീകളെ രസൂലുല്ലാഹി (സ) അവിടെ കണ്ടതായി വിശദീകരിച്ചു. അതൊന്നും ഇവിടെ തല്കാലം കുറിക്കുന്നില്ല )
രസൂലുല്ലാഹി (സ) യുടെ വിശദീകരണം കേട്ട് കൊണ്ടിരിക്കുന്ന മകള് ഫാത്തിമാ ബീവി ഇത് കേട്ട് സഹിക്കാനാവാതെ നിയന്ത്രണം വിട്ടു കരഞ്ഞു പോയി. മഹതി രസൂലുല്ലാഹി (സ) യോട് ചോദിച്ചു. ഉപ്പാ, ആ പാവം സ്ത്രീകള്‍ ഈ രീതിയില്‍ മാരകമായി ശിക്ഷിക്കപ്പെടാന് എന്താണ് കാരണം ഉപ്പാ, എനിക്കൊന്നു പറഞ്ഞു തരുമോ ഉപ്പാ..
രസൂലുല്ലാഹി (സ) വിശദീകരിച്ചു തുടങ്ങി. മകളേ, ഞാന് ആദ്യം പറഞ്ഞ തലമുടി കൂട്ടി കെട്ടി മുകളിലേക്ക് കെട്ടി തൂക്കിയ നിലയില് തലച്ചോറ് പതഞ്ഞു പൊങ്ങുന്ന ആ സ്തീയുണ്ടല്ലോ, അവള് അന്യ പുരുഷന്മാരുടെ മുന്നില് തല മുടി പൂര്ണമായും മറക്കാതവള് ആയിരുന്നു. അതായത് ആ സ്ത്രീ തല മറക്കാത്ത സ്ത്രീ ആയിരുന്നു.
ഇനി എന്റെ പൊന്നു സഹോദരിമാര് ചിന്തിക്കുക. ഈ ദുന്യാവില്‍ വളരെ ചെറിയ കാലയളവില് ആണ് നാം ഓരോരുത്തരും ജീവിക്കുന്നത്. ഈ ചെറു ജീവിതത്തില് നമ്മള് മുടി എല്ലാവര്ക്കും മുന്നില് കാണിച്ചു നടന്നിട്ട് നമുക്ക് ലഭിക്കാനുള്ളത് എന്താണ്? മുടി മറച്ചു എന്നത് കൊണ്ട് നമുക്ക് നഷ്ടപ്പെടാനുള്ളത് എന്താണ്? മുടി സ്റ്റൈല് ആക്കി ഡിസൈന് ചെയ്തു അഹംഭാവത്തോടെ നടന്നിരുന്ന എത്രയോ സ്ത്രീകളെ നമുക്ക് പരിചയം ഉണ്ടാകാം. അവരില് പലരും തല മുടി വെളുത്ത് പോയ കാരണത്താല് ഇന്ന് ഡിസൈന് എല്ലാം ഒഴിവാക്കി തലമുടി കൂട്ടി കെട്ടി നടക്കുന്നത് നാം കാണുന്നു. നമ്മള് കാണിച്ചു നടക്കുന്ന ഈ മുടിയുടെ അവസ്ഥയും ഇത് തന്നെ അല്ലെ? മാത്രം അല്ല, മുടി വെളുക്കുന്നത് വരെ നമ്മള്‍ ഈ ലോകത്ത് ജീവിക്കും എന്നതിന് നമുക്ക് എന്ത് ഉറപ്പാണ് ഉള്ളത്?
പക്ഷെ നഷ്ടപ്പെടാനുള്ളതോ, അത് എത്രയോ വലുതാണ്. ..'. നമുക്ക് ഊഹിക്കാന് പോലും സാധിക്കാത്ത നഷ്ടം ആണ് ഈ മുടി പ്രദര്ശനം കൊണ്ട് നമുക്ക് വരാനിരിക്കുന്നത്. സമുദ്രത്തില് നമ്മള് ഒരു വിരല് മുക്കിയാല് നമ്മുടെ വിരലില് വരുന്ന ഒരു തുള്ളി വെള്ളത്തിനോട് നമ്മുടെ ഇഹ ലോക ജീവിത ദൈര്ഗ്യം ഉപമിച്ചാല് പരലോക ജീവിതത്തെ സമുദ്രത്തിലെ ബാക്കി വെള്ളത്തോട് ഉപമിക്കാം. അത്രയും വലുതാണ് പരലോക ജീവിതം. ആ പരലോകത്ത് ആളി കത്തുന്ന തീയില് മുടിയില് കെട്ടി തൂക്കപ്പെട്ട രീതിയില് അവസാനമില്ലാത്ത ആ ജീവിതം തള്ളി നീക്കാന് നിങ്ങള്ക്ക് സാധിക്കും എന്ന് നിങ്ങള് കരുതുന്നുണ്ടോ? എങ്കില് നിങ്ങള് തല മറക്കേണ്ടതില്ല. നിങ്ങള് നിങ്ങള്ക്ക് തോന്നിയ പോലെ ജീവിതം അടിച്ചു പൊളിച്ചു കൊള്ളുക.
ഇനി ഈ രീതിയില്‍ നരക ശിക്ഷ അനുഭവിക്കാന് കഴിയില്ല എന്ന് നിങ്ങള്ക്ക് തോന്നുന്നുണ്ടോ, നിര്ബന്ധമായും തല മറക്കണം. മറച്ചേ തീരൂ. അല്ലെങ്കില് മേല് പറഞ്ഞ ശിക്ഷയാണ് നിങ്ങളെ കാത്തിരിക്കുന്നത് എന്ന് ശരിക്കും മനസ്സികാക്കുക. ജീവിതത്തില് വല്ലപ്പോഴും തല വേണ്ട പോലെ മറക്കാതെ നടന്നിട്ടുണ്ടെങ്കില് രബ്ബിനോട് തൗബ ചെയ്തു മടങ്ങുക. ശിഷ്ട ജീവിതത്തില് ഒരിക്കലും തല മറക്കാതെ പുറത്തിരങ്ങാതിരിക്കുക. നാഥന് അനുഗ്രഹിക്കട്ടെ...ആമീന്.
No comments:
Post a Comment